നെല്ലിക്ക ഗുണങ്ങളേറെ: ഭാരം കുറയ്ക്കാം, പ്രായം പിടിച്ചു കെട്ടാം….

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ നെല്ലിക്കയുടെ കഴിവ് പ്രസിദ്ധമാണല്ലോ. വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക ശക്തമായ ഒരു ആന്റിഓക്സിഡന്റ് ആയതിനാൽ പലതരം വ്യാധികൾക്കും മികച്ച മരുന്നാണ്. ജലദോഷം, ചുമ, വായ്പോട്ടൽ തുടങ്ങിയ പല രോഗങ്ങൾക്കും വീട്ടിൽ തന്നെ തയാറാക്കാവുന്ന മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക. ചയാപചയം മെച്ചപ്പെടുത്താനും ദഹനം വേഗത്തിലാക്കാനും നെല്ലിക്ക സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയതിനാൽ നെല്ലിക്ക കഴിച്ചശേഷം വയർ നിറഞ്ഞ പ്രതീതിയുണ്ടാവുകയും ഇതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.

കാലറി കുറഞ്ഞ ഈ പച്ചക്കറി ഭാരം കുറച്ച് ഫിറ്റ് ആകാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണവിഭവമാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡൽഹിയിലെ ന്യൂട്രീഷനിസ്റ്റ് ഗാർഗി ശർമ എൻഡിടിവി ഫുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പ്രായമാകും തോറും ശരീരത്തിൽ ചുളിവുകൾ വീഴുന്നതിനെ തടുക്കാനും നെല്ലിക്ക സഹായിക്കും. പ്രായത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കാവുന്നതാണ്.

ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും നല്ലതാണ്. നെല്ലിക്ക ഉപയോഗിച്ച് തയാറാക്കുന്ന ഫെയ്സ് മാസ്ക് മൃതകോശങ്ങളെ നീക്കാനാവുന്നു. ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടാതിരിക്കാൻ സഹായിക്കുന്നതു വഴി നെല്ലിക്ക ഹൃദ്രോഗ സാധ്യതകളും കുറയ്ക്കുമെന്ന് ഗാർഗി ശർമ പറയുന്നു.

  * നെല്ലിക്ക ജ്യൂസ് തയാറാക്കേണ്ട വിധം

കുറച്ച് നെല്ലിക്ക കുരു കളഞ്ഞ ശേഷം ജ്യൂസറിലിട്ട് അടിക്കുക. ഇതിന് ശേഷം ഇത് അരിച്ചെടുത്ത് ചെറു ചൂട് വെള്ളത്തിൽ കലർത്തിയാണ് ഉപയോഗിക്കേണ്ടത്. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ 20 മുതൽ 30 മില്ലിഗ്രാം നെല്ലിക്ക ജ്യൂസ് കലർത്തി വെറും വയറ്റിലാണ് കഴിക്കേണ്ടത്. ശരീരത്തിലെ വിഷാംശം നീക്കാനും ഭാരം കുറച്ച് മികച്ച ശരീരഘടന നിലനിർത്താനും ദിവസവും നെല്ലിക്ക ജ്യൂസ് ശീലമാക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടൈറാനോഫോൺ: വില 6.82 ലക്ഷം രൂപ

ഒന്നര ലക്ഷത്തിലേറെ രൂപ വിലയുള്ള ഐഫോൺ 13 പ്രോ മാക്സ് ഏറ്റവും വിലയുള്ള സ്മാർട് ഫോണുകളിലൊന്നാണ്. എന്നാൽ യഥാർഥ ഫോണിന്റെ നാലിരട്ടി വിലയിലുള്ള ടൈറാനോഫോൺ പുറത്തിറക്കിയാണ് ആഢംബര ഫോൺ നിർമാതാക്കളായ കാവിയർ ഞെട്ടിക്കുന്നത്. ഏതാണ്ട് എട്ട് കോടി വർഷം മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ പല്ലിന്റെ ഭാഗങ്ങളാണ് ഈ ഐഫോണിനെ ലക്ഷങ്ങൾ വിലയുള്ളതാക്കി മാറ്റുന്നത്. ടി റെക്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടൈറാനോസോറസിന്റെ പല്ലിന്റെ ഭാഗങ്ങളാണ് കാവിയർ തങ്ങളുടെ ലിമിറ്റഡ് എഡിഷൻ ഐഫോൺ 13 പ്രോ മാക്സിൽ ചേർത്തിരിക്കുന്നത്. ടെറ കളക്ഷൻസിന്റെ ഭാഗമായാണ് ഈ ഫോണുകൾ കാവിയർ പുറത്തിറക്കിയിരിക്കുന്നത്. ഫോണിന്റെ പിൻകവറിലാണ് ടി. റെക്സിന്റെ ചിത്രവും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ദിനോസറിന്റെ പല്ലും ഉള്ളത്.

കാഴ്ചക്കാരിൽ ഭയം നിറയ്ക്കാൻ പോന്നതാണ് ടൈറാനോഫോണിലെ ടി റെക്സിന്റെ 3ഡി ചിത്രവും മഞ്ഞ കണ്ണുകളും. തങ്ങൾ പുറത്തിറക്കിയ ടൈറാനോഫോണിലെ ദിനോസർ ചിത്രത്തിലെ പല്ലുകളിൽ ഒന്നിന് എട്ടു കോടിയോളം വർഷത്തെ പഴക്കമുണ്ടെന്നാണ് കാവിയർ വിശദീകരിക്കുന്നത്. ഇതാണ് ഈ ഐഫോണിനെ അത്യപൂർവമാക്കി മാറ്റുന്നത്. ഐഫോൺ 13 പോയിലും ഐഫോൺ 13 പ്രോ മാക്സിലും കാവിയർ ടൈറാനോഫോൺ ഇറക്കിയിട്ടുണ്ട്. ടൈറാനോഫോണിലെ ഐഫോൺ 13 പ്രോയുടെ വില ഏതാണ്ട് 6.41 ലക്ഷം രൂപയും പ്രോ മാക്സിന്റേത് 6.82 ലക്ഷം രൂപയും വരും. ആകെ 7 ഫോണുകൾ മാത്രമാണ് കാവിയർ ഇറക്കിയിട്ടുള്ളത്.

ടെറാ കളക്ഷൻസ് എന്ന പേരിൽ കാവിയർ മൂന്ന് ഐഫോൺ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ആദ്യമായല്ല ആപ്പിൾ ഐഫോണുകളെ അത്യാഢംബര ഫോണുകളാക്കി കാവിയർ അവതരിപ്പിക്കുന്നത്. ഐഫോൺ 13 പുറത്തിറങ്ങിയ സെപ്റ്റംബറിൽ തന്നെ ഐഫോൺ 13 പ്രോ മാക്സിന്റ 35,519 പൗണ്ട് (ഏകദേശം 35.41 ലക്ഷം രൂപ) വിലയുള്ള ഫോൺ ഇവർ പുറത്തിറക്കിയിരുന്നു. 18 ക്യാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ഐഫോൺ മോഡലായിരുന്നു ഇത്. ടോട്ടൽ ഗോൾഡ് എന്നായിരുന്നു ഈ ഫോണുകൾക്ക് കാവിയർ നൽകിയ പേര്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

ഇല്ലിക്കല് കല്ലു ഒരു ആണ് ഉയരമുണ്ട് ൽ ഇല്ലിക്കൽ മലഅ മുകളിൽ സ്ഥിതി കോട്ടയം ജില്ലയിലെ ഏറ്റവും കേരളം ഇല്ലികല് കല്ലു കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഇംദിഅ.ഥെ ദൂരം ൫൭ക്മ് ആണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല് മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, തലനാട് ഗ്രാമങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് . പാറയുടെ മറ്റേ പകുതി അടർന്നുവീണതിനാൽ യഥാർത്ഥ പാറയുടെ ഒരു പകുതി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഏറ്റവും അടുത്തുള്ള പട്ടണം ടീക്കോയ് ആണ് .

നിരവധി പർവത അരുവികൾ ഈ കൊടുമുടിയിൽ നിന്ന് ഉത്ഭവിച്ച് താഴേക്ക് ഒഴുകി മീനച്ചിൽ നദിയായി മാറുന്നു . കൊടുമുടിയുടെ നെറുകയിലെത്താൻ വിനോദസഞ്ചാരികൾ 1 കിലോമീറ്ററിൽ താഴെ ട്രെക്ക് ചെയ്യണം.ഇല്ലിക്കൽ മലയിൽ മൂന്ന് കുന്നുകൾ ഉൾപ്പെടുന്നു, അവ ഓരോന്നും സമുദ്രനിരപ്പിൽ നിന്ന് 3,400 അടി വരെ ഉയരുന്നു. ഓരോ കുന്നുകൾക്കും ഓരോ രൂപമുണ്ട്. അവയിലൊന്ന് കൂണിനോട് സാമ്യമുള്ളതാണ്, അതിനാലാണ് ഇത് കുട കല്ല് (കുടയുടെ ആകൃതിയിലുള്ള പാറ) എന്ന് അറിയപ്പെടുന്നത്. രണ്ടാമത്തെ കുന്നിന് വശങ്ങളിൽ ഒരു ചെറിയ കൂനയുണ്ട്, അതിനാൽ ഇതിനെ കൂനു കല്ല് (ഹഞ്ച് ബാക്ക് റോക്ക്) എന്ന് വിളിക്കുന്നു.

ഒരു ഉണ്ട് 1 / 2 നരകപലമ് വിളിച്ചു -ഫൊഒത്-വൈഡ് പാലം (നരകത്തിൽ പാലം) ഈ രണ്ട് കുന്നുകൾ ബന്ധിപ്പിക്കുന്ന. കൊടൈക്കനാലിലെ തൂൺ പാറകളുടേതിന് സമാനമാണ് ഇല്ലിക്കൽ കല്ലിന്റെ ഭംഗിയും ഭൂപ്രകൃതിയും . നീല കൊടുവേലി എന്ന പുരാണ ഔഷധ സസ്യമാണ് ഇവിടെ വളരുന്നതെന്ന് പറയപ്പെടുന്നു. ഈ പുരാണ നീല പുഷ്പത്തിന് അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അത് സമ്പത്ത് വർദ്ധിപ്പിക്കുകയും സമൃദ്ധമായ വിളവെടുപ്പ് ഉറപ്പാക്കുകയും ചെയ്യും.

മലമുകളിൽ നിന്ന്, അറബിക്കടൽ ഒരു നേർത്ത നീല സ്ട്രോക്ക് പോലെ വിദൂര ചക്രവാളത്തിൽ കാണാം. ഒരു പൗർണ്ണമി ദിനത്തിന്റെ സായാഹ്നത്തിൽ കൊടുമുടിക്ക് മുകളിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച സംവേദനാത്മകമായിരിക്കും: ഓറഞ്ച് സൂര്യൻ അസ്തമിക്കുമ്പോൾ മറ്റൊരു സൂര്യനെപ്പോലെ ചന്ദ്രൻ ഉദിച്ചുയരുന്നത് കാണാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കർഷക സമരത്തിന് വാർഷികം

 കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ ആരംഭിച്ച കർഷക സമരത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. നിയമം പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയും സമര വേദികളിലേക്ക് ആയിരക്കണക്കിന് കർഷകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സിംഗു,തിക്രി അതിർത്തികളിലെ സമര വേദികളിലേക്ക് ഇന്നലെ പഞ്ചാബ്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി കർഷകരാണ് റോഡ്, റെയിൽ മാർഗ്ഗം എത്തിയത്. പാസാക്കിയ മൂന്ന് നിയമങ്ങളും പാർലമെൻറിൽ നിയമം വഴി പിൻവലിക്കണം, മിനിമം താങ്ങു വിലയ്ക്ക് നിയമപരിരക്ഷ വേണം, മരിച്ച കർഷകരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണം, കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണം, സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ സ്മാരകം പണിയണം എന്നിവയാണ് നിയമങ്ങൾ പിൻവലിച്ച ശേഷവും കർഷകർ സർക്കാരിനു മുന്നിൽ വച്ചിരിക്കുന്ന ഉപാധികൾ.

പാർലമെൻറ്ന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന 29ന് ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അഞ്ചു ദിവസം കൂടി ശക്തമായ മഴ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ അഞ്ചു ദിവസത്തേക്ക് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറായി രൂപംകൊണ്ട ചക്രവാതച്ചുഴി ശ്രീലങ്കയുടെ തെക്ക് ഭാഗത്ത് നിലനിൽക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ഭാഗത്ത് പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടും. ഇത് കടൽ വഴി പടിഞ്ഞാറ് – വടക്ക് ഭാഗത്ത് ഇന്ത്യൻ തീരത്തേക്കു നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലേക്കു കടക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും തിങ്കളാഴ്ച എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ക്രിപ്‌റ്റോകറൻസി നിരോധിക്കുമോ?; ബില്ല് പാർലമെന്റിൽ

രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതു സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ചിലഭേദഗതികളോടെയാകും ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജറ്റൽ കറൻസി ബില്ല് അവതരിപ്പിച്ചേക്കുക. നിലവിലെ നിക്ഷേപകർക്ക് നിശ്ചിതസമയത്തിനകം വിറ്റൊഴിയാൻ അവസരം അനുവദിച്ചേക്കും. 29 ബില്ലുകളാണ് ശീതകാല സമ്മേളനത്തിൽ പരിഗണനക്ക് വരുന്നത്.

സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതോടൊപ്പം ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലിൽ മാറ്റംവരുത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സംബന്ധിച്ചും വിശദമായ ചട്ടക്കൂട് ബില്ലിലുണ്ടാകും. ബില്ല് അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പ്രധാന ക്രിപ്റ്റോകറൻസികളുടെ മൂല്യം 15ശതമാനത്തിലേറെ ഇടിഞ്ഞു. ബിറ്റ്കോയിൻ 18.53ശതമാനവും ഈഥേറിയം 15.58ശതമാനവും ടെതർ 18.29ശതമാനവുമാണ് താഴെപോയത്.

ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുനടന്ന ആദ്യ പാർലമെന്ററി സമിതിയോഗം കഴിഞ്ഞ് ഒരാഴ്ചക്കുശേഷമാണ് ഇതുസംബന്ധിച്ച ബിൽ പരിഗണനക്ക് വരുന്നത്. ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്നും നിയന്ത്രിക്കുകയാണ് വേണ്ടതെന്നും യോഗത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ക്രിപ്റ്റോ എക്സ്ചേഞ്ച്, ബ്ലോക്ക് ചെയിൻ ആൻഡ് ക്രിപ്റ്റോ അസറ്റ് കൗൺസിൽ തുടങ്ങിയവയിലെ പ്രതിനിധികളുമായി ബിജെപി എം.പി ജയന്ത് സിൻഹയുമായി നവംബർ 16ന് കൂടിക്കാഴ്ച നടത്തുകയുംചെയ്തിരുന്നു. പ്രധാനമന്ത്രി നരേദ്ര മോദിയുടെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളിലെയും ആർബിഐയിലെയും ഉദ്യോഗസ്ഥരുമായി ഉന്നതതലയോഗവും നടന്നു.

രാജ്യത്തെ ക്രിപ്റ്റോകറൻസി ഇടപാടുകളിലെ വളർച്ചയെക്കുറിച്ച് ആർബിഐയും സെബിയും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മധ്യഅമേരിക്കൻ രാജ്യമായ എൽ സാൽവദോർമാത്രമാണ് നിലവിൽ ക്രിപ്റ്റോകറൻസിക്ക് നിയമസാധുത നൽകിയിട്ടുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുതിരാന്‍ തുരങ്കത്തില്‍ പരീക്ഷണ ഓട്ടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കപരിരാന്‍മല റോഡ് പൊളിച്ച് പണിയുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച തുരങ്കത്തിലൂടെ ഇന്ന് രാവിലെ മുതല്‍ ഇരു ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം.രണ്ടോ മൂന്നോ ദിവസം പരീക്ഷമ ഓട്ടം നടത്തിയ ശേഷം റോഡ് പൊളിക്കും.തുരങ്കത്തിനകത്തും പുറത്തുമായി മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുള്ളതിന് പുറമേ തുരങ്കമുഖത്തു 2 ക്രെയിനുകളും 2 ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്.ഇന്ധനം തീര്‍ന്നു വാഹനങ്ങള്‍ യാത്രാതടസ്സമുണ്ടാക്കിയാല്‍ കനത്ത പിഴ ഈടാക്കുമെന്നു പൊലീസ് വ്യക്തമാക്കി. രണ്ടാം തുരങ്കം മാര്‍ച്ച് അവസാനത്തോടെ തുറക്കുമെന്നാണു പ്രതീക്ഷ.

അതേ സമയം ആദ്യ തുരങ്കത്തിലൂടെ ഇരു വശത്തേക്കും വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ പൊലീസും ഉദ്യോഗസ്ഥരും ഒരു പോലെ ആശങ്കയിലാണ്. തുരങ്കത്തിനുള്ളില്‍ ഒരു വാഹനം ഒരു മിനിറ്റു നിന്നാല്‍ പോലും ബ്ലോക്കുണ്ടാവും.24 പൊലീസുകാരെയാണ് ഇവിടെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിക്കുക. ഇതില്‍ ഒരു ദിവസം 8 പേര്‍ വീതം ഡ്യൂട്ടിയില്‍ ഉണ്ടാകും.നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണ് പൊളിക്കുന്നത്. ട്രയൽ റൺ വിജയമായാലും മൂന്ന് ദിവസത്തിന് ശേഷമേ പാത പൊളിക്കുകയുള്ളൂ. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണ് എങ്കിൽ ഗതാഗതം ഈ പാതയിലൂടെ തന്നെ നടത്തും. ട്രയൽ റൺ നടക്കുമ്പോൾ തന്നെ ഇക്കാര്യങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ട്രയൽ റൺ വിജയിച്ചാൽ കുതിരാൻ മേഖലയിൽ നിലവിലെ പാതയിലെ പാറ പൊട്ടിയ്ക്കൽ ആരംഭിക്കും. പാറ പൊട്ടിക്കുന്ന സമയത്ത് ബാരിക്കേഡുകൾ വച്ച് ഗതാഗതം ഭാഗികമായി തടയും

 ട്രയൽ റണ്ണിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വഴുക്കും പാറ മുതൽ റോഡിന് നടുവിലും തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. വേഗനിയന്ത്രണത്തിനുള്ള ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിവൈഡറുകളും ട്രാഫിക് സിഗ്നനൽ ബോർഡുകളും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.
 ട്രയൽ റണ്ണിന്റെ ഭാഗമായുള്ള നിർദേശങ്ങൾ തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കി. തുരങ്കത്തിനകത്തും നിർമാണം നടക്കുന്ന റോഡിലും ഓവർ ടേക്കിംഗ് നിരോധിച്ചു. തുരങ്കത്തിനകത്ത് മൊബൈൽ ഫോൺ റേഞ്ച് ലഭ്യമല്ലാത്തതിനാൽ അത്യാവശ്യ ഘട്ടത്തിൽ പോലീസുകാരുടെ സേവനം തേടണം. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് ഷിഫ്റ്റിലായി 24 പോലീസുകാരെ തുരങ്കത്തിൽ നിയമിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം കുതിരാനിൽ ഒരുങ്ങി. ഇതിനു പുറമേ നിർമാണ കമ്പനിയുടെ 12 സുരക്ഷാ ജീവനക്കാരും ഉണ്ടാകും. അപകടം ഉണ്ടായാൽ സഹായത്തിന് ആംബുലൻസുകളും റിക്കവറി വാഹനങ്ങളും തയ്യാറായിട്ടുണ്ട്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കീം: ഓണ്‍ലൈന്‍ മോപ് അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് ആർക്കിടെക്ചർ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളും സർക്കാർ ഫാർമസി കോളേജുകളിലെ ബി.ഫാം. കോഴ്സിൽ ഒഴിവുള്ള സീറ്റുകളും നികത്തുന്നതിനായുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 23ന് വൈകുന്നേരം നാലുവരെ വിദ്യാർഥികൾ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയതും പ്രവേശനപരീക്ഷാ കമ്മിഷണർക്ക് ഒടുക്കേണ്ടതുമായ ഫീസ്/ബാക്കി തുക 25 മുതൽ 27 വരെ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഓൺലൈൻ പേമെന്റ് മുഖേനയോ ഒടുക്കിയ ശേഷം 27ന് വൈകുന്നേരം മൂന്നിന് മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടണം.

നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക (ബാധകമെങ്കിൽ) ഒടുക്കി കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാകും.

അലോട്ട്മെന്റ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ്പ്ലൈൻ നമ്പർ: 0471 2525300.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

90 ദിവസത്തെ ഇറക്കുമതിക്കു തുല്യം ക്രൂഡ് ഓയിൽ കരുതൽ ശേഖരം എടുക്കുന്നത് ആദ്യം

യുദ്ധവേളയിലും കടുത്ത ഇന്ധനക്ഷാമം നേരിടുന്ന മറ്റ് അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാൻ ഭൂഗർഭ സംഭരണികളിലാണ് ക്രൂഡ് ഓയിൽ കരുതൽ ശേഖരം. രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) നിർദേശ പ്രകാരം അംഗരാജ്യങ്ങൾ 90 ദിവസത്തെ ഇറക്കുമതിക്കു തുല്യമായ ക്രൂഡ് ഓയിൽ ശേഖരിക്കണം. ഇന്ത്യയിൽ മംഗളൂരു, പദൂർ (കർണാടക), വിശാഖപട്ടണം (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലാണ് ക്രൂഡ് ശേഖരിച്ചിരിക്കുന്നത്.

എണ്ണ ഇറക്കുമതി പൂർണമായും നിലച്ചാൽ പോലും രാജ്യത്ത് 9.5 ദിവസത്തേക്ക് ആവശ്യമായ ഇന്ധനം സംഭരിക്കാൻ കഴിയുന്നവയാണ് ഈ സംഭരണികൾ. കൂടാതെ 64.5 ദിവസം പിടിച്ചു നിൽക്കാനുള്ള ക്രൂഡ് ശേഖരം രാജ്യത്തെ റിഫൈനറികളിലുണ്ട്.

രാജ്യത്ത് രണ്ടിടത്തു കൂടി സംഭരണി നിർമിച്ചു വരികയാണ്; ചന്ദിഖോൽ (ഒഡീഷ), പദൂർ (കർണാടക) എന്നിവിടങ്ങളിൽ. ഇന്ത്യൻ ഓയിൽ ഇൻഡസ്ട്രി ഡവലപ്മെന്റ് ബോർഡിന്റെ കീഴിൽ 2005 ൽ സ്ഥാപിതമായ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസേർവ് ലിമിറ്റഡാണ് ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ചുമതല വഹിക്കുന്നത്. കരുതൽ ശേഖരത്തിൽ നിന്ന് 50 ലക്ഷം ബാരൽ ക്രൂഡ് 7 മുതൽ 10 ദിവസങ്ങൾക്കകം മംഗലൂരു റിഫൈനറിക്കും ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 3.8 കോടി ബാരലാണ് വിശാഖപട്ടണത്തും മംഗലൂരിലുമായി ഇന്ത്യയുടെ കരുതൽ ശേഖരം.

ഇന്ത്യ കരുതൽ ശേഖരം എടുക്കുന്നത് ആദ്യം ഇതാദ്യമായാണ് ഇന്ത്യ കരുതൽ ശേഖരത്തിൽനിന്ന് ക്രൂഡ് ലഭ്യമാക്കുന്നത്. 2011ൽ ലിബിയയിൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും 2005ൽ ക്രതീന ചുഴലിക്കാറ്റ് എണ്ണ ഉൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചപ്പോഴും 1991ൽ ഇറാഖിനെ ആക്രമിച്ചപ്പോൾ എണ്ണ വിപണിയിലുള്ള പ്രശ്നങ്ങൾ കണക്കിലെടുത്തും യുഎസ് കരുതൽ ശേഖരത്തിൽനിന്ന് ക്രൂഡ് എത്തിച്ചു. വില നിയന്ത്രിക്കാൻ കരുതൽ ശേഖരത്തിൽ തൊടുന്നതിന് ജപ്പാന് നിയമപരമായ തടസ്സമുണ്ട്. അതിനാൽ, നിയമപ്രകാരം ആവശ്യമുള്ള മിനിമം ശേഖരം നിലനിർത്തി, ബാക്കിയുള്ളത് വിപണിക്കു നൽകാനാണ് ജപ്പാൻ ആലോചിക്കുന്നത്.

വില നിയന്ത്രണത്തിനായി ഉൽപാദനം വർധിപ്പിക്കാൻ ഇന്ത്യ നേരത്തേ എണ്ണ കയറ്റുമതി രാജ്യങ്ങളോട് (ഒപെക്) ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതു പരിഗണിക്കുമ്പോൾ, ഉൽപാദനം വർധിപ്പിക്കുന്നത് ഗുണകരമല്ലെന്നാണ് ഒപെക് വാദം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പെലെയും മറഡോണയും മെസ്സിയും ധരിച്ച ജഴ്സി കാണണോ? ദ് ബ്യൂട്ടിഫുൾ ഗെയിം ദുബായിൽ

ഫുട്ബോൾ  പ്രേമികൾക്ക് മനോഹരമായ ഫുട്ബോൾ അനുഭവമൊരുക്കുന്ന ദ് ബ്യൂട്ടിഫുൾ ഗെയിം’ പ്രദർശനം ദുബായിൽ ആരംഭിച്ചു. 2022 മാർച്ച് അവസാനം വരെ ദുബായ് പാർക്സ് ആൻഡ് റിസോർട്ടിലെ റിവർലാൻഡിലാണ് പ്രദർശനം. മധ്യപൂർവദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു ടൂറിങ് എക്സിബിഷൻ. ഡീഗോ മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി, റൊണാൾഡീഞ്ഞോ എന്നിവരടക്കം ഒട്ടേറെ ഫുട്ബോൾ ഇതിഹാസങ്ങൾ ധരിച്ച ജഴ്സി, ഷൂസ്, കളിക്കാനുപയോഗിച്ച പന്ത് തുടങ്ങിയ 100 ലേറെ വസ്തുക്കൾ പ്രദർശനത്തിലുണ്ട്. കൂടാതെ, വിവിധ ചാംപ്യൻഷിപ്പുകളുടെ കഥകളറിയാനും യഥാർഥ ട്രോഫികൾ അരികെ നിന്ന് കാണാനും സാധിക്കും.

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായ ഫുട്ബോളിനെക്കുറിച്ചറിയാൻ അവിസ്മരണീയമായൊരു യാത്രയാണ് പ്രദർശനത്തിലൂടെ സമ്മാനിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരങ്ങളും നിറഞ്ഞുനിൽക്കുന്ന പ്രതീതിയാണ് ആസ്വാദകർക്കുണ്ടാവുക. ആധുനിക ഫുട്ബോളിന്റെ ആധികാരിക വസ്തുക്കളുടെ പ്രദർശനം, നായകന്മാരും പ്രദർശനത്തിൽ ലോകത്തെങ്ങുമുള്ള മ്യൂസിയങ്ങളിലെ 100 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപരമായ വസ്തുക്കൾ എന്നിവയുമുണ്ട്.

എല്ലാവരിൽ നിന്നുമുള്ള കഥകളും ഇതിഹാസങ്ങളും പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന സവിശേഷമായ പ്ലാറ്റ്ഫോമാണ് പ്രദർശനമെന്നും മുതിർന്നവർക്കും കുട്ടികൾക്കും വേറിട്ട അനുഭവമായിരിക്കും ഇതെന്നും റീജിയണൽ പ്രമോട്ടറായ ലെൻസൊ മാനേജിങ് ഡയറക്ടർ താരിഖ് അൽ മാഷിനി പറഞ്ഞു. യൂണിവേഴ്സൽ എക്സിബിഷൻ ഗ്രൂപ്പിന്റെ (യുജി) സഹകരണത്തോടെ ഇന്റർനാഷനൽ ടൂറിങ് എക്സിബിഷൻസ് (ഐടിഇ)യാണ് പ്രദർശനം ഒരിക്കിയത്.

ഞായർ മുതൽ വ്യാഴം വരെ രാവിലെ 11 മുതൽ രാത്രി 9 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ടിക്കറ്റ് നിരക്ക്: ഒരാൾക്ക് 110 ദിർഹം. നാലും അതിൽക്കൂടുതലും ആളുകൾ ഒന്നിച്ച് സന്ദർശിക്കുകയാണെങ്കിൽ ഒരാൾക്ക് 88 ദിർഹം നൽകിയാൽ മതി. ടിക്കറ്റിന്; the Platinum List Website, ഇൻസ്റ്റഗ്രാം: @thebeautifulgame.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights