പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കുൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്.

gba

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പോലെ തീർത്തും ജനകീയമായ ഒരിടപെടലാണ് വിദ്യാകിരണത്തിലൂടെയും സർക്കാർ ഉദ്ദേശിക്കുന്നത്. ലോകമാകെയുള്ള വ്യക്തികൾ, സംഘടനകൾ, കമ്പനികൾ തുടങ്ങി എല്ലാവർക്കും ഇതുമായി സഹകരിക്കാം. വിദ്യാകിരണം പദ്ധതിയുടെ വെബ്‌സൈറ്റായ  https://vidyakiranam.kerala.gov.in ലൂടെ സഹായം ലഭ്യമാക്കാം. ഒരു പ്രദേശത്തെ സ്‌കൂളിനെ പ്രത്യേകമായി സഹായിക്കുന്നതിനും ഇതിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. എത്ര കുട്ടികൾക്ക് പഠനോപകരങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുവെന്നും രേഖപ്പെടുത്താം. ആവശ്യമായ സാമ്പത്തിക സഹായവും പോർട്ടലിലൂടെ തന്നെ നൽകാം. കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് വിദ്യാകിരണം പദ്ധതിയുമായി സഹകരിക്കാൻ കഴിയുന്ന സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാനുള്ള സംവിധാനവുമുണ്ട്.

eldho

കേരളത്തിലാകെ എത്ര കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ആവശ്യമാണ് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകൾ  തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളിലും എത്ര കുട്ടികൾക്കാണ് അവ ആവശ്യമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വിദ്യാകിരണം വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം. വി. ഗോവിന്ദൻ മാസ്റ്റർ, പി. രാജീവ്, ആന്റണി രാജു, കെ. രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു എന്നിവരും സംബന്ധിച്ചു.

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യുഎഇയിലേക്ക് നാളെ മുതല്‍ പ്രവേശനാനുമതി

യുഎഇയിലേക്ക് നാളെ മുതല്‍ യാത്രാനുമതി. യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തിരിച്ചെത്താന്‍ യുഎഇ അനുമതി നല്‍കിയത്. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് പോവാനാവുക.

ഇന്ത്യ,പാകിസ്താന്‍, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്. യുഎഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാന്‍. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ വേണം.

hill monk ad

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെൽട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആന്റ് അനിമേഷൻ ഫിലിം മേക്കിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലെ ചെയിൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ റീട്ടെയിൽ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ ഇഫക്ട്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാൻ അവസരം. ഫോൺ:  9847452727, 9567422755

afjo ad

പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍…

സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം കോട്ടയത്ത് രജിസ്റ്റർ ചെയ്തു

യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സഹകരണ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന യുവജന സഹകരണ സംഘങ്ങളില്‍ സംസ്ഥാനത്ത് ആദ്യത്തേത് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. കോട്ടയം യുവജന സംരംഭക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 1232 എന്ന പേരില്‍ കോട്ടയം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തന പരിധിയില്‍ കോട്ടയം, ചങ്ങനാശേരി താലൂക്കുകള്‍ ഉള്‍പ്പെടുന്നു.

webzone

അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.  വിദ്യാസമ്പന്നരും തൊഴില്‍ നൈപുണ്യമുള്ളവരുമായ യുവാക്കളെ ഏകോപിപ്പിച്ച് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.  ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടിയിലും ഉള്‍പ്പെട്ട പദ്ധതിയാണ്  യുവജന സംരംഭക സഹകരണ സംഘങ്ങള്‍. മുഴുവന്‍ സംഘങ്ങള്‍ക്കുമായി സഹകരണ വകുപ്പ് പ്രത്യേക നിയമാവലി  തയ്യാറാക്കിയിട്ടുണ്ട്. കൃഷി, ഐടി, വ്യവസായം, സേവന മേഖല എന്നിവയിൽ സംരംഭം തുടങ്ങാനുള്ള ആശയവും ഓഹരിത്തുകയുമുള്ള 45 വയസ്സ് തികയാത്ത യുവജനങ്ങള്‍ക്ക് സംഘങ്ങളില്‍ പങ്കാളികളാകാം.

insurance ad

1.75 കോടി രൂപയാണ് സംഘത്തിന് ഉണ്ടായിരിക്കേണ്ട ഓഹരി മൂലധനം. ഓഹരികള്‍, പ്രവേശന ഫീസ്, എ ക്ലാസ് അംഗങ്ങളില്‍നിന്നുള്ള സ്ഥിര നിക്ഷേപം, ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളും ധനസഹായവും, സര്‍ക്കാര്‍ സബ്സിഡി, ഗ്രാന്‍റ്, രജിസ്ട്രാര്‍ അംഗീകരിച്ച മറ്റു ഫണ്ടുകള്‍ എന്നിവയാണ് സംഘത്തിന്‍റെ ഫണ്ടുകളില്‍ ഉള്‍പ്പെടുന്നത്.

oetposter2

ആദ്യ സംഘത്തിന്‍റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കോട്ടയം സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർ എൻ. അജിത്കുമാർ സംഘത്തിന്‍റെ ചീഫ് പ്രമോട്ടർ കെ.ആര്‍. അജയ്ക്ക് കൈമാറി.  കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം.രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.

achayan ad

മെറിറ്റ് അവാർഡിന് അപേക്ഷിക്കാം

2021- 21 അധ്യയന വർഷം എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപകരുടെ കുട്ടികൾക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ മെറിറ്റ് അവാർഡിന് അപേക്ഷിക്കാം. അംഗത്വമെടുത്ത് രണ്ട് വർഷം പൂർത്തിയാവുകയും മാർച്ച് വരെ മുടക്കമില്ലാതെ വിഹിതം അടയ്ക്കുകയും ചെയ്തവരുടെ കുട്ടികൾക്കാണ് അവസരം. അർഹരായവർ ആഗസ്റ്റ് 31 നകം www.kmtboard.in ലൂടെ അപേക്ഷിക്കണം. ഫോൺ: 0495 2966577

pa2

കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

SAP

ഇന്നു(03 ഓഗസ്റ്റ്) മുതല്‍ ഏഴു വരെ തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ വേഗതയില്‍  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

for global 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

10000 അതിഥി തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ പതിനായിരത്തിലധികം അതിഥി തൊഴിലാളികൾക്ക് കോ വിഡ് വാക്സിൻ നൽകി. ജില്ലയിലാകെ 10126 അതിഥി തൊഴിലാളികൾക്കാണ് ‘ഗസ്റ്റ് വാക്സ് ‘ എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ വാക്സിൻ നൽകിയത്.10088 അതിഥി തൊഴിലാളി കൾക് ആദ്യ ഡോസ് വാക്സിനും 38 തൊഴിലാളികൾക് സെക്കന്റ്‌ ഡോസ് വാക്സിനും നൽകി. 43 വാക്സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത് എറണാകുളം ജില്ലയിൽ ആണ്.

pa4

അതിഥി തൊഴിലാളികൾക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷനുളള ആക്ഷന്‍ പ്ലാന്‍  തയാറാക്കിയാണ്  വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നത്.  ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്സീന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.

FAIRMOUNT

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇന്ന് (2/08/2021) മാത്രം 550 ൽ അധികം പേർക്കാണ് വാക്സിൻ നൽകിയത്. തോപ്പുംപടി, വരാപ്പുഴ, കടവന്ത്ര  എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്.

dreamz ad

ജനപ്രതിനിധികൾ, ജില്ല ലേബർ ഓഫീസർ പി. എം. ഫിറോസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ മാരായ ആർ. പ്രിയ,ജോസി.ടി.വി, ടി.ജി.ബിനീഷ് കുമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കടുത്തു

e bike

വാക് ഇൻ ഇൻ്റർവ്യൂ

കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിലും വൈക്കം ട്രൈബൽ ഓഫീസിലും സഹായി സെൻ്ററിൽ ഐ.ടി അസിസ്റ്റൻ്റ്  നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിൽ നടക്കും.കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് പ്രവീണ്യവും ഡി.സി എ/ഡി.ടി. പി/ ഐ.ടി.ഐ/ പോളി ടെക്നിക് യോഗ്യതയുമുള്ള പട്ടിക വർഗ വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം.

eldho

പ്രായം 21നും  35 നും മധ്യേ. മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസ ഓണറേറിയം 12,000 രൂപ. താൽപ്പര്യമുള്ളവർ വെള്ള ക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം  ഹാജരാകണം. ഫോൺ: 04828 202751

friends catering

നവോദയ പ്രവേശന പരീക്ഷ: സെന്ററില്‍ മാറ്റം

പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി  ഇലന്തൂര്‍ ബ്ലോക്കിന്റെ പരീക്ഷാ സെന്ററായി നിശ്ചയിച്ചിരുന്ന പത്തനംതിട്ട  ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയിരുന്നത് പത്തനംതിട്ട മാര്‍തോമാ ഹയര്‍ സെക്കന്ററി സ്‌കൂളായി  മാറ്റിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പള്‍ അറിയിച്ചു. ഈമാസം 11നാണ് പരീക്ഷ നടക്കുക.

friends travels
Verified by MonsterInsights