ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണോ? നിങ്ങൾക്കായി വാതിൽ തുറന്ന് ഇസ്രയേൽ; മാനദണ്ഡങ്ങൾ ഇങ്ങനെ

കോവിഡ് വന്ന ശേഷം ഇതാദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കായി വാതിൽ തുറന്ന് ഇസ്രയേൽ. സോളോ യാത്രികരെ സ്വാ​ഗതം ചെയ്യുന്നത് കോവിഡിൽ കിതച്ചുകൊണ്ടിരിക്കുന്ന വിനോദസഞ്ചാര മേഖലയ്ക്ക് പുതുശ്വാസമേകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പ്രമുഖ തീർഥാടന കേന്ദ്രമായ ജറുസലേമിലേക്ക് നിരവധി പേരാണ് കോവിഡ് കാലത്തിന് മുമ്പ് സന്ദർശനത്തിനായി എത്തിയിരുന്നത്.

കഴിഞ്ഞ വസന്തകാലത്ത് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാൻ രാജ്യം തയ്യാറെടുത്തിരുന്നെങ്കിലും കോവിഡ് ഡെൽറ്റാ വകഭേദം ക്രമാതീതമായി വർധിച്ചതിനേ തുടർന്ന് ആ നീക്കം വൈകിപ്പിക്കുകയായിരുന്നു. രാജ്യം ഈയിടെ നടത്തിയ ബൂസ്റ്റർ ക്യാമ്പ് വഴി ജനസംഖ്യയുടെ പകുതി പേരും മൂന്ന് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

ഇസ്രയേലിലേക്ക് വരുന്ന സോളോ സഞ്ചാരികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സഞ്ചാരികൾ അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചിരിക്കണം എന്നതാണ് ആദ്യത്തെ കാര്യം. അല്ലെങ്കിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കോവിഡ് വന്ന് ഭേദമായവരായിരിക്കണം. അതേസമയം റഷ്യയുടെ സ്പുട്നിക് വാക്സിൻ എടുത്തവർ വരുന്ന സമയത്ത് സ്രവ പരിശോധനയ്ക്ക് വിധേയരാകണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും രാജ്യത്ത് പ്രവേശിച്ചാലുടൻ മറ്റൊരു പരിശോധനയ്ക്ക് വിധേയരായി നെ​ഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുകയും വേണം.

ലോക്ക്ഡൗൺ കാലത്തും ചില രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇസ്രയേൽ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നു. രാജ്യത്തുള്ള അടുത്ത ബന്ധുക്കളെ കാണാനും പഠനത്തിനും ജോലിക്കും വരുന്നവരായിരുന്നു ഇക്കൂട്ടത്തിലുൾപ്പെട്ടിരുന്നത്. സംഘങ്ങളായുള്ള വിനോദസഞ്ചാരികളെ സെപ്റ്റംബർ മുതൽ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അബുദാബിയില്‍ നിന്ന് മദീനയിലേക്ക് ഇത്തിഹാദ് എയര്‍വേയ്സ് വിമാന സര്‍വീസ് ആരംഭിക്കും

2021 നവംബർ 27 മുതൽ മദീനയിലേക്ക് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. ആധുനിക സംവിധാനത്തോടെയുള്ള ടൂ-ക്ലാസ് എയർബസ് എ 321 ഉപയോഗിച്ച് അബുദാബിയിൽ നിന്ന് ആഴ്ചയിൽ മൂന്ന് തവണ മദീന സർവീസ് നടത്തുമെന്ന് ഇത്തിഹാദ് അറിയിച്ചു.

‘ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾക്ക് ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇത്തിഹാദ് എയർവേസ് യു.എ.ഇ. സെയിൽസ് വൈസ് പ്രസിഡന്റ് ഫാത്തിമ അൽ മെഹൈരി പറഞ്ഞു. മതപരമായ യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തെ ഞങ്ങളുടെ വിമാനങ്ങൾ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

jaico 1

യുഎഇയിലെയും സൗദി അറേബ്യയിലെയും മതപരവും വിനോദവും ബിസിനസ്സുമായുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായ വിമാന സേവനം നൽകുന്നതിനും, അബുദാബി വഴി മദീനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഏഷ്യയിലെയും പ്രധാന നഗരങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്നതിനും അബുദാബിയിൽ നിന്ന് മദീനയിലേക്ക് നേരിട്ട് സേവനം ആരംഭിക്കുന്നത് സഹായകമാകുമെന്ന് ഇത്തിഹാദ് പറഞ്ഞു.

സൗദി അറേബ്യയിലെ മക്ക, മദീന വിശുദ്ധ പള്ളികളിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ 2021 ഒക്ടോബറിൽ ലഘൂകരിച്ചതിനെത്തുടർന്ന് പൂർണ്ണമായും വാക്സിനേഷൻ എടുത്തവർക്ക് പള്ളിയുടെ മുഴുവൻ ശേഷിയും ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.


സൗദിയിലെ ദമാം, ജിദ്ദ, റിയാദ് എന്നീ വിമാനത്താവളം കഴിഞ്ഞാൽ ഇത്തിഹാദിന്റെ നാലാമത്തെ ലക്ഷ്യസ്ഥാനമാണ് മദീന. മദീന റൂട്ടിൽ 2014 ൽ സേവനം ആരംഭിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി 2020ൽ താൽക്കാലികമായി സേവനം നിർത്തിവെച്ചതായിരുന്നു.

മദീനയിലേക്ക് പറക്കുന്ന അതിഥികൾ സൗദി അറേബ്യ നിഷ്കർഷിച്ച രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ക്വാറന്റീൻ ആവശ്യമില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോടികൾ ചിലവഴിച്ചിട്ടും വരുമാനമില്ലാതെ മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ.

കോടികൾ ചിലവഴിക്കുമ്പോഴും മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒരു രൂപ പോലും വരുമാനില്ല. 2018ൽ ആരംഭിച്ച ഗാർനിൽ നാളിതുവരെ കയറിയത് അയ്യായിരത്തിൽ താഴെ സഞ്ചാരികൾ മാത്രമാണ്. മൂന്നാറിന്റെ സമഗ്ര വികസനത്തിനും സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും ജില്ലാ ടൂറിസം വകുപ്പിന്റെ നേത്യത്വത്തിലാണ് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ അഞ്ച് കോടിയും രണ്ടാംഘട്ടത്തിൽ 25 കോടിയും ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോട് കൂടിയ പാർക്ക് സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. 2018 മൂന്നാർ ഗവ. കോളേജിന് സമീപത്തെ റവന്യു ഭൂമിയിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറന്നുനൽകുകയും ചെയ്തു.

മണ്ണിടിച്ചലും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്ന മേഖലയിൽ പാർക്ക് നിർമ്മിക്കരുതെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളെ മറികടന്നാണ് പദ്ധതി യാഥാർത്യമാക്കിയത്. വിന്റർ കാർണിവൽ നടത്തിയാണ് പാർക്കിലേക്ക് സഞ്ചാരികളെ ആകർഷിച്ചത്. എന്നാൽ മൂന്നുവർഷം പിന്നിടുംമ്പോഴും അയ്യായിരത്തിൽ താഴെ ആളുകൾ മാത്രമാണ് പാർക്ക് സന്ദർശിച്ചത്.

മഴ ശക്തമായാൽ പാർക്ക് പൂർണ്ണമായി ഇല്ലാതാകുമെന്ന് പൊതുപ്രവർത്തകനായ നെൽസൻ പറയുന്നു. മൂന്ന്

sap 24 dec copy

ജീവനക്കാരെയാണ് ടൂറിസം വകുപ്പ് പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രയുടെ മറ്റ് ജീവനക്കാരും വിവിധ ജോലികൾ ചെയ്യുന്നുണ്ട്. യാതൊരു വരുമാനവും ലഭിക്കാത്ത പാർക്കിനായി സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് ചിലവഴിക്കുന്നത്. ഇത് നാടിന്റെ വികനത്തിന് തന്നെ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തപാൽമുദ്രകളുടെ പ്രദർശനം

ഷാർജ എമിറേറ്റ്‌സ് ഫിലാറ്റലിക് അസോസിയേഷന്റെ 11-ാം തപാൽ മുദ്രകളുടെ പ്രദർശനം ഷാർജ മെഗാമാളിൽ സമാപിച്ചു. ഒക്ടോബർ 26-ന് ആരംഭിച്ച പ്രദർശനം 30-ന് ശനിയാഴ്ചയാണ് സമാപിച്ചത്. രാജ്യങ്ങളുടെ നാണയം, കറൻസി, തപാൽമുദ്ര തുടങ്ങിയവയുടെ 35 സ്റ്റാളുകളും സ്റ്റാമ്പുകൾ പ്രദർശിപ്പിച്ച 90 ഫ്രെയിമുകളും ഉണ്ടായിരുന്നു. 16 ഷീറ്റുകളിലാണ് ഓരോ ഫ്രെയിമിലും സ്റ്റാമ്പുകൾ പ്രദർശിപ്പിച്ചത്.

കണ്ണൂർ സ്വദേശി പി.സി. രാമചന്ദ്രൻ പ്രദർശനത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് ആധിപത്യ കാലത്തെ മലയ, സിങ്കപ്പൂർ എന്നിവിടങ്ങളിലെ തപാൽമുദ്രകളാണ് രാമചന്ദ്രൻ പ്രദർശിപ്പിച്ചത്. മലയാളികളടക്കം നൂറുകണക്കിന് സന്ദർശകർ പ്രദർശനം കാണാനെത്തി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വാട്സാപ് വഴി പണം ചോദിച്ചാൽ കണ്ണുമടച്ചു നൽകരുത്, അത് സ്വന്തം സഹോദരൻ ആണെങ്കിൽ കൂടി…

സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ദിനംപ്രതി കൂടിവരികയാണ്. ഫോൺകോളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പലരൂപത്തിൽ സൈബർ പണത്തട്ടിപ്പ് സംഘങ്ങൾ വലവിരിച്ച് ഇരയെ തേടുന്നു. ഏറ്റവുമൊടുവിലിതാ കുടുംബാംഗങ്ങളുടെ പേരിലും തട്ടിപ്പ് നടന്നിരിക്കുന്നു. വിദേശത്തുള്ള ആരുടെയെങ്കിലും പേരിൽ അയാളുടെ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ പണം കടം ചോദിച്ച് വാട്സാപ്പിൽ സന്ദേശം അയച്ചാണ് തട്ടിപ്പ്. ചുരുക്കത്തിൽ കുടുംബാംഗങ്ങൾ ആരെങ്കിലും പണം കടം ചോദിച്ചാൽപ്പോലും വ്യക്തമായ അന്വേഷണം നടത്തിയതിനുശേഷം മാത്രമേ നൽകാൻ പാടുള്ളൂവെന്ന് സാരം. കാരണം, വിദേശത്തുള്ള ബന്ധുവിന് പണം അയച്ചു നൽകിയതിന്റെ പേരിൽ പാലാ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത് 5000 രൂപയാണ്. സംഭവം ഇങ്ങനെ,

ashli

നാട്ടിലുള്ള സുഹൃത്തുക്കൾ എപ്പോഴാണ് പണം തരിക’ എന്നു ചോദിച്ച് നാളുകളായി വിളിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഇറ്റലിയിലുള്ള ഇടുക്കി സ്വദേശിയായ യുവാവിന് കാര്യം മനസ്സിലായിരുന്നില്ല. അവരൊന്നും തന്നോട് പണം ചോദിക്കേണ്ട കാര്യം ഇല്ല എന്നതുകൊണ്ടുതന്നെ അത്തരം ചോദ്യങ്ങളും മെസേജുകളും അവഗണിക്കുകയാണ് ഈ യുവാവ് ചെയ്ത്. എന്നാൽ, കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാലായിലുള്ള ഈ യുവാവിന്റെ മാതൃസഹോദരീ പുത്രൻ പണം തിരികെ ചോദിച്ചതോടെയാണ്തന്റെ പേരിൽ ഗുരുതരമായ സൈബർ തട്ടിപ്പ് നടന്നതായി ഈ യുവാവിന് മനസ്സിലായത്.ഇറ്റലിയിലുള്ള യുവാവിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സാപ് പ്രൊഫൈൽ സൃഷ്ടിച്ച് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം തട്ടുകയാണ് ഇതിനു പിന്നിലുള്ളവർ ചെയ്തത്. അതായത് ഫെയ്സ്ബുക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കുന്നു.

hill monk ad

ശേഷം ഇവരുടെവാട്സാപ് നമ്പറിലേക്ക് സന്ദേശം അയയ്ക്കുന്നു. “എടാ, എന്തുണ്ട് വിശേഷം. ഞാനിവിടെ സുഖമായിരിക്കുന്നു’. എന്ന് തുടങ്ങുന്ന സന്ദേശത്തിൽ എനിക്ക് ഇന്ത്യയിൽ ഓൺലൈൻ ആയി വാങ്ങണം. പണം ഓൺലൈൻ ആയി അയയ്ക്കാൻ കഴിയുന്നില്ല. പേമെന്റ് ചെയ്യുമോ, ഒരാഴ്ചയ്ക്കുള്ളിൽ തിരികെ തരാം’ എന്നു പറയുന്നു. വിദേശ നമ്പറിൽ നിന്നുള്ള സന്ദേശം ആയതിനാനും ഡിപിയിൽ പരിചയമുള്ള ആളായതിനാലും പലരും മറ്റൊന്നും ആലോചിക്കാതെ വിശ്വസിച്ച് പണം നൽകുകയായിരുന്നു. ഫോൺ പേ വഴിയാണ് പണം സ്വീകരിച്ചിരിക്കുന്നത്.

achayan ad

ഇറ്റലിയിലുള്ള ആൾക്ക് രണ്ടു സഹോദരന്മാരുണ്ടെങ്കിലും തന്നോട് എന്തുകൊണ്ട് പണം ചോദിച്ചുവെന്ന് പാലായിലുള്ള യുവാവിന് സംശയം തോന്നിയിരുന്നെങ്കിലും രണ്ടു ദിവസം കഴിയുമ്പോൾ മൂത്ത സഹോദരന്റെ കുട്ടിയുടെ ജന്മദിനത്തിൽ സർപ്രൈസ് ഗിഫ്റ്റ് നൽകാൻ വേണ്ടിയായിരിക്കാം എന്നു കരുതിയാണ് ഈ യുവാവ് 5000 രൂപ നൽകിയത്. കയ്യിൽ അത്രയും ഇല്ലെന്നു പറഞ്ഞപ്പോൾ ഉള്ളത് അയക്കൂ… ആരോടെങ്കിലും വാങ്ങി നൽകൂ എന്നും വാട്സാപ്പിലൂടെ അയച്ചിരുന്നു. ഇതേത്തുടർന്ന് 2000 രൂപ വായ്പ വാങ്ങിയാണ് 5000 രൂപ അയച്ചുനൽകിയത്. മലയാളത്തിലായിരുന്നു സംഭാഷണമെന്നുള്ളതാണ് തെറ്റിദ്ധരിക്കപ്പെടാനുണ്ടായ മറ്റൊരു കാരണം. ഫെയ്സ്ബുക് വഴി മുൻപ് പലരുടെയും പേരിൽ പണം ചോദിച്ച് മെസേജ് വന്നിട്ടുണ്ടെങ്കിലും അതെല്ലാം ഇംഗ്ലിഷിലായിരുന്നു സന്ദേശങ്ങൾ എന്നതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.

എന്നാൽ, മലയാളത്തിൽ പേരു പറഞ്ഞതും വാട്സാപ്പിലാണ് മെസേജ് അയച്ചതും എന്നതുകൊണ്ടുതന്നെ വിശ്വസിച്ചുപോവുകയായിരുന്നുവെന്ന് പണം നഷ്ടപ്പെട്ട യുവാവ് പറയുന്നു.പണം നൽകി ഒരാഴ്ചയ്ക്കുശേഷവും തിരികെ ലഭിക്കാതെ വന്നപ്പോഴാണ് നേരിട്ട് ബന്ധപ്പെട്ടത്. ഇതോടെ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുകയായിരുന്നു. വിദേശ നമ്പർ ആയിരുന്നുവെങ്കിലും ഉറവിടം മഹാരാഷ്ട്ര ആണെന്നാണ് അനൗദ്യോഗിക വിവരം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഐബിപിഎസ് വിജ്ഞാപനം, ബാങ്കുകളിൽ 4135 പ്രൊബേഷനറി ഓഫിസർ

ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് അപേക്ഷിക്കാം.11 ബാങ്കുകളിലായി നിലവിൽ 4135 ഒഴിവുകളുണ്ട്. ബിരുദക്കാർക്കാണ് അവസരം.

FAIMOUNT

 * പരീക്ഷയും തിരഞ്ഞെടുപ്പും

പൊതുമേഖലാ ബാങ്കുകളിലെ പിഒ/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് ഐബിപിഎസ് നടത്തുന്ന പതിനൊന്നാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഈ പരീക്ഷയെഴുതിയവരെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2022-23) പിഒ/മാനേജ്മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ഇന്റർവ്യൂവും ഐബിപിഎസ് നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഒഴിവുകളുടെ എണ്ണം ഇനിയുംവർധിച്ചേക്കാം. ഈ വിജ്ഞാപനപ്രകാരം 2023 മാർച്ച് 31 വരെ നിയമനം നടത്തും.

siji

 * യോഗ്യതയും പ്രായവും

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2021 നവംബർ 10 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.

പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

dance

 * പരീക്ഷയും സിലബസും

പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായാണ് ഓൺലൈൻ പൊതു എഴുത്തുപരീക്ഷ. രണ്ടു ഘട്ടത്തിലും ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. പ്രിലിമിനറി പരീക്ഷ ഡിസംബർ 4, 11 തീയതികളിൽ നടക്കും. സംസ്ഥാനത്ത് കണ്ണൂർ, കൊച്ചി,കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷ ജനുവരിയിൽ. മെയിൻ പരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. ഫെബ്രുവരി/മാർച്ചിൽ ഇന്റർവ്യൂ നടത്തും. 100 മാർക്കിന്റേതാണ് ഇന്റർവ്യൂ. തുടർന്ന് ഏപ്രിലിൽ പ്രൊവിഷനൽ അലോട്മെന്റ്.

ELECTRICALS

 * ഫീസും രജിസ്ട്രേഷനും

അപേക്ഷാ ഫീസ്: 850 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 175 രൂപ). ഓൺലൈനിൽ അടയ്ക്കാം. ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിൽ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന് ഇന്ന് 65 വയസ്സ്‌; ഇപ്പോഴും ഔദ്യോഗിക ഭാഷയാവാതെ മലയാളം

അറുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുമ്പോഴും കേരളത്തിന്റെ ഔദ്യോഗിക ഭാഷയാവാതെ മലയാളം. 2015-ൽ ഇതിനായി മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറുവർഷമായി ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ കെട്ടിക്കിടക്കുകയാണ്. ബില്ലിലെ കുറവുകൾ പരിഹരിക്കാനും തുടർനടപടി സ്വീകരിക്കാനും കേരളം സമ്മർദം ചെലുത്താത്തതാണ് കാരണമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

നിയമസഭ പാസാക്കുന്ന കൺകറന്റ് ലിസ്റ്റിൽപ്പെട്ട (സംസ്ഥാനത്തിനും കേന്ദ്രത്തിനും പങ്കാളിത്തമുള്ള) ബില്ലുകൾ ഗവർണർ ഒപ്പിട്ട് രാഷ്ട്രപതിക്ക് അംഗീകാരത്തിന് നൽകുകയാണ് പതിവ്. ബില്ലിൽ സംശയങ്ങൾ ഉണ്ടെങ്കിൽ സ്റ്റേറ്റ് ലെജിസ്‌ലേറ്റീവ് കൗൺസിലർമാർക്ക് കൈമാറണം. എന്നാൽ, ഈ ബിൽ നിയമവകുപ്പിൽ വരാതെ ആഭ്യന്തര മന്ത്രാലയത്തിൽ കിടക്കുകയാണെന്നും ഗവർണർ ഒപ്പിടാത്തതാണ് കാരണമെന്നുമാണ് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.

അതേസമയം, സംസ്ഥാന പട്ടികയിൽപ്പെട്ട ബിൽ ഗവർണർക്ക് അയക്കാതെ ചില ഉദ്യോഗസ്ഥർ നേരെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് കരടുബിൽ തയ്യാറാക്കിയ നിയമസഭയുടെ മുൻ ഔദ്യോഗിക ഭാഷാകമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടിസ്പീക്കറുമായ പാലോട് രവി മാതൃഭൂമിയോട് പറഞ്ഞു. രാഷ്ട്രപതിക്ക് അയക്കേണ്ടിയിരുന്ന ബില്ലല്ല ഇതെന്നും ഗവർണർ ഒപ്പിട്ടാൽ മതിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ നിയമമന്ത്രാലയുമായി ബന്ധപ്പെട്ടവരും ബിൽ ഇനിയും നിയമമായില്ലെന്ന് വ്യക്തമാക്കി.

1969 മുതൽ കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷോ അല്ലെങ്കിൽ മലയാളമോ ആണ്. അതിനാൽ സർക്കാർ-കോടതി പ്രവർത്തനങ്ങളിലും വിദ്യാലയങ്ങളിലും മലയാളം നിർബന്ധമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇതു പൊതുജനങ്ങൾക്കും മലയാളഭാഷയ്ക്കും ഉണ്ടാക്കുന്ന ദോഷങ്ങൾ പരിഹരിക്കാനാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ബിൽ കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ച ഭേദഗതികളെല്ലാം അംഗീകരിച്ച് സഭ ഐകകണ്ഠ്യേനയാണത് പാസാക്കിയത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കാത്തിരിപ്പിനൊടുവിൽ വിദ്യാർഥികൾ അക്ഷരമുറ്റത്തേക്ക്…

കോവിഡ് വ്യാപനത്തെത്തുടർന്നു വീട് ക്ലാസ്സ്‌മുറികളാക്കേണ്ടിവന്ന സ്കൂൾ വിദ്യാർഥികൾ ഇന്നു വീണ്ടും സ്കൂളിലേക്ക്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ മുൻ കരുതലുകളോടെയും സുരക്ഷാ സംവിധാനത്തോടെയുമാണ് ഇന്നു സ്കൂൾ തുറക്കുന്നത്. ഇതിനു മുന്നോടിയായി ജില്ലാ കളക്ടർമാരുടെയും വിദ്യാഭ്യാസ ഓഫീസർമാരുടെയും ക്യൂഐപി മോണിറ്ററിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് പ്രവേശന നടപടികൾ പലഘട്ടങ്ങളിലായി വിലയിരുത്തിയിരുന്നു.

സകൂൾ തുറന്ന് ആദ്യ ദിവസങ്ങളിൽ വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകാനുള്ള നടപടികളാണ് അധ്യാപകർ സ്വീകരിക്കേണ്ടതെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്കിയിട്ടുണ്ട്. അക്കാദമിക രംഗത്ത് സ്വീകരിക്കേണ്ട പൊതുവായ സമീപനവും ക്ലാസ്സ്‌ അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും അധ്യാപകർക്ക് ഉണ്ടാകേണ്ട ധാരണകൾ സംബന്ധിച്ചും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി എസ് സി ഇ ആർ ടി യുടെ വിശദമായ അക്കാദമിക് മാർഗരേഖയും നേരത്തെതന്നെ പുറത്തിറക്കിയിരുന്നു.

valam original

ഇന്നുമുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ,സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനു ള്ള ശുചീകരണ പ്രക്രിയ, സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്കു തിരികെ എത്തുന്ന കുട്ടികൾക്കു വരാനിടയുള്ള മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ തുടങ്ങിയവ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും തുടർച്ചയായ ദിവസങ്ങളിൽ നടപ്പാക്കും.

സ്കൂൾ തുറക്കൽ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടക്കും. കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകരോട് സ്കൂളിൽ ഹാജരാകേണ്ടെന്നു നിർദേശവും നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷ മുൻനിർ 24,300 തെർമൽ സ്കാനറുകൾ സ്കൂളുകളിൽ വിതരണം ചെയ്തു. സോപ്പ്, ഹാൻഡ് വാഷ് ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും സ്കൂളിലൊരുക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights