രണ്ടായിരത്തിന് മുൻപ് യുവാക്കളുടെ ഹരമായിരുന്ന യമഹ ആർഎക്സ് 100. പിന്നീട് വിപണി വിട്ട ആർഎക്സ് 100 വീണ്ടും വരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1996 മാർച്ചിലാണ് ആർഎക്സ് 100 ഇന്ത്യയിലെ നിർമ്മാണം അവസാനിപ്പിച്ചത്.
26 വർഷങ്ങൾക്ക് ശേഷം യുവാക്കളെ ആവേശം കൊള്ളിക്കാൻ യമഹ വീണ്ടും ആർ എക്സ് 100 എത്തിക്കാനൊരുങ്ങുകയാണ്. യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈക്ക് തിരിച്ചെത്തുമെന്ന സൂചനകൾ നൽകിയത്.
ചെറിയ എഞ്ചിൻ ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയായിരുന്നു എസ്കോർട്സ് യമഹ വിപണി പിടിക്കാനെത്തിയത്. എസ്കോർട്സ് യമഹ പുറത്തിറക്കിയ ആർഎക്സ് 100 പെട്ടെന്നു തന്നെ ഹിറ്റായി മാറി. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയിൽ അസംബിൾ ചെയ്തായിരുന്നു ആദ്യകാലത്ത് വിൽപന നടത്തിയിരുന്നത്.