സംസ്ഥാനത്ത് വേനലവധി ക്ലാസുകൾ നിരോധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പാണ് ക്ലാസുകൾ കർശനമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് വേനൽ അവധി ക്ലാസുകൾ നിരോധിച്ചത്.
സംസ്ഥാനത്താകെ അതികഠിനമായ ചൂട് നിലനിൽക്കേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ക്ലാസുകൾ നടത്തുന്നതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുവേനലവധി ക്ലാസുകൾക്ക് സംസ്ഥാനത്ത് നിരോധനം നിലനിൽക്കേ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസുകൾ നിർബാധം തുടരുന്നത് ശ്രദ്ധയിൽപെട്ടതിനേ തുടർന്നാണ് നടപടി. സംസ്ഥാന ബാലാവകാശ കമ്മീഷനും വേനലവധി ക്ലാസുകൾക്ക് നിരോധനമേർപ്പെടുത്തണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടിരുന്നുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പ് വരുത്തണമെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.