1 ദിവസം, 3,200 കിലോമീറ്റർ, 13 ലക്ഷം രൂപ; ഒഴുകും കൊട്ടാരം ഫ്ലാഗ് ഓഫ് ചെയ്തു പ്രധാനമന്ത്രി…

വാരാണസിയിൽ നിന്നാരംഭിച്ച് ബംഗ്ലദേശിലൂടെ അസമിലെ ദിബ്രുഗഡിൽപൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജലആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിവാരാണസിയിൽ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു.ഇതോടെ ‘റിവർ ക്രൂയിസ് ടൂറിസ’ത്തിന്റെ പുതിയ യുഗത്തിന് തുടക്കമായി. ഫ്ലാഗ് ഓഫിനൊപ്പം 1000 കോടിയിലധികംവരുന്ന മറ്റു ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

51 ദിവസം നീണ്ട യാത്രയിൽ ഇന്ത്യയിലെയും ബംഗ്ലദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3,200 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുൾപ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം. 62 മീറ്റർ നീളവും 12 വീതിയുമുള്ള ഗംഗാ വിലാസിൽ 3 ‍ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷംരൂപയാണ് ഒരാൾക്ക് ആകെ ചെലവാകുക.

Verified by MonsterInsights