ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്: അപേക്ഷിക്കാം.

വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ അതത് സെന്ററിലെ ഓഫീസുമായി ബന്ധപ്പെടണം. സീറ്റ് ഒഴിവുള്ള സെന്ററുകളിൽ സെപ്റ്റംബർ എട്ട് വരെ നേരിട്ട് അപേക്ഷകൾ സ്വീകരിക്കും.

st. marys

കൂടുതൽ വിവരങ്ങൾക്ക്: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340, കൊല്ലം – 0474 2767635, കോട്ടയം – 0481 2312504, തൊടുപുഴ – 0486 2224601, ചേർത്തല – 0478 2817234, കളമശ്ശേരി – 0484 2558385, തൃശ്ശൂർ – 0487 2384253, പാലക്കാട് – 0492 2256677, പെരിന്തൽമണ്ണ – 0493 3295733, തിരൂർ – 0494 2430802, കോഴിക്കോട് – 0495 2372131, കണ്ണൂർ – 0497 2706904, കാസർഗോഡ് – 0467 2236347.

dance
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

100 ദിന കർമ്മ പദ്ധതി: സഹകരണ വകുപ്പിന്റെ പദ്ധതികൾ സജ്ജം.

സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മപരിപാടിയിലെ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളും സജ്ജമാക്കി സഹകരണ വകുപ്പ്. പ്രഖ്യാപിച്ച തൊഴിൽ അവസരങ്ങളും സഹകരണ വകുപ്പ് ലഭ്യമാക്കി. കർമ്മപദ്ധതിയുടെ പ്രഖ്യാപിത കാലാവധിയിൽ മൂന്നാഴ്ച ശേഷിക്കെയാണ് പദ്ധതി പൂർത്തീകരണവുമായി സഹകരണ വകുപ്പ് നേട്ടമുണ്ടാക്കുന്നത്.

dezine world

തൃശ്ശൂർ ജില്ലയിൽ പഴയന്നൂരിൽ ഭൂരഹിത ഭവന രഹിതർക്കായി 40 ഫ്‌ളാറ്റുകളുള്ള ഭവന പദ്ധതി (കെയർ ഹോം) 100 ദിന കർമ്മ പദ്ധതിയുടെ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. പദ്ധതി പൂർത്തീകരിച്ചു. സഹകരണ വകുപ്പിന്റെ തനതു ഫണ്ടിൽ നിന്നാണ് പദ്ധതി നടപ്പാക്കിയത്. സെപ്റ്റംബർ മാസം അർഹരായവർക്ക് താക്കോൽ കൈമാറും. നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് 10000 രൂപ വരെ പലിശ രഹിത വായ്പ നൽകുന്ന പദ്ധതി. എല്ലാ സഹകരണ സംഘങ്ങളും പദ്ധതി നടപ്പാക്കി. പരമാവധി അഞ്ച് ലക്ഷം രൂപയായിരുന്നു ഓരോ സഹകരണ സംഘങ്ങൾ വായ്പ നൽകണമെന്ന് നിശ്ചയിച്ചിരുന്നത്. നൂറു ശതമാനവും പൂർത്തിയാക്കാനായി.

vibgyor ad

10 വനിതാ സഹകരണ സംഘങ്ങൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിന് അഞ്ചു ലക്ഷം രൂപ നൽകി സംരംഭകത്വം തുടങ്ങുമെന്ന പ്രഖ്യാപനവും പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പിലാകുകയാണ്. 25 യുവ ജനസഹകരണ സംഘങ്ങൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കുട്ടനാട്, അപ്പർ കുട്ടനാട് ആസ്ഥാനമാക്കി നെല്ല് സംഭരണ, സംസ്‌കരണ വിപണന സഹകരണ സംഘം രജിസ്റ്റർ ചെയ്ത് രണ്ട് ആധുനിക റൈസ് മില്ലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പാകുകയാണ്. അവസാനഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. സെപ്റ്റംബറിൽ നൂറു ദിന കർമ്മ പദ്ധതിയുടെ കാലാവധി അവസാനിക്കുംമുമ്പു പ്രവർത്തനം ആരംഭിക്കും.

eldho

ഒഴിവുള്ള 21 തസ്തികളിലേയ്ക്ക് സ്ഥിരം നിയമനം നടത്തുമെന്നും പ്രഖ്യപിച്ചിരുന്നു. വിവിധ ജില്ലകളിലായി 21 തസ്തികളിൽ സ്ഥിരം നിയമനം നടത്തി. സംരംഭകത്വ മേഖലയിൽ 10,000 തൊഴിലാണ് സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 9524 തൊഴിൽ ലഭ്യമാക്കി. ശേഷിക്കുന്നവ മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ നടപടി പൂർത്തിയാക്കിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

afjo ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉടൻ നിയമനം;

SAP & TALLY യിൽ പ്രവർത്തിപരിജയം ഉള്ളവർക്ക് ഉടൻ നിയമനം.കൂടുതൽ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

job ad copy

അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ: പേര് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനാ വിഭാഗം, ഓപ്പൺ വിഭാഗം, ഈഴവ മുൻഗണനാ വിഭാഗം, എസ്. സി മുൻഗണനാ വിഭാഗം, മുസ്‌ലിം മുൻഗണനാ വിഭാഗം എന്നിവയിൽ ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികകൾ നിലവിലുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ, ബി.എസ്‌സി, ബികോം ബിരുദവും സർക്കാരിന്റെയോ സ്വകാര്യ സ്ഥാപനത്തിന്റെയോ പ്രചാരണ വിഭാഗത്തിലോ ദിനപത്രം, ന്യൂസ് ഏജൻസി എന്നിവയുടെ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18നും 41നുമിടയിലായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിദിനം 1005 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സെപ്റ്റംബർ മൂന്നിനകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

achayan ad

സര്‍ക്കാര്‍ വാഹനത്തിന് നേരെ അക്രമം

കൊല്ലം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തിലെ ജീപ്പ് അജ്ഞാതര്‍ കേടു വരുത്തി.  വാഹനത്തിന്റെ ഡോര്‍ ഷീറ്റും ബോണറ്റിന്റെ ക്ലിപ്പുകളും ഇളക്കി മാറ്റി. ബാറ്ററി കണക്ഷന്‍ ഊരിയിട്ടുമുണ്ട്. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഈസ്റ്റ് പൊലിസിനാണ് പരാതി നല്‍കിയത്.  

dezine world

എം പാനൽ ആശുപത്രികളിൽ ചികിത്സ സൗജന്യം

ആലപ്പുഴ: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കോവിഡ് രോഗികൾക്കും സർക്കാർ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ‘കാസ്പ്’ പദ്ധതിയിൽ അംഗങ്ങളല്ലാത്ത കോവിഡ് രോഗികൾക്കും എം പാനൽ ചെയ്ത ആശുപത്രികളിൽ നിന്ന് കോവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ സൗജന്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂട്ടിരിപ്പുകാർക്ക് യാതൊരു സൗജന്യ സൗകര്യങ്ങൾ ലഭിക്കില്ല.

Blog_banner_01 (1)

ജില്ലയിൽ കരുവാറ്റ ദീപ ആശുപത്രി, ചേർത്തല കെ.വി.എം. ആശുപത്രി, എടത്വാ മഹാജൂബിലി ആശുപത്രി, പൂച്ചാക്കൽ മെഡിക്കൽ സെന്റർ, ചേർത്തല സേക്രട്ട്് ഹാർട്ട്് ജനറൽ ഹോസ്പിറ്റൽ, കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി, അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രി, ചെങ്ങന്നൂർ മാമൻ മെമ്മോറിയിൽ ആശുപത്രി, കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രി, ഇടപ്പോൺ ജോസ്‌കോ മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റൽ, ചേർത്തല     ശ്രീനാരായണ മെഡിക്കൽ മിഷൻ (എക്‌സ് റേ ആശുപത്രി), ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രി, നൂറനാട് കെ.സി.എം ആശുപത്രി, ആലപ്പുഴ സാഗര ആശുപത്രി, കാവുങ്കൽ വീ വൺ ആശുപത്രി, കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റൽ, തട്ടാരമ്പലം വി.എസ്.എം.ആശുപത്രി എന്നിവ എംപാനൽ ചെയ്ത ആശുപത്രികളാണ്.

dance

എം പാനൽ പട്ടികയിലുള്ള ചേർത്തല കിൻഡർ ആശുപത്രിയിൽ ഗർഭിണികളായ കോവിഡ് രോഗികൾക്ക് മൂന്നു കിടക്കകളും ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് മെഡിക്കൽ സയൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ഐ.സി.യു /വെന്റിലേറ്റർ സൗകര്യവും അർഹതയുള്ളവർക്ക് ലഭ്യത അനുസരിച്ച് സൗജന്യമാണ്. കോവിഡ് ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിലെ 0477 2239999 എന്ന നമ്പരിലേയ്ക്ക് വിളിക്കാം.

e bike

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേതുടര്‍ന്ന് ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 

eldho

നാളെ സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദവും, ഒഡീഷ-ആന്ധ്രാ തീരത്തെ ചക്രവാതചുഴിയുമാണ് ഇപ്പോള്‍ കാലവര്‍ഷം സജീവമാകാന്‍ കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.   

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എം.ജി. സർവ്വകലാശാലയിലെ ഐ.എച്ച്.ആർ.ഡി കോളേജ്ജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം.

കേരളാ സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി.സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എട്ട് അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

vibgyor ad

കോന്നി (04682-2382280, 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), പുതുപ്പള്ളി (0481-2351228, 8547005040), കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂർ (04865-253010, 8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 8547005047), എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം.

pa5

അപേക്ഷ www.ihrdadmissions.org  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.  ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 500/- രൂപ (എസ്.സി, എസ്.റ്റി 200/- രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം.  വിശദവിവരങ്ങൾക്ക് www.ihrd.ac.in

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു; ഭാര്യയുടെ മരണം രണ്ടാഴ്ച മുൻപ്.

പാചക വിദഗ്ധനും ചലചിത്ര നിർമാതാവുമായ കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.

dezine world

പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. മൂന്നു പതിറ്റാണ്ടായി പാചക രംഗത്തുള്ള നൗഷാദ് ആയിരക്കണക്കിനു വിവാഹങ്ങൾക്കു ഭക്ഷണം ഒരുക്കിയിട്ടുണ്ട്. തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്.

വലിയ ശരീര പ്രകൃതം കൊണ്ട് നൗഷാദ് ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ബ്ലെസി എന്ന സംവിധായകനെ മലയാള സിനിമയ്ക്കു സമ്മാനിച്ച ‘കാഴ്ച’ എന്ന സിനിമയുടെ നിർമാതാവായിരുന്നു. സ്കൂളിലും കോളജിലും നൗഷാദിന്റെ സഹപാഠിയായിരുന്നു ബ്ലെസി. നിർമാണ രംഗത്ത് നൗഷാദിന്റെ ആദ്യ സംരംഭമായിരുന്നു കാഴ്ച. പിന്നീട്, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല എന്നീ സിനിമകൾ കൂടി നിർമിച്ചു.

90+

മൂന്നു വർഷം മുൻപ് ഉദര സംബന്ധമായ രോഗത്തിനു നൗഷാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടർന്ന് ഒരു വർഷത്തിലേറെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പിന്നീടാണ് തിരുവല്ലയിലേക്ക് മാറ്റിയത്. ഏകമകൾ: നഷ്‌വ.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടേക്ക് എ ബ്രേക്ക് പദ്ധതി ഇരുപതോളം കേന്ദ്രങ്ങളില്‍ ശുചിമുറികള്‍ സജ്ജമാകുന്നു

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി  ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ കോട്ടയം ജില്ലയിൽ  ഇരുപതോളം കേന്ദ്രങ്ങളില്‍ ശുചിമുറികള്‍  സജ്ജമാകുന്നു. ജില്ലയിലെ 77 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍  127 സ്ഥലങ്ങളിലാണ് പദ്ധതി. 

നിലവിലുള്ള 38 പൊതു ശുചിമുറികളുടെ  നവീകരണവും ഇതിൽ ഉൾപ്പെടും. ദേശീയ- സംസ്ഥാന പാതയോരങ്ങൾ, പാതയോരങ്ങളിലെ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് പരിസരം, വാണിജ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ്  ശുചിമുറികള്‍ ഒരുക്കുന്നത്. 

friends travels

സ്ഥലമുള്ള മേഖലകളില്‍ വിശ്രമകേന്ദ്രങ്ങളും കോഫി ഷോപ്പുകളും സജ്ജമാക്കും.  പെർഫോമൻസ് ബേസ്ഡ് ഇൻസെൻ്റീവ് ഗ്രാൻ്റ്, ശുചിത്വ കേരളം ഫണ്ട്, പഞ്ചായത്ത് പ്ലാൻ ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ ) ഫണ്ട് എന്നിവയാണ് പദ്ധതിയ്ക്കായി  വിനിയോഗിക്കുന്നത്. അതത് തദ്ദേശ സ്ഥാപനത്തിൻ്റെ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പിന്‍റെയും പരിപാലനത്തിന്‍റെയും  ചുമതല.

achayan ad
Verified by MonsterInsights