WTC Final: രഹാനെ ഇന്ത്യയെ പറ്റിച്ചു! ടീമിലേക്കു തിരിച്ചുവിളിച്ചതോടെ തനിനിറം പുറത്ത്?

അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചവിളിക്കപ്പട്ട താരമാണ് മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ അജിങ്ക്യ രഹാനെ. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലാണ് അടുത്തിടെ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച ഇടിവെട്ട് ഇന്നിങ്‌സുകളും രഹാനെയ്ക്കു തുണയാവുകയായിരുന്നു. എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് സിഎസ്‌കെയ്ക്കായി മൂന്നാം നമ്പറില്‍ അദ്ദേഹം കാഴ്ചവച്ചത്.

WTC Final: ഇഷാനെ ടെസ്റ്റ് ടീമിലെടുത്തത് ഇന്ത്യയുടെ വന്‍ അബദ്ധം! പണിയുറപ്പ്, മൂന്ന് കാരണങ്ങള്‍
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കപ്പെട്ട ശേഷം രഹാനെയുടെ ഐപിഎല്ലിലെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നു കാണാം. ഇതോടെ ഇന്ത്യന്‍ ടീമും ആശങ്കയിലായിരിക്കുകയാണ്. താരത്തെ ടീമിലെടുത്തത് അബദ്ധമായിപ്പോയോ എന്നു പോലും സെലക്ടര്‍മാര്‍ സംശയിക്കുന്നുണ്ടാവും. കാരണം രഹാനെയുടെ പ്രകടനത്തില്‍ അത്രയും വലിയ വ്യത്യാസമാണ് ടീമിലെത്തുന്നതിനു മുമ്പും ശേഷവും സംഭവിച്ചിരിക്കുന്നതെന്നും കണക്കുകള്‍ അടിവരയിടുന്നു.

ഓസ്‌ട്രേലിയയുമായുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തും മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ രഹാനെയുടെ ശരാശരി 52.25ഉം സ്‌ക്ക്രൈ് റേറ്റ് 199.05ഉം ആയിരുന്നു. പക്ഷെ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ശേഷം ശരാശരിയും സ്‌ട്രൈക്ക് റേറ്റും കുത്തനെ താഴ്ന്നിരിക്കുകയാണ്. 19 എന്ന മോശം ശരാശരിയും 114 എന്ന ശരാശരിയുമാണ് ടീമിലേക്കു തിരികെ വിളിക്കപ്പെട്ട ശേഷം രഹാനെയ്ക്കുള്ളത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കപ്പെട്ട ശേഷമായിരുന്നു സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു ഇടം ലഭിച്ചത്.

തനിക്കു ലഭിച്ച അവസരം രഹാനെ ശരിക്കും മുതലാക്കുകയും ചെയ്തു. 10 മല്‍സരങ്ങളില്‍ എട്ടു ഇന്നിങ്‌സുകളിലാണ് താരത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 38 ശരാശരിയില്‍ 171.61 സ്‌ട്രൈക്ക് റേറ്റോടെ 266 റണ്‍സെടുക്കുകയും ചെയ്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവസാന മല്‍സരത്തില്‍ 21 റണ്‍സെടുത്ത് അജിങ്ക്യ രഹാനെ ക്രീസ് വിടുകയായിരുന്നു. 20 ബോളുകളില്‍ നിന്നും രണ്ടു ഫോറുകളോടെയായിരുന്നു ഇത്. ലളിത് യാദവായിരുന്നു താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച രഹാനയെ സ്വന്തം ബൗളിങിലാണ് ലളിത് കിടിലൊനു ക്യാച്ചിലൂടെ പുറത്താക്കിയത്. മിന്നല്‍ വേഗത്തില്‍ വന്ന ഷോട്ട് അംപയറെയടക്കം ഞെട്ടിച്ചായിരുന്നു ലളിത് കൈകളിലൊതുക്കിയത്.

IPL 2023: ക്യാപ്റ്റന്‍ സഞ്ജു സീസണില്‍ വരുത്തിയത് മൂന്ന് തെറ്റുകള്‍! റോയല്‍സ് പുറത്തേക്ക്?

അതേസമയം, ഫൈനലിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിക്കപ്പെട്ട ശേഷം രഹാനെയുടെ പ്രകടനത്തില്‍ സംഭവിച്ച ഇടിവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും പ്രതികരിച്ചിരിക്കുകയാണ്. ഡബ്ല്യടിസി ടെസ്റ്റ് ചാപ്യന്‍ഷിപ്പ്. അതുകൊണ്ടു തന്നെ അജിങ്ക്യ രഹാനെ ടെസ്റ്റിനു വേണ്ടി മാത്രം ഇപ്പോള്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യല്‍ ടീമില്‍ ഇടം ലഭിച്ച ശേഷം തൊട്ടടുത്ത മല്‍സരത്തില്‍ തന്നെ അജിങ്ക്യ രഹാനെ ടെസ്റ്റ് മോഡിലേക്കു മാറിയിരിക്കുകയാണ്. ഇതാണ് യഥാര്‍ഥ ആത്മസമര്‍പ്പണം. ഇപ്പോഴത്തെ മോശം സ്‌ട്രൈക്ക് റേറ്റിലൂടെ അജിങ്ക്യ രഹാനെ ടെസ്റ്റിനായി പരിശീലിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഇക്കാര്യം പറഞ്ഞാല്‍ നിങ്ങള്‍ എനിക്കെതിരേ ആഞ്ഞടിക്കുമെന്നറിയാം.

പക്ഷെ ദേശീയ ടീമില്‍ തിരിച്ചെത്തുകയെന്ന തന്റെ ജോലി കഴിഞ്ഞതിനു ശേഷം അജിങ്ക്യ രഹാനെയുടെ പ്രകടനത്തില്‍ ഇടിവ് സംഭവിച്ചതായി എന്റെയും ശ്രദ്ധയില്‍ പെട്ടിരുന്നു. അജിങ്ക്യ രഹാനെയുടെ നേരത്തേയും ഇപ്പോഴുമുള്ള പ്രകടനങ്ങളില്‍ തെറ്റായി ഒന്നുമില്ല. ദേശീയ ടീമിനായി അദ്ദേഹം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Verified by MonsterInsights