17 വർഷം പെൻഷൻ നിഷേധിക്കപ്പെട്ട ജീവനക്കാരനു പലിശ സഹിതം പെൻഷനും ആനുകൂല്യങ്ങളും നൽകാൻ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്

17 വർഷമായി പെൻഷൻ നിഷേധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരനു 12 ശതമാനം പലിശ സഹിതം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സംസ്ഥാ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പിൽനിന്നു 33 വർഷത്തെ സേവനത്തിനു ശേഷം 2004 ഏപ്രിൽ 30നു വിരമിച്ച തിരുവനന്തപുരം പാച്ചല്ലൂർ കീഴേപേരയിൽ ജെ. സലിമിനാണ് പലിശ സഹിതം ആനുകൂല്യങ്ങൾ നൽകാൻ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടത്.

combo

നീണ്ട 17 വർഷമായിട്ടും ആനുകൂല്യങ്ങൾ നിഷേധിച്ച ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടിയിൽ കമ്മിഷൻ ചെയർമാൻ അതൃപ്തി രേഖപ്പെടുത്തി. പരാതിക്കാരൻ വിരമിച്ച ദിവസം മുതൽ ആനുകൂല്യം ലഭ്യമാകുന്നതുവരെ 12 ശതമാനം പലിശ സഹിതം പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകുന്നതിനും പലിശയിനത്തിലെ തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുന്നതിനുമാണ് ഉത്തരവ്.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം അറിയിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും കമ്മിഷൻ നിർദേശം നൽകി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights