ആനകളെ കാണാൻ ആനവണ്ടിയിൽ ഒരു യാത്ര

  * ആഹാ…എന്താ യാത്ര

ഞായറാഴ്ച രാവിലെ 9.30-ന് കോതമംഗലത്തുനിന്ന് സർവീസ് തുടങ്ങും. പറവകളുടെ നാടായ തട്ടേക്കാടിലേക്കാണ് യാത്ര. അതും കാട്ടിലൂടെ. പിന്നെ കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി വഴി ആനക്കുളത്തെത്തും. ആനകൾ വെള്ളം കുടിക്കുന്ന സ്ഥലമാണവിടം.

മാമലക്കണ്ടത്തുനിന്നുള്ള വഴികളിൽ എപ്പോൾ വേണമെങ്കിലും വന്യജീവികളെ കാണാം. ആനക്കുളത്തുനിന്ന് മാങ്കുളത്തേക്ക്. തുടർന്ന മനോഹരമായ ലക്ഷ്മി എസ്റ്റേറ്റ് പിന്നിട്ട് ഉച്ചയോടെ മൂന്നാറിൽ. ഇതിനിടെ കാഴ്ചകൾ കാണാൻ പലയിടത്തും നിർത്തും. മൂന്നാറിൽ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ അടിമാലി വഴി കോതമംഗലത്ത് വൈകീട്ട് ആറിന് എത്തും. വൈകീട്ട് ചായയും കിട്ടും. നവംബർ 20-ന് കെ.എസ്.ആർ.ടി.സി. ട്രയൽ റൺ നടത്തിയപ്പോൾ ആനകളെ കണ്ടിരുന്നു. നീർച്ചാലുകളും, തേയിലത്തോട്ടങ്ങളുംകണ്ട് ശുദ്ധവായു ശ്വസിച്ചുള്ള ഈ കാനനയാത്രയ്ക്ക് സഞ്ചാരികൾ കൂടിയാൽ അവധിദിവസങ്ങളിലും നടത്താൻ കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നുണ്ട്.

  * വരുന്ന ആഴ്ചകളിലേയ്ക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.

ഫോൺ: 9447984511, 9446525773. മലപ്പുറം ഡിപ്പോയിൽനിന്നും മൂന്നാറിലേക്ക് ആരംഭിച്ച സൈറ്റ് സീയിംഗ് സർവീസ് വിജയമായതോടെയാണ് മറ്റ് ഡിപ്പോകളിൽനിന്നും മൂന്നാറിലേക്ക് സർവീസ് നടത്താൻ പല ഡിപ്പോകളും സന്നദ്ധമായത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാലോചനയ്ക്കു ശേഷം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

ഇതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള മാർഗനിർദേശം ആരോഗ്യ മന്ത്രാലയം പുതുക്കി. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ നൽകണം. യാത്രക്ക് 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ റിപ്പോർട്ട് സമർപ്പിക്കണം. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വന്തം ചിലവിൽ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാൻ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റീൻ നിർബന്ധം. പോസിറ്റീവായാൽ ജിനോം സ്വീകൻസിങ്ങും ഐസൊലേഷനും വേണം. ഡിസംബർ ഒന്ന് മുതൽ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ‘അറ്റ് റിസ്ക്’ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ചൈന, ബോട്സ്വാന, യുകെ, ബ്രസീൽ, ഇസ്രായേൽ, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് ‘അറ്റ് റിസ്ക്’ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു വേണ്ടിയാണിത്. അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്നവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന വിമാനയാത്രക്കാരുടെ, പ്രത്യേകിച്ച് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും എങ്ങനെ വേണമെന്ന കാര്യവും സർക്കാർ അവലോകനം ചെയ്യും. കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.

ഒമിക്രോൺ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍

  * നേവൽ ഡോക്യാഡ് 275 

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിശാഖപട്ടണത്തുള്ള നേവൽ ഡോക്യാഡിൽ 275 അപ്രന്റിസ് ഒഴിവ്. ഒഴിവുകൾ: ഇലക്ട്രീഷ്യൻ22, ഇലക്ട്രോണിക്സ് മെക്കാനിക്36, ഫിറ്റർ35, ഇൻസ്ട്രുമെന്റ് മെക്കാനിക്15, മെഷീനിസ്റ്റ്12, പെയിന്റർ (ജനറൽ)10, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്19, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)16, കാർപെന്റർ27, ഫോണ്ട്രിമാൻ7, മെക്കാനിക് (ഡീസൽ)20, ഷീറ്റ് മെറ്റൽ വർക്കർ34, പൈപ്പ് ഫിറ്റർ22. യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി. ഐ. (എൻ.സി.വി.ടി./എസ്.സി.വി.ടി.) സർട്ടിഫിക്കറ്റ്. പ്രായം: 2001 ഏപ്രിൽ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും.

വിവരങ്ങൾക്കായി www.indiannavy.nic.inലെ PersonalCivilian എന്ന ലിങ്ക് കാണുക. www.apprenticeshipindia.orgവഴി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ അഞ്ച്. തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ14.

  * നേവൽ ഷിപ്പ് റിപ്പയർയാഡ്/എയർക്രാഫ്റ്റ് യാഡ് 173

ഗോവയിലുള്ള കർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാഡിലും ധബോളിമിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 173 അപ്രന്റിസ് ഒഴിവ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

  * ഷിപ്പ് റിപ്പയർ യാഡ് കർവാർ 150

ഒഴിവുകൾ: കാർപെന്റർ12, ഇലക്ട്രീഷ്യൻ16, ഇലക്ട്രോണിക് മെക്കാനിക്ക്16, ഫിറ്റർ16, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്4, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്4, മെഷീനിസ്റ്റ്4, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ)4, മെക്കാനിക്ക് ഡീസൽ16, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്4, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ6, മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ10, പെയിന്റർ (ജനറൽ)4, പ്ലംബർ6, ടെയ്ലർ4, ഷീറ്റ് മെറ്റൽ വർക്കർ12, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)12.

  * നേവൽ എയർക്രാഫ്റ്റ് യാഡ് 23

ഒഴിവുകൾ: ഇലക്ട്രീഷ്യൻ/ഇലക്ട്രീഷ്യൻ എയർക്രാഫ്റ്റ്3, ഇലക്ട്രോണിക്സ് മെക്കാനിക്ക്/മെക്കാനിക്ക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ്3, ഫിറ്റർ2, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്4, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്2, മെഷീനിസ്റ്റ്3, പൈപ്പ് ഫിറ്റർ2, പെയിന്റർ (ജനറൽ)2, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)2.  യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ. എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്. ഒരുവർഷത്തെ കോഴ്സ് കഴിഞ്ഞവർക്ക് 7700 രൂപ, രണ്ടുവർഷത്തെ കോഴ്സ് കഴിഞ്ഞവർക്ക് 8050 രൂപ എന്നിങ്ങനെയാണ് സ്റ്റൈപെന്റ്.  www.apprenticeshipindia.gov.inവഴി അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും തപാലിൽ അയക്കണം. അവസാന തീയതി: ഡിസംബർ20.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ

സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേർക്ക് നോറോ വൈറസ് ബാധ. 54 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി.
കഴിഞ്ഞ 24-ന് എട്ട് വിദ്യാർഥിനികൾ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും അയച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ‘നോറോ’ വൈറസ് സ്ഥിരീകരിച്ചത്.

കുടിവെള്ളത്തിൽനിന്നാണ് രോഗബാധയുണ്ടായതെന്ന് ഡി.എം.ഒ. ഡോ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു. സാധാരണ കണ്ടുവരുന്ന രോഗമാണിതെന്നും നിർജലീകരണം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലാണ് വേണ്ടതെന്നും ഡി.എം.ഒ. പറഞ്ഞു. രോഗബാധ പൂർണമായും നിയന്ത്രണത്തിലാവുന്നതുവരെ ഹോസ്റ്റലിൽനിന്ന് ആരെയും വീടുകളിലേക്ക് വിടരുതെന്ന് നിർദേശിച്ചു. മറ്റു ജില്ലകളിലുള്ള കുട്ടികൾ വീടുകളിലേക്ക് പോയിട്ടുണ്ടെങ്കിൽ ആ വിവരം ജില്ലാ മെഡിക്കൽ ഓഫീസുകളിൽ അറിയിക്കണം.

പരിശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ, ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ബി. പ്രദീഷ്, വർഗീസ്, മുഹമ്മദ് സാലി എന്നിവർ നേതൃത്വം നൽകി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മംഗളവനം പക്ഷി സങ്കേതത്തിലേക്ക് ഒരു യാത്ര പോകാം

സമീപകാലത്ത്, ഈ പ്രദേശത്തിന് ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങൾ വന്യജീവി സങ്കേതത്തിലെ പക്ഷികളുടെ സഞ്ചാരം കുറയ്ക്കുന്നു. വന്യജീവി സങ്കേതത്തിനടുത്തുള്ള കെട്ടിടങ്ങൾ പക്ഷികളുടെ ശരിയായ ദിശാബോധം, പറന്നുയരൽ, ഇറങ്ങൽ എന്നിവയെ തടസ്സപ്പെടുത്തുന്നു. കൂടുകൂട്ടുന്ന പക്ഷികളുടെ സ്ഥിരമായ ചലനങ്ങളിൽ കൂടുണ്ടാക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിൽ അവ തടസ്സങ്ങൾ സൃഷ്ടിക്കുന്നു . കോഴിക്കുഞ്ഞുങ്ങൾക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണസാധനങ്ങൾ കൊണ്ടുവരുമ്പോൾ പക്ഷികളുടെ സഞ്ചാരം തടസ്സപ്പെടാനും സാധ്യതയുണ്ട്. സങ്കേതത്തിന്റെ ഭരണപരമായ നിയന്ത്രണം കാലടിയിലെ പ്രകൃതി പഠന കേന്ദ്രത്തിന്റെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് വാർഡൻ മംഗളവനം പക്ഷി സങ്കേതം, തുടർന്ന് റേഞ്ച് ഓഫീസർ റിസർച്ച് റേഞ്ച് കോടനാട് എന്നിവർക്കാണ്.

യഥാർത്ഥ കണ്ടൽ ആൻഡ് കണ്ടൽക്കാട് അസോസിയേറ്റ് ഇനം വിശുദ്ധമന്ദിരത്തിൽ നിലവിലുണ്ടാകില്ല എന്ന് അവിചെംനിഅ ഒഫ്ഫിചിനലിസ് , ര്ഹിജൊഫൊര മുച്രൊനത , അചംഥുസ് ഇലിചിഫൊലിഉസ് ഒപ്പം അച്രൊസ്തിഛുമ് ഔരെഉമ് – പ്രകാരം ഇനം ഭീഷണി എങ്കിലും റെഡ് , അവർ അവശ്യമായ പ്രധാനപ്പെട്ട എസ്തുഅരിനെ ഉണ്ട് ആവാസവ്യവസ്ഥയും . മംഗളവനം പ്രാഥമികമായി ഒരു പക്ഷി സങ്കേതമാണ്. 2006 മേയിൽ നടത്തിയ ഒരു പക്ഷി സർവ്വേയിൽ 32 ഇനങ്ങളിൽ പെട്ട 194 പക്ഷികൾ ഉണ്ടെന്ന് കണ്ടെത്തി. ഈ പ്രദേശത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ആകെ പക്ഷികളുടെ എണ്ണം 72 ആണ്. സാധാരണ റെഡ്ഷാങ്ക് , കോമൺ ഗ്രീൻഷാങ്ക് , ബ്രാഹ്മണി കൈറ്റ് , വൈറ്റ് ബ്രെസ്റ്റഡ് വാട്ടർഹെൻ , മാർഷ് സാൻഡ്പൈപ്പർ എന്നിവയാണ് കണ്ടെത്തിയ ചില പക്ഷികൾ .

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ആറ് ഇനം സസ്തനികൾ ഇന്ത്യൻ പറക്കുന്ന കുറുക്കൻ , ചായം പൂശിയ വവ്വാൽ , മൂന്ന് വരയുള്ള ഈന്തപ്പന അണ്ണാൻ / ഡസ്കി ഈന്തപ്പന അണ്ണാൻ , ഹൗസ് എലി / കറുത്ത എലി , ബാൻഡിക്കോട്ട , യൂറേഷ്യൻ ഓട്ടർ എന്നിവ വെളിപ്പെടുത്തി . രണ്ട് ഇനം ഉഭയജീവികളും , ലിമ്നൊനെച്തെസ് ലിമ്നൊഛരിസ് ആൻഡ് ദുത്തഫ്ര്യ്നുസ് മെലനൊസ്തിച്തുസ് , മീൻ ഏഴു ഇനം അനബസ് തെസ്തുദിനെഉസ് , വരയുള്ള പന്ഛക്സ , മലബാർ ചതുപ്പുനിലം ഈൽ, ഓറഞ്ച് ഛ്രൊമിദെ , ബ്ലച്ക്ലിനെ രസ്ബൊര , എത്രൊപ്ലുസ് സുരതെംസിസ്സരോതെറോഡൺ മൊസാംബിക്ക എന്നിവ ഇവിടെ കാണപ്പെടുന്നു.  2006-ൽ നടത്തിയ ഒരു പഠനത്തിൽ 17 ഇനം ചിത്രശലഭങ്ങളെ ഈ പ്രദേശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 40 ജനുസ്സുകളിലും 16 കുടുംബങ്ങളിലുമായി 51 ഇനം ചിലന്തികൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിൽ നിന്നുള്ള മൊത്തം കുടുംബങ്ങളുടെ 27% പ്രതിനിധീകരിക്കുന്നു .

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റായ്പുർ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 169 പ്രഫസർ, അഡീഷനൽ/അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവിൽ ഡയറക്ട്/ഡപ്യൂട്ടേഷൻ/കരാർ നിയമനം. ഡിസംബർ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം

എംഡി, എംഎസ്, എംസിഎച്ച്, ഡിഎം, പിജി, പിഎച്ച്ഡിയും പരിചയവുമാണു യോഗ്യത. www.aiimsraipur.edu.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ ദിവസവും മീന്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും

തലച്ചോറിലെ രക്തധമനികളെയും രക്ത ചംക്രമണത്തെയും ബാധിച്ച് പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗങ്ങളെ പൊതുവായി പറയുന്ന പേരാണ് സെറിബ്രോവാസ്‌കുലാര്‍ രോഗങ്ങള്‍. ലോകത്തിലെ മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സെറിബ്രോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ളത്. ജീവിതശൈലിയിലും ഭക്ഷണരീതിയിലുമുള്ള മാറ്റങ്ങള്‍ വഴിയും പുകവലി പോലുള്ളവ ഒഴിവാക്കിയും ശാരീരിക അധ്വാനം വര്‍ധിപ്പിച്ചും സെറിബ്രോവാസ്‌കുലാര്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാം. എന്നാല്‍ പതിവായി മീന്‍ കഴിക്കുന്നവര്‍ക്ക് പക്ഷാഘാതമുള്‍പ്പെടെയുള്ള തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ വരാന്‍ സാധ്യത കുറവാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പുനഃ പ്രവേശനം

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ഏഴാം ബാച്ചിൽ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ കോഴ്‌സിൽ ഒരു ബാച്ചിൽ ചേർന്ന ശേഷം ആ ബാച്ചിന്റെ സമ്പർക്ക ക്ലാസ്സിൽ പങ്കെടുക്കാത്തവർ, നിശ്ചിത ഹാജർ കുറവ് കാരണം ഡി.സി.എ പൊതു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ എന്നിവർക്ക് മൂന്ന് വർഷം വരെ തുടർ ബാച്ചുകളിലെ സമ്പർക്ക ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് പുനഃപ്രവേശനം അനുവദിക്കും.
സ്‌കോൾ-കേരള ഡി.സി.എ അഞ്ചാം ബാച്ച് മുതലുള്ള വിദ്യാർത്ഥികൾക്ക് ഡി.സി.എ ഏഴാം ബാച്ചിൽ പുനഃപ്രവേശനത്തിനായി നവംബർ 29 മുതൽ ഡിസംബർ 8 വരെ www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പുനഃപ്രവേശന ഫീസ് 500 രൂപയാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്

combo

വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ, സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും, കൈപ്പുസ്തകത്തിനും സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.
പി.എൻ.എക്സ്. 4735/2021

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബെംഗളൂരുവിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സിൽ (CAIR) 34 ഗ്രാജ്വേറ്റ്/ഡിപ്ലോമ അപ്രന്റിസ് ഒഴിവ്. ഡിസംബർ 10 നകം ഓൺലൈനായി അപേക്ഷിക്കണം.

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബെംഗളൂരുവിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സിൽ (CAIR) 34 ഗ്രാജ്വേറ്റ്/ഡിപ്ലോമ അപ്രന്റിസ് ഒഴിവ്.…

കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി/ഇലക്ട്രോണിക്സിൽ ഒന്നാം ക്ലാസ് ബിഇ/ബിടെക്/എംസിഎ യോഗ്യതക്കാർക്കാണ് അവസരം.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ‌ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, സീനിയർ പ്രോജക്ട് എൻജിനീയറുടെ 111 കരാർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 9 വരെ.

combo

കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി/ഇലക്ട്രോണിക്സിൽ ഒന്നാം ക്ലാസ് ബിഇ/ബിടെക്/എംസിഎ യോഗ്യതക്കാർക്കാണ് അവസരം.

പ്രായപരിധി: പ്രോജക്ട് മാനേജർ-50, പ്രോജക്ട് എൻജിനീയർ, സീനിയർ പ്രോജക്ട് എൻജിനീയർ-35

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights