വീണ്ടും തുറന്ന് മഹാരാഷ്ട്രയിലെ ചരിത്ര സ്മാരകങ്ങൾ

മൂന്നാഴ്ചത്തെ അടച്ചിടലിനുശേഷം മഹാരാഷ്ട്രയിലെ ചരിത്ര സ്മാരകങ്ങൾ വീണ്ടും തുറന്നു. പ്രസിദ്ധമായ അജന്ത, എല്ലോറ ഗുഹകൾ അടക്കമുള്ളവയാണ് സഞ്ചാരികൾക്കായി വീണ്ടും വാതിൽ തുറന്നത്. കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചതിനാലായിരുന്നു ഈ സ്മാരകങ്ങൾ അടച്ചത്. ഇവിടങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. മുഴുവൻ വാക്സിനുമെടുത്തവർക്കാണ് പ്രവേശനം. ജനുവരി എട്ടാം തീയതിയാണ് ഈ സ്മാരകങ്ങൾ അടച്ചത്. ജില്ലാ ഭരണകൂടമാണ് ഇവ വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തത്.

jaico 1

ഔറംഗാബാദിലെ ഗുഹകൾ, ബീബി കാ മക്ബറ, ദൗലത്താബാദ് കോട്ട എന്നിവയാണ് സംസ്ഥാനത്തെ തുറന്നുകൊടുത്തിട്ടുള്ള മറ്റ് ചരിത്ര സ്മാരകങ്ങൾ. ഓൺലൈനായി മാത്രമേ ടിക്കറ്റെടുക്കാനാവൂ എന്നതിനാൽ സഞ്ചാരികൾക്ക് നേരിട്ട് വന്ന് ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കില്ല. അതേസമയം ഈ സ്മാരകങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവുമില്ല. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട സ്ഥലങ്ങളാണ് അജന്ത, എല്ലോറ ഗുഹകൾ. പ്രതിവർഷം നിരവധി സന്ദർശകരെയാണ് ഇവ രണ്ടും ആകർഷിക്കുന്നത്.

അജന്തയിൽ 30 പാറകൾ കൊണ്ടുള്ള ബുദ്ധ സ്മാരകങ്ങളാണുള്ളത്. ഏറ്റവും വലിയ ഗുഹാ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നാണ് എല്ലോറ. ബുദ്ധ, ജൈന സ്മാരകങ്ങൾ ഇവിടെ കാണാം. പുരാതന വിസ്മയം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കൈലാസ ക്ഷേത്രം എല്ലോറയിലാണ് സ്ഥിതി ചെയ്യുന്നത്. 1600-ൽ പണിതീർത്ത ചരിത്രപ്രാധാന്യമുള്ള കോട്ടയാണ് ദൗലത്താബാദിലേത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights