വീണ്ടും വിസ്മയിപ്പിച്ച് ദുബായ് രാജകുമാരൻ……

അമേരിക്കയിലെ പർവതനിരകളിലൂടെ 34.5 കിലോമീറ്റർ നടന്ന് സാഹസികയാത്രനടത്തി വിസ്മയിപ്പിച്ച് ദുബായുടെ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം…അമേരിക്കയിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽനടന്ന സാഹസിക യാത്രയുടെ അവിശ്വസനീയമായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് ശൈഖ് ഹംദാൻ  വിസ്മയിപ്പിച്ചിരിക്കുന്നത്…….
 

എട്ടുമണിക്കൂർനീണ്ട സാഹസികയാത്രയിൽ പർവതങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, ആകാശത്തോളം ഉയരമുള്ള മരങ്ങൾ എന്നിവയെല്ലാം സംഘത്തോടൊപ്പം നടന്നുകാണുന്നതും യാത്ര ആസ്വദിക്കുന്നതുമായ വീഡിയോയാണ് ശൈഖ് ഹംദാൻ പങ്കുവെച്ചിരിക്കുന്നത്. 1417 മീറ്റർ ഉയരത്തിൽനിന്ന്‌ നടന്ന് 2962 മീറ്റർ വരെ ഉയരത്തിലെത്തുന്നതും വീഡിയോയിൽ കാണാം. കൂടെയുള്ളവർ യാത്രയുടെ ക്ഷീണത്തിൽ അവരുടെ കാലുകളിൽ ഐസ്  പായ്ക്കുകൾ വെക്കുന്നതും കാണാം. കിരീടാവകാശിയുടെ ഈ വീഡിയോക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി വന്നത്.അതിസാഹസികത നിറഞ്ഞ ഒട്ടേറെ വീഡിയോ ശൈഖ് ഹംദാൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.