10,000 രൂപയുടെ എസ്‌ഐപി ഏഴ് കോടിയിലേക്ക്: നേട്ടമായത് ഫണ്ടിന്റെ നിക്ഷേപ തന്ത്രം.

രാജ്യത്തെ ആദ്യത്തെ കോണ്‍ട്ര ഫണ്ട് 25 വര്‍ഷം പിന്നിടുമ്പോള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് മികച്ച ആദായം. 1999 ജൂലായില്‍ തുടങ്ങിയ ഫണ്ടിന്റെഇതുവരെയുള്ള വാര്‍ഷിക ആദായം 19.99 ശതമാനമാണ്. സ്‌കീമിന്റെ അടിസ്ഥാന സൂചികയായ ബിഎസ്ഇ 100 സമാനകാലയളവില്‍ ഉയര്‍ന്നതാകട്ടെ 16.12 ശതമാനവും.

പെന്‍ഷന്‍ പറ്റിയശേഷമുള്ള ജീവിത ചെലവിനായി 1999ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ അതിന്റെ മൂല്യം 95.3 ലക്ഷമാകുമായിരുന്നു. പ്രതിമാസം 10,000 രൂപ വീതമായിരുന്നു(എസ്‌ഐപി)നിക്ഷേപമെങ്കില്‍ ഇപ്പോഴത് 7.19 കോടി രൂപയിലെത്തിയിട്ടുണ്ടാകും.
താരതമ്യേന ചെറിയ പ്രതിമാസ നിക്ഷേപം പോലും ദീര്‍ഘ കാലയളവില്‍ വന്‍തുകയായി വളരാനുള്ള സാധ്യതയാണ് വിപണി മുന്നോട്ടുവെക്കുന്നത്. ജൂണ്‍ അവസാനത്തെ കണക്കനുസരിച്ച്എസ്ബിഐ കോണ്‍ട്ര ഫണ്ട് കൈകാര്യം ചെയ്യുന്നത് 34,366 കോടി രൂപയുടെ നിക്ഷേപമാണ്. 20.5 ലക്ഷത്തിലധികം ഫോളിയോകളുമുണ്ട്.

മൂന്ന് വര്‍ഷത്തിനിടെ 30.67 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 29.79 ശതമാനവും ഏഴ് വര്‍ഷ കാലയളവില്‍ 20.96 ശതമാനവും പത്ത് വര്‍ഷ കാലയളവില്‍ 18.67 ശതമാനവുംശതമാനവും ആദായം ഫണ്ട് നിക്ഷേപന് നല്‍കിയതായി കാണാം.

നിക്ഷേപ തന്ത്രം

ഹോട്ട് ഓഹരികളോ ട്രന്‍ഡിങ് സ്‌റ്റോക്കുകളോ എസ്ബിഐ കോണ്ട്ര ഫണ്ടിന്റെ നിക്ഷേപ റഡാറില്‍ പെട്ടില്ല. വിപണിക്കൊപ്പം നീങ്ങാതെ, പേര് സൂചിപ്പിക്കുന്നതുപോലെ കോണ്‍ട്ര സ്ട്രാറ്റജിയാണ് ഫണ്ട് പിന്തുടര്‍ന്നത്. വിപണി വികാരം പ്രത്യേക സെക്ടറുകള്‍ക്കോ കമ്പനികള്‍ക്കോ പ്രതികൂലമാകുമ്പോള്‍ സ്വാഭാവികമായും ഓഹരി വിലയില്‍ ഇടിവുണ്ടാകും. കമ്പനിയുടെ അടിസ്ഥാനങ്ങള്‍ മികച്ചതായതിനാല്‍ ഓഹരി വിലയില്‍ ഭാവിയില്‍ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തോടെ കുറഞ്ഞ വിലയില്‍ ഓഹരികള്‍ കമ്പനിയുടെ അടിസ്ഥാനങ്ങള്‍ മികച്ചതായതിനാല്‍ ഓഹരി വിലയില്‍ ഭാവിയില്‍ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തോടെ കുറഞ്ഞ വിലയില്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ളഅവസരമാണ് അപ്പോള്‍ ലഭിക്കുക. ഈ സാധ്യതകളാണ് കോണ്‍ട്ര ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നത്

Verified by MonsterInsights