പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ/ എയ്ഡഡ്, സ്പെഷ്യൽ/ ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്) ഗ്രാമസഭാ ലിസ്റ്റ് നിലവിൽ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്കൂൾ, പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. 

ashli

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരും 800 സ്ക്വയർ ഫീറ്റ് വരെ വിസ്തീർണമുള്ള വീട് ഉള്ളവരും മറ്റ് ഏജൻസികളിൽ നിന്ന് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകർ. 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വിദ്യാർഥി പഠിക്കുന്ന സ്കൂൾ മേലധികാരിയിൽ നിന്നും ഉള്ള സാക്ഷ്യപത്രം, കൈവശാവകാശം/ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്. മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് ആറിനകം ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും  അപേക്ഷാ ഫോമിനും ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.

 

 

ഇന്ത്യൻ ടീമിൽ ചഹലും കെ. ഗൗതമും കോവിഡ് പോസിറ്റീവ്

കൊളംബോ: ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമിനും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് പോസിറ്റീവ് ആയ ക്രുണാൽ പാണ്ഡ്യയുടെ അടുത്ത സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഇരുവരും ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. ചൊവ്വാഴ്ചയാണ് ക്രുണാലിന് കോവിഡ് സ്ഥിരീകരിച്ചത്.

indoor ad

ബിസിസിഐ വക്താവിൽ നിന്നും ലഭിച്ച വിവരം പ്രകാരം കോവിഡ് പോസിറ്റീവ് ആയ ക്രുണാൽ, ചഹൽ, ഗൗതം എന്നിവർ ഐസൊലേഷനിലാണ്. ഇവർ ശ്രീലങ്കൻ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു പത്തു ദിവസം ക്വാറന്റൈനിൽ കഴിയും.ഇവർക്ക് പുറമെ ക്രുണാലിന്റെ സഹോദരൻ ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ദീപക് ചഹാർ, ഇഷാൻ കിഷൻ തുടങ്ങിയവരും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമാകും നാട്ടിലേക്ക് തിരിക്കുക.

 
hill monk ad

സ്വർണം, കാർ, മൊബൈൽ നാളെ മുതൽ വില കുറയുന്ന സാധനങ്ങൾ: സെസ് ഇല്ല

തിരുവനന്തപുരം: കേരളത്തിൽ രണ്ട് വർഷമായി ഈടാക്കിയിരുന്ന പ്രളയ സെസ് ഇന്നത്തോടെ നിർത്തലാക്കും. 2018ലെ മഹാപ്രളയത്തെ തുടർന്ന് ഉണ്ടായ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അധിക വിഭവസമാഹരണത്തിനായി പ്രളയ സെസ് ഏർപ്പെടുത്തിയത്. ഇതോടെ മൂന്ന് ജിഎസ്ടി സ്ലാബിലുള്ള സാധനങ്ങൾക്ക് വില വർധിച്ചിരുന്നു. കാൽശതമാനം മുതൽ ഒരു ശതമാനം വരെയായിരുന്നു വില വർദ്ധനവ്.

SAP

 കോവിഡും ലോക്ക്ഡൗണും വരുമാനം, തൊഴിൽ എന്നിവയുടെ നഷ്ടം കാരണം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സമൂഹത്തിൽ ചെറിയൊരു ആശ്വാസം പ്രളയ സെസ് അവസാനിക്കുന്നതിലൂടെ ഉണ്ടാകും.ജിഎസ്ടി സ്ലാബ് പ്രകാരം 12 ശതമാനം 18 ശതമാനം 28 ശതമാനം നിരക്ക് ഈടാക്കുന്നവയ്ക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. അഞ്ച് ശതമാനം വരെ ജിഎസ്ടി വരുന്ന ഉൽപ്പന്നങ്ങളെ പ്രളയ സെസ്സിൽ നിന്നും ഒഴിവാക്കിയിരുന്നു. അതിനാൽ അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ഇത് ബാധകമായിരുന്നില്ല.

 
e bike2

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിക്കുന്ന പ്രധാനപ്പെട്ട സമയങ്ങളിലൊന്നാണ് മലയാളത്തിലെ ചിങ്ങമാസം. ഇംഗ്ലീഷ് മാസം കണക്കെടുത്താൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വരും. ഓണക്കാലവും കേരളത്തിൽ കുടുതൽ വിവാഹങ്ങൾ നടക്കുന്ന സമയങ്ങളിലൊന്നുമാണിത് എന്നതാണ് ഈ കാലയളവ് സ്വർണ വിപണിയെ സജീവമാക്കുന്ന ഘടകം. പ്രളയ സെസ് കുറച്ചത് വഴി സ്വർണത്തിന് വിലയിൽ നേരിയ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. കാൽശതമാനമാണ് സ്വർണത്തിനും വെള്ളിക്കും സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ്. വില വർധിച്ച് നിൽക്കുന്ന ഇവയ്ക്ക് ഈ സമയത്ത് പ്രളയസെസ് ഒഴിവാക്കുന്നതിലൂടെ കാൽശതമാനം വിലക്കുറവ് വഴി വാങ്ങുന്നവർക്ക് നല്ലൊരു തുകയുടെ വിലക്കുറവ് ലഭ്യമാകും.

vimal 4

സ്വർണത്തിന് പുറമെ കാർ, മോട്ടോർ സൈക്കിൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ, ലാപ് ടോപ്, മോണിറ്റർ, ടയർ, വാച്ച്, ക്ലോക്ക്, ഫാൻ, വാഷിങ് മെഷീൻ, മൈക്രോവേവ് അവൻ, ഐസ് ക്രീം, ബിസ്കറ്റ്, കണ്ണട, ചെരിപ്പ്, മാർബിൾ, പൈപ്പ്, എൽ ഇ ടി ബൾബ്, സിമന്റ്, മാർബിൾ, ടൈൽ, സ്റ്റീൽ പാത്രങ്ങൾ, ആയിരം രൂപയ്ക്ക് മേൽ വിലയുള്ള തുണികൾ, പെർഫ്യൂം, ഹോട്ടൽ മുറിവാടക, ഫോൺ ബിൽ, റീച്ചാർജ്, ഇൻഷ്വറൻസ്, മിക്സി, വാച്ച്, വാട്ടർ ഹീറ്റർ, എയർ കണ്ടീഷൻ, ശുചിമുറി ഉപകരണങ്ങൾ, സിഗരറ്റ്, പാൻ മസാല ഉൽപ്പന്നങ്ങൾ എന്നിവയ്കൊക്കെ ഒരു ശതമാനം വരെ വില കുറയും.

for global

ടോക്കിയോ ഒളിംപിക്‌സില്‍ ബാഡ്‌മിന്‍റൺ സെമി:ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങി-സിന്ധു നേർക്ക് നേർ

ഒളിംപിക്‌സില്‍ ഇന്ന് രാജ്യത്തിന്‍റെ കണ്ണുകള്‍ ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധുവില്‍. ബാഡ്‌മിന്‍റൺ സെമിയിൽ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെ സിന്ധു നേരിടും. തായ് ലോക ഒന്നാം നമ്പര്‍ താരമാണ് എങ്കില്‍ സിന്ധു റാങ്കിംഗില്‍ നിലവിൽ ഏഴാമതാണ്. സിന്ധുവിന് 26 ഉം തായ്‌ക്ക് 27 ഉം വയസാണ് പ്രായം. കരോലിനാ മാരിന്‍ പിന്മാറിയതോടെ പ്രധാന എതിരാളി തായിയാണ് എന്ന് സിന്ധുവിന്‍റെ പരിശീലകന്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇരുവരും 18 തവണയാണ് കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നത്. പതിമൂന്നിലും തായ് സു ജയിച്ചു. സിന്ധുവിന്‍റെ പേരില്‍ അഞ്ച് ജയം മാത്രം. ഇതിൽ തന്നെ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും സിന്ധുവിന് തായിയെ തോൽപ്പിക്കാനായില്ല. 2021ൽ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമാണ് എന്നത് സവിശേഷതയാണ്. 

insurance ad

പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ മികവിലേക്കുയരുന്നതാണ് സിന്ധുവിന്‍റെ ശീലമെങ്കില്‍ ലോക ചാമ്പ്യന്‍ഷിപ്പിലോ ഒളിംപിക്‌സിലോ മെഡൽ ഇല്ല എന്നത് തായിയുടെ പോരായ്‌മ. 2016ലെ റിയോ ഒളിംപിക്‌സിലും 2018ലെ ലോക ടൂര്‍ ഫൈനല്‍സിലും 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിലും തായി സു യിങിനെ സിന്ധു തോൽപ്പിച്ചു എന്നത് അതുകൊണ്ടുതന്നെ പ്രസക്തം. സിന്ധു ഒളിംപിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം സെമിക്ക് ഇറങ്ങുമ്പോള്‍ തായ് സുവിന് ക്വാര്‍ട്ടറിൽ കടക്കാന്‍ മൂന്ന് ഒളിംപിക്‌സുകള്‍ കളിക്കേണ്ടി വന്നു.

90+

ടോക്കിയോയിലെ പ്രകടനം നോക്കിയാൽ സിന്ധു ഒരു ഗെയിം പോലും ഇതുവരെ വഴങ്ങിയിട്ടില്ല. അതേസമയം ഇന്‍റാനോണിനെതിരെ കടുത്ത പോരാട്ടം അതിജീവിച്ചാണ് തായ് സു വരുന്നത്. എന്നാൽ ബൈ ലഭിച്ചതിനാൽ സിന്ധുവിനേക്കാള്‍ ഒരു മത്സരം കുറവാണ് തായ്‌പേയി താരം കളിച്ചതെന്ന പ്രത്യേകതയുണ്ട്. ഇന്ന് പരാജയപ്പെട്ടാല്‍ പി വി സിന്ധുവിന്‍റെ മെഡൽ സാധ്യത അവസാനിക്കില്ല. തോറ്റാൽ വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടും. പോഡിയത്തിലെത്താന്‍ ഒരവസരം കൂടി ഉണ്ടെന്നര്‍ത്ഥം. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ സിന്ധുവും ഇന്ത്യയും രണ്ട് തുടര്‍ ജയങ്ങളാണ് ആഗ്രഹിക്കുന്നത്. ‘ഓള്‍ ദ് ബെസ്റ്റ് സിന്ധു’ എന്ന് ഇതുകൊണ്ട് നമുക്ക് ഒരുമിച്ച് പറയാം

friends travels

അപർണ ബാലമുരളിയുടെ ഏറ്റവും പുതിയ ഭക്തി ഗാനം ഇന്നലെ റിലീസ് ആയി

അപർണ ബലമുരളിയുടെ ഏറ്റവും പുതിയ ഭക്തി ഗാന റിലീസിങ് വെള്ളിയാഴ്ച വൈകിട്ട് പ്രശസ്ത സംവിധായകനായ റോഷൻ ആൻഡ്രൂസ് , സംഗീത സംവിധയകൻ അൽഫോൻസ് ജോസഫ് എന്നിവർ നിർവഹിച്ചു.

ആമി പിക്ചർസിന്റെ ബാന്നറിൽ ഷിബു ജേക്കബ് നിർമിച്ചു ഫെബി ജോർജ് സ്റ്റോൺഫീൽഡിന്റെ സംവിധാനത്തിൽ അപർണ ബാലമുരളി പാടിയ “ഹെസെഡ്” എന്ന ആൽബം ആണ് സംവിധായകനായ റോഷൻ ആൻഡ്രൂസ്, സംഗീത സംവിധയകൻ അൽഫോൻസ് ജോസഫ് എന്നിവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകള്ക്കകം ഗാനം സോഷ്യല് മീഡിയയില് ഹിറ്റായിക്കഴിഞ്ഞു.ഫ്ര. ജോസഫ് ആലപ്പാട്ടിന്റെ ഹൃദയ സ്പർശിയായ വരികളും അപർണയുടെ മാധുര്യമാർന്ന ശബ്ദവും കൂടി ചേർന്നപ്പോൾ ഗാനം ഭക്തിയുടെ മറ്റൊരു തലത്തിലേയ്ക്ക് എത്തുകയായിരുന്നു.

നിർമാതാവായ ഷിബു ജേക്കബിന്റെ രണ്ടാമത്തെ ഡിവോഷണൽ മ്യൂസിക്കൽ ആൽബം ആണ് ഹെസെഡ്. കെസ്റ്റർ ആലപിച്ച ആദ്യ ആൽബം ൨ മാസം മുൻപ് റിലീസ് ചെയ്തിരുന്നു. അര ലക്ഷത്തോളം ആളുകൾ കണ്ട “nuhro” എന്ന ആൽബം progient മീഡിയ ആൻഡ് എന്റർടൈൻമെന്റ് ആണ് ഈ ഗാനം പ്രേക്ഷകരിലേയ്ക് എത്തിച്ചത്

siji

രണ്ട് ഗാനങ്ങളും സമീപകാലത്തിറങ്ങിയ മികച്ച ഭക്തി ഗാനങ്ങളുടെ പട്ടികയില് ഇടംപിടിച്ചുകഴിഞ്ഞു. ദൈവിക സാന്നിദ്യം പെയ്തിറങ്ങുന്ന ഈ ആര്ദ്രഗാനം അപർണയുടെ സ്വരമാധുരിയിലൂടെ തരളിതമായി ഒഴുകിയെത്തുകയാണ്. സിനിമ ഗാനങ്ങൾ ആലപിക്കാൻ അവസരം കിട്ടാറുള്ള തനിക്കു ഇത്തരം ഒരു ഭക്തി ഗാനം ആലപിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണെന്നും, ഒരു പ്രിത്യേക അനുഭവം ആയിരുന്നു ആലാപനത്തിനു ശേഷം എന്നും അപർണ പങ്കുവെച്ചു.

കൊവിഡിന് മുൻപത്തെ നില കൈവരിക്കാൻ ഇന്ത്യയുടെ വളർച്ച 8-10 ശതമാനം വളർച്ച നേടണം

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊവിഡിന് മുൻപത്തെ നിലയിലെത്താൻ മികച്ച വളർച്ചാ നിരക്ക് കൈവരിക്കണമെന്ന് വിദഗ്ധർ. എട്ട് മുതൽ 10 ശതമാനം വരെയാണ് വളർച്ച നേടേണ്ടത്. റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

dreamz ad

ഐഎംഎഫ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചിരുന്നു. ഈ നിലയിൽ പോയാലും ഇന്ത്യ മഹാമാരിക്ക് മുൻപത്തെ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

webzone

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറയുന്നത് ഇന്ത്യയുടെ വളർച്ചാ നിരക്ക് 10.5 ശതമാനമാകണമെന്നാണ്. എസ്ബിഐയിലെ മുതിർന്ന സാമ്പത്തിക ഉപദേശക സൗമ്യകാന്തി ഘോഷ് പറയുന്നത് ഇപ്പോഴത്തെ നിലയിൽ ഇന്ത്യയ്ക്ക് കൊവിഡിന് മുൻപത്തെ ജിഡിപി നില കൈവരിക്കാമെന്നാണ്.

e bike2

ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിങ്: പുതിയ നിയമങ്ങൾ

ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, പുതിയ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വേരിഫൈ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. മുന്‍പ് ഇത്തരം വേരിഫിക്കേഷന്‍ രീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, തുടര്‍ച്ചയായി ടിക്കറ്റുകള്‍ക്കായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തരം വേരിഫിക്കേഷന്‍ ഇല്ല. ടിക്കറ്റിങ്ങിനായി ഓണ്‍ലൈന്‍ ഉപയോഗിക്കുമ്പോള്‍ നല്‍കുന്ന മൊബൈലിലേക്കും ഇ-മെയ്‌ലിലേക്കും ഒടിപികള്‍ അയയ്ക്കും. ഐആര്‍സിടിസി പോര്‍ട്ടലില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നതിന് മുമ്പ് ഇത്തരം വേരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാകണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

indoor ad

ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസിയിലൂടെയാണ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുക. അതിനായി ഇവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഐആര്‍സിടിസി പോര്‍ട്ടലില്‍ ഒരു ലോഗിന്‍ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഒരു ലോഗിന്‍ പാസ്‌വേഡ് സൃഷ്ടിക്കുന്നതിന്, ഇമെയിലും ഫോണ്‍ നമ്പറും നല്‍കണം. തുടര്‍ന്ന് ഒരു വേരിഫിക്കേഷന്‍ വിന്‍ഡോ ദൃശ്യമാകും. 

afp ad hz

രജിസ്റ്റര്‍ ചെയ്ത ഇമെയിലും മൊബൈല്‍ നമ്പറും ഇവിടെ നല്‍കണം. വെരിഫിക്കേഷന്‍ വിന്‍ഡോയില്‍, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങള്‍ മാറ്റണമെങ്കില്‍, നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒരു ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) അയയ്ക്കും. ഇമെയില്‍ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തില്‍ ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശം അയയ്ക്കും. തുടര്‍ന്നു മാത്രമാണ് ടിക്കറ്റിങ്ങിലേക്ക് പോകാനാവുക. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക.

ഇന്ത്യയിൽ 53000 സ്റ്റാർട്ടപ്പ്, തൊഴിൽ കിട്ടിയത് 5.7 ലക്ഷം പേർക്ക്

മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് പ്രത്യക്ഷമായും പരോക്ഷമായും സ്റ്റാർട്ടപ്പുകൾ എത്ര പേർക്ക് തൊഴിൽ നൽകി എന്ന് ചോദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്റ്റാർട്ടപ്പുകളെ പ്രൊമോട്ട് ചെയ്യാൻ കേന്ദ്രസർക്കാർ എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

 

march102021 copy

വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശാണ് മറുപടി നൽകിയത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് 52391 സ്റ്റാർട്ടപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മറുപടിയിൽ പറഞ്ഞു. 2021 ജൂലൈ 14 വരെ 53 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണെന്ന് മന്ത്രി പറഞ്ഞു. അര ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രൊജക്ടിന് രൂപം നൽകിയത്. ഈ വർഷം ജനുവരിയിൽ ആയിരം കോടി രൂപ സ്റ്റാർട്ട്അപ്പ് ഇന്ത്യ സീഡ് ഫണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരുന്നു.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം.

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റാണി രാംപാലും സംഘവും തോല്‍പിച്ചത്. ഇന്ത്യയുടെ വിജയഗോള്‍ അവസാന ക്വാര്‍ട്ടറില്‍ 57-ാം മിനുറ്റില്‍ നവ്‌നീത് കൗറിലൂടെ പിറന്നു. ഇക്കുറി ഇന്ത്യന്‍ വനിതകളുടെ ആദ്യ ജയമാണിത്. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ബ്രിട്ടനോടും പരാജയപ്പെട്ടിരുന്നു. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ടീമിനായി. 

webzone

നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. നിലവില്‍ ഇന്ത്യ അ‍ഞ്ചാമതും അയര്‍ലന്‍ഡ് നാലാം സ്ഥാനത്തുമാണ്. ഇന്ത്യ ജയിക്കുകയും ബ്രിട്ടനോട് അയര്‍ലന്‍ഡ് തോൽക്കുകയും ചെയ്‌താൽ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താം.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇടുക്കി അണക്കെട്ടിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ആദ്യത്ത ജാഗ്രത പ്രഖ്യാപിക്കും

ഇടുക്കി അണക്കെട്ടിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ആദ്യത്ത ജാഗ്രത നി‍ർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയിൽ തുടരുകയാണ്.

dreams 1

ഇടുക്കി അണക്കെട്ടിൻറെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. 2380.50 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി യുടെ കണക്കു കൂട്ടൽ. സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവിൽ പതിനഞ്ച് ദശലക്ഷം ക്യുബിക് മീ‍റ്റ‍ർ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുമ്പ് ഇത് 41 ദശലക്ഷം ആയിരുന്നു. 

indoor ad

പതിനൊന്ന് ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനെടുക്കുന്നുണ്ട്. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം പൂർണതോതിലാക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്. അതിനാൽ ജലനരിപ്പ് ഒരടി ഉയരാൻ ദിവസങ്ങൾ വേണ്ടി വന്നേക്കും. ജൂലൈ 31 ന് പുതിയ റൂൾ കർവ് വരുന്നതോടെ ബ്ലൂ അലർട്ട് ലെവൽ 2375 ആയി ഉയരുമെന്നതു കെഎസ്ഇബിക്ക് ആശ്വാസം നൽകുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയിൽ നിന്നും കൂടുതൽ ജലം മധുര ഭാഗത്തേക്ക് തുറന്നു വിടുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights