ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമാകും. 500 ഒഴിവ്. ഓൺലൈനിൽ ജനുവരി 1 വരെ അപേക്ഷിക്കാം. ബിരുദക്കാർക്കാണ് അവസരം. പ്രാദേശിക ഭാഷാ പരിജ്ഞാനവും വേണം. പ്രായം 21 നും 30 നും മധ്യേ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡൽഹിയിലെ സെൻട്രൽ വെയർഹൗസിങ് കോർപറേഷനിലെ 179 ഒഴിവുകളിൽ ഉടൻ വിജ്ഞാപനമാകും. ജനുവരി 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകളും ഒഴിവും: ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (81), മാനേജ്മെന്റ് ട്രെയിനി-ജനറൽ (40), സൂപ്രണ്ട്-ജി (22), മാനേജ്മെന്റ് ട്രെയിനി- ടെക്നിക്കൽ (13), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എസ്ആർഡി (എൻഇ) (10), അക്കൗണ്ടന്റ് (9), സൂപ്രണ്ട്-ജി-എസ്ആർഡി (എൻഇ) (2), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എസ്ആർഡി (യുടി ഒാഫ് ലഡാക്) (2).
