കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. 30,000 രൂപയാണ് കോഴ്സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും പ്രായപരിധി 30 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. ഫോണ്‍: 0484-2422275/ 9447607073
Month: August 2021
കോവിഡ് ധനസഹായം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1,000 രൂപ വീതം കോവിഡ് ധനസഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ബോര്‍ഡ് അംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം അനുവദിക്കുമെന്ന്് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിന്റെ boardswelfareassistance.lc.kerala.gov.in വെബ്സൈറ്റില്‍ ആഗസ്റ്റ് 12നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0495 2372434.
താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം: എസ്.സി-എസ്.ടി കമ്മിഷൻ കേസെടുത്തു
പാലക്കാട് ജില്ലയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള 140 താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സംഭവത്തിൽ എസ്.സി-എസ്.ടി കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച താൽക്കാലിക ജീവനക്കാർക്കാണ് മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തത്. വസ്തുതകൾ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകുകയും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കാൻ യുഎഇ.
വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിനിടെ കുട്ടികൾക്കുള്ള വാക്സിനേഷന് തുടക്കം കുറിക്കാൻ യുഎഇ. മൂന്ന് വയസ്സ് മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ ഡോസുകൾ നൽകുമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. നേരത്തെ മുതിർന്നവർക്കുള്ള വാക്സിനേഷനാണ് യുഎഇ ആരംഭിച്ചത്.
വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷം കുട്ടികൾക്കുള്ള സിനോഫാം വാക്സിന് അടിയന്തിര അംഗീകാരം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരവും അംഗീകൃത നിയന്ത്രണങ്ങൾക്ക് അനുസൃതമായ പ്രാദേശിക വിലയിരുത്തലുകളെയും അടിസ്ഥാനത്തിലായിരിക്കും വാക്സിൻ നൽകുക. 2021ൽ അബുദാബിയിൽ ആരംഭിച്ച സിനോഫാം ഇമ്യൂൺ ബ്രിഡ്ജ് പഠനത്തിൽ 900 കുട്ടികളിലാണ് വാക്സിൻ പരീക്ഷിച്ചത്.
പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന് അന്തരിച്ചു
പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന് (80) അന്തരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി പ്രശസ്ത സംഗീത സംവിധായകർ ഈണമിട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്. ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
90 കളില്‍ എ ആര് റഹ്മാനൊപ്പം നിരവധി പാട്ടുകള്‍ കല്യാണി മേനോന് ആലപിച്ചിട്ടുണ്ട്. കല്യാണി മേനോനും സുജാതയും ചേർന്ന് പാടിയ ശ്യാമ സുന്ദര കേരകേദാര ഭൂമി എന്ന് തുടങ്ങുന്ന ഏഷ്യാനെറ്റ് ടൈറ്റില്‍ സോങ്ങ് ഏറെ ജനപ്രീതി നേടിയിരുന്നു. പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ഋതുഭേദകല്പന, ജലശയ്യയില്‍ എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. ഹംസഗീതം,സുജാത, പൌരുഷം, കാഹളം, കുടുംബം, നമുക്ക് ശ്രീകോവില്‍, ഭക്തഹനുമാന് തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. പ്രശസ്ത പരസ്യ സംവിധായകൻ രാജീവ് മേനോൻ മകനാണ്. മൃതദേഹം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും.
എല്ലാവർക്കും കൊവിഡ് വാക്സീൻ നൽകിയ ഇന്ത്യയിലെ ആദ്യ നഗരം:ഭുവനേശ്വർ
മൂന്നാം തരംഗ ഭീഷണിക്കിടെ നൂറ് ശതമാനം പേർക്കും വാക്സീൻ നൽകിയ ആദ്യ ഇന്ത്യൻ നഗരമായി മാറിയിരിക്കുകയാണ് ഭുവനേശ്വർ. ഭുവനേശ്വർ മുൻസിപ്പിൽ കോർപ്പറേഷൻ (ബിഎംസി) തെക്ക്-കിഴക്കൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രാഥിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേർ ബിഎംസിയിൽ ഉണ്ടായിരുന്നു. അതിൽ 31000 ആരോഗ്യ പ്രവർത്തകരും, 33000 മുൻനിര പ്രവർത്തകരും ഉൾപ്പെടും. 18 മുതൽ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളിൽ 3, 25000 പേരുമാണ് ഇവിടെയുള്ളത്. ജൂലായ് 31-നുള്ളിൽ വാക്സീനേഷൻ പൂർത്തിയാക്കാൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയായിരുന്നു എന്ന് അൻഷുമാൻ പറഞ്ഞു.
ഉതുവരെ ലഭ്യമായ കണക്കുകളിൽ 18,16000 പേർ വാക്സീൻ സ്വീകരിച്ചു. ചില കാരണങ്ങളാൽ കുറച്ചുപേർക്ക് വക്സീൻ എടുക്കാൻ സാധിച്ചില്ല. ഇതൊഴികെ മറ്റിടങ്ങളിൽ നിന്ന് ഭുവനേശ്വറിൽ ജോലിക്കായി എത്തിയവർക്കടക്കം വാക്സീൻ ആദ്യ ഡോസ് നൽകി. ഗർഭിണികളും ആദ്യ ഡോസ് വാക്സീൻ എടുത്തുകൊണ്ടിരിക്കുകയാണ്. ആകെ 55 വാക്സീനേഷൻ കേന്ദ്രങ്ങളുള്ള നഗരത്തിൽ, മുപ്പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടും.വാക്സീനേഷൻ പദ്ധതി ലക്ഷ്യം കണ്ടതിൽ ജനങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ നഗരസഭ.
ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ ഒഴിവ്.
കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 17 ന് ജില്ലാമെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി എന്നിവയിലേതെങ്കിലുമൊന്നില്‍ ഡിപ്ലോമയോ ബി എസ് സിയോ എം എസ് സിയോ ബി ടെക്കോ എം സി എയോ യോഗ്യതയുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ehealthkasaragod@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം. ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആര്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയമോ അഭികാമ്യം. ഫോണ്‍: 9745799984
മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും പൊതുവിദ്യാലയങ്ങളെയും ആദരിച്ചു
സംസ്ഥാനത്ത് ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി തെരഞ്ഞെടുത്ത മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും, പഞ്ചായത്തില്‍ 100 ശതമാനം വിജയം കൈവരിച്ച പൊതുവിദ്യാലയങ്ങളെയും മടിക്കൈ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ജില്ലാ കോവിഡ് സ്പെഷൽ ഓഫീസര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശന്, അസി. സെക്രട്ടറി വി.മധുസൂദനന് എന്നിവര്‍ സംസാരിച്ചു.
മടിക്കൈ പഞ്ചായത്തിന്റെ ആദരം പരിപാടി ജില്ലാ കോവിഡ് സ്പെഷൽ ഓഫീസര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്യുന്നു
മുലയൂട്ടല്‍ വാരാചരണം;ജില്ലാ തല പരിപാടികള്‍ക്ക് തുടക്കമായി
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസ്, മഹിളാ ശക്തി കേന്ദ്ര, നാഷണല്‍ ന്യൂട്രിഷന്‍ മിഷന് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ക്ക് തുക്കമായി. വാരാചരണത്തോടനുബന്ധിച്ച് ‘ മുലയൂട്ടല്‍ പരിരക്ഷണം – ഒരു കൂട്ടായ ഉത്തരവാദിത്വം’ എന്ന വിഷയത്തില്‍ ജില്ലാ തല ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും നവജാത ശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ആഗോള തലത്തില്‍ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.
മുലയൂട്ടല്‍ പരിരക്ഷണം-ഒരു കൂട്ടായ ഉത്തരവാദിത്തം എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഓൺലൈനായി നടന്ന ചർച്ചയിൽ ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മഹിളാ ശക്തി കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ശില്പ മോഡറേറ്ററായി. ജില്ല ട്രെയിനിങ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറും ആനന്ദാശ്രമം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ. ജോണ്‍ വിഷയം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്, 12 ഐ.സി.ഡി.എസ് പ്രൊജക്ടുകളിലെ സി.ഡി.പി.ഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, സ്കൂള്‍ കൗണ്‍സിലേഴ്സ്, എന്‍.എന്‍.എം സ്റ്റാഫുകള്‍, മഹിള ശക്തി കേന്ദ്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി. ചടങ്ങില്‍ നാഷണല്‍ ന്യൂട്രിഷന്‍ മിഷന് ജില്ലാ കോഡിനേറ്റര്‍ വിപിന്‍ പവിത്രന് സ്വാഗതവും നാഷണല്‍ ന്യൂട്രിഷന്‍ മിഷന് ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് എം. രഞ്ജിഷ നന്ദിയും പറഞ്ഞു.
ഇലക്ട്രിക് കാറുകളുടെ ഫ്ളാഗ് ഓഫ് ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ നിർവഹിക്കും
ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്ളാഗ് ഓഫ് ധനകാര്യ മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ ഇന്ന് (ഓഗസ്റ്റ് 2) നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി, ശ്രീ വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യത്തിൽ വാഹനങ്ങളുടെ താക്കോൽ കൈമാറും. ജി എസ് ടി സ്പെഷ്യൽ കമ്മിഷണർ, ഡോ.എസ് കാർത്തികേയൻ ഐ എ എസ്, അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വെള്ളൂരി ഐ എഫ് എസ്,ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, ടെക്നിക്കൽ മാനേജർ ജെ, മനോഹരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇതോടെ അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആകും.
അനെർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുവാൻ അനെർട്ടിന് സാധിച്ചു. കേന്ദ്രഗവൺമെൻറ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെൻറ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യവസായ വകുപ്പ്, സാംസ്കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, യുവജനകമ്മീഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നിലവിൽ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു