നാട്ടിൽ എത്ര ഡിഗ്രി ചൂടുണ്ട് എന്ന് ചോദിച്ചാൽ പലർക്കും കൃത്യമായി ഉത്തരം പറയാൻ കഴിഞ്ഞില്ലെങ്കിലും, ഒരു കാര്യം ഉറപ്പിക്കാം. ഇവിടെ വെന്തുരുകുകയാണ്. ഒരു നിമിഷം പോലും തള്ളിനീക്കാൻ കഷ്‌ടപ്പെടുകയാണ് ഓരോരുത്തരും. ജോലിത്തിരക്കും മറ്റുമായി നാട്ടിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കില്ലെന്നാണ് മറ്റൊരു സത്യാവസ്ഥ. ഈ വേളയിൽ നടി അനിഖ സുരേന്ദ്രൻ (Anikha Surendran) ഒരിടത്തേക്ക് വെക്കേഷന് പോയിരിക്കുകയാണ്.
തുറന്ന വാഹനത്തിൽ യാത്ര ചെയ്യുകയും, നായ്ക്കൾക്കൊപ്പം സമയം ചിലവിടുകയും ചെയ്യുന്ന വീഡിയോയും അനിഖ പോസ്റ്റ് ചെയ്യുന്നു. ഈ കാലാവസ്ഥ നല്ലതാണ് എന്ന് അനിഖ കുറിച്ചു.
സ്ഥലം ഹിമാചൽ പ്രദേശിലെ മണാലിയാണ്. ഇവിടേയ്ക്ക് ട്രിപ്പ് നടത്തുന്നത് പലർക്കും ഏറെ ഇഷ്‌ടമുള്ള കാര്യമാണ്. കേരളത്തിൽ തന്നെ കുളു- മണാലി ട്രിപ്പ് നടത്തുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഇതവിടെ കായ്ച്ചുനിൽക്കുന്ന ആപ്പിൾ തോട്ടത്തിലെ കാഴ്ചയാണ്.
അടുത്തിടെയാണ് അനിഖ മലയാള സിനിമയിലെ നായികാ പദവിയിലേക്ക് ഉയർന്നത്. യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘ഓ മൈ ഡാർലിംഗ്’ എന്ന സിനിമയിലൂടെയായിരുന്നു നായികാ പ്രവേശം.
മലയാള സിനിമയിൽ ബാലതാരമായാണ് അനിഖ തുടക്കം കുറിച്ചത്. മമ്മൂട്ടി, മോഹൻലാൽ, നയൻതാര, ഭാവന തുടങ്ങിയവർക്കൊപ്പം കുഞ്ഞുനാളിൽ അഭിനയിച്ചിട്ടുണ്ട്.