വീടുകളില്‍ വിള്ളല്‍: 600 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും, രക്ഷാപ്രവര്‍ത്തനത്തിന് ഹെലിക്കോപ്റ്ററും……

വിചിത്രമായ ഭൗമപ്രതിഭാസം മൂലം വിള്ളല്‍ വീണും ഭൂമി ഇടിഞ്ഞുതാഴ്ന്നും നിരവധി വീടുകള്‍ അപകടാവസ്ഥയിലായ ജോശിമഠില്‍ 600 കുടുംബങ്ങലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്മാറ്റാന്‍ നിര്‍ദ്ദേശം. അടിയന്തരമായി മാറ്റാനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധാമി ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും.

മണിടിഞ്ഞു താഴ്ന്നത് അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു……

 

മനുഷ്യവാസമേഖലകളിലും കെട്ടിടങ്ങള്‍, ഹൈവേകളും നദിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ഥലങ്ങളിലും മണ്ണിടച്ചിലുണ്ടാവുന്നതിനെക്കുറിച്ച് ഈ സംഘം പരിശോധന നടത്തും..പെട്ടെന്ന് എടുക്കേണ്ട നടപടികളെക്കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട പരിഹാരങ്ങളിലും ഉടന്‍ തന്നെ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടാവണമെന്നും ആവശ്യമെങ്കില്‍ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കടക്കം തയ്യാറായിരിക്കണമെന്നും ധാമി നിര്‍ദ്ദേശംനല്‍കി.


Verified by MonsterInsights