വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കാറുണ്ടോ ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍.

വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കാറുണ്ടോ ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍. രാവിലെ കഴിക്കുന്ന ഭക്ഷണമാണ് നമ്മളുടെ ഒരു ദിവസത്തെ നിർണയിക്കുന്നത്. ജോലിതിരക്കുകൾക്കിടയിൽ പലർക്കും കൃത്യമായി പ്രഭാതഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതി വരാറുണ്ട്. അത്തരം അവസരങ്ങളിൽ നമ്മൾ പൊതുവേ പഴങ്ങൾ എന്തെങ്കിലും കഴിക്കുന്നതും പതിവാണ്. എന്നാൽ രാവിലെ വെറുംവയറ്റിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പല ദഹന പ്രശ്നങ്ങളും ഉണ്ടാക്കാം. അത്തരത്തിൽ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം,

പലരും രാവിലെ നേന്ത്രപ്പഴം പ്രഭാതഭക്ഷണമായി കഴിക്കാറുണ്ട്. വെറും വയറ്റിൽ നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇതിന് അസിഡിക് സ്വഭാവമുള്ളതിനാൽ ഇത് വെറുംവയറ്റിൽ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. കൂടാതെ, നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സന്തുലനാവസ്ഥയെ ഇല്ലാതാക്കാനും സാധ്യതയുണ്ട്.

അതുപോലെ നേന്ത്രപ്പഴത്തിൽ ഉയർന്ന നിലയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗർ ശരീരത്തിന് പെട്ടെന്ന് ഊർജം നൽകുമെങ്കിലും മറ്റ് ഭക്ഷണങ്ങൾ കഴിക്കാത്തതു മൂലം മറ്റ് ധാതുക്കളുടെ അഭാവം കാരണം ഈ ഊർജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും. അതിനാൽ പ്രഭാതഭക്ഷണത്തിന്റെ കൂടെ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.അതുപോലെ പൈനാപ്പിളും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും നല്ലതല്ല.

മാമ്പഴവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതല്ല. ഇത് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. പുളിരസമുള്ള സിട്രസ് പഴങ്ങളും വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാകും. അതിനാൽ ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങളും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക.

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നതും ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. എല്ലാവർക്കും പൊതുവേ ഇഷ്ടമുളള ഫലമാണ് മുന്തിരി. ഇതിൽ സ്വാഭാവിക പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം. കുട്ടികൾക്കും രാവിലെ മുന്തിരി കൊടുക്കുന്നതും ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights