നിലവില്‍ ലൈസന്‍സുള്ളവര്‍ക്കും പുതിയ ലൈസന്‍സിന് അപേക്ഷ (റീപ്ലെയ്സ്മെന്റ് ഓഫ് ഡി.എല്‍.) നല്‍കാം.
മൊബൈല്‍ നമ്പര്‍ കൃത്യമായി നല്‍കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അപേക്ഷയുടെ പുരോഗതി കൃത്യമായി അറിയാനാകും. മേല്‍വിലാസം കണ്ടെത്താതെ തിരിച്ചെത്തിയാലും ലൈസന്‍സ് ഉടമയെ മൊബൈല്‍ഫോണിലൂടെ ബന്ധപ്പെടാനാകും. അതത് ഓഫീസുകളില്‍നിന്നാണ് ഇതുവരെ ലൈസന്‍സ് തയ്യാറാക്കിനല്‍കിയിരുന്നത്. എന്നാല്‍, ഈ സംവിധാനം മാറിയതോടെ കേന്ദ്രീകൃത വിതരണകേന്ദ്രത്തിലേക്ക് മടങ്ങുന്നവിധത്തിലാണ് ക്രമീകരണം. അതത് ഓഫീസുകളിലേക്ക് തിരിച്ചയക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.
നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ PETG കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും. 31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസില്‍ ലൈസന്‍സ് മാറ്റി നല്‍കുകയുള്ളു.