വാട്‌സ് ആപ്പില്‍ സ്റ്റാറ്റസായി ഇനി വോയിസുമിടാം

പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. അടുത്തിടെ വന്ന അപ്‌ഡേഷനാണ് വോയ്‌സ് സ്റ്റാറ്റസ്. നേരത്തേ ചാറ്റുകളില്‍ മാത്രമാണ് വോയ്‌സ് മെസേജുകള്‍ അയക്കാന്‍ സാധിച്ചിരുന്നത്. സ്വന്തം പാട്ടുകളോ മറ്റു സംഭാക്ഷണങ്ങളോ സ്റ്റാറ്റസ് വെക്കണമായിരുന്നെങ്കില്‍ മറ്റ് ആപ്പുകളെ ആശ്രയിച്ച് എഡിറ്റ് ചെയ്ത് വിഡിയോ ആക്കി അപ്ലോഡ് ചെയ്യണമായിരുന്നു. അതിന് പ്രതിവിധിയെന്നോണമാണ് പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. പക്ഷേ ഇതെങ്ങനെ അപ്ലോഡ് ചെയ്യാനാകുമെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. 30 സെക്കന്‍ഡ് വരെയുള്ള ശബ്ദം സ്റ്റാറ്റസ് ആക്കി ഇടാന്‍ സാധിക്കും.

ചെയ്യേണ്ടതിങ്ങനെ