ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാര്‍ക്ക് ഇന്ന് സ്‌പെഷ്യല്‍ ദിവസമായിരിക്കും. അനാവശ്യ ചെലവുകള്‍ വര്‍ധിച്ചേക്കാം. തൊഴിലാളികള്‍ ആരോഗ്യകാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. പരിഹാരം: പശുവിന് പച്ചപ്പുല്ലോ ചീരയോ കൊടുക്കുക.
ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: കടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കും. ഭാഗ്യം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ലഭിക്കും. പരിഹാരം: ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ചില ജോലികള്‍ സംബന്ധിച്ച് ജീവനക്കാരുമായി തര്‍ക്കമുണ്ടാകാം. വസ്തുവകകളില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. പരിഹാരം: പാവപ്പെട്ട ഒരാള്‍ക്ക് വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ഉദ്യോഗസ്ഥനുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്. പരിഹാരം: പക്ഷിക്ക് തീറ്റ കൊടുക്കുക.
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലിയും പുതിയ ബിസിനസ്സ് ഇടപാടുകളും ലഭിക്കും. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികച്ച ദിവസമാണിത്. ഒരു പുതിയ ഓഫര്‍ ലഭിക്കും. നിങ്ങളുടെ ജോലി ഉടന്‍ പൂര്‍ത്തിയാകും.
പരിഹാരം: കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നല്‍കുക.
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഓഫീസില്‍ കോപവും ടെന്‍ഷനും ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. പരിഹാരം: ഉറുമ്പിന് ഭക്ഷണം നല്‍കുക.
സ്കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ചില പുതിയ പദ്ധതികള്‍ ആരംഭിക്കും. പ്രധാനപ്പെട്ട ആളുകളെ കണ്ടുമുട്ടാന്‍ കഴിയും. പരിഹാരം: വൈകുന്നേരങ്ങളില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക.