വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ കുറച്ച് കേന്ദ്രസർക്കാർ.

പാചകവാതക വില കുറച്ച് രാജ്യത്തെ സർക്കാർ പെട്രോളിയം കമ്പനികൾ. ഓഗസ്റ്റ് ഒന്നുമുതൽ വില കുറച്ചായിരിക്കും സിലിണ്ടർ വിപണിയിലെത്തുന്നത്. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില മാത്രമാണ് എണ്ണക്കമ്പനികൾ കുറച്ചത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

സർക്കാർ എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്താറുണ്ട്. ഇതനുസരിച്ച് ഇന്ന് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 100 രൂപ വരെയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1,773 രൂപയിലെത്തി. നേരത്തെ ജൂലായ് നാലിന് വാണിജ്യ ഗ്യാസ് സിലിണ്ടറിന് 20 രൂപ വർധിപ്പിച്ചിരുന്നു.

 

മെട്രോനഗരങ്ങളിലെ വാണിജ്യ സിലിണ്ടർ വിലകൾ

“കൊൽക്കത്തയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1895.50 രൂപയിൽ നിന്ന് 1802.50 രൂപയായി കുറഞ്ഞു. ചെന്നൈയിൽ 19 കിലോഗ്രാം വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1945.00 രൂപയിൽ നിന്ന് 1852.50 രൂപയായി കുറഞ്ഞു. ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 83.5 രൂപ കുറഞ്ഞ് 1,773 രൂപയായി.

 

ഗാർഹിക പാചക വാതക വിലയിൽ ദീർഘകാലമായി സ്ഥിരത

 

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായ മാറ്റം വരുമ്പോഴും ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില ദീർഘകാലമായി ഒരേ നിരക്ക് നിലനിർത്തുകയാണ്.    2023 മാർച്ചിലാണ് അവസാനമായി 50 രൂപയുടെ വർധനയുണ്ടായത്. ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് എൽപിജി സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നുണ്ട്”

Verified by MonsterInsights