XUV700 വിപണിയിൽ വിതരണം പൂർത്തിയാക്കിയതായി അവതരിപ്പിച്ച് മഹീന്ദ്ര

2022 ജനുവരി വരെയുള്ള കണക്ക് അനുസരിച്ചാണ് 14,000 വാഹനങ്ങളുടെ വിതരണം പൂർത്തിയാക്കിയതായി അറിയിച്ചിട്ടുള്ളത്. അതേസമയം, ഈ വാഹനത്തിന് ഇതിനോടകം ഒരു ലക്ഷത്തിലധികം ബുക്കിങ്ങ് ലഭിച്ചിട്ടുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കുന്ന എസ്.യു.വി. എന്ന ഖ്യാതി ഇനി മഹീന്ദ്ര XUV700-ന് സ്വന്തമാണെന്നും നിർമാതാക്കൾ അഭിപ്രായപ്പെട്ടു. ഒക്ടോബർ ഏഴിനാണ് XUV700-ന്റെ ബുക്കിങ്ങ് ആരംഭിച്ചത്.

ആദ്യമായി വാഹനം വാങ്ങുന്നവരെ ആകർഷിക്കാനും മഹീന്ദ്രയുടെ ഈ എസ്.യു.വിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. XUV700-ന്റെ പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നാണ് മഹീന്ദ്ര പറയുന്നത്. അതേസമയം, ബുക്കിങ്ങ് ഉയർന്നതോടെ ഉയർന്ന വേരിയന്റിന് 12 മാസവും മറ്റ് വേരിയന്റുകൾക്കും ആറ് മുതൽ പത്ത് മാസം വരെയും കാത്തിരിപ്പാണ് ഉപയോക്താക്കൾക്ക് വരുന്നത്.

jaico 1

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ 11 മോഡലുകളായാണ് XUV700 വിൽപ്പനയ്ക്ക് എത്തുന്നത്. MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയർന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന പതിപ്പായ AX7 ലക്ഷ്വറി ഓൾ വീൽ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്സ്ഷോറും വിലയാക്കിയിട്ടുണ്ട്.

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നീ എൻജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ 197 ബി.എച്ച്.പി. പവറും 380 എൻ.എം.ടോർക്കുമാണ് നൽകുന്നത്. ഡീസൽ എൻജിൻ 153, 182 ബി.എച്ച്.പി. പവറും 360, 420 എൻ.എം. ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളും ഇതിൽ നൽകുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സാരികൾക്കായി വൻ ഓഫർ പ്രഖ്യാപിച്ച് ആമസോൺ

5899 രൂപയുടെ കോട്ടൺ വിമൻസ് കാഞ്ചിവരം കോട്ടൺ സിൽക്ക് സാരി 83 ശതമാനം ഓഫറിൽ വെറും 999 രൂപയ്ക്ക് ലഭിക്കും. 3299 രൂപയുടെ വെൽമിറ്റ ബനാറസി കോട്ടൺ സിൽക്ക് സാരി 77 ശതമാനം ഡിസ്കൗണ്ടിൽ 760 രൂപയ്ക്കും 5899 രൂപയുടെ ജാം സിൽക്ക് ട്രഡീഷണൽ ബനാറസി കോട്ടൺ സാരി വെറും 999 രൂപയ്ക്കും ലഭിക്കും.

5245 നൈക്സ ലിച്ചി സിൽക്ക് സാരി 80 ശതമാനം ഡിസ്കൗണ്ടിൽ 1049 രൂപയ്ക്കാണ് വിൽക്കുന്നത്. ആയിരക്കണക്കിന് സാരികളുടെ ശേഖരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഗോവ ഷിപ്പ് യാർഡിൽ അവസരം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനമാണ്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.

> ജനറൽ ഫിറ്റർ

യോഗ്യത : ഫിറ്റർ/ഫിറ്റർ ജനറൽ ഐ.ടി.ഐ ആൻഡ് എൻ.സി.ടി.വി.ടി/ ഐ.ടി.ഐ സർട്ടി ഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡുകളിലെ അപ്രന്റിസ് പരിശീലനം/ പ്രവൃത്തിപരിചയം അഭിലഷണീയം.

> ഇലക്ട്രിക്കൽ മെക്കാനിക്

യോഗ്യത : പത്താംക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റും വയർമാൻ ലൈസൻസും അഭിലഷണീയം.

> ടെക്നിക്കൽ അസിസ്റ്റന്റ്(ക്വാളിറ്റി അഷ്വറൻസ് )

യോഗ്യത : രണ്ടുവർഷത്തെ ഷിപ് ബിൽഡിംഗ്‌ / മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പ്രൊഫിഷ്യൻസി അഭിലക്ഷണീയം.

> വെൽഡർ

യോഗ്യത : വെൽഡർ ഗ്രേഡിൽ ഐ.ടി.ഐ ആൻഡ് എൻ.സി.ടി.വി.ടി/ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ഷിപ്പ് യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കിൽ പ്രവൃത്തിപരിചയം അഭിലഷണീയം.

> സ്ട്രക്ചറൽ ഫിറ്റർ:

യോഗ്യത : സ്ട്രക്ചറൽ ഫിറ്റർ/ഫിറ്റർ/ഫിറ്റർ ജനറൽ/ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐ.ടി.ഐ ആൻഡ് എൻ.സി.ടി.വി.ടി സർട്ടിഫിക്കറ്റ്.രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡിലെ പ്രവൃത്തിപരിചയം/ അപ്രന്റീസ് പരിശീലനം അഭിലഷണീയം.

> ടെക്നിക്കൽ അസിസ്റ്റന്റ്

യോഗ്യത : രണ്ടുവർഷത്തെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഷിപ്പ് ബിൽഡിംഗ്/പ്രൊഡക്ഷൻ/ ഫാബ്രിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

> ട്രെയിനി ഖലാസി

യോഗ്യത : പത്താംക്ലാസും ഫിറ്റർ/ ഫിറ്റർ ജനറൽ ട്രേഡിൽ ഐ.ടി.ഐയും. ഷിപ്പ് യാർഡിൽ അപ്രന്റിസ് പരിശീലനമുള്ളവർക്ക് മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് www.goashi pyard. in സന്ദർശിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുഴുവൻ വാക്സിനും എടുത്തവർക്കായി വാതിൽ തുറന്നിട്ട്‌ യു. കെ

​ഗതാ​ഗതവകുപ്പും ആരോ​ഗ്യവകുപ്പും സാമൂഹിക പരിപാലന വകുപ്പും ചേർന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. ഫെബ്രുവരി 11-ന് പുലർച്ചെ 4 മണി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഇപ്പോൾ സഞ്ചാരികൾക്ക് ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം (PLF) ആവശ്യമാണ്.

വാക്സിനേഷൻ മുഴുവൻ ഡോസും എടുത്തിട്ടില്ലാത്തവർ ജനുവരി 24-ന് പ്രഖ്യാപിച്ച മാറ്റങ്ങൾ അനുസരിച്ച്, യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയും പിസിആർ പരിശോധനയും നടത്തണം. അല്ലെങ്കിൽ യു.കെയിൽ എത്തി രണ്ട് ദിവസത്തിനുള്ളിൽ പരിശോധന നടത്താം. ഫലം പോസിറ്റീവാണെങ്കിൽ മാത്രം സ്വയം നിരീക്ഷണത്തിൽ പോവുക.

afjo ad

രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾക്ക് ഇംഗ്ലണ്ടിലെ 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അവരുടെ വാക്സിനേഷൻ നിലയോ അല്ലെങ്കിൽ മുമ്പ് രോഗം ബാധിച്ചിരുന്നു എന്നുള്ളതിന്റെയോ തെളിവ് ഡിജിറ്റൽ എൻ.എച്ച്.എസ് കോവിഡ് പാസിന്റെ രൂപത്തിൽ ഹാജരാക്കാം. ഫെബ്രുവരി 3 മുതലാണ് ഈ പാസ് അനുവദിക്കുക. യാത്രാ നയത്തിലെ മാറ്റങ്ങൾ ഫെബ്രുവരി പകുതിക്ക് മുമ്പായി പ്രാബല്യത്തിൽ വരും. യുകെയിലെ ബൂസ്റ്റർ പ്രോഗ്രാം വൻവിജയമായിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സെന്‍സെക്‌സ് 407 പോയന്റ് നേട്ടത്തില്‍: നിഫ്റ്റി 17,200കടന്നു

താഴ്ന്ന നിലവാരത്തിൽനിന്ന് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകളിൽ പ്രതിഫലിച്ചത്. അതേസമയം, വിപണിയിൽ ചാഞ്ചാട്ടം തുടരനാണ് സാധ്യത. വിദേശ നിക്ഷേപകർ അറ്റവിൽപനക്കാരായി തുടരുന്നത് സൂചികകളെ ദുർബലമാക്കിയേക്കാം. ജനുവരിയിൽ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഉയർന്ന മൂല്യമുള്ള ഓഹരികൾ അവയുടെ യഥാർഥ വിലയിലേയ്ക്ക് തിരിച്ചെത്തുന്നത് നിക്ഷേപകർക്ക് ഗുണകരമാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരി പഠനത്തിന് സ്‌കോളർഷിപ്പ്

കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിൽ  ഉൾപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. അർഹരായ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകും. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് തുക.

ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിങ്ങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രവരി 14. വലാസം:  ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-33. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനവും www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി ‘സി’ കാറ്റഗറിയില്‍

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതൽ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. അത് തുടരും. സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ സി കാറ്റഗറിയിൽ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐ സി എം ആര്‍

ന്യൂഡൽഹി: ഒമിക്രോൺ ബാധിച്ചവരിൽ പിന്നീട് ഡെൽറ്റ വകഭേദം പിടിപെടാൻ സാധ്യത കുറവ്. ഐ സി എം ആർ. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരിൽ കൂടുതൽ പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.

ഒമിക്രോൺ ബാധിച്ചവരിൽ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെൽറ്റയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഡെൽറ്റക്ക് മുമ്പുണ്ടായവകഭേദങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആർ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

അതേസമയം കോവിഡ് വാക്സിനുകളുടെ വില കുറക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. കോവാക്സിന് 1200 രൂപയും കോവിഷീൽഡിന് 700 രൂപയുമാണ് ഈടാക്കിയിരുന്നത്. രണ്ട് വാക്സിനുകളും 275 രൂപക്ക് പൊതുവിപണിയിൽ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആശുപത്രിയിൽ പോകാതെ ഒപി ചികിത്സയ്ക്ക്‌ ഇ-സഞ്ജീവനി

ആശുപത്രിയിൽ പോകാതെ ഓൺലൈനിൽ സൗജന്യമായി ചികിത്സ ലഭ്യമാകുന്ന സംവിധാനമാണ് ഇ-സഞ്ജീവനി.
കോവിഡ് ഒപി, ജനറൽ ഒപി, സ്പെഷലിസ്റ്റ് ഒപി എന്നീ  വിഭാഗങ്ങളിൽ ചികിത്സയ്ക്ക് എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭിക്കും. മൊബൈൽ ഫോണിൽ esanjeevaniOPD എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ www.esanjeevaniopd.in എന്ന പോർട്ടലിലൂടെയോ പ്രവേശിച്ച് വ്യക്തിഗതവിവരങ്ങളും മുൻ ചികിത്സാ റിപ്പോർട്ടുകളും പരിശോധന ഫലങ്ങളും നൽകി രജിസ്റ്റർ ചെയ്യണം. തുടർന്ന് ടോക്കൺ നമ്പർ ലഭിക്കും. 

ലോഗിൻ ഓപ്ഷൻ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ടോക്കൺ നമ്പർ നൽകുമ്പോൾ എത്ര സമയത്തിനകം ഡോക്ടറുമായി സംസാരിക്കാൻ സാധിക്കും എന്ന വിവരം അറിയാനാകും. ആ സമയത്ത് ഡോക്ടർ രോഗിയുമായി വീഡിയോ മുഖേന സംസാരിച്ച് ചികിത്സാ വിധികൾ നിർദ്ദേശിക്കും. ചികിത്സാ വിധി മൊബൈലിൽ അല്ലെങ്കിൽ കംപ്യൂട്ടറിൽ തന്നെ പി.ഡി.എഫ്. രൂപത്തിൽ അയച്ചു നൽകും.കോവിഡ് രോഗികൾക്കുള്ള ഒ.പി. എല്ലാ ദിവസവും 24 മണിക്കൂറും ജനറൽ ഒ.പി. വിഭാഗം എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകിട്ട് എട്ട് വരെയും പ്രവർത്തിക്കും.

മാതൃ, ശിശുരോഗ വിഭാഗം, സർജറി, ജനറൽ മെഡിസിൻ, , പാലിയേറ്റീവ് കെയർ, മാനസിക രോഗചികിത്സ, ദന്ത ചികിത്സ, നെഞ്ച് രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം തുടങ്ങിയവ എല്ലാദിവസവും രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ ലഭ്യമാണ്. മാനസിക രോഗചികിത്സ, കാൻസർ ചികിത്സ എന്നിവയ്ക്കു ബാംഗ്ലൂർ നിംഹാൻസ് തിരുവനന്തപുരം ആർ.സി.സി. എന്നിവയിൽനിന്നുള്ള വിദഗ്ധരുടെ സേവനവും ഇ-സഞ്ജീവനിയിൽ ലഭിക്കും. https://esanjeevaniopd.in/Timings എന്ന ലിങ്കിൽ പ്രവേശിച്ച് കേരളം തെരഞ്ഞെടുത്താൽ മറ്റു വിദഗ്ധ ഒ.പി. സമയക്രമം അറിയാനാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവളം ബീച്ചിൽ പുത്തൻ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്

സഞ്ചാരികളെ കോവളത്തേക്ക് കൂടുതൽ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്. കോവളം കടലിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാഹസിക ടൂറിസം പദ്ധതിക്കാണ് രൂപംനൽകുക. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുളള വാട്ടർ സ്പോർട്സ് ഹബ്ബാക്കി കോവളത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് തയ്യാറാക്കാൻ തുറമുഖ എൻജിനിയറിങ് വകുപ്പിനെ ഏൽപ്പിച്ചുവെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ഇവിടെ പാരാസെയിലിങ്ങും സ്പീഡ് ബോട്ടുകളും മാത്രമേയുള്ളൂ. ആക്കുളത്തും ശംഖുംമുഖത്തും സാഹസിക ടൂറിസം പദ്ധതി നടപ്പിലാക്കും. ആക്കുളത്ത് നിലവിലുളള സൈക്കിൾ പാർക്കിനു പുറമേ ആകാശ സൈക്ലിങ്, കുട്ടവഞ്ചിയിലുടെയുള്ള യാത്ര എന്നിവയും നടപ്പിലാക്കും. ഇവയുടെ ടെൻഡർ നടപടികളായെന്നും അധികൃതർ പറഞ്ഞു.

കുട്ടികൾക്ക് സുരക്ഷിതമാർഗമുപയോഗിച്ചുള്ള നീന്തൽ, വിൻഡ് സർഫിങ്, വിദേശത്തുള്ളതുപോലെയും വടക്കേന്ത്യയിൽ കാണപ്പെടുന്ന ജെറ്റ് സ്കീയിങ്, സ്കൂബാ ഡൈവിങ് അടക്കമുള്ള സാഹസിക വാട്ടർസ്പോർട്സ് ഇനങ്ങളാണ് കോവളത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്. ശംഖുംമുഖത്ത് കുട്ടികൾക്കും കൗമാരക്കാർക്കും ആസ്വദിക്കാനും മാനസിക, ശാരീരിക വ്യായാമത്തിനും ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങൾ സജ്ജമാക്കിയുളള സോഫ്റ്റ് സാഹസികമേഖലയും നടപ്പിലാക്കുന്നുണ്ട്. വിദൂരനിയന്ത്രണ യന്ത്രങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾ, റൈഡുകളും സജ്ജമാക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights