യമുന നദിക്കരയിലെ ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം; രാജ്ഘട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ വ്യക്തിയാണ് മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലേക്ക് ഓരോ സീസണിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ യമുന നദിയ്ക്ക് അരികെയാണ് അദ്ദേഹത്തിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ ഗ്രാനൈറ്റില്‍ തീര്‍ത്ത ഒരു സ്മാരകം മാത്രമായിരുന്നു രാജ്ഘട്ട്.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും നിരവധി മാറ്റങ്ങള്‍ രാജ്ഘട്ടില്‍ വന്നുകൊണ്ടിരുന്നു. ഗാന്ധിജിയുടെ അവസാനവാക്കുകളായ ”ഹേ റാം” ഇവിടെ കൊത്തിവെച്ചിട്ടുണ്ട്. വാനു ജി. ഗുപ്തയാണ് രാജ്ഘട്ടിന്റെ ശില്‍പ്പി. പുരാതന ഇന്ത്യന്‍ വാസ്തു വിദ്യാ പ്രകാരമാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. മഹാത്മ ഗാന്ധിയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസൃതമായി തന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകവും പണി കഴിപ്പിച്ചിരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചയും ഇവിടെ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കാറുണ്ട്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിനും അദ്ദേഹത്തിന്റെ ചരമദിനമായ ജനുവരി 30നും പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കാറുണ്ട്. രാജ്ഘട്ടിന്റെ തെക്ക് ഭാഗത്ത് ഗാന്ധി ദര്‍ശന്‍ എന്ന പേരില്‍ ഒരു പവലിയന്‍ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതം വരച്ചു കാട്ടുന്ന ചിത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. രാജ്ഘട്ടിന്റെ വടക്ക് ഭാഗത്താണ് മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മാരകം സ്ഥാപിച്ചിരിക്കുന്നത്.

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഇനി മുതല്‍ അമൃത് ഉദ്യാന്‍ എന്നറിയിപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയില്‍, രാഷ്ട്രപതി ഭവന്‍ ഉദ്യാനങ്ങള്‍ക്ക് ‘അമൃത് ഉദ്യാന്‍’ എന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പൊതുവായി പേര് നല്‍കിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത അറിയിച്ചതാണ് ഇക്കാര്യം.

ഇതോടെ ബ്രിട്ടീഷ് ഭരണകാലം മുതല്‍ അറിയപ്പെട്ടിരുന്ന മുഗള്‍ ഉദ്യാന്‍ എന്ന പേര് ഇനിയുണ്ടാകില്ല. നവീകരിച്ച അമൃത് ഉദ്യാന്‍ ജനുവരി 29 ഞായറാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. സാധാരണയായി, രാഷ്ട്രപതി ഭവനിലെ വിഖ്യാതമായ പൂന്തോട്ടം എല്ലാ വര്‍ഷവും ഒരു മാസത്തേക്ക്(ഫെബ്രുവരി മാസം) പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കാറുണ്ട്.

ഇത്തവണ പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശം രണ്ടു മാസമായി നീട്ടിയതിന് പിന്നാലെ കര്‍ഷകര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് ഉദ്യാനം സന്ദര്‍ശിക്കാന്‍ അവസരം നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് നവിക ഗുപ്ത പറഞ്ഞു. വൈവിധ്യമാര്‍ന്ന പൂന്തോട്ടങ്ങളാല്‍ സമ്പന്നമാണ് രാഷ്ട്രപതിഭവന്‍. ഈസ്റ്റ് ലോണ്‍, സെന്‍ട്രല്‍ ലോണ്‍, ലോംഗ് ഗാര്‍ഡന്‍, സര്‍ക്കുലര്‍ ഗാര്‍ഡന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അമൃത് ഉദ്യാന്‍.

രാജ്പഥിനെ ‘കര്‍തവ്യ പഥ്’ എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം ശ്രദ്ധേയമാകുന്ന പേരുമാറ്റമാണ് രാഷ്ട്രപതിഭവനിലെ ഉദ്യാനത്തിന്റേത്. കൊളോണിയല്‍ ഭരണകാലത്തെ അടയാളങ്ങള്‍ ഉപേക്ഷിക്കാനുള്ള മറ്റൊരു നീക്കമാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

Verified by MonsterInsights