തൊഴിലില്ലായ്മാ നിരക്ക് മഹാമാരിക്കു മുൻപുള്ളതിനേക്കാൾ കുറഞ്ഞെന്ന് കേന്ദ്രം; നഗരങ്ങളിൽ 7.6 ശതമാനമായി

നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് (Unemployment Rate ) 2022 ജൂൺ പാദത്തിൽ 7.6 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്രസർക്കാർ. മുൻ വർഷം ജൂൺ പാദത്തിൽ ഇത് 14.3 ശതമാനമായിരുന്നുവെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന യോ​ഗത്തിൽ (monthly economic review ) പറഞ്ഞു.

“തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ മഹാമാരിക്കു മുൻപുള്ളതിനേക്കാൾ കുറഞ്ഞു. മഹാമാരിക്കു മുൻപും ശേഷവും തൊഴിൽ നിലവാരം ഉയർത്താൻ സ്വീകരിച്ച നടപടികൾ ഫലപ്രദമായി എന്നു വേണം കരുതാൻ,” ധനമന്ത്രാലയം ഓഗസ്റ്റിലെ സാമ്പത്തിക അവലോകനത്തിൽ പറഞ്ഞു. അതേസമയം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ജോലി ചെയ്യുന്നവരുടെ എണ്ണം മെയ് മുതൽ കുറയുകയും കഴിഞ്ഞ രണ്ട് വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ഓഗസ്റ്റിൽ ഏറ്റവും താഴ്ന്ന നിലയിലായെന്നും ധനമന്ത്രാലയം അറിയിച്ചു. ഇത് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിന്റെ സൂചനയാണെന്നും സർക്കാർ അറിയിച്ചു.

 
Verified by MonsterInsights