ഓണർ എക്‌സ് 9എ യുഎഇ വിപണിയിൽ; പ്രീ ഓർഡർ ചെയ്യൂ, ആകർഷകമായ ഓഫറുകൾ നേടൂ……

ഗ്ലോബൽ ടെക്‌നോളജി ബ്രാൻഡായ ഓണർ, പുത്തൻ ഓണർ എക്‌സ് 9എയുമായി യുഎഇയിൽ എത്തുന്നു. ഡിസ്‌പ്ലേയിലും ബാറ്ററിയിലും പെർഫോമൻസിലും എടുത്തുപറയത്തക്ക പുതുകളോടെ അവതരിപ്പിച്ചിട്ടുള്ള, ഓണർ എക്‌സ് സീരീസിലെ ഈ പുതിയ സ്മാർട്ട് ഫോൺ ജനുവരി 14 മുതൽ ആകർഷകമായ വിലയിൽ, വൻ ഓഫറുകളോടെ പ്രീ ഓർഡർ ചെയ്യാം. 120 Hz  അമോലെഡ് കേർവ്ഡ് ഡിസ്‌പ്ലേ, 5100 mAh ബാറ്ററി, 256 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകളോടെ എത്തുന്ന ഓണർ എക്‌സ് 9എയുടെ ഡിസൈനും ഒതുക്കമുള്ളതാണ്.

‘ആഗോള തലത്തിലുള്ള ഉപഭോക്താക്കൾക്ക് തുടർച്ചയായ സാങ്കേതിക നൂതനവൽക്കരണത്തിലൂടെ ഏറ്റവും മികച്ച അനുഭവം പകർന്നു നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,’ ഓണർ ഡിവൈസ് ലിമിറ്റഡിന്റെ ജിസിസി കൺട്രി മാനേജറായ മഭൈജിയാൻ (ഹൗസ്) പറഞ്ഞു. ‘അസാധാരണമായ ഡിസ്‌പ്ലേയും ഡിസൈൻ ഫീച്ചറുകളും ഉൾപ്പടെ, ഗണ്യമായ അപ്‌ഗ്രേഡുകളോടെ എത്തുന്ന  ഇൻഡസ്ട്രിയിലെഎത്തുന്ന ഓണർ എക്‌സ് 9എ ഇൻഡസ്ട്രിയിലെ അഫോർഡബിൾ ക്യാറ്റഗറിയിൽ പുതിയ നിലവാരം ക്രമീകരിക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു…….

Verified by MonsterInsights