Month: January 2022
റെയിൽവേയിൽ 2422 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം; പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
സെൻട്രൽ റെയിൽവേ (Central Railway) 2422 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ (Railway recruitment cell) ഔദ്യോഗിക വെബ്സൈറ്റായ rrccr.com വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ (Job Application) ഫെബ്രുവരി 16ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ സമർപ്പിക്കണം..പെയിന്റർ, വെൽഡർ, ആശാരി, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് തൊഴിൽ പരിശീലനത്തിനായി അപേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്.
മുംബൈ, ഭുസ്വാൾ, പൂനെ, നാഗ്പൂർ, സോലാപൂർ എന്നീ അഞ്ച് ക്ലസ്റ്ററുകളിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ ഒരു ഉദ്യോഗാർത്ഥിയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. ഓരോ ക്ലസ്റ്ററിന്റെയും അധികാരപരിധിയിൽ നിരവധി യൂണിറ്റുകൾ ഉണ്ട്. അപേക്ഷകർക്ക് അതിനനുസരിച്ച് മുൻഗണനകൾ നൽകാൻ കഴിയും. അതിൽ മുംബൈ ക്ലസ്റ്ററിൽ ലഭ്യമായ മൊത്തം സ്ലോട്ടുകൾ 1,659 ആണ്. ഭുസ്വാൾ ക്ലസ്റ്ററിൽ ലഭ്യമായത് 418 ആണ്. പൂനെ ക്ലസ്റ്ററിന് 152 സ്ലോട്ടുകളും നാഗ്പൂർ ക്ലസ്റ്ററിന് 114 സ്ലോട്ടുകളും സോളാപൂർ ക്ലസ്റ്ററിന് 79 സ്ലോട്ടുകളും ലഭ്യമാണ്.
പ്രായപരിധി: അപേക്ഷിക്കുന്നവർ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ ചുരുങ്ങിയത് 50 ശതമാനം മാർക്കോടെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. അതോടൊപ്പം ഉദ്യോഗാർത്ഥികളുടെ കൈയിൽ നാഷണൽ ട്രേഡ് സെർട്ടിഫിക്കറ്റോ, പ്രൊവിഷണൽ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് നൽകണം.1992 ലെ അപ്രന്റീസ്ഷിപ്പ് റൂൾസിലെ വകുപ്പ് 11(1) പ്രകാരം ഉദ്യോഗാർത്ഥികൾക്ക് മിനിമം നിരക്കിൽ സ്റ്റൈപ്പൻഡ് നൽകും.
ഘട്ടം 1: സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ‘അതിൽ ‘ഓൺലൈൻ ആപ്ലിക്കേഷൻ ഫോർ എൻഗേജ്മെന്റ് ഓഫ് അപ്പ്രെന്റിസിസ് എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് ‘അപ്ലൈ ഓൺലൈൻ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഘട്ടം 3: അടിസ്ഥാന വിവരങ്ങൾ നൽകുക. ശേഷം രജിസ്റ്റർ ചെയ്യുക.
ഘട്ടം 4: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫോം പൂർത്തിയാക്കുക.
ഘട്ടം 5: അപേക്ഷാ ഫീസ് ഓൺലൈൻ ആയി അടക്കുക.
ഘട്ടം 6: ഭാവിയിൽ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ഓൺലൈൻ ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബജറ്റിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ 2022-23 സാമ്പത്തിക വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് അനുകൂലമായിരിക്കുമോ? വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ മേഖല സാധാരണ നിലയിലേയ്ക്കെത്താനുള്ള കാത്തിരിപ്പിലാണ്.ഓരോ പുതിയ കോവിഡ് വേരിയന്റും ശാസ്ത്രത്തെയും സമൂഹത്തെയും വിദ്യാർത്ഥികളെയും കൂടുതൽ വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ‘സ്റ്റോപ്പ്-സ്റ്റാർട്ട്’ ക്രമീകരണങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ക്ലാസുകളും മറ്റും ഇത്തരത്തിൽ പെട്ടെന്ന് നിർത്തുന്നതും മറ്റും വിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ തളർത്തുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂളുകൾ അടച്ചിട്ടതോടെ 25 കോടിയോളം വിദ്യാർത്ഥികളെയാണ് ഇത് ബാധിച്ചത്. മാതാപിതാക്കളുടെയും അധ്യാപകരുടെയും മേൽ സാങ്കേതികവും സാമ്പത്തികവുമായ ഭാരവും വർദ്ധിച്ചു.പുതിയ വിദ്യാഭ്യാസ നയം എങ്ങനെയായിരിക്കുമെന്നും 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ ചക്രം തിരിക്കുന്നത് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ചും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.1964ൽ കോത്താരി കമ്മീഷൻ വിദ്യാഭ്യാസച്ചെലവ് ജിഡിപിയുടെ 2.9 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് 20 വർഷത്തിനുള്ളിൽ, അതായത് 1985-86 സാമ്പത്തിക വർഷത്തോടെ കൈവരിക്കണമെന്നുമാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇതുവരെ നാമമാത്രമായ പുരോഗതി മാത്രമേ ഈ മേഖലയിൽ കൈവരിച്ചിട്ടുള്ളൂ. 2020-21ലെ സാമ്പത്തിക സർവേ പ്രകാരം 2019-21 കാലഘട്ടത്തിൽ ജിഡിപിയിൽ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയുടെ ചെലവ് 3-3.5 ശതമാനമായിരുന്നു.
ബജറ്റിൽ വിദ്യാഭ്യാസ വിഹിതം ഇരട്ടിയാക്കുക
ജിഡിപിയുടെ 6 ശതമാനത്തിലെത്തുന്നത് എങ്ങനെ? ഇതിനായി അതിനനുസരിച്ച് നിക്ഷേപം നടത്തണം. ബജറ്റ് രണ്ട് മടങ്ങ് വർദ്ധിപ്പിക്കുക. ഇത് NEP 2020 നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശ്രമങ്ങളും മൂലധനവും വർദ്ധിപ്പിക്കും.ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, രാജ്യത്തുടനീളം ഈ മഹാമാരിയിലും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുക, നഗര-ഗ്രാമ വിഭജനത്തിനപ്പുറം കഴിവുകളെ പ്രോത്സാഹിപ്പിക്കുക. പ്രൊഫഷണലുകൾക്കിടയിൽ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്കോളർഷിപ്പുകൾ നൽകുക, ഇന്ത്യയെ ആഗോള വിജ്ഞാന ശക്തിയാക്കി മാറ്റുക. 2022ലെ വിദ്യാഭ്യാസ ബജറ്റിലെ വിഹിതം ഇരട്ടിയാക്കുന്നത് ഈ മേഖലയിൽ നിർണായക നടപടിയായിരിക്കും.എഡ്‌ടെക് – വിദ്യാഭ്യാസത്തിന്റെ ഭാവി21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറ പുനർനിർമ്മിക്കുന്നതിൽ എഡ്‌ടെക്കിന്റെ പങ്ക് വളരെ വലുതാണ്. സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു പുതിയ പഠന വഴി തുറക്കാൻ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇ-ലേണിംഗ് ആവശ്യമാണ്. എഡ്-ടെക്കുകൾ വിദ്യാഭ്യാസത്തിന്റെ അനിവാര്യമായ ഭാവിയാണ്. എന്നാൽ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട പരമ്പരാഗത സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, എഡ്ടെക്ക് സ്ഥാപനങ്ങൾ 18 ശതമാനം ജിഎസ്ടി അടയ്ക്കുന്നുണ്ട്. രാജ്യത്തെ ഒരിക്കലും കുറയാത്ത വിദ്യാഭ്യാസച്ചെലവ് കണക്കിലെടുക്കുമ്പോൾ, വിദ്യാഭ്യാസ സേവനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഐഎസ്ആര്‍ഒയുടെ സൗരദൗത്യം: ‘ആദിത്യ-എല്‍1’ പേടകം ഈ വര്‍ഷം വിക്ഷേപിച്ചേക്കും..
ഇന്ത്യയുടെ സൗരദൗത്യത്തിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ആദിത്യ എൽ1 പേടകം ഈ വർഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആർഒയുടെ മുൻ മേധാവി എ.എസ്. കിരൺ കുമാർ പറഞ്ഞു. ‘സ്പേസ് റേഡിയേഷൻ വർക്ക്ഷോപ്പ്: റേഡിയേഷൻ കാരക്ടറൈസേഷൻ ഫ്രം സൺ റ്റു എർത്ത്, മൂൺ, മാർസ്, ആന്റ് ബിയോണ്ട്’ എന്ന ഒരു ഇൻഡോ-യുഎസ് വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഐഎസ്ആർഒയുടെ മാർസ് ഓർബിറ്റർ ഏഴ് വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദർശിനി ആസ്ട്രോ സാറ്റ് ഭ്രമണപഥത്തിലെത്തിച്ചു. വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള സഹകരണമാണ് ഇത്. വിവിധ ബഹിരാകാശ ഗവേഷണ പഠനങ്ങൾക്കായി ഇത് വിവരങ്ങൾ നൽകുന്നുണ്ട്.’ചന്ദ്രയാൻ 2 ഓർബിറ്റർ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു. ഇനിയും ഏറെ വർഷക്കാലം ഈ പേടകത്തിന് പ്രവർത്തിക്കാൻ സാധിക്കും.’ അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ചാന്ദ്ര ഗവേഷണ പദ്ധതിയ്ക്ക് വേണ്ടി ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി (ജാക്സ) യും ഐഎസ്ആർഒയും തമ്മിൽ സഹകരിക്കുമന്നും അദ്ദേഹം പറഞ്ഞു.ഇന്തോ-യുഎസ് സയൻസ് ആൻഡ് ടെക്നോളജിയുടെ പിന്തുണയിൽ നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒബ്സർവേഷണൽ സയൻസസും (ഏരീസ്) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചു(ഐസർ)മാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് ആദിത്യ–എൽ1. 400 കിലോഗ്രാം ഭാരമുള്ള പേടകമായിരിക്കും ആദിത്യ എൽ1 എന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം. വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് ഉൾപ്പടെയുള്ള ഉപകരണങ്ങളുമായി പുറപ്പെടുന്ന പേടകം ഭൂമിയ്ക്കും സൂര്യനുമിടയിലെ ലാഗ് റേഞ്ചിയൻ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഓർബിറ്റിലാണ് വിക്ഷേപിക്കുക. നേരത്തെ ഇത് ഭൂമിയിൽ നിന്നും 800 കിലോമീറ്റർ ദൂരത്ത് വിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാൽ സൂര്യനെ നിരന്തരം കാണാൻ അവിടെ നിന്നും സാധിക്കില്ല എന്ന കാരണത്താൽ എൽ1 ലേക്ക് മാറ്റുകയായിരുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗര്‍ഭിണികളായവര്‍ക്ക് നിയമനമില്ല; എസ്ബിഐ നടപടിക്കെതിരേ വനിതാ കമ്മീഷന്‍ വിശദീകരണം തേടി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചുകൊണ്ടുള്ള ഉത്തരവിൽ ഡൽഹി വനിതാ കമ്മീഷൻ ഇടപെടൽ. മാർഗനിർദേശം പിൻവലിക്കണമെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു.
പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. വിവാദ സർക്കുലർ റദ്ദ് ചെയ്യണമെന്നും വിഷയത്തിൽ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും വനിതാ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ഡിസംബർ 31നാണ് ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്. ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂ എന്നായിരുന്നു ചീഫ് ജനറൽ മാനേജർ മേഖലാ ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിൽ പറയുന്നത്.
എസ്.ബി.ഐ.യിൽ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന 2009-ൽ നിയമനം സംബന്ധിച്ച് വിജ്ഞാപനം വന്നപ്പോഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി.
നേരത്തേ ഗർഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്.
ചില രോഗങ്ങളുള്ളവരെ പൂർണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളിൽ ഇപ്പോൾ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമർദം എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാർഥികളുടെ വൃഷണത്തിന്റെ അൾട്രാ സൗണ്ട് സ്കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദക്ഷിണേന്ത്യൻ നഗരങ്ങളിൽ വായു മലിനീകരണ തോത് കൂടുന്നു; കൊച്ചിയിലെ വായുവും മലിനം.
ദക്ഷിണേന്ത്യൻ നഗരങ്ങളിൽ വായു മലിനീകരണ തോത് കൂടുന്നതായി ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട്. ശരാശരി മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്ന തിനെക്കാൾ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളിലാണ് പഠനം നടത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ഡൗൺ സാഹചര്യങ്ങളിലും മലിനീകരണ തോതിൽ മാറ്റം ഉണ്ടായിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അമരാവതി, വിശാഖപട്ടണം, കൊച്ചി, മംഗളൂരു, പുതുച്ചേരി, കോയമ്പത്തൂർ, മൈസൂരു എന്നീ നഗരങ്ങളിലെ വായു മലിനീകരണമാണ് പഠന വിധേയമാക്കിയത്. 2020 നവംബർ മുതൽ 2021 നവംബർ വരെയായിരുന്നു പഠന കാലയളവെന്ന് ഗ്രീൻപീസ് ഇന്ത്യ പ്രോജക്ട് കൺസൾട്ടന്റ് എസ്.എൻ. അമൃത പറഞ്ഞു.
കണ്ടെത്തലുകൾ ഇങ്ങനെ:-
ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ‘2.5 അന്തരീക്ഷ കണങ്ങളുടെ’ അളവിൽ ബെംഗളൂരു, മംഗളൂരു, അമരാവതി എന്നിവിടങ്ങളിൽ ആറു മുതൽ ഏഴ് മടങ്ങ് വരെ വർധന കണ്ടെത്തി. പൊടിയും മറ്റു പലതരം കണികകളുമായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന 2.5 മൈക്രോൺ വരെ വലിപ്പമുള്ള പദാർഥ കണങ്ങളാണ് ‘അന്തരീക്ഷ കണം 2.5’ (പാർട്ടിക്യുലേറ്റ് മാറ്റർ 2.5) എന്ന് അറിയപ്പെടുന്നത്. തലമുടിനാരിൻറെ വണ്ണം ഏകദേശം 70 മൈക്രോ മീറ്ററാണ്. അതിന്റെ 30-ൽ ഒന്നോളം മാത്രമുള്ള നേർത്ത കണികകളാണ് ‘അന്തരീക്ഷ കണം 2.5.’
കൊച്ചി, മൈസൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ അന്തരീക്ഷ കണം 2.5-ന്റെ അളവ് അഞ്ചുമടങ്ങ് വരെ ഉയർന്നിട്ടുണ്ട്. അന്തരീക്ഷ കണങ്ങളുടെ വർധന പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിൽ അന്തരീക്ഷ കണം 10-ന്റെ അളവ് ഏഴ് മടങ്ങ് വരെ വർധിച്ചു. ബെംഗളൂരു, മംഗളൂരു, അമരാവതി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ നാലു മടങ്ങ് വരെ കൂടി. മൈസൂരു, കോയമ്പത്തൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ ഇത് രണ്ടു മുതൽ മൂന്നുമടങ്ങ് വരെയായിരുന്നു.
വായു നിലവാരം മോശമാക്കുന്നത് ഇവ:-
പ്രശ്നങ്ങൾ ഇങ്ങനെ:-
ആസ്ത്മ, വിഷാദം, പ്രമേഹം, സ്ട്രോക്ക്, ശ്വാസകോശാർബുദം, കുഞ്ഞുങ്ങൾക്ക് ജന്മനാ ഭാരക്കുറവ് എന്നിവയെല്ലാം ആരോഗ്യ മുന്നറിയിപ്പുകളുടെ കൂട്ടത്തിലുണ്ട്. വായു മലിനീകരണം ആയുർദൈർഘ്യം കുറയ്ക്കുമെന്നും കണ്ടെത്തലുകളുണ്ട്, പരിസ്ഥിതി സൗഹൃദമാകട്ടെ ഗതാഗതം.’പവർ ദി പെഡൽ’ എന്ന പേരിൽ ഗ്രീൻപീസ് ഇന്ത്യ ഒരു കാമ്പയിൻ നടത്തുന്നുണ്ട്. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 500 സൈക്കിളുകളാണ് വിതരണം ചെയ്യുന്നത്. ബെംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ ദിവസ വേതനക്കാരായ സ്ത്രീകൾക്കിടയിലാണിത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോവിഡ് തരംഗം ഫെബ്രുവരി ആദ്യം കുറയും.
കോവിഡ് മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുർബലമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷൻ ഡോ. അനുരാഗ് അഗർവാൾ. കേസുകൾ കുറയുമ്പോൾ ആദ്യം നിയന്ത്രങ്ങളിൽ ഇളവുവരുത്തേണ്ടത് സ്കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു.ഓഫ് ലൈൻ ക്ലാസുകൾ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്. കുട്ടികളെ സ്കൂളിൽനിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷംചെയ്യും. കുട്ടികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവർ സ്കൂളിൽ പോകുന്നതാണ്.
ആർജിച്ച പ്രതിരോധത്തിലും ഇന്ത്യ മുന്നിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കും രോഗവ്യാപനനിരക്കും വളരെ കുറവാണ്. പോളിയോ പോലെയോ ചിക്കൻ പോക്സ് പോലെയോ കോവിഡ് വൈറസിൽനിന്ന് പ്രതിരോധകുത്തിവെപ്പിലൂടെ ശാശ്വതമായി രക്ഷപ്പെടാനാകില്ല. കോവിഡ് വൈറസ് പല വകഭേദങ്ങളായി രൂപാന്തരം പ്രാപിച്ച് സമൂഹത്തിൽ നിലനിൽക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിരോധശേഷി ആർജിച്ച് മുന്നോട്ടുപോവുക മാത്രമാണ് ഏക പ്രതിവിധിയെന്നും അനുരാഗ് പറഞ്ഞു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിയോകോവ്: പരിഭ്രമം വേണ്ടെന്ന് വിദഗ്ധർ
നിയോകോവ് വൈറസിനെക്കുറിച്ചുള്ള വാർത്തകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ. ആൽഫ, ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയവപോലെ കോവിഡിന് കാരണമാകുന്ന ‘സാർസ് കോവ്-2’ വൈറസിന്റെ വകഭേദമല്ല നിയോകോവ്. നേരത്തേത്തന്നെ വവ്വാലുകളിൽ കണ്ടെത്തിയിട്ടുള്ള നിയോകോവ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയില്ലെന്നും ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.
അതിവ്യാപനശേഷിയും മൂന്നിലൊരാളിൽ മരണത്തിന് കാരണമാവുകയും ചെയ്തേക്കാവുന്ന പുതിയ വൈറസിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയെന്ന തരത്തിൽ കഴിഞ്ഞദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചൈനയിലെ വുഹാനിൽനിന്നുള്ള ശാസ്ത്രജ്ഞർ ‘ബയോആർക്കൈവ്സ്’ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിയോകോവ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, ഈ പഠനം വേണ്ടത്ര വിശകലനങ്ങൾക്ക് വിധേയമായിട്ടില്ല.
വർഷങ്ങൾക്കുമുമ്പേ ദക്ഷിണാഫ്രിക്കയിൽ വവ്വാലുകളിൽ നിയോകോവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. കൊറോണ വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് നിയോകോവും. ‘മിഡിൽ ഈസ്റ്റേൺ റെസ്പിറേറ്ററി സിൻഡ്രോം’ എന്ന രോഗത്തിന് കാരണമാകുന്ന മെഴ്സ് കോവ് വൈറസുകളോട് 75 ശതമാനത്തോളം സാമ്യമുണ്ട് നിയോകോവിന്. എന്നാൽ, വവ്വാലുകളുടെ കോശങ്ങളിൽ കയറിപ്പറ്റുംപോലെ മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള ജനിതകഘടന നിലവിൽ വൈറസിനില്ല. സ്പൈക് പ്രോട്ടീനിൽ ജനിതകമാറ്റം സംഭവിച്ചാൽമാത്രമേ മനുഷ്യർക്ക് നിയോകോവ് ഭീഷണിയാവുകയുള്ളൂ. ഇതിനുള്ള വിദൂരസാധ്യത ചൂണ്ടിക്കാട്ടുകമാത്രമാണ് പുതിയ പഠനത്തിലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
2013-ലാണ് നിയോകോവ് വൈറസിനെ കണ്ടെത്തിയത്. ഇതുവരെ മനുഷ്യരെ ബാധിച്ചതായി റിപ്പോർട്ടില്ല. വവ്വാലുകളിൽ അനേകം വൈറസുകളുണ്ട്. അവയെക്കുറിച്ചുള്ള ഒരു പഠനം മാത്രമാണിപ്പോൾ പുറത്തുവന്നത്. വവ്വാലിന്റെ കോശത്തിൽ പ്രവേശിക്കാൻ വൈറസിനെ സഹായിക്കുന്ന റിസപ്റ്ററുകളും മനുഷ്യകോശത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന റിസപ്റ്ററുകളും തമ്മിൽ വ്യത്യാസമുണ്ട്. ലളിതമായിപ്പറഞ്ഞാൽ വവ്വാൽ കോശങ്ങളിലെ പൂട്ടുതുറക്കാനുള്ള താക്കോൽ മാത്രമേ വൈറസിന്റെ കൈവശമുള്ളൂ. അതുപയോഗിച്ച് മനുഷ്യകോശങ്ങളുടെ പൂട്ടുതുറക്കാനാവില്ല.
ഒഴുകുന്ന വേദിയൊരുക്കി ഡി.ടി.പി.സി; ഇനി ആഘോഷങ്ങൾ ഓളപ്പരപ്പിലും……
ജലവിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള നീലേശ്വരം കോട്ടപ്പുറത്ത് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഒഴുകുന്ന വേദിയൊരുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.). ടൂറിസംവകുപ്പിന്റെ 500 ചതുരശ്ര അടി വിസ്തീർണമുള്ള കോട്ടപ്പുറത്തെ ചലിക്കുന്ന ബോട്ട് ജെട്ടിയാണ് ഡി.ടി.പി.സി. മോടികൂട്ടി രൂപാന്തരം വരുത്തി അന്താരാഷ്ട്രനിലവാരമുള്ള ഒഴുകുന്ന വേദിയാക്കിമാറ്റിയത്.
സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിൽ ജലാശയത്തിൽ ഒരുക്കിയ ആദ്യത്തെ തുറസായ വിവിധോദ്ദേശ്യ ആഘോഷവേദിയാണിത്. പുരവഞ്ചി യാത്രയിൽനിന്ന് വ്യത്യസ്തമായ അനുഭവങ്ങൾ പകരുന്ന ഈ സംരംഭത്തിന്റെ നടത്തിപ്പ് സ്വകാര്യസ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാനാണ് ഡി.ടി.പി.സി.യുടെ ശ്രമം.
ഏറ്റവും ഉയർന്ന പ്രതിമാസവാടക വാഗ്ദാനം ചെയ്യുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്കായിരിക്കും വേദി നടത്തിപ്പിന് നൽകുക.വിവാഹവുമായി ബന്ധപ്പെട്ട ഔട്ട്ഡോർ ഫോട്ടോഷൂട്ടിങ്, പിറന്നാളാഘോഷം, അത്താഴസത്കാരം, കുടുംബസംഗമം, പ്രണയദിനാഘോഷം തുടങ്ങിയ പരിപാടികൾ ആകർഷകമായ വേദിയാക്കി ഇത് മാറ്റാവുന്നതാണെന്ന് ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു. നടത്തിപ്പിന് വേദി ആവശ്യമുള്ളവർ ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 9746462679, 04994256450.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായതിനെല്ലാം ഇറക്കുമതിയില്‍ ഇളവ് അനുവദിച്ചേക്കും
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും സമാർട്ട്ഫോണുകളുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ ബജറ്റിൽ പുനക്രമീകരിച്ചേക്കും. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കസ്റ്റംസ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നകാര്യവും പരിഗണിക്കും.
പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനായി ഓഡിയോ ഉപകരണങ്ങളുടെയും സ്മാർട്ട് വാച്ച് ഉൾപ്പടെയുള്ളവയുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണം പ്രോത്സാഹിപ്പിച്ച് കയറ്റുമതി വർധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ മേഖലകളെക്കൂടി കയറ്റമതി വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ വരുമാനം നേടാമെന്നാണ് കണക്കുകൂട്ടൽ.
ബാറ്ററി പായ്ക്കുകൾ, ചാർജറുകൾ, യുഎസ്ബി കേബിളുകൾ, കണക്ടറുകൾ, സർക്യൂട്ട് ബോർഡുകൾ തുടങ്ങിയവ നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് രാജ്യത്ത് നിർമിക്കാൻ കഴിയും. നിലവിൽ രാജ്യത്തിന് 25 ബില്യൺ ഡോളർ മൂല്യമുള്ള ഉത്പാദനശേഷിയുണ്ട്. ആഗോളതലത്തിലുള്ള ശേഷിയുടെ 12ശതമാനമാണിത്. 2026ഓടെ ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ കയറ്റുമതി 1,30,000 കോടി(17.3 ബില്യൺ ഡോളർ)രൂപ മൂല്യമുള്ളതാകുമെന്നാണ് വിലയിരുത്തൽ.