അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും.

http://www.globalbrightacademy.com/about.php

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ടതും ശക്തമായതുമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിയോടു കൂടിയ മഴയായിരിക്കും വ്യാഴാഴ്ച വരെ പെയ്യാൻ സാധ്യതയെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിന് മുകളിലെ ന്യൂന മര്‍ദ്ദം ചക്രവാതച്ചുഴിയായി ദുര്‍ബലമായിട്ടുണ്ട്. മണ്‍സൂണ്‍ പാത്തി ചെറുതായി വടക്കോട്ട് നീങ്ങിത്തുടങ്ങി. അടുത്ത രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. ഇതാണ് കേരളത്തിൽ മഴ തുടരാൻ കാരണമായി പറയുന്നത്.

Verified by MonsterInsights