മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇന്ന് 79 -ാം പിറന്നാൾ ..പതിവ് പോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് പുതുപ്പള്ളിക്കാരൂടെ കുഞ്ഞൂഞ്ഞ് ഇത്തവണയും പിറന്നാൾ ദിനത്തെ സ്വീകരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ആലുവ ഗസ്റ്റ് ഹൌസിൽ വിശ്രമിക്കുന്ന ഉമ്മൻചാണ്ടിയ്ക്ക് ആശംസകൾ അർപ്പിക്കാൻ നടന്‍ മമ്മൂട്ടി അടക്കം പ്രമുഖരെത്തി..
രാവിലെ നേതാക്കളുടെയും പ്രവർത്തകരുടെയും നിർബന്ധത്തിന് വഴങ്ങി കേക്ക് മുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ മമ്മൂട്ടി നേരിട്ടെത്തി.
പൂച്ചെണ്ട് നല്‍കി കൊണ്ട് പ്രിയതാരം മുന്‍ മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നു.നിര്‍മാതാക്കളായ ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാണ് താൻ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഏറെനേരം ഉമ്മന്‍ചാണ്ടിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.