വടകര: റെയില്‍വേ സ്റ്റേഷന് പരിസരത്തെ കണ്ടല്‍ക്കാടുകള്‍ക്ക് സുരക്ഷാവലയം തീര്‍ക്കാന്‍ റെയില്‍വേ ജീവനക്കാര്‍ വടകരയിലെ വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശ്രമംതുടങ്ങി. വ്യാഴാഴ്ച കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റും വേലികെട്ടാന്‍ തുടങ്ങും. മുള, കവുങ്ങിന്‍തടി എന്നിവകൊണ്ട് വേലികെട്ടാനാണ് പദ്ധതി. ബുധനാഴ്ച വൈകീട്ടോടെ മുളയും കവുങ്ങുകളും വിവിധസ്ഥലങ്ങളില്‍നിന്ന് സ്റ്റേഷന് പരിസരത്തെത്തിച്ചു. കണ്ടല്‍ക്കാട് പരിസരം തുറന്നുകിടക്കുന്നതിനാല്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് മാലിന്യം ഇവിടേക്ക് വലിച്ചെറിയാന്‍ സൗകര്യമാണ്. ഇതൊഴിവാക്കുക എന്ന ലക്ഷ്യത്തോട യാണ് ചുറ്റിലും വേലികെട്ടാന്‍ തീരുമാനിച്ചതെന്ന് സ്റ്റേഷന് സൂപ്രണ്ട് വത്സലന്‍ കുനിയില്‍ പറഞ്ഞു.