ഇലഞ്ഞി:വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ IEEE സ്റ്റുഡന്റസ് ബ്രാഞ്ച് കേരള ചാപ്റ്റർ IEEE COMSOK ഡിസൈനർ ശ്രീമതി അഫ്‍സി ബഷീർ ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ്സ് ബ്രാഞ്ചിനൊപ്പം അംഗീകാരം ലഭിച്ച മറ്റ് 7 ചാപ്റ്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനവും ശ്രീമതി അഫ്‍സി ബഷീർ നിർവഹിച്ചു.
ചടങ്ങിൽ വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ അനൂപ് കെ ജെ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ വിംഗ് കമാൻഡർ പ്രമോദ് നായർ മുഖ്യപ്രഭാഷണം നടത്തിയപ്പോൾ, രജിസ്ട്രാർ സുബിൻ പി സ് ആശംസകൾ അർപ്പിച്ചു. IEEE സ്റ്റുഡന്റസ് ബ്രാഞ്ച് കൗൺസിലർ ലഫ്.ഡോ.റ്റി ഡി സുഭാഷ് IEEE യെ പറ്റി ക്ലാസ്സെടുത്തു.