ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ഒരു വർഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. 2021 ജൂലൈ ഒന്നു മുതൽ നികുതി അടയ്‌ക്കേണ്ട ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകൾ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാൻ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകൾക്ക് അധിക നികുതി അടയ്‌ക്കേണ്ടി വരുന്ന ബാധ്യതയും ഇതുമൂലം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു..

for global
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം.

2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം.

pa4

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം.
രണ്ടു വർഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്‌സുകൾ പാസ്സായവർക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിൽ അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നാം വർഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവൻ സീറ്റുകളും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കും.

ashli

പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസ്സിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ ക്രെഡിറ്റ് ലഭിക്കുന്നതായി നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകണം.
പൊതു വിഭാഗങ്ങൾക്ക് 300 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്. www.polyadmission.org/let എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.  
ഓൺലൈൻ അപേക്ഷ സമർപ്പണം ഓഗസ്റ്റ് 14 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

friends catering
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ആശ്വാസ പദ്ധതികൾ: അഭിപ്രായങ്ങൾ അറിയിക്കാം

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള പെറ്റീഷനിൽ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.
പെറ്റീഷനിൽ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ, ഇ-മെയിൽ (kserc@erckerala.org) മുഖേനയോ ആഗസ്റ്റ് ഒമ്പതിന് മുമ്പ് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. പെറ്റീഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്

eldho

പെറ്റീഷനിലുള്ള പൊതു തെളിവെടുപ്പ് ഈ മാസം 11ന് വീഡിയോ കോൺഫറൻസിൽ നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള ഉപഭോക്താക്കളും പൊതുജനങ്ങളും ഒമ്പതിന് മുമ്പ് ഫോൺ നമ്പർ സഹിതം kserc@erckerala.org എന്ന ഇമെയിൽ വഴി സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ മെയിൽ വഴി പൊതു തെളിവെടുപ്പിന് മുമ്പ് അറിയിക്കും.

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്

സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-വനിതാ, ശിശു വികസന മന്ത്രി വീണാ ജോർജ് ആഗസ്റ്റ് അഞ്ചിന് നിർവഹിക്കും. വൈകിട്ട് ഏഴിന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിൽ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.എച്ച്.എം തീം പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ അധ്യക്ഷത വഹിക്കും. കോർപറേഷൻ എം.ഡി വി.സി.ബിന്ദു, ഐ.ആർ.ടി.എസ് ചെയർമാൻ കെ. ബെജി ജോർജ്, കോർപറേഷൻ പ്രോജക്ട്സ് മാനേജർ ആശ എസ് തുടങ്ങിയവർ സംബന്ധിക്കും.

siji

കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ കൗമാരക്കാരായ പെൺകുട്ടികളുടെ ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന നല്ല ശുചിത്വ പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിയിൽ ‘ഷീപാഡ്’, ശുചിത്വ പരിപാലന പരിശീലനം എന്നിങ്ങനെ രണ്ട് ശാഖകളുണ്ടാകും.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ഗോവ

കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഗോവയും. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ഗോവയും ഉത്തരവിറക്കിയിരുന്നത്. ഗോവയില്‍ പ്രവേശിക്കുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധന ഫലമാണ് സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

90+

നേരത്തെ ഗോവ സര്‍ക്കാര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പുതിയ ഉത്തരവിറക്കുകയായിരുന്നു.

വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. സംസ്ഥാനത്തെ റെസ്റ്റോറന്റുകളും ബാറുകളും അവയുടെ ശേഷി 50 ശതമാനമായി കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാസിനോകള്‍, റിവര്‍ ക്രൂയിസുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, സ്പാ, ഹാള്‍, മള്‍ട്ടിപ്ലക്‌സുകളിലെ വിനോദ കേന്ദ്രങ്ങള്‍ എന്നിവയും അടച്ചിടുമെന്ന് ഉത്തരവില്‍ പറയുന്നു.

 

 

FAIRMOUNT

കേരളത്തിലെ ആദ്യ റെസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതി: അനെർട്ടും റബ്കോയും ധാരണപത്രം ഒപ്പിട്ടു

റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ അനെർട്ടും റബ്കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുത വകുപ്പ് കെ. കൃഷ്ണൻകുട്ടി, സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാപന മേധാവികൾ ഒപ്പിട്ടു. അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വെളുരി, റബ്കോ എം.ഡി പി.വി ഹരിദാസനുമാണ്  കരാറിൽ ഒപ്പിട്ടത്. റബ്‌കോ ചെയർമാൻ എൻ. ചന്ദ്രൻ, അനെർട്ട് ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

eldho

കേരളത്തിൽ സൗരോർജ മേഖലയിലെ ആദ്യ റെസ്‌കോ – റിന്യൂവബൾ  എനർജി സർവിസ് കമ്പനി (അക്ഷയോർജ സേവന ദാതാവ്) പദ്ധതിക്കാണ് അനെർട്ട് തുടക്കം കുറിക്കുന്നത്. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോർജവത്കരിക്കുന്നതിന്റെ ഭാഗമായി അനെർട്ടിന്റെ പദ്ധതിയിലുൾപ്പെടുത്തി  സൗര വൈദ്യുത നിലയം സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിക്കുകയും തുടർന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിശ്ചിത നിരക്കിൽ അതത് സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുയും ചെയ്യുന്നതാണ് പദ്ധതി. ഇത്തരത്തിൽ അനെർട്ട് റെസ്‌കോ ആയിട്ടുള്ള ആദ്യ പദ്ധതിയാണ് കണ്ണൂർ ആസ്ഥാനമായിട്ടുള്ള കേരള സംസ്ഥാന റബ്ബർ കോപ്പറേറ്റീവ് ലിമിറ്റഡിൽ (റബ്‌കോ) നടപ്പാക്കുന്നത്. തലശ്ശേരിയിലുള്ള റബ്‌കോയുടെ ഫാക്ടറിയിൽ 350 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് ആണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

pa4
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ട്രെയിനുകളില്‍ വൈഫൈ നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ഓടുന്ന ട്രെയിനുകളില്‍ വൈഫൈ ഇന്‍റര്‍നെറ്റ് നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് ബുധനാഴ്ച ഈ കാര്യം പാര്‍ലമെന്‍റിനെ അറിയിച്ചത്. ഇത് ലാഭകരമായ ഒരു പദ്ധതിയല്ല എന്നതിനാലാണ് ഇത് ഉപേക്ഷിക്കുന്നത് എന്നാണ് റെയില്‍വേ മന്ത്രി അറിയിച്ചത്. 

webzone

എഴുതി നല്‍കിയ മറുപടിയില്‍ ലോക്സഭയില്‍ മന്ത്രി പറഞ്ഞത് ഇങ്ങനെ, ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഹൌറ രാജധാനി എക്സ്പ്രസില്‍ വൈഫൈ അടിസ്ഥാനമാക്കി ഇന്‍റര്‍നെറ്റ് ലഭ്യമാക്കിയിരുന്നു. ഇത് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാങ്കേതികതയിലൂടെയാണ് നടപ്പിലാക്കിയത്. എന്നാല്‍ ഇതിന് വേണ്ടുന്ന ചിലവ് വളരെയേറെയാണ്. അതിനാല്‍ തന്നെ ഇത് ലാഭകരമായ ഒരു സാങ്കേതിക വിദ്യയല്ല. ഒപ്പം തന്നെ ഉപയോക്താക്കള്‍ക്ക് എപ്പോഴും കൃത്യമായ ബാന്‍റ് വിഡ്ത്തില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുവാനും സാധിക്കണമെന്നില്ല. അതിനാല്‍ ട്രെയിനുകളില്‍ നല്ല രീതിയില്‍ ഇന്‍റര്‍നെറ്റ് നല്‍കാന്‍ സാധിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ കണ്ടെത്തും വരെ ഈ പദ്ധതി ഉപേക്ഷിക്കുകയാണ്.

insurance ad

അതേ സമയം രാജ്യത്തെ 6,000ത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൌജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്ന പദ്ധതി റെയില്‍വേ തുടരും. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍ടെല്‍ എന്ന പൊതുമേഖല സ്ഥാപമാണ് ഇതിന്‍റെ ചുമതലക്കാര്‍. 

notice

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ എംപവർമെന്റ് ഫണ്ട് രൂപീകരിക്കും: മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി തുടക്കമിട്ട വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സമാനമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ എംപവർമെന്റ് ഫണ്ട് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാകിരണം പദ്ധതിയുടെയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വെബ്സൈറ്റിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതിൽ ലഭിക്കുന്ന ഫണ്ട് വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായിരിക്കും ഉപയോഗിക്കുക. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വെബ്പോർട്ടലിലൂടെ ഫണ്ട് നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് ഓരോ പ്രദേശത്തും വിദ്യാകിരണം പദ്ധതി നടപ്പാക്കുന്നത്. നാടിനോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടും താത്പര്യമുള്ള എല്ലാവരും ഇതുമായി സഹകരിക്കുമെന്ന് സർക്കാരിന് ഉറച്ച പ്രതീക്ഷയുണ്ട്. ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. നാടിന്റെ ഭാവി, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ പൊതുവായ മേൻമ മെച്ചപ്പെടുത്താനുപകരിക്കുന്ന പദ്ധതിയായി വിദ്യാകിരണം മാറും.

e bike2

പുസ്തകം, പെൻസിൽ, പേന തുടങ്ങി ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങൾ പോലെതന്നെ പ്രധാനമാണ് ഡിജിറ്റൽ ഉപകരണങ്ങളും എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്. ഈ വിഷയത്തിൽ സഹായിക്കുന്നതിന് പല പ്രദേശങ്ങളിലും അധ്യാപക രക്ഷകർതൃ സമിതികൾ വിവിധ മേഖലകളിലുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ട്. സി. ഐ. ഐ പോലെയുള്ള വ്യവസായ സംഘടനകളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളിലും നമ്മോടു ചേർന്നു നിൽക്കുന്ന പ്രവാസി സഹോദരങ്ങളും സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.

90+

നിലവിലെ സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ഒരു പോലെ പഠനാവസരം ലഭിക്കണമെങ്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ കൈയിലുണ്ടാവണം. ഇവ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികളെ സഹായിക്കുകയാണ് വിദ്യാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ നടത്തിയ ശ്രമങ്ങൾക്ക് കോവിഡ് വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നത്. വീടുകളിലിരുന്ന് വിദ്യാഭ്യാസം നേടുമ്പോൾ കണക്റ്റിവിറ്റിയും പ്രധാനമാണ്. കണക്റ്റിവിറ്റി പ്രശ്നങ്ങളുള്ള മേഖലകളിൽ അവ ഉറപ്പാക്കാൻ കണക്റ്റിവിറ്റി പ്രൊവൈഡർ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. അത്യപൂർവ സ്ഥലങ്ങളിൽ ഒഴികെ എല്ലായിടത്തും കണക്റ്റിവിറ്റി ഉറപ്പാൻ കഴിയുമെന്ന് ചർച്ചയിൽ ധാരണയായി. ബാക്കിയുള്ള പ്രദേശങ്ങളിലും പരിഹാരം കാണാനുള്ള നടപടികളാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

main ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എതിരാളി കടിച്ചിട്ടും പിടിവിടാതെ രവി കുമാർ ദഹിയ ഫൈനലിലേക്ക്

ravi kumar

ഒളിംപിക് ഗുസ്‌തി മത്സരത്തിനിടെ എതിരാളി കടിച്ചിട്ടും പിടിവിടാതെയാണ് ഇന്ത്യയുടെ രവി കുമാർ ദഹിയ ഫൈനലിലേക്ക് മുന്നേറിയത്. കസഖ് താരം നൂറിസ്‍ലാം സനായേവാണ് അവസാന നിമിഷം രവികുമാറിന്‍റെ കയ്യിൽ കടിച്ചത്. രവികുമാർ റഫറിയോട് അപ്പീൽ ചെയ്യുകയും ചെയ്തു. വേദന സഹിച്ചും വിജയം വരെ പൊരുതിയ രവി കുമാറിന് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്. 

pa5

വിസ്‌മയ തിരിച്ചുവരവിനൊടുവിലാണ് പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ ദഹിയ ഫൈനലിലെത്തിയത്. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലെ വമ്പന്‍ തിരിച്ചുവരവിനൊടുവില്‍ തോല്‍പിക്കുകയായിരുന്നു. ഒരുവേള 2-9 എന്ന പോയിന്‍റ് നിലയില്‍ പിന്നിലായിരുന്നു രവി കുമാര്‍. 

vimal 4

ഗോദയില്‍ നിന്ന് മടങ്ങുമ്പോള്‍ രവി കുമാറിന്‍റെ കൈക്ക് വേദനയുണ്ടായിരുന്നെന്നും എന്നാല്‍ താരം കലാശപ്പോരിന് തയ്യാറാണ് എന്നും സപ്പോര്‍ട്ട് സ്റ്റാഫ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

ടോക്കിയോ ഒളിംപിക്‌സില്‍ നാലാം മെഡലാണ് ഇന്ത്യ രവി കുമാര്‍ ദഹിയയിലൂടെ ഉറപ്പിച്ചത്. ഒളിംപിക്‌സ് ഗുസ്‌തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരം കൂടിയാണ്. രവി കുമാറിന്‍റെ ഫൈനല്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍സമയം 4.20ന് നടക്കും. 

achayan ad

വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ആശ്വാസ പദ്ധതികൾ

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള പെറ്റീഷനിൽ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.
പെറ്റീഷനിൽ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ, ഇ-മെയിൽ (kserc@erckerala.org) മുഖേനയോ ആഗസ്റ്റ് ഒമ്പതിന് മുമ്പ് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. പെറ്റീഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ashli

പെറ്റീഷനിലുള്ള പൊതു തെളിവെടുപ്പ് ഈ മാസം 11ന് വീഡിയോ കോൺഫറൻസിൽ നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള ഉപഭോക്താക്കളും പൊതുജനങ്ങളും ഒമ്പതിന് മുമ്പ് ഫോൺ നമ്പർ സഹിതം kserc@erckerala.org എന്ന ഇമെയിൽ വഴി സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ മെയിൽ വഴി പൊതു തെളിവെടുപ്പിന് മുമ്പ് അറിയിക്കും.

e bike
Verified by MonsterInsights