രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതരാമന്‍ ഇന്ന് അവതരിപ്പിക്കും. അവശ്യസാധനങ്ങളുടെ വില വര്‍ധനവ് അടക്കം പൊതുജനങ്ങള്‍ ഉറ്റുനോക്കുന്ന നിരവധി കാര്യങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുക. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷം മുതലാണ് ബാധകമാകുന്നതെങ്കിലും 2023 ഫെബ്രുവരി ഒന്ന് മുതല്‍ കാര്യമായ ചില മാറ്റങ്ങള്‍ കേരളത്തിലുള്ളവരെ നേരിട്ട് ബാധിക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.


സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്.കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതിയാണ് കമ്പനികള്‍ അവലോകനം ചെയ്യുന്നത്. ഇതിന് ശേഷമാണ് ഗ്യാസ് സിലിണ്ടറുകളുടെ വില കൂടുകയോ കുറയുകയോ ചെയ്യുന്നത്.അതേസമയം ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണ വലിയ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഇടപാടുകാര്‍ ഫെബ്രുവരി 1 മുതല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ദിവസം മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നതിന് ചെലവേറും. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടിന് 1 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ നിയമം 2023 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.