കൊച്ചി വാട്ടർ മെട്രോ: 50 ഒഴിവ്, ശമ്പളം: 35,000-40,000

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 50 ഒഴിവ്. തുടക്കത്തിൽ ഒരു വർഷ കരാർ നിയമനം. ഡിസംബർ 1വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:

∙ടെർമിനൽ കൺട്രോളർ (20): ഏതെങ്കിലും ടെക്നിക്കൽ ഫീൽഡിൽ ഡിപ്ലോമ/ബിടെക്, 3 വർഷ പരിചയം, 35,000.

∙ബോട്ട് മാസ്റ്റർ (15): a) സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്.

b) പ്ലസ് ടു/പത്താം ക്ലാസും ഐടിഐയും. 5 വർഷ പരിചയം, 40,000.

combo

ബോട്ട് ഒാപ്പറേറ്റർ (15): a) സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ ആൻഡ് സ്രാങ്ക് സർട്ടിഫിക്കറ്റ്. b) പ്ലസ് ടു/പത്താം ക്ലാസും ഐടിഐയും. 2വർഷ പരിചയം, 35,000.

കാഴ്ച ശക്തി (ബോട്ട് മാസ്റ്റർ, ബോട്ട് ഒാപ്പറേറ്റർ)–കണ്ണട ധരിക്കാതെ: ദൂരക്കാഴ്ച: വലതു കണ്ണ്–6/6 സ്നെല്ലൻ, ഇടതു കണ്ണ്–6/6 സ്നെല്ലൻ. സമീപക്കാഴ്ച: വലതു കണ്ണ്–0.5 സ്നെല്ലൻ, ഇടതു കണ്ണ്–0.5സ്നെല്ലൻ. വർണാന്ധത, കോങ്കണ്ണ് എന്നിവ പാടില്ല. പ്രായപരിധി: 45. അർഹർക്ക് ഇളവ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

Omicron|ഒമൈക്രോൺ ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ.

കൊറോണ വൈറസിന്റെ( CoronaVirus) പുതിയ വകഭേദമായ ഒമൈക്രോൺ (Omicron)ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ. അഞ്ച് രാജ്യങ്ങളിൽകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേൽ അതിർത്തി അടച്ചു. ബ്രിട്ടൻ (UK)വിദേശ യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി.യുകെയിൽ രണ്ട് പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് രാജ്യത്ത് എത്തിയവരാണിത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ജർമ്മനിയിലും ഇറ്റലിയിലും എത്തിയ ഒരോരുത്തർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ആംസ്റ്റർഡാമിൽ എത്തിയ 61 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇവരിൽ ഒമൈക്രോൺ വകഭേദം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടി വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റീനിൽ ആക്കി. ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇസ്രായേൽ എല്ലാ അതിർത്തികളും അടച്ചു. യുകെയിലേക്ക് വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു.പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കും. രാജ്യാന്തര യാത്രകൾ നടത്തുന്നവർ സ്വയം ക്വാറന്റീനിൽ പോയ ശേഷം രണ്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. ക്രിസ്മസ് ഉൾപ്പെടെ അടുത്ത സാഹചര്യത്തിൽ കർശന നിയന്ത്രണം ആലോചിച്ചിട്ടില്ലെന്നും ബോറിസ് ജോൺസൻ പറഞ്ഞു.

ആഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തിയ B.1.1529 എന്ന ഒമൈക്രോൺ വേഗത്തിൽ പടരുന്നതും പ്രതിരോധ സംവിധാനത്തെ തരണം ചെയ്യാൻ ശേഷിയുള്ളതുമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തിയ യോഗം,  വാക്സിനേഷനിൽ ചില സംസ്ഥാനങ്ങളുടെ ജാഗ്രതക്കുറവും ചർച്ച ചെയ്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ യൂറോപ്പ് വിലക്കി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനസർവീസുകൾക്കു ബ്രിട്ടനും യൂറോപ്യൻ യൂണിയനും വിലക്ക് ഏർപ്പെടുത്തി. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമത്തിനു ദക്ഷിണാഫ്രിക്കൻ വകഭേദം തുരങ്കം വയ്ക്കുമോ എന്ന ആശങ്കയിലാണ് ലോകം

ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിനെകാളും അതിവേഗം പുതിയ വൈറസ് രോഗം പടർത്തുമോയെന്നും ആശങ്കയുണ്ട്. പുതിയ വൈറസ് മൂലം ദക്ഷിണാഫ്രിക്കയിലെ ഗോടെംഗ് പ്രവിശ്യയിൽ കോവിഡ് വളരെ വേഗം പടരുകയാണ്. വാക്സിൻ കണ്ടുപിടിച്ചതോടെ ഉണർന്ന ആഗോള വിപണി പുതിയ വൈറസ് വകഭേദം വന്നതോടെ കൂപ്പുകുത്തി.

ബി 1.1.529 എന്നു പേരിട്ടിരിക്കുന്ന ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെ ജനിതക മാറ്റത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ പഠനം നടക്കുന്നുണ്ട്. രോഗം പകരാൻ സാധ്യതയുള്ള ജനങ്ങളിൽനിന്ന് യാത്രാ വിലക്ക് ഏർപ്പെടുത്തുകയാണ് പ്രാഥമിക നടപടി എന്ന് ഡബ്ലിയു എച്ച് ഒ വ്യക്താവ് ക്രിസ്റ്റിൻ ലഡ്മിർ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 തരം ഭക്ഷണങ്ങൾ

ശരീരത്തിന് തീർച്ചയായും ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമാണ്. സത്യത്തിൽ നമ്മുടെ ശരീരത്തിന്റെ ശത്രു ഒന്നുമല്ല ഇത്. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിന് ഈ കൊളസ്ട്രോൾ ആവശ്യമാണ്. പക്ഷേ അളവിൽ കൂടുതൽ എത്തിയാൽ അങ്ങേയറ്റം അപകടകാരിയാകുന്ന ഒന്നാണ് കൊളസ്ട്രോൾ. അതുകൊണ്ടുതന്നെ ഇത് ഭയന്ന് ഇഷ്ടഭക്ഷണം വേണ്ടെന്നു വയ്ക്കുന്നവർ ഉണ്ട്. എന്നാൽ ആഹാരശീലങ്ങളിൽ ഒരൽപം മാറ്റം വരുത്തിയാൽ പിന്നെ കൊളസ്ട്രോൾ ഭയം തീരെ ആവശ്യമില്ല. അത്തരത്തിൽ ഉൾപ്പെടുത്തേണ്ട ഏഴു ആഹാരങ്ങൾ എന്തൊക്കെ ആണെന്നു നോക്കാം.

  * ഓട്സ് – ദിവസവും ഒന്നര കപ്പ് അഥവാ 50 ഗ്രാം ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ചീത്ത കൊളസ്ട്രോളിൽ 12-24 ശതമാനം കുറവ് വരുമെന്ന് പഠനങ്ങൾ പറയുന്നു. ബീറ്റ ഗ്ലൂക്കൻ എന്ന ഫൈബർ അടങ്ങിയതാണ് ഓട്സ്. ഇത് കൊളസ്ട്രോൾ കുറയ്ക്കും.

  * ബീൻസ് – എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ബീൻസ്.

  * വെണ്ടയ്ക്ക – കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്കയും. കാലറി കുറവും. എന്നാൽ ഫൈബർ ധാരാളം അടങ്ങിയതാണ് ഇത്.

  * നട്സ് – ആൽമണ്ട്, പീനട്ട്, വാൾനട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോൾ കുറയ്ക്കുന്നതാണ്. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

  * സോയാബീൻ – ഫൈബർ , പ്രോട്ടീൻ എന്നിവ അടങ്ങിയതാണ് സോയബീൻ. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ സഹായകം.

  * മത്സ്യം – സാൽമൻ, മത്തി, അയല പോലെയുള്ള മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് ഹൃദയത്തിനും ഏറെ ഗുണകരം.

  * ചീര- ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളിൽ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാൻ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വൈറ്റമിൻ ബി, മഗ്നീഷ്യം, വൈറ്റമിൻ ഇ എന്നിവയുടെ കലവറയാണ് ചീര.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ശബരിമല: നീലിമല, അപ്പാച്ചിമേടുവഴി തീർഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോർഡ്

സന്നിധാനത്തേക്ക് മുൻകാലങ്ങളിലേതുപോലെ നീലിമല, അപ്പാച്ചിമേടുവഴി തീർഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോർഡ്. സർക്കാരിന്റെ ഉന്നതാധികാരസമിതിയുടെ തീരുമാനം കാത്തിരിക്കുകയാണ് ബോർഡ്. തീർഥാടകരെ പ്രവേശിപ്പിക്കുന്നതിന് പാതയിൽ അടിസ്ഥാനസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കുമെന്നും ആർക്കും ദർശനം കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.

കോവിഡ് ഭേദമായവർക്ക് മലകയറുമ്പോഴുണ്ടായേക്കാവുന്ന കിതപ്പും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് നീലിമലയിലൂടെ തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയത്. പാത സഞ്ചാരയോഗ്യമല്ലാത്തതും മറ്റ് അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുംകൂടി ഇതിന് കാരണമാണ്. സ്വാമി അയ്യപ്പൻ റോഡിലൂടെയാണിപ്പോൾ തീർഥാടകരെ സന്നിധാനത്തേക്കും തിരികെ പമ്പയിലേക്കും വിടുന്നത്. സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് നെയ്യഭിഷേകത്തിനും മറ്റുമായി പരമാവധി എട്ടുമണിക്കൂറെങ്കിലും തങ്ങാൻ അനുവദിക്കുന്നതും പരിഗണനയിലാണ്. എത്ര തീർഥാടകർ വന്നാലും അവർക്കെല്ലാം സുരക്ഷിതദർശനമാണ് ബോർഡിന്റെ ലക്ഷ്യമെന്നും അനന്തഗോപൻ പറഞ്ഞു.

വെർച്വൽ ക്യൂവിൽ 45,000 പേർക്കുവരെ ബുക്കിങ് അനുവദിക്കുന്നുണ്ട്. മണ്ഡല, മകരവിളക്കു ദിവസങ്ങളിലേക്കാണ് ഇത്രയുംപേർക്ക് ദിവസവും ദർശനത്തിന് അനുമതിയെങ്കിലും സാധാരണദിവസങ്ങളിലും അരലക്ഷത്തോളംപേരെ സന്നിധാനത്തേക്കുവിടണമെന്ന പൊതു ആവശ്യത്തോട് ദേവസ്വം ബോർഡിനും യോജിപ്പുണ്ട്. വ്യാഴാഴ്ചവരെ 19 ലക്ഷം പേരാണ് വെർച്വൽ ക്യൂവിൽ ബുക്കുചെയ്തത്. കോവിഡ് കുറയുന്നതിനാൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവുവേണമെന്നാണ് ദേവസ്വംബോർഡിന്റെ ആവശ്യം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അതിരപ്പിള്ളിയുടെ സൗദര്യം ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾക്ക് കുളിരേകാൻ മടുക്കമരങ്ങൾ

വേനൽക്കാലത്ത് അതിരപ്പിള്ളിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കുളിരേകാൻ മടുക്കമരങ്ങൾ. വനസംരക്ഷണസമിതി പ്രവർത്തകരാണ് മരങ്ങൾ വെച്ചുപിടിപ്പിച്ചത്. വേനൽക്കാലത്ത് വനത്തിനുള്ളിലെ തേക്ക് അടക്കം ഭൂരിഭാഗം മരങ്ങളും ഇലപൊഴിച്ച് നില്ക്കുന്നതിനാൽ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത് ഇലപൊഴിക്കാതെ വർഷം മുഴുവൻ പച്ചപുതച്ച് കുളിർമ നല്കുന്നവയാണ് മടുക്കമരങ്ങൾ.

വെള്ളച്ചാട്ടത്തിന് മുകളിലേക്കുള്ള നടപ്പാതയുടെ ഒരു ഭാഗത്താണ് ഇവ വെച്ചുപിടിപ്പിക്കുന്നത്. കവാടം മുതൽ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗം വരെ അറുപതോളം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. വനസംരക്ഷണസമിതി പ്രവർത്തകനായ കെ.എം. സുരേന്ദ്രനാണ് നേതൃത്വം നൽകുന്നത്. കാട്ടിനുള്ളിൽ പോയി കൊണ്ടുവരുന്ന തൈകളാണ് നടുന്നത്. വനസംരക്ഷണസമിതിയുടെ ഷെഡ്ഡിൽ ആഹാരം പാകംചെയ്യുമ്പോൾ കിട്ടുന്ന ചാരം വളമായി ഇട്ടുമൂടുന്നു. മുളങ്കമ്പുകൾക്കൊണ്ട് സംരക്ഷണവേലികളും നിർമിച്ചിട്ടുണ്ട്.

വെള്ളച്ചാട്ടത്തിന്റെ താഴെഭാഗത്ത് മരങ്ങൾ നശിച്ചയിടത്ത് ഇലഞ്ഞിത്തെകൾ നടാനും വനസംരക്ഷണസമിതിക്ക് പദ്ധതിയുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്: അപേക്ഷ രണ്ടുവരെ

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും കേന്ദ്രസർക്കാർ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാർഥികൾക്ക് ന്യൂനപക്ഷക്ഷേമവകുപ്പ് നൽകുന്ന എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ് .

അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബർ രണ്ടുവരെ നീട്ടി. വിവരങ്ങൾക്ക്: 0471 2300524, www.minortiywelfare.kerala.gov.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നേർക്കാഴ്ച; ദരിദ്രരില്ലാത്ത കോട്ടയം

നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര സൂചിക പ്രകാരം ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം. കൂടുതൽ ദരിദ്രർ ഉള്ള ജില്ല യുപിയിലെ ശ്രവാസ്തിയാണ് (74.38%). സൂചികയ്ക്ക് അടിസ്ഥാനമാക്കിയ പ്രധാന ഘടകങ്ങളുടെ താരതമ്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ മികവു പുലർത്തുന്നു.

  * പോഷകാഹാരപ്രശ്നം

കൂടുതൽ: ബീഹാർ-51.88%
ജാർഖണ്ഡ്-47.99%
കുറവ്: സിക്കിം-13.32%
കേരളം-15.29%

  * ശിശുമരണം

കൂടുതൽ: യുപി-4.97%
ബീഹാർ-4.58%
കുറവ്: കേരളം-0.19%
ഗോവ-0.57%

  * സ്കൂൾ വിദ്യാഭ്യാസപ്രശ്നം

കൂടുതൽ: ബീഹാർ-12.57%
യുപി-11.9%
കുറവ്: കേരളം-0.54%
ഹിമാചൽപ്രദേശ്-0.89%

  * ശുദ്ധജല ലഭ്യതപ്രശ്നം

കൂടുതൽ: മണിപ്പൂർ-60.8%
മേഘാലയ-33.52%
കുറവ്: പഞ്ചാബ്-1.93%
ബീഹാർ-2.34%
കേരളം-5.91%

  * ശുചിത്വ പ്രശ്നം

കൂടുതൽ: ജാർഖണ്ഡ്-75.38%
ബിഹാർ-73.61%
കുറവ്: കേരളം-1.86%
സിക്കിം-10.42%

  * വൈദ്യുതി പ്രശ്നം

കൂടുതൽ: ബീഹാർ-39.86%
യുപി-27.43%
കുറവ്: ഗോവ-0.18%
പഞ്ചാബ്-0.39%
കേരളം-0.74%

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റബ്ബർ വിലയിൽ കുതിപ്പ്- 191 രൂപ; 2013 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വില

റെക്കോർഡ് ഭേദിച്ച് റബർവില മുന്നോട്ട്. ഇന്നലെ കിലോയ്ക്ക് 191 രൂപ എത്തി. 2013 ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. വലിയ കമ്പനികൾ വ്യാപകമായി റബർ വാങ്ങിയതോടെ റബർ വിപണിയിൽ കുതിപ്പ് തുടരുന്നു. ഇതിനൊപ്പം റബർ പാൽ വിലയും ഉയർന്നു. ഇന്നലെ റബർ പാൽ വില കിലോയ്ക്ക് 138 രൂപ എത്തി.

മഴ മൂലം ഉൽപാദനത്തിലെ ഇടിവ്. കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ഇറക്കുമതിയിൽ ഇടിവ് എന്നിവ മൂലമാണ് റബർ വില ആദ്യം ഉയർന്നു തുടങ്ങിയത്. കമ്പനികൾ വിപണിയിൽ സജീവമായതോടെ വില വീണ്ടും ഉയർന്നു. ഇന്നലെ കൊച്ചി, കോട്ടയം റബർ മാർക്കറ്റുകളിൽ റബർ വ്യാപാരം നാലിരട്ടിയായി. രണ്ടു മാർക്കറ്റുകളിലുമായി ഇന്നലെ രണ്ടായിരം ടണ്ണിൽ ഏറെ റബ്ബർ വ്യാപാരം നടന്നു. കഴിഞ്ഞ ആഴ്ച പ്രതിദിനം 500 ടണ്ണിൽ താഴെയായിരുന്നു വ്യാപാരം. അതേസമയം മുൻവർഷങ്ങളിൽ നവംബർ മാസങ്ങളിൽ പ്രതിദിനം 3000 ടൺ വ്യാപാരം നടന്നിരുന്നു.

റബർ വരവ് കൂടിയതായി ഇന്ത്യൻ റബർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ജോർജ്ജ് വാലി പറഞ്ഞു.ഷീറ്റ് റബ്ബർ പ്രോത്സാഹന സഹായം റബർ വ്യാപാരികൾക്ക് റബർ ഷീറ്റ് കൊടുക്കുന്ന കർഷകർക്ക് കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് റബർ ഡീലേഴ്സ് അസോസിയേഷൻ റബർ ബോർഡിനു നിവേദനം നൽകി. റബർ പാലിനു പകരം റബ്ബർ ഷീറ്റ് ഉല്പാദിപ്പിച്ചാൽ കിലോയ്ക്ക് രണ്ടു രൂപ വരെയാണ് റബർ ബോർഡ് അധിക തുക നൽകുന്നത്. നിലവിൽ റബർ ഉത്പാദക സംഘങ്ങൾ, റബർ ബോർഡ് കമ്പനികൾ എന്നിവിടങ്ങളിൽ റബ്ബർ ഷീറ്റ് നൽകിയാൽ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ. എന്നാൽ കൂടുതൽ കർഷകരും റബർ വ്യാപാരികൾക്കാണ് റബർ ഷീറ്റ് വിൽക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുമരകം പക്ഷി സങ്കേതത്തിലേക്ക് ഒരു യാത്ര

കുമരകം പക്ഷി സങ്കേതം ( വേമ്പനാട് പക്ഷി സങ്കേതം എന്നും അറിയപ്പെടുന്നു ) ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കുമരകത്ത് വേമ്പനാട് കായലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത് .

മീനച്ചിൽ നദിയുടെ തെക്കേ കരയിൽ 14 ഏക്കറിൽ (5.7 ഹെക്ടർ) വ്യാപിച്ചുകിടക്കുന്ന വന്യജീവി സങ്കേതം .വന്യജീവി സങ്കേതത്തിനുള്ളിൽ ചുറ്റിക്കറങ്ങാൻ പാതകളുടെ ഒരു സംവിധാനമുണ്ട്. വന്യജീവി സങ്കേതത്തിനപ്പുറം വേമ്പനാട് കായലിലോ മീനച്ചിൽ നദിയിലൂടെയോ ബോട്ട് സവാരി നടത്താം .

കോട്ടയത്ത് നിന്ന് 14 കിലോമീറ്റർ (8.7 മൈൽ) അകലെയാണ് കുമരകം. സംസ്ഥാന ദേശീയപാത 1 ലീഡുകൾ കൊച്ചി ആൻഡ് തിരുവനന്തപുരം എതിർ ദിശകളിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നെടുമ്പാശ്ശേരി കുമരകം നിന്ന് 106 കിലോമീറ്റർ (66 മൈൽ) ആണ്. സമീപ പ്രദേശങ്ങളായ കൈപ്പുഴ മുട്ട്, പാതിർമണൽ, നാരകത്തറ, തൊള്ളായിരം കായൽ, പൂതൻപാണ്ടി കായൽ എന്നിവയും പക്ഷികളെ കാണാനുള്ള നല്ല സ്ഥലങ്ങളാണ്.

പ്രധാന ആകർഷണങ്ങൾ പ്രാദേശിക ഇനമാണിവ വതെര്ഫൊവ്ല് , കൊഎല് , മൂങ്ങ , എഗ്രെത് , കൊകൂ , നീർക്കാക്ക , മൊഒര്ഹെന് , ദര്തെര് , ഒപ്പം ബ്രഹ്മിംയ് പരുന്തു , അതുപോലെ ദേശാടന കടൽകാക്ക , നീല , തെര്ന് , ഫ്ല്യ്ചത്ഛെര് , മറ്റ് പക്ഷികൾ ബന്ധപ്പെട്ട ദേശാടന സമയത്ത് ഇവിടെ കാണാം ഋതുക്കൾ. ചില ദേശാടന പക്ഷികൾ ഹിമാലയത്തിൽ നിന്നും, ചിലത് സൈബീരിയയിൽ നിന്നും വരുന്നു .

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights