വിശ്വാസത്തേക്കാള്‍ പ്രാധാന്യം ആളുകളുടെ സുരക്ഷ് ; ആനകള്‍ നില്‍ക്കുന്ന ദൂരപരിധി 6 മീറ്ററാക്കി ഹൈക്കോടതി.

തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആനകള്‍ നില്‍ക്കുന്ന ദൂരപരിധി ആറു മീറ്ററാക്കി നിര്‍ണ്ണയിച്ച്‌ ഹൈക്കോടതി.

 

ആറ് മീറ്ററിനുള്ളില്‍ തീവെട്ടിയും മറ്റും പാടില്ല. നേരത്തേ വനംവകുപ്പ് ആനയില്‍ നിന്നും വാദ്യമേളങ്ങളും മറ്റും 50 മീറ്ററായി നിശ്ചയിച്ചിരുന്നു എങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇത് തിരുത്തി പുതിയ സര്‍ക്കുലര്‍ ഹൈക്കോടതിയ്ക്ക് നല്‍കിയിരുന്നു.തീവെട്ടിയും മറ്റും ആചാരത്തിന്റെ ഭാഗമല്ലെന്നും വിശ്വാസത്തേക്കാള്‍ പ്രധാനം ആളുകളുടെ സുരക്ഷയ്ക്കാണെന്ന് കോടതി പറഞ്ഞു. തീവെട്ടി ആറു മീറ്ററിനുള്ളില്‍ പാടില്ലെങ്കിലും കുത്തുവിളക്കിന് അനുമതിയുണ്ട്. ഇതിനൊപ്പം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എങ്ങനെ പൂരത്തിന് എഴുന്നള്ളിക്കാനാകുമെന്ന് ചോദിച്ച കോടതി ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മതവും വിശ്വാസവുമെല്ലാം രണ്ടാമത്തെ കാര്യമാണെന്നും പറഞ്ഞു. ഒരു ജീവന്‍ പോലും നഷ്ടപ്പെടുത്താനാകില്ലെന്നും പറഞ്ഞു.

തീവെട്ടിയും മറ്റും ആചാരത്തിന്റെ ഭാഗമല്ലെന്നും വിശ്വാസത്തേക്കാള്‍ പ്രധാനം ആളുകളുടെ സുരക്ഷയ്ക്കാണെന്ന് കോടതി പറഞ്ഞു. തീവെട്ടി ആറു മീറ്ററിനുള്ളില്‍ പാടില്ലെങ്കിലും കുത്തുവിളക്കിന് അനുമതിയുണ്ട്. ഇതിനൊപ്പം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എങ്ങനെ പൂരത്തിന് എഴുന്നള്ളിക്കാനാകുമെന്ന് ചോദിച്ച കോടതി ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മതവും വിശ്വാസവുമെല്ലാം രണ്ടാമത്തെ കാര്യമാണെന്നും പറഞ്ഞു. ഒരു ജീവന്‍ പോലും നഷ്ടപ്പെടുത്താനാകില്ലെന്നും പറഞ്ഞു

Verified by MonsterInsights