വാട്‌സ്ആപ്പിൽ നാല് വമ്പൻ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ.

നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും ഏറെ പ്രാധാന്യമുള്ളഒരു ആപ്പാണ് വാട്സ്ആപ്പ്. സന്ദേശങ്ങൾ അയക്കുക, വിളിക്കുക എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നത്. 2025 ൽ കൈ നിറയെ ഫീച്ചറുകളാണ് ആപ്പ് ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. സ്റ്റിക്കർ പായ്ക്ക് ഷെയറിങ്, സെൽഫികളിൽ നിന്ന് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യുന്നത്, സന്ദേശങ്ങളോട് വേഗത്തിൽ പ്രതികരിക്കാനുള്ള ഫീച്ചർ തുടങ്ങിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്.

ക്യാമറ ഇഫക്ടുകൾ: നിങ്ങൾ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും ചാറ്റ് വഴി അടക്കുമ്പോഴും 30 ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിക്കാം. ഈ ഫിൽട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകളുടെയും വീഡിയോകളുടേയും മുഖച്ഛായ മാറ്റും.

 

സെൽഫി സ്റ്റിക്കറുകൾ: ഇനി മുതൽ നിങ്ങൾക്ക് സെൽഫി ചിത്രങ്ങൾ സ്റ്റിക്കറുകളാക്കി മാറ്റാം. ഇതിനായി ക്രിയേറ്റ് സ്റ്റിക്കർ എന്ന ഐക്കൺ തെരഞ്ഞെടുക്കുക. അതിൽ കാണുന്ന ക്യാമറ ഓപ്ഷൻ ക്ലിക്ക് ചെയ്ത് സെൽഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഷെയർ എ സ്റ്റിക്കർ പാക്ക്: നിങ്ങളുടെ സുഹൃത്തുക്കൾ ഇഷ്ടപ്പെടുന്ന സ്റ്റിക്കർ പാക്കുകൾ കാണുകയാണെങ്കിൽ അവ ഇനി മുതൽ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും.

ക്വിക്കർ റിയാക്ഷനുകൾ: നിങ്ങൾക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷൻ നൽകാനുള്ള ഓപ്ഷൻ നിലവിൽ വാട്‌സ്ആപ്പിലുണ്ട്. മെസേജിൽ ഡബിൾ ടാപ് ചെയ്താൽ ഇനി മുതൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച റിയാക്ഷനുകൾ സ്‌ക്രോൾ ചെയ്ത് കാണാൻ സാധിക്കും.

ഇത് കൂടാതെ വാട്സ്ആപ്പിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളതുപോലെ എഐ കാരക്ടറുകൾ നിർമിക്കാനും വഴിയൊരുങ്ങുന്നുണ്ട്. ഇതിനുള്ള സൗകര്യങ്ങൾ വാട്സ്ആപ്പ് വികസിപ്പിക്കുകയാണ്. വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്സ്ആപ്പിൻറെ ആൻഡ്രോയ്ഡ് ബീറ്റാ വേർഷൻ 2.25.1.26ൽ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയൊരു എഐ ടാബ് ഉൾപ്പെടുത്തി. ഇൻസ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമായ ഫീച്ചറാണിത്.

Verified by MonsterInsights