ശരീരത്തിന് തീർച്ചയായും ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമാണ്. സത്യത്തിൽ നമ്മുടെ ശരീരത്തിന്റെ ശത്രു ഒന്നുമല്ല ഇത്. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിന് ഈ കൊളസ്ട്രോൾ ആവശ്യമാണ്. പക്ഷേ അളവിൽ കൂടുതൽ എത്തിയാൽ അങ്ങേയറ്റം അപകടകാരിയാകുന്ന ഒന്നാണ് കൊളസ്ട്രോൾ. അതുകൊണ്ടുതന്നെ ഇത് ഭയന്ന് ഇഷ്ടഭക്ഷണം വേണ്ടെന്നു വയ്ക്കുന്നവർ ഉണ്ട്. എന്നാൽ ആഹാരശീലങ്ങളിൽ ഒരൽപം മാറ്റം വരുത്തിയാൽ പിന്നെ കൊളസ്ട്രോൾ ഭയം തീരെ ആവശ്യമില്ല. അത്തരത്തിൽ ഉൾപ്പെടുത്തേണ്ട ഏഴു ആഹാരങ്ങൾ എന്തൊക്കെ ആണെന്നു നോക്കാം.
* ഓട്സ് – ദിവസവും ഒന്നര കപ്പ് അഥവാ 50 ഗ്രാം ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ചീത്ത കൊളസ്ട്രോളിൽ 12-24 ശതമാനം കുറവ് വരുമെന്ന് പഠനങ്ങൾ പറയുന്നു. ബീറ്റ ഗ്ലൂക്കൻ എന്ന ഫൈബർ അടങ്ങിയതാണ് ഓട്സ്. ഇത് കൊളസ്ട്രോൾ കുറയ്ക്കും.
* ബീൻസ് – എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ബീൻസ്.
* വെണ്ടയ്ക്ക – കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്കയും. കാലറി കുറവും. എന്നാൽ ഫൈബർ ധാരാളം അടങ്ങിയതാണ് ഇത്.
* നട്സ് – ആൽമണ്ട്, പീനട്ട്, വാൾനട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോൾ കുറയ്ക്കുന്നതാണ്. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
* സോയാബീൻ – ഫൈബർ , പ്രോട്ടീൻ എന്നിവ അടങ്ങിയതാണ് സോയബീൻ. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ സഹായകം.
* മത്സ്യം – സാൽമൻ, മത്തി, അയല പോലെയുള്ള മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് ഹൃദയത്തിനും ഏറെ ഗുണകരം.
* ചീര- ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളിൽ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാൻ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വൈറ്റമിൻ ബി, മഗ്നീഷ്യം, വൈറ്റമിൻ ഇ എന്നിവയുടെ കലവറയാണ് ചീര.