യാത്രക്കാരന് അവകാശപ്പെട്ട ഒരു രൂപ തിരിച്ചു നൽകിയില്ല; 2000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

യാത്രക്കാരന് അവകാശപ്പെട്ട ഒരു രൂപ മടക്കി നൽകിയില്ലെന്ന പരാതിയിൽ ഇടപെട്ട് ഉപഭോക്തൃ കോടതി. ബെംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) ലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കണ്ടക്ടർ തനിക്ക് ഒരു രൂപ മട‌ക്കി നൽകിയില്ലെന്ന് കാണിച്ചാണ് യാത്രക്കാരൻ കോടതിയെ സമീപിച്ചത്.

പരാതി പരിഗണിച്ച കോടതി യാത്രക്കാരന് ഒരു രൂപ മടക്കി നൽകണമെന്നും നഷ്ടപരിഹാരമായി 2000 നൽകണമെന്നും ബെംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് നിർദേശം നൽകി. സേവനത്തിൽ വീഴ്ച്ച വരുത്തിയതിനും കോടതി വ്യവഹാരത്തിന് യാത്രക്കാരന് ചെലവായ തുകയും ഉൾപ്പെടെ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉത്തരവ്. 45 ദിവത്തിനുള്ളിൽ പണം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

visat 1

ഉത്തരവ് പാലിച്ചില്ലെങ്കിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ പരാതിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഒരു രൂപയ്ക്കൊപ്പം നഷ്ടപരിഹാരമായി 15,000 രൂപയും വേണമെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ, ഒരു രൂപ തിരിച്ചു നൽകിയില്ലെന്നത് നിസ്സാര കാര്യമാണെന്നും യാത്രക്കാരൻ വിഷയം വലുതാക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ബിഎംടിസിയുടെ വാദം.

ബിഎംടിസി സർവീസിൽ ഒരു പോരായ്മയും നിഷേധിച്ചു, ഒരു രൂപ നൽകാത്തത് നിസാര പ്രശ്‌നമാണെന്നും എന്നാൽ ഇത് വലിയ പ്രശ്‌നമാക്കാനാണ് പരാതിക്കാരൻ ശ്രമിക്കുന്നതെന്നും വാദിച്ചു.