നൂറേക്കറിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കൊരുങ്ങി ഹോർട്ടികൾച്ചർ മിഷൻ

ഡാഗൺ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നതിന് ഹോർട്ടി കൾച്ചർ മിഷൻ തയാറെടുപ്പ് ആരംഭിച്ചു. ഈ വർഷം നൂറേക്കർ സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട, വാഴൂർ എന്നിവിടങ്ങളിലായി 20 ഏക്കറിൽ കൃഷി ആരംഭിച്ചു. ഏറ്റവുമധികം ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നത് പാലായിലാണ്. എട്ട് ഏക്കറിലധികം സ്ഥലത്താണ് കൃഷിയുള്ളത്.ശാസ്ത്രീയമായ രീതിയിൽ ജൈവകൃഷിയാണ് നടപ്പാക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത നഴ്സറികളിൽ നിന്നുള്ള തൈകളാണ് ഉപയോഗിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഒരു ഹെക്ടറിന് മുപ്പതിനായിരം രൂപ സബ്സിഡിയും വിള ഇൻഷ്വറൻസും നൽകും.

ashli

കുറഞ്ഞത് 25 സെന്റ് മുതലുള്ളവർക്ക് സഹായം ലഭിക്കും. വിദേശ പഴവർഗമായ ഡ്രാഗൺ ഫ്രൂട്ടിന് പത്തു വർഷത്തിലധികം ആയുസുണ്ട് പടർന്നുകയറുന്ന കള്ളിമുൾ വിഭാഗത്തിൽപ്പെട്ട ചെടിയിൽ 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുള്ള പഴങ്ങളുണ്ടാകും.കോൺക്രീറ്റ് താങ്ങുകാലുകൾ സ്ഥാപിച്ച് അവയ്ക്കു മുകളിൽ റബർ ടയറുകൾ കെട്ടി ഉറപ്പിച്ചാണ് ചെടി വളർത്തുന്നത്.രണ്ടര ഏക്കറിൽ 3000 തൈകൾ വരെകൃഷി ചെയ്യാനാകും. കോഴയിലെ പരിശീലന കേന്ദ്രത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ കർഷകർക്ക് ഓൺലൈൻ പരിശീലനം നൽകുന്നുണ്ട്.

koottan villa

ത്പാദനം വർധിക്കുന്നതിനനുസരിച്ച് കുമരകം കൃഷി വിജ്ഞാൻ കേന്ദ്രവുമായി ചേർന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനും പരിശീലനം നൽകും.കർഷകർക്ക് ഉത്പന്നങ്ങൾ മികച്ച വിലയ്ക്ക് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനാകും. എല്ലാ ബ്ലോക്കുകളിലും ഡ്രാഗൻ ഫ്രൂട്ട് കൃഷി സജീവമാക്കുന്നതിനുള്ള ഒരുക്കമാണ് നടത്തുന്നതെന്ന് ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ലിസി ആന്റണി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നെഹ്റു ട്രോഫി ഈ വർഷം നടത്തുമെന്ന് മന്ത്രി;വള്ളംകളി പ്രേമികളും ബോട്ട് ക്ലബ്ബുകളും ആവേശത്തിൽ

ഓളപ്പരപ്പിലെ ഒളിമ്പിക്സായ നെഹ്‌റു റ്രോഫി മത്സരവള്ളംകളി ഈ വർഷം നടത്തുമെന്ന പ്രഖ്യാപനം വന്നതോടെ വള്ളംകളി പ്രേമികളും ക്ലബ്‌ ഭാരവാഹികളും ആവേശത്തിലായി. ആലപ്പുഴ ടൂറിസം ഓഫീസിൽ കൂടിയ വള്ളംകളി ഭാരവാഹികളുടെയും വിനോദ സഞ്ചാര വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ വർഷം നെഹ്റുട്രോഫി നടത്തുമെന്ന് ഉറപ്പു നൽകിയത്.2018, 2019 വർഷങ്ങളിലെ നെഹ്‌റു ട്രോഫി പ്രളയത്തെ തുടർന്നു മാറ്റിവയ്ക്കേണ്ടി വന്നതും കഴിഞ്ഞവർഷം കോവിഡ് മൂലം മത്സരം ഉപേക്ഷിച്ചതും ക്ലബ്ബുകൾക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. കടക്കെണിയിലായ ക്ലബുകൾക്ക് ഇനിയും കളിവളം എടുത്ത് മത്സരസജ്ജമാകാൻ ലക്ഷങ്ങൾ കണ്ടെത്തേണ്ടിവരും. കഴിഞ്ഞ വർഷം തുഴഞ്ഞ ചുണ്ടൻ വള്ളങ്ങൾതന്നെ കൊണ്ടുവന്നു തുഴയാനാണു ക്ലബ്ബുകൾ ശ്രമിക്കുന്നത്.

alluras

 കുമരകം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, വേമ്പനാട് ബോട്ട് ക്ലബ്, എൻസിഡിസി കൈപ്പുഴമുട്ട് തുടങ്ങിയ ക്ലബ്ബുകളാണു കുമരകത്തുനിന്ന് കഴിഞ്ഞവർഷം ചുണ്ടൻ വള്ളത്തിൽ പരിശീലനം നടത്തിയത്. സിബിഎൽ നടത്താനായി സർക്കാർ 20 കോടി രൂപ മാറ്റിവച്ചതു ക്ലബ്ബുകൾക്ക് ഏറെ ആശ്വാസകരമാണ്. നെഹ്രു ട്രോഫിയെ തുടർന്ന് സിബിഎൽ മത്സരം നടത്തിയെങ്കിൽ മാത്രമേ കടക്കെണിയിലായ ക്ലബ്ബുകൾക്കു പിടിച്ചു നിൽക്കുവാനാകൂ
എന്നാണ് ക്ലബ് ഭാരവാഹികൾ മന്ത്രിയെ അറിയിച്ചത്. കോവിഡിനെ തുടർന്നു കഴിഞ്ഞവർഷം സംസ്ഥാനത്തെ ഒരു മത്സരജലമേളയും നടത്താൻ കഴിയാതിരുന്നതിനാൽ വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഗ്രാൻഡ് അനുവദിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അറബിക്കടലിൽ അപൂർവ പ്രതിഭാസം :ഗുലാബ് മറ്റൊരു ചുഴലിക്കാറ്റായേക്കും

ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയ ഗുലാബ് ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ഞായറാഴ്ച ആന്ധ്ര-ഒഡിഷ തീരത്തേക്കു പ്രവേശിച്ചതോടെയാണ് ദുർബലപ്പെട്ട് ന്യൂനമർദമായി മാറിയത്. വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരത്തിനടുത്തായി വടക്കുകിഴക്കൻ അറബിക്കടലിൽ എത്തുന്ന ഈ ന്യൂനമർദം ശക്തി പ്രാപിച്ച് വെള്ളിയാഴ്ചയോടെ മറ്റൊരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ‘ഷഹീൻ’ എന്നായിരിക്കും പേര്, ഖത്തറാണ് ഈ പേര് നിർദേശിച്ചിട്ടുള്ളത്. ചു ഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. അതിനിടെ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായും അടുത്ത 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നാവികസേനയുടെ പടക്കപ്പൽ ചേർത്തലയിൽ ദേശീയപാതയിലെത്തി

നാവികസേനയുടെ വിരമിച്ച പടക്കപ്പൽ ഇന്നലെ ചേർത്തല നഗരം കടന്ന് ദേശീയപാതയിലെത്തി. ആലപ്പുഴ മ്യൂസിയത്തിൽ പ്രദർശനത്തിനയാണ് നാവികസേനയുടെ ഡികമ്മീഷൻ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ഇൻ ഫാക്ട് 81 കപ്പൽ എത്തിക്കുന്നത്. ഇന്നലെ ദേശീയപാതയിൽ എക്സറെ ജംഗ്ഷനുസമീപം നിർ ത്തിയിട്ടിരിക്കുകയാണ് കപ്പൽ. കരയാത്രയുടെ രണ്ടാംദിനം തണ്ണീർമുക്കം റോഡിൽ വെള്ളിയാകുളത്തുനിന്നും ദേശീയപാതവരെ നാലുകിലോമീറ്ററോളമാണ് കപ്പലും വഹിച്ചുള്ള വാഹനം പിന്നിട്ടത്.

പോലീസൊരുക്കിയ ഗതാഗത ക്രമീകരണത്തിലും കെഎസ്ബിയും അഗ്നിശമനസേനയും വൈദ്യുതി ലൈനുകളും മരച്ചില്ലകളുടെയും തടസങ്ങളകറ്റിയുമാണ് പടക്കപ്പലിന്റെ യാതയ്ക്കു വഴിയൊരുക്കിയത്. കപ്പലിന്റെ യാത്ര കാണാൻ റോഡി നിരുവശവും ജനങ്ങൾ നിറഞ്ഞിരുന്നു. അതേസമയം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കപ്പൽ കൊണ്ടുപോകാൻ കിട്ടിയ അവസരം പാഴാക്കിയ അധികൃതരുടെ നടപടിക്കെതിരെയും വിമർശനം ഉണ്ടായി. പൊതു അവധിയായ ഞായറാഴ്ചയും ഹർത്താൽ ദിനമായ തിങ്കളാഴ്ചയും ഉപ് യോഗിച്ചിരുന്നെങ്കിൽ ചേർത്തല നഗരത്തിലെ ഗതാഗതക്കുരുക്കും തൊഴിൽ സമയനഷ്ടവും ഒഴിവാക്കാമായിരുന്നെന്ന് ന്യൂനപക്ഷ മോർച്ച ജില്ലാ അധ്യക്ഷൻ ജോസഫ് റാണി ജോസഫ് പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അസാപ് കേരളയില്‍ ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹന പരിശീലന കോഴ്‌സ്

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ അസാപ് കേരളയും ഓട്ടോമൊട്ടീവ് റീസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും അവതരിപ്പിക്കുന്ന ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ (എക്സ്. ഈ. വി. ടെക്‌നോളജി) കോഴ്‌സിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരു മാസത്തെ വിര്‍ച്വല്‍ ഇന്റെണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തറിയാം. 66 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , ഓട്ടോമൊബൈല്‍ , ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലെ പോളിടെക്നിക് , എഞ്ചിനീറിങ് വിദ്യാര്‍ഥികള്‍ / ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://asapkerala.gov.in/?q=node/1366 എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ : 9495999655 , 9495999780

കോഴ്‌സിനെ കുറിച്ചും ഇലക്ട്രിക്ക് വാഹന മേഖലയിലെ തൊഴില്‍ സാധ്യതകളെ കുറിച്ചും അറിയുവാന്‍ അസാപ് കേരളയും ഓട്ടോമൊട്ടീവ് റീസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എ ആര്‍ എ ഐ) സംയുക്തമായി സെപ്റ്റംബര്‍ 22 ബുധനാഴ്ച വൈകിട്ട് 04.00 മണിക്ക് സംഘടിപ്പിക്കുന്ന വെബിനാറില്‍ പങ്കെടുക്കുക . രജിസ്റ്റര്‍ ചെയ്യുവാന്‍ https://asapkerala.gov.in/?q=node/1370 ലിങ്ക് സന്ദര്‍ശിക്കുക

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എൻജിനിയറിംഗ് സർവീസസ് എക്സാമിനേഷൻ

യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസി) എൻജിനിയറിംഗ് സർവീസസ് എക്സാമിനേഷൻ (ഇ എ എസ് ഇ) 2022ന് അപേക്ഷ ക്ഷണിച്ചു. 2022 ഫെബ്രുവരി 20ന് പരീക്ഷ നടത്തും. 247 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കാറ്റഗറി ഒന്ന്-സിവിൽ എൻജിനിയറിംഗ്
കാറ്റഗറി രണ്ട്- മെക്കാനിക്കൽ എൻജിനിയിംഗ്
കാറ്റഗറി മൂന്ന്- ഇലക്ട്രിക്കൽ എൻജിനിയറിംഗ്
കാറ്റഗറി നാല്- ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ.

പ്രായം: 21- 30 വയസ്.01.01.2022 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

വിദ്വാഭ്വാസ യോഗ്വത: അംഗീകൃത സ്ഥാപനത്തിൽ എൻജിനിയറിംഗ് ബിരുദം. അല്ലെങ്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ
എൻജിനിയഴ്സ് ഗ്രാജ്വെറ്റ് മെംബർഷിപ്പ് പരീക്ഷ പാസ് അല്ലെങ്കിൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്ഷൻ എ. ബി/മെംബർഷിപ്പ് പരീക്ഷയുടെ പാർട്ട് രണ്ട്, മൂന്ന് പാസ് അല്ലെങ്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ എൻജിനിയർ ഗ്രാജ്വെറ്റ് മെംബർഷിപ്പ് പരീക്ഷ പാസ്.

ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ് ( ഇലക്ട്രോണിക് എൻജിനിയറിംഗ്), വയർലെസ് പ്ലാനിംഗ് ആൻഡ് കോഓർഡിനേഷൻ വിംഗ്/ ണിട്ടറിംഗ് ഓർഗനൈസേഷൻ എന്നിവയിലെ ഒഴിവുകളിലേക്ക്‌ , അപേക്ഷിക്കുന്നവർക്ക് വയർലെസ് കമ്മ്യൂണിക്കേഷൻ, ഇലക്ടോണിക്സ്, റേഡിയോ ഫിസിക്സ് അല്ലെങ്കിൽ റേഡിയോ എൻജിനിയറിംഗ് എന്നിവയിൽ എംഎസ്ഡി ഡിഗ്രി ഉണ്ടായിരിക്കണം.

എഴുത്തു പരിക്ഷയുടെയും
അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തസ്തിക കൾക്ക് ആവശ്യമായ ശരീരിക ക്ഷമത ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം.

അപേക്ഷ ഫീസ് 200 രൂപ. എസ്. സി, എസ്. ടി വിഭാവക്കാർക്ക്, വനിതകൾ, വികലാംഗർ എന്നിവർക്ക് ഫീസില്ല. എസ് ബി ഐ ബാങ്ക് വഴിയും ഓൺലൈൻ സംവിധാനം ഉപയോഗിച്ചും ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: www.upscon line.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺ ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അധ്വാനിച്ചു വാങ്ങിയ സൈക്കിളിൽ ലഡാക്കിലേക്ക്; ദാബകളിൽ എൻജിനിയറിംഗ് പരീക്ഷ

 പെട്രോൾ പമ്പിൽനിന്നും ഇൻകുബേറ്റർ നിർമിച്ച് വിറ്റും ക്യാമറ വാടകയ്ക്ക് നൽകിയും സ്വരുക്കൂട്ടിയ പണം ഇത്രയും സന്തോഷം നൽകുമെന്ന് എൽബിൻ ജോർജ് (19) ഒരിക്കലും കരുതിയിരിക്കില്ല. ആദ്യം 18,000 രൂപ നൽകിയൊരു സൈക്കിൾ സ്വന്തമാക്കി. അതോടെ ഏറെക്കാലമായുള്ള ആഗ്രഹത്തിന് ചിറകുകൾ മുളച്ചു. കാഷ്മീരിൽ സൈക്കിളിൽ പോകണം. അങ്ങനെ ജൂലൈ 21ന് കുറവിലങ്ങാട് നിന്ന് യാത്ര ആരംഭിച്ചു. കാഷ്മീരിൽ എത്തിയപ്പോഴാകട്ടെ ലഡാക്ക്‌ വരെ പോകണമെന്ന വലിയ മോഹം. കാഷ്മീരിൽ വച്ചു പിടികൂടിയ പനിയെ തോൽപ്പിച്ച് യാത്ര തുടർന്നു.

എൽബിൻ നടത്തിയത് വെറും യാത്ര മാത്രമായിരുന്നില്ല. യാത്ര ചെയ്ത 65 ദിവസങ്ങളിൽ ആറ് ദിവസം ചൂടേറിയ പരീക്ഷയായിരുന്നു. വെറും പരീക്ഷയല്ല, എൻജിനിയറിംഗ് പരീക്ഷ. കുറവിലങ്ങാട് കുടുക്കമറ്റം കൊച്ചുതാഴത്ത് സാജു -മഞ്ജു ദമ്പതികളുടെ മകനാണ് സൈക്കിളിൽ നാലായിരത്തിലേറെ കിലോമീറ്റർ യാത്ര നടത്തിയ എൽബിൻ ജോർജ്.കോയമ്പത്തൂർ എക്സൽ എൻജിനീയറിംഗ് കോളജിൽ രണ്ടാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായ എൽബിന യാത്രയ്ക്കിടയിലായിരന്നു പരീക്ഷ. ഓരോ ദിവസവും ദാബയിൽ കയറി ചായ കുടിച്ചശേഷം അവിടെയിരുന്ന് പരീക്ഷ എഴുതി തീർക്കും.

പതിനൊന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ലഡാക്കിലെത്തിയ എൽബിന് യാത്രയ്ക്ക് ചെലവായത് 12000 രൂപ. വിദേശത്തുള്ള പിതാവ് മടക്കയാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് സമ്മാനിച്ചു. സഹോദരങ്ങളായ നഴ്സിംഗ് വിദ്യാർഥിനി എൽസ്വിനും കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ വിദ്യാർഥിനികളായ എസ്‌ലിൻ , എർലിൻ എന്നിവർക്ക് കുഞ്ഞു സമ്മാനങ്ങളുമയാണ് രാജ്യം കണ്ട് സഹോദരൻ മടങ്ങിയെത്തിയത്. എൽബിനെ പഞ്ചായത്തംഗം ഡാർളി ജോജി അഭിനന്ദിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തലങ്ങും വിലങ്ങും വാഹന പാർക്കിംഗ്;നഗരം ഗതാഗതക്കുരുക്കിൽ

 ഗതാഗതക്കുരുക്കിൽ നഗരം വീർപ്പു മുട്ടുന്നു. അനധികൃത പാർക്കിംഗും അനിയന്ത്രിതമായ തിരക്കും നഗരത്തെ പലപ്പോഴും കനത്ത ഗതാഗതക്കുരുക്കിലാക്കു കയാണ്. ഇന്നലെ നഗരത്തിൽ വിവിധയിടങ്ങളിൽ വാഹനത്തിരക്കു മൂലം ഗതാഗത സ്തംഭനമുണ്ടായി. തലങ്ങും വിലങ്ങുമുള്ള വാഹന പാർക്കിംഗാണ് പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നത്.വാഹനത്തിൽ കറങ്ങുന്നതല്ലാതെ ഗതാഗത നിയന്ത്രണത്തിനു വേണ്ടത്ര നടപടികൾ ട്രാഫിക് പോലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. വാഹനങ്ങൾ പെരുകിയപ്പോഴും ട്രാഫിക് സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് നഗരം നേരിടുന്ന പ്രധാന വെല്ലുവിളി

indoor ad

ഗാന്ധി സക്വയർ, മാർക്കറ്റ് റോഡ്, മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുൻ വശം,ജില്ലാ വിദ്യാഭ്യാസ ഓഫീസ് റോഡ്, മോർ ജംഗഷൻ, അമ്പലം ബൈപാസ്,കാഞ്ഞിരമറ്റം ബൈപാസ് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായി ഗതാഗത കുരുക്കുണ്ടാകുന്നത്. മാർക്കറ്റ് റോഡിൽ തിരക്കേറിയ സമയം ചരക്ക്‌ ലോറികൾ പാർക്ക് ചെയ്ത് ലോഡിറക്കുന്നതും കയറ്റുന്നതുമാണ് പ്രധാനമായും ഗതാഗത സ്തംഭനത്തിന് കാരണം. ഇവിടെ വ്യാപാര സ്ഥാപനങ്ങളിൽ ചരക്കിറക്കുന്നതിനു മുനിസിപ്പാലിറ്റി അധികൃതർ തിരക്കു കുറഞ്ഞ രാവിലെയും വൈകിട്ടും സമയം നിശ്ചയിച്ച് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം നടപ്പിലാകാത്തതിനാൽ ഈ റൂട്ടിൽ ഏറെ സമയം ഗതാഗത തടസമുണ്ടാകാറുണ്ട്.കാഞ്ഞിരമറ്റം ബൈപാസിലാണ് വിദേശ മദ്യശാലകൾ പ്രവർത്തിക്കുന്നത്. ഇവിടെ മദ്യം വാങ്ങാനെത്തുന്ന വാഹനങ്ങളും ഓട്ടോകളും റോഡിനിരുവശത്തുമായി പാർക്കു ചെയ്യുന്നതോടെ ഗതാഗതത്തിനു തടസം നേരിടുന്നുണ്ട്.

banner

ചില സമയങ്ങളിൽ മാത്രം ട്രാഫിക് പോലീസെത്തി വാഹനങ്ങളിൽ പിഴയടയ്ക്കാനുള്ള സ്റ്റിക്കർ പതിപ്പിക്കും. വാഹന പാർക്കിംഗിന് നഗരത്തിൽ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. രാവിലെ മുതൽ നഗരത്തിലെ റോഡുകളുടെ ഓരങ്ങളിൽ വാഹനങ്ങൾ സ്ഥാനം പിടിക്കും, ചില സ്വകാര്യ വ്യക്തികളുടെ പാർക്കിംഗ് കേന്ദ്രങ്ങളല്ലാതെ നഗരത്തിൽ മുനിസിപ്പാലിറ്റിയുടെയും മറ്റും വാഹന പാർക്കിംഗ് ഇടങ്ങളില്ല. ഇതാണ് പാതയോരങ്ങൾ പാർക്കിംഗ് കേന്ദ്രങ്ങളായി മാറാൻ കാരണം. ഇതിനിടെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ ട്രാഫിക് പോലീസ് നഗരത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ പാർക്കിംഗ് നിരോധന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ പര്യാപ്തമായിട്ടില്ല.

webzone

ഇതിനു പുറമേ ടൗണിൽ ഓട്ടോകളുടെ വട്ടം തിരിക്കലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. റോഡിൽ ഏതു ഭാഗത്തു നിന്നു പോലും ട്രാഫിക് നിയമം പാലിക്കാതെയാണ് ഓട്ടോ ഡ്രൈവർമാർ യു ടേൺ എടുക്കുന്നത്.ഓട്ടോ സ്റ്റാൻഡുകളിൽ നിന്നും വാഹനം എടുക്കുമ്പോഴും സ്റ്റാൻഡുകളിൽ വാഹനം കയറ്റുമ്പോഴും വശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നുണ്ടോയെന്നു പോലും നോക്കാതെയാണ് ഇവരുടെ വട്ടം തിരിക്കൽ. ഓട്ടോ വട്ടം തിരിക്കുമ്പോൾ എതിർദിശയിൽ നിന്നും എത്തുന്ന വാഹനങ്ങൾ പലപ്പോഴും തലനാരിഴക്കാണ് അപകടം കൂടാതെ രക്ഷപ്പെടുന്നത്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൃഷിഭവനുകൾ ഇക്കൊല്ലം സ്മാർട്ടാകും, ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്കിറങ്ങും

 സംസ്ഥാനത്തെ കൃഷിഭവനുകൾ സ്മാർട്ടാക്കുന്ന നടപടികൾ ഇക്കൊല്ലം യാഥാർഥ്യമാകുമെന്ന് മന്ത്രി പി. പ്രസാദ്. കെട്ടിടത്തിലല്ല, സേവനത്തിൽ സ്മാർട്ടാകുകയാണ് ലക്ഷ്യമെന്നും പത്തനംതിട്ട പ്രസ്ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു.

webzone

കൃഷി ഭവനുകൾ കർഷക സഹായ ഭവനുകളായി മാറ്റുകയെന്നതാണ് സർക്കാർ നയം. പ്ലാന്റ ഹെൽത്ത് ക്ലിനിക്, ബായോ ഫാർമസി സംവിധാനങ്ങൾ എല്ലായിടത്തുമുണ്ടാകണം.വിളകളുടെ ഡോക്ടർമാരായി കൃഷി ഓഫീസർമാർ മാറണം ഓഫീസ് ജോലികൾ നോക്കുകയല്ല, കർഷകർക്കൊപ്പം കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ കടമയെന്നും മന്ത്രി പറഞ്ഞു. പേപ്പർലെസ് കൃഷി ഭവനുകളായി മാറും.

FAIMOUNT

സേവനങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും. സേവനങ്ങൾ കർഷകർക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുണ്ടാകും.കർഷകർക്ക് കാർഡ് നൽകുന്നതും പരിഗണനയിലാണ്. കാർഷികവിളകൾ ഇൻഷ്വർ ചെയ്യുന്ന കർഷകർക്ക് അവരുടെ വിളികളെയും ഭൂമിയെയും സംബന്ധിച്ച വിവരങ്ങൾ ചേർത്താകും സ്മാർട്ട് കാർഡ് തയാറാക്കുക. 14-ാം പഞ്ചവത്സര പദ്ധതിയുടെ നടപ്പുകാലത്ത് കർഷകരുടെ നിർദ്ദേശങ്ങൾക്ക് ആയിരിക്കും പ്രാമുഖ്യം നൽകുക. പാടത്തുനിന്നും പറമ്പത്തുനിന്നും ആസൂത്രണം രൂപീകരിക്കും കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ കർഷകർക്ക് ഇ മെയിലായും വാട്ട്സ് ആപ്പ് വഴിയും അറിയിക്കാം.കൃഷി ഭവൻ വഴിയും നിർദ്ദേശങ്ങൾ നൽകാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നവംബറോടെ എല്ലാ ജില്ലയിലും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ

 നവംബറോടെ എല്ലാ ജില്ലയിലും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. 40 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകളുടെ നിർമാണം നവംബറിൽ പൂർത്തിയാകും. വിപണിയിലിറങ്ങിയ എല്ലാ ഇലക്ടിക് വാഹനങ്ങളും ചാർജ് ചെയ്യാവുന്ന സംവിധാനമാണ് ഒരുക്കുന്നത്.

ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാനായി 14 ചാർജിംഗ് പോയിന്റുകൾ ഉൾപ്പെടുന്ന പൈലറ്റ് പ്രോജക്ട് അടുത്തമാസം കോഴിക്കോട് ആരംഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights