തിരുവനന്തപുരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ ഫോം 144 കെ.എസ്.ആർ പാർട്ട്-1, നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ 31 ന് മുമ്പ് അപേക്ഷ അയയ്ക്കണം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച മുൻകാല പ്രവർത്തകരെ രജതജൂബിലി ആഘോഷ വേളയിൽ ആദരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 1996 ആഗസ്ത് 17ന് തുടക്കമിട്ട ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കകാലത്ത് നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മുന്നനുഭവങ്ങളുടെ പരിചയമില്ലാതെയാണ് കേരളം ജനകീയ മുന്നേറ്റത്തിലേക്ക് കടന്നതെങ്കിലും പിന്നീടുണ്ടായത് അവിസ്മരണീയമായ ചരിത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.
ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ജനങ്ങളുമൊക്കെ ചേർന്ന് ഒരു വർഷത്തിലേറെ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് ആദ്യ വാർഷിക പദ്ധതി തയ്യാറാക്കിയത്. ആസൂത്രണ ഗ്രാമസഭ, വാർഡ് സഭ, വികസന സെമിനാർ, കർമ്മ സമിതികൾ, പദ്ധതിരേഖ, ബ്ലോക്ക്-ജില്ലാ പദ്ധതികൾ, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ആസൂത്രണ ചട്ടക്കൂടൊരുക്കി ജനകീയാസൂത്രണത്തിന്റെ ഘടനാപരമായ അസ്തിവാരം ബലപ്പെടുത്തിയ മുൻ അധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തരെയും ഉദ്യോഗസ്ഥരെയും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രജത ജൂബിലി ഉദ്ഘാടന വേളയിൽ ആദരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ആഗസ്റ്റ് 17ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തുന്നതോടെ സംസ്ഥാനത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാവും. മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനുമൊപ്പം മുൻ മുഖ്യമന്ത്രിമാരും മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ആസൂത്രണ ബോർഡ് അംഗങ്ങളും കലാ, സാഹിത്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരും രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടിയിൽ പങ്കാളികളാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിയോടെ രജത ജൂബിലി ആഘോഷങ്ങൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടന പരിപാടി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ സ്‌ക്രീനിൽ ലൈവായി പ്രദർശിപ്പിക്കും
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
ഒളിമ്പിക്സിൽ പുരുഷന്മാരുടെ 4*400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ് പ്രകടനവുമായി ഇന്ത്യൻ ടീം.ഖത്തറിൻെറ പേരിലുള്ള ഏഷ്യൻ റെക്കോഡാണ് ഇന്ത്യ തിരുത്തിയത് . 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 3:00:56 സെക്കന്റിലാണ് ഖത്തർ ടീം റെക്കോഡ് സൃഷ്ടിച്ചിരുന്നത്.
ഹീറ്റ്‌സ് രണ്ടിൽ മത്സരിച്ച ഇന്ത്യ 3:00:25 സെക്കന്റിൽ ഫിനിഷ് ചെയ്തു.ആദ്യ ഹീറ്റ്‌സിൽ മത്സരിച്ച അഞ്ച് ടീമുകൾ 3 മിനിറ്റിൽ താഴെയാണ് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്‌സിൽ മത്സരിച്ച ഇന്ത്യ നാലാം സ്ഥാനത്തെത്തിയെങ്കിലും ഫൈനലിന് യോഗ്യത നേടാനായില്ല
മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. ടീമിലെ മൂന്നു താരങ്ങളും മലയാളികളാണെന്നത് കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ചു. മുഹമ്മദ് അനസും നോഹ നിര്‍മല്‍ ടോമും അമോജ് ജേക്കബുമാണ് മലയാളി താരങ്ങള്‍.
ഇതിൽ അമോജ് ജേക്കബ് കോട്ടയം ജില്ലയിലെ രാമപുരം, പാലക്കുഴ കുടുംബാംഗമാണ്. ഫിനിഷിങ് ലാപ് ഓടിയ അമോജ് ആണ് ആറാം സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറം പകർത്തിയത്.
പട്യാലയില്‍ നടന്ന ഇന്റര്‍സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ 03.01.89 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. എട്ട് ടീമുകൾ ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഇന്ത്യ നേരിയ വ്യത്യാസത്തിൽ ഒൻപതാം സ്ഥാനത്തായി.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽവാ എഡിസൺ. ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹം കണ്ടുപിടിത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്
മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനമാണ് എഡിസണ് ഉള്ളത്. 1,093 അമേരിക്കൻ പേറ്റന്റുകളും, കൂടാതെ യുണൈറ്റൈഡ് കിങ്ഡത്തിലേയും , ഫ്രാൻസിലെയും, ജെർമനി യിലേയും പേറ്റന്റുകൾ എഡിസന്റെ പേരിലുള്ളതാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്.’ ബഹുജന ആശയവിനിമയത്തിനുതകുന്ന ധാരാളം കണ്ടുപിടിത്തങ്ങളും അദ്ദേഹം നടത്തി. ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ, റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവയും എഡിസണിന്റെ കണ്ടുപിടിത്തങ്ങളിൽ പെടുന്നു.
ആദ്യകാലത്ത് ഒരു ടെലിഗ്രാഫ് ഓപറേറ്ററായിരുന്നത്, ഈ മേഖലയിൽ ധാരാളം കണ്ടുപിടിത്തങ്ങൾ നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും എഡിസണിന്റെ കണ്ടുപിടിത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാൻഹാട്ടനിലെ പേൾ സ്ട്രീറ്റിലാണ് അദ്ദേഹം ആദ്യത്തെ വൈദ്യുതോൽപ്പാദനകേന്ദ്രം സ്ഥാപിക്കുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154), 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്നം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2959175, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177, 8547005057), തിരുവമ്പാടി (0495-2294264, 8547005063), വടക്കാൻചേരി (0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547006802), വാഴക്കാട് (0483-2728070, 8547005055), അഗളി (04924-254699, 9447159505), മുതുവള്ളൂർ (0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243), 8547005025), കൊടുങ്ങലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷിക്കാം.
അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവങ്ങൾക്ക്: www.ihrd.ac.in.o.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളാ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374/2234373, 8547005065), കുണ്ടറ (0474-2580866, 8547005066), മാവേലിക്കര (0479-2304494/2341020, 8547005046), കാർത്തികപ്പള്ളി (0479-2485370/2485852, 8547005018), കലഞ്ഞൂർ (04734-272320, 8547005024), പെരിശ്ശേരി (0479-2456499), 8547005046) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിൽ 2021-22 അധ്യയന വർഷത്തിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ www.ihrdadmissions.org മുഖേന സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവങ്ങൾക്ക്: www.ihrd.ac.in.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280, 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), മറയൂർ (04865-253010, 8547005072), നെടുംകണ്ടം (04868-234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069), അയിരൂർ (04735-296833, 8547055105, 8921379224), എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
അപേക്ഷ www.ihrdadmissions.org വഴി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ നിലവില്‍ വന്നു. കടകള്‍ തുറക്കാനായതില്‍ ആശ്വാസമെങ്കിലും കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ അപ്രായോഗികമെന്നു വ്യാപാരികള്‍. അതേസമയം കടകളില്‍ പ്രവേശനത്തിനുള്ള നിബന്ധനകള്‍ ഉടന്‍ പ്രദര്‍ശിപ്പിക്കണമെന്നാണു പൊലീസ് നിര്‍ദേശം.
കടകള്‍, ചന്തകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, എന്നിവയ്ക്ക് ആഴ്ചയില്‍ 6 ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തിക്കാം. എന്നാല്‍ കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ക്ക് എതിരെ സര്‍ക്കാരിനെ സമീപിക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു.
കടയിലെ ജീവനക്കാരുടെ വാക്‌സിന്‍ വിവരങ്ങളും പ്രവേശനത്തിനുള്ള നിബന്ധനകളും പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.
കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങി പാസ്സായ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോമിലുള്ള അപേക്ഷ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ക്ഷേമനിധി കാർഡിന്റെ പകർപ്പ്, അംശാദായ കുടിശ്ശികയില്ലാതെ അടച്ചതിനു തെളിവായി ക്ഷേമനിധി പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി, ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷാഫോം സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അങ്കമാലിയിലുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ (ഫോൺ നമ്പർ 0484-2454443) സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അപേക്ഷാഫോം അങ്കമാലിയിലുള്ള ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സൗജന്യമായി ലഭിക്കും. ഫോം തപാലിൽ ആവശ്യമുള്ളവർ അഞ്ചു രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി സൗത്ത് പി.ഒ.-683573 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ നം: 0484-2454443. വൈകി ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. ഇ-മെയിൽ: bamboo.worker@gmail.com.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
(ജീവിതകാലം: ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം 1860 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റായിരുന്നു ലിങ്കൺ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ് 1863-ലെ വിമോചന വിളംബരം അഥവാ ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളംബരം.
പടിഞ്ഞാറൻ അതിർത്തിയിലെ ഒരു ദരിദ്ര കുടുംബത്തിലാണു വളർന്നത്. സ്വയമേവ വിദ്യാഭ്യാസം നേടിയ അദ്ദേഹം, ഇല്ലിനോയിയിൽ ഒരു അഭിഭാഷകനായി ജോലി സമ്പാദിച്ചു. ഒരു വിഗ് പാർട്ടി നേതാവെന്ന നിലയിൽ, അദ്ദേഹം എട്ട് വർഷം നിയമസഭയിലും രണ്ടുവർഷം കോൺഗ്രസിലും സേവനമനുഷ്ഠിച്ചതിനുശേഷം അഭിഭാഷക ജോലിയിലെ തന്റെ പ്രായോഗിക പരിശീലനത്തിലേയക്കു തിരിഞ്ഞു.
പടിഞ്ഞാറൻ പ്രയറി ഭൂപ്രദേശങ്ങളിൽ അടിമത്ത വ്യവസ്ഥ ആരംഭിക്കുന്നതിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം അദ്ദേഹത്തെ പ്രകോപിതനാക്കുകയും അദ്ദേഹം 1854-ൽ വീണ്ടും രാഷ്ട്രീയത്തിലേയ്ക്കു പുനപ്രവേശനം നടത്തുകയും ചെയ്തു. വിഗ്ഗ് പാർട്ടി എന്ന പഴയ രൂപത്തിൽനിന്നും അടിമത്ത വിരുദ്ധ ഡെമോക്രാറ്റുകളിൽനിന്നുമായി പടിഞ്ഞാറൻ മേഖലയിൽ പുതിയ റിപ്പബ്ലിക്കൻ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു നേതാവായി പ്രവർത്തിച്ചു. 1858 ൽ ഒരു ഉന്നത ദേശീയ ഡെമോക്രാറ്റിക് നേതാവായിരുന്ന സ്റ്റീഫൻ എ. ഡഗ്ലാസുമായുള്ള വാഗ്വാദത്തിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ നേടിയിരുന്നു.
ആ മത്സരം അദ്ദേഹത്തിനു നഷ്ടമായെങ്കിലും 1860 ലെ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഒരു മിതവാദിയായ പടിഞ്ഞാറൻ സ്ഥാനാർത്ഥിയായി ചാഞ്ചല്യമുള്ള ഒരു സംസ്ഥാനത്തിൽനിന്ന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. വടക്കൻ മേഖല പൂർണ്ണമായും തൂത്തുവാരിയ അദ്ദേഹം 1860 ൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തെക്കൻ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തള്ളിക്കളയുന്നതിന്റെ തെളിവായി അദ്ദേഹത്തിന്റെ വിജയത്തെ തെക്കൻ അടിമത്ത അനുകൂലികൾ എടുത്തു കാട്ടി. അവർ യൂണിയനിൽ നിന്ന് വേർപെട്ട് ഒരു പുതിയ രാജ്യം രൂപീകരിക്കാനുള്ള നടപടികളിലേയ്ക്കു നീങ്ങി. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ ദേശീയത എന്നത് രൂഢമൂലമായ ഒരു ശക്തിയായിരുന്നതിനാൽ വേർപിരിയലിനെ അവർ ശക്തമായി എതിർത്തു.
യൂണിയൻ സേനയുടെ തെക്കൻ മേഖലയിൽ അവശേഷിച്ചിരുന്ന ദുർഗ്ഗങ്ങളിലൊന്നായിരുന്ന ഫോർട്ട് സംട്ടറിനുനേരേ അമേരിക്കയുടെ പുതിയ കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് വെടിവപ്പ് ആരംഭിച്ചപ്പോൾ കലാപത്തെ അടിച്ചമർത്താനും യൂണിയന്റെ അഖണ്ഡത നിലനിറുത്തുവാനുമായി ലിങ്കൺ സന്നദ്ധപ്രവർത്തകരോടും പൗരസേനയോടും യുദ്ധത്തിൽ അണിചേരാൻ ആഹ്വാനം ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ മിതവാദ വിഭാഗത്തിന്റെ മുഖമായ ലിങ്കൺ, തെക്കൻ സംസ്ഥാനങ്ങളെ കൂടുതൽ കടുത്തരീതിയിൽ കൈകാര്യം ചെയ്യണമെന്ന പക്ഷക്കാരായ റിപ്പബ്ലിക്കനുകളിലെ ഉത്പതിഷ്ണുക്കളുമായി ഏറ്റുമുട്ടി. യുദ്ധാനുകൂലികളായ ഡെമോക്രാറ്റുകൾ, മുൻ എതിരാളികളുടെ ഒരു വലിയ വിഭാഗത്തെ തങ്ങളുടെ ക്യാമ്പിലേക്ക് കൂട്ടിച്ചേർത്തു. .
കോപ്പർ ഹെഡ്സ് എന്നു വിളിക്കപ്പെട്ടിരുന്ന യുദ്ധവിരുദ്ധരായ ഡെമോക്രാറ്റുകൾ അദ്ദേഹത്തെ പുഛിക്കുകയും പരസ്പര വിരുദ്ധരായ വിഘടനവാദികൾ അദ്ദേഹത്തെ കൊലചെയ്യുവാനായി ഉപജാപങ്ങൾ നടത്തുകയും ചെയ്തു.
1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് അബ്രഹാം ലിങ്കൺ.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.