ആമസോണിൽ വന നശീകരണം രൂക്ഷം.

ആമസോണ്‍ കാടുകളിലെ വനനശീകരണ തോത് വീണ്ടും റെക്കോഡ് ഉയരത്തില്‍. വനനശീകരണത്തിന്‍റെ പര്യായമാകുന്ന ആമസോണിന്‍റെ മുന്‍കാല റെക്കോഡ് തകരാൻ വേണ്ടി വന്നത് ആറ് മാസങ്ങള്‍ മാത്രം. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളെന്ന അറിയപ്പെടുന്ന ഇവിടുത്തെ 3,750 സ്‌ക്വയര്‍ കിലോമീറ്റര്‍ വനപ്രദേശമാണ് ഈ വര്‍ഷം ജൂണ്‍ വരെ നശിപ്പിക്കപ്പെട്ടത് ഈ വര്‍ഷം ഇതുവരെ 7,500 കാട്ടുതീ സംഭവങ്ങളും മഴക്കാടുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. സംരക്ഷിത മേഖലകളില്‍ പോലും കൃഷി, മൈനിങ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജയ്ര്‍ ബൊല്‍സൊണാരോ ഭരണകൂടം അനുമതി നല്‍കിയിരുന്നു. ബ്രസീലിയന്‍ പ്രസിഡന്റ ജയ്ര്‍ ബൊല്‍സൊണാരോയുടെ വന്‍കിട കച്ചവടങ്ങള്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പരിസ്ഥിതിക്ക് നാശം വിതയ്ക്കുന്നതെന്നാണ് പരിസ്ഥിതിവാദികളുടെ ആരോപണം.

Verified by MonsterInsights