എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കു(എ.ഡി.ബി.)മായി ബന്ധപ്പെട്ട് വിവിധ പഠനങ്ങൾക്ക് അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഡെവലപ്മെന്റ് ഫിനാൻസിനെക്കുറിച്ച് കൂടുതൽ അറിയുക, എ.ഡി.ബി.യുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുക, പ്രമുഖ അന്താരാഷ്ട്ര വികസന സംവിധാനത്തിൽ പ്രവർത്തിക്കുക, വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി സഹകരിക്കാനുള്ള അവസരം തുടങ്ങിയവ ഇന്റേൺഷിപ്പിലൂടെ ലഭിക്കും. എട്ടുമുതൽ 11 ആഴ്ചകൾവരെ നീണ്ടുനിൽക്കും. സ്റ്റൈപ്പെൻഡ് ലഭിക്കും.

നിലവിലെ ഇന്റേൺഷിപ്പ് അവസരങ്ങൾ www.adb.orgൽ ലഭിക്കും (വർക്ക് വിത്ത് അസ് >ഇന്റേൺഷിപ്പ് പ്രോഗ്രാം ലിങ്കിൽ). അപേക്ഷകർ മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്.ഡി. പ്രോഗ്രാമിൽ എന്റോൾ ചെയ്തവരും ഇന്റേൺഷിപ്പ് കാലയളവിനുശേഷവും പ്രോഗ്രാമിൽ തുടരുന്നവരുമാകണം. എ.ഡി.ബി.യുടെ പ്രവർത്തനമേഖലയുമായി നേരിട്ടു ബന്ധപ്പെട്ട വിഷയത്തിലാകണം അക്കാദമിക് പഠനം. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, പ്രൊഫഷണൽ പ്രവൃത്തിപരിചയം എന്നിവ വേണം. അപേക്ഷ aces.adb.orgവഴി ജനുവരി 31 വരെ നൽകാം. കരിക്കുലം വിറ്റ, എസ്സെ എന്നിവ അപേക്ഷയുടെ ഭാഗമായി അപ്ലോഡ് ചെയ്യണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്

റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങൾ സൂചികകളിൽനിന്ന് കവർന്നത് ഒരുശതമാനത്തിലേറെ. മാർച്ചിലെ യോഗത്തിൽ നിരക്ക് വർധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ സൂചന നൽകിയതാണ് വിപണിയെ പിടിച്ചുലച്ചത്.

jaico 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുവൈത്തിൽ മെഡിക്കൽ, പാരമെഡിക്കൽ മേഖലയിൽ ഒഴിവുകൾ; നോർക്ക റൂട്സ് മുഖേന അപേക്ഷിക്കാം

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മന്ത്രാലയങ്ങൾക്ക് റാങ്കിങ് ഏർപ്പെടുത്തി കേന്ദ്രം

പദ്ധതികളുടെ ഏകജാലക ക്ലിയറൻസ്, ഓരോ വകുപ്പിലും ഫയലുകൾ നീക്കം ചെയ്യുന്നതിനെടുക്കുന്ന സമയം, ഡിജിറ്റൽ ഇന്ത്യ ടൂളുകളുകളുടെ ഉപയോഗം തുടങ്ങിയവ അടിസ്ഥാനമാക്കി മന്ത്രാലയങ്ങൾക്ക് റാങ്കിങ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വ്യാപാര-വ്യവസായ സംരംഭങ്ങൾ സുഗമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. വൻകിട വ്യവസായികൾ, വ്യവസായ സംഘടനകൾ, വ്യാപാരി കൂട്ടായ്മകൾ സ്റ്റാർട്ടപ്പ് പ്രതിനിധികൾ തുടങ്ങിയവരുമായി ഉന്നത ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച കൂടിയാലോചനകൾ നടത്തി വരികയാണ്. മന്ത്രാലയങ്ങൾ റാങ്കിങ് നൽകുന്നത് സംബന്ധിച്ച് ഉടനെ സർക്കാർ പ്രഖ്യാപനം നടത്തിയേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പരമാവധി ഫിസിക്കൽ ഫയലുകൾ സൃഷ്ടിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്നത് സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. മന്ത്രാലയങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഡിജിറ്റലിലേക്ക് ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മേൽപറഞ്ഞ ഘടങ്ങൾ കൂടാതെ മന്ത്രാലയങ്ങളുടെ പ്രകടനം അളക്കുന്നതിന് മറ്റു ചില അളവുകോലുകൾകൂടി സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വെബ്സൈറ്റുകളിലേക്ക് എളുപ്പത്തിലുള്ള ആക്സസ്, അതിന്റെ പ്രോഗ്രാമുകൾക്കുള്ളിൽ ഡിജിറ്റൽ ഇന്ത്യ ആപ്പുകളുടെ പ്രയോഗം, വകുപ്പ് ആസ്ഥാനങ്ങളിലും മറ്റ് കെട്ടിടങ്ങളിലും സോളാറിന്റെയും മറ്റ് പുനരുപയോഗ ഊർജത്തിന്റെയും വസ്തുക്കളുടെയും ഉപയോഗം എന്നിവയും അളവുകോലായി വരും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടുത്തിടെ സമാനമായ രീതിയിൽ റാങ്കിങ് ഏർപ്പെടുത്തിയിരുന്നു. റെയിൽ വികാസ് നിഗം ലിമിറ്റഡ്, ദേശീയ പിന്നാക്ക ധനകാര്യ വികസന കോർപ്പറേഷൻ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഈ റാങ്കിങ് പട്ടികയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്, നാഷണൽ റിസർച്ച് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ഫെറോ സ്ക്രാപ് നിഗം ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ റാങ്കിങിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിട്ടുള്ളവയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയിലേയ്ക്ക്

പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുമ്പ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് ഉപയോഗിക്കുന്ന കോവീഷീൽഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപയും നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

205 രൂപയ്ക്കാണ് സർക്കാർ ഇരുവാക്സിനുകളും വാങ്ങുന്നത്. 33ശതമാനം ലാഭംകൂടിചേർത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിന്റെ ഒരു ഡോസിന് നിലവിൽ സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയും കോവീഷീൽഡിന് 780 രൂപയുമാണ് ഈടാക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപ വേറെയുമുണ്ട്.

അടുത്തമാസത്തോടെ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. 300 രൂപയ്ക്കുതാഴെ മരുന്ന് ലഭ്യമാക്കാൻ തയ്യാറായാൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ല. ജനുവരി 19ഓടെ ഇരുവാക്സിനുകളും പൊതുവിപണിയിൽ ലഭ്യമാക്കണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിയോഗിച്ച സമതി നേരത്തെ നിർദേശം നൽകിയിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക്; ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിളുകളും ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും  ഉപയോഗിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തല അവലോകന യോഗം തീരുമാനിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ജില്ലാതല അവലോകന യോഗമാണ് ഈ തീരുമാനം എടുത്തത്.   തദ്ദേശ സ്ഥാപനതല ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പരിശോധനകള്‍ ശക്തമാക്കും. വിജിലന്‍സ് ടീമുകള്‍ രൂപീകരിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനവരി 31 നകം ടീമുകള്‍ രൂപീകരിക്കും.

താലൂക്ക് -ജില്ലാ തലങ്ങളിലും ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കും.   പന്ത്രണ്ടിന പരിപാടി നിര്‍വ്വഹണത്തില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍   ഫെബ്രുവരി അഞ്ചിനകം കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാവാത്തരീതിയില്‍ പരിപാടി നടപ്പാക്കണം. കര്‍ശന പരിശോധനകള്‍ക്കൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണം..
കല്യാണ മണ്ഡപങ്ങള്‍, ഉല്‍സവ ആഘോഷ കേന്ദ്രങ്ങള്‍, പട്ടണങ്ങള്‍, മത്സ്യ – ഇറച്ചി മാര്‍ക്കറ്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍  സന്ദര്‍ശനം നടത്തണം.

ബദല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മതിയായ പ്രചരണവും പ്രോല്‍സാഹനവും നല്‍കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭാവിയില്‍ വരാനിടയുള്ള ഉല്‍സവ ആഘോഷങ്ങള്‍ ഹരിത ഉല്‍സവങ്ങളായി ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് സംഘടിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങി എല്ലാ ചടങ്ങുകളും ഹരിത പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളുവെന്ന്  ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ പെരളശ്ശേരി, കേളകം, പേരാവൂര്‍, ചെങ്ങളായി, മലപ്പട്ടം, കണ്ണൂര്‍ കോര്‍പര്‍ഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ആന്റീ പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീമുകള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിച്ചതിന് പിഴ ചുമത്തിയതായി ജില്ലാതല അവലോകന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കണ്ണൂര്‍ കോര്‍പറേഷനില്‍ മാത്രം  6, 22,000 രൂപയാണ് പിഴയായി ഈടാക്കിയത്. യോഗത്തില്‍ ഹരിത കേരളം ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, എഡിസി ജനറല്‍ ഡി വി അബ്ദുല്‍ ജലീല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എഞ്ചിനീയര്‍ അനിത കോയന്‍, ക്ലീന്‍ കേരളാ ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ് എന്നിവരും പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആള്‍ക്കൂട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കും വിവാഹങ്ങളും ഉത്സവങ്ങളും രജിസ്റ്റര്‍ ചെയ്യണം: ജില്ലാ ദുരന്തനിവാരണ സമിതി യോഗം

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ സ്ഥിതി വിലയിരുത്തി. ജില്ല എ കാറ്റഗറിയായതിനാല്‍ പൊതു പരിപാടികളില്‍ 50 പേര്‍ മാത്രമേ പാടുള്ളൂ. ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണം.

നിശ്ചിത ആളുകളില്‍ കൂടുതലുണ്ടായാല്‍ നിയമാനുസൃത നടപടികള്‍ കൈക്കൊള്ളും. രാത്രികാല ടര്‍ഫ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ അമ്പതിലേറെ പേര്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കാനും യോഗം പൊലീസിന് നിര്‍ദ്ദേശം നല്‍കി. സമീപ ദിവസങ്ങളിലായി 150 ലേറെ ഉത്സവങ്ങള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടക്കാനിടയുണ്ടെന്ന് പൊലീസ് യോഗത്തില്‍ അറിയിച്ചു. ഉത്സവങ്ങള്‍ക്ക് ആളുകളെ പരിമിതപ്പെടുത്തുന്നതും കലാപരിപാടികള്‍ ഒഴിവാക്കുന്നതും സംബന്ധിച്ച് ഉത്സവ കമ്മറ്റികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കും. കമ്മറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും.

വാര്‍ഡ് തല ജാഗ്രതാ സമിതികളുടെയും ആര്‍ ആര്‍ ടി കളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ആശുപത്രി സേവനം ആവശ്യമുള്ള കൊവിഡ് രോഗികള്‍ നിര്‍ബ്ബന്ധമായും കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ സഹായം തേടണമെന്നും യോഗം അറിയിച്ചു. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ജില്ലാ കണ്‍ട്രോള്‍ റൂം വഴി മാത്രമായിരിക്കും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുക. തളിപ്പറമ്പ് എഫ് എല്‍ടിസിയില്‍ കൂടുതല്‍ ജീവനക്കാര്‍ ചുമതലയേറ്റെടുക്കുന്ന മുറയ്ക്ക് പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ ബി കാറ്റഗറി രോഗികളെ അങ്ങോട്ട് മാറ്റാനും തീരുമാനമായി.

നിലവില്‍ പരിയാരത്തുള്ള കൊവിഡ് രോഗികളില്‍ 50 ശതമാനത്തോളം ബി കാറ്റഗറിയിലുള്ളവരാണ്. സി കാറ്റഗറിയിലുള്ള ( ഗുരുതരാവസ്ഥയിലുള്ള) രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ഈ തീരുമാനം.
കുട്ടികളുടെ വാക്‌സിനേഷന്‍ ഇതിനകം 89 ശതമാനം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവരെക്കൂടി വാക്‌സിന്‍ എടുപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ ചെലത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ട്രൈബല്‍ മേഖലകളില്‍ കൊവിഡ് പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഡിഎംഒ ഡോ. കെ നാരായണ നായ്ക്ക്, മറ്റ് സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്.ഡി, എം.എസ്‌സി

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ/ജൂനിയർ റിസർച്ച് ഫെലോ (എസ്.ആർ.എഫ്./ജെ.ആർ.എഫ്.) സ്ഥാനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ പ്രോജക്ടുകളിൽ മുഴുവൻ സമയം പ്രവർത്തിക്കാനും പിഎച്ച്.ഡി./എം.എസ്സി. കോഴ്സുകൾ ചെയ്യാനും അവസരം ലഭിക്കുന്നു. എസ്.ആർ.എഫ്. (മൂന്നുവർഷം) പ്രതിമാസം 30,000 രൂപയും ജെ.ആർ.എഫ്. (രണ്ടുവർഷം) പ്രതിമാസം 20,000 രൂപയും ഫെലോഷിപ്പ് ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ട്. മികവു തെളിയിക്കുന്നവർക്ക് ഫെലോഷിപ്പ് കാലാവധി നീട്ടി ലഭിക്കാം.

  > ഇലക്ട്രിക്കൽ/കെമിക്കൽ മേഖലയിലെ എൻജിനിയറിങ് പിഎച്ച്.ഡി.യിലേക്കു നയിക്കുന്ന എസ്.ആർ.എഫിന് അപേക്ഷിക്കാൻ ബന്ധപ്പെട്ട മേഖലയിൽ എൻജിനിയറിങ് പി.ജി. വേണം.

  > കെമിസ്ട്രിയിൽ പിഎച്ച്.ഡി.യിലേക്കു നയിക്കുന്ന എസ്.ആർ.എഫിന് ബന്ധപ്പെട്ട സവിശേഷമേഖലയിൽ കെമിസ്ട്രി എം.എസ്സി./എം.ഫിൽ ബിരുദം വേണം.

  > കെമിക്കൽ വിഷയത്തിലെ റിസർച്ച് വഴിയുള്ള എം.എസ്സി. (എൻജിനിയറിങ്) യിലേക്കു നയിക്കുന്ന ജെ.ആർ.എഫിന് എൻജിനിയറിങ് ബിരുദം വേണം.

അപേക്ഷകർക്ക് യോഗ്യതാ പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസും സാധുവായ ഗേറ്റ് സ്കോറും വേണം. കെമിസ്ട്രി പിഎച്ച്.ഡി.ക്ക്, യു.ജി.സി. നെറ്റ് സ്കോർ ഉള്ളവർക്കും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം, അപേക്ഷാമാതൃക സഹിതം cpri.res.in/careerൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വിലാസത്തിൽ ജനുവരി 31നകം ലഭിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 

ഈ മാസം ഇന്നലെ (ജനുവരി 25) വരെ 50,62,323 പേർ(55.13 ശതമാനം) റേഷൻ കൈപ്പറ്റി. ഇന്നലെ മാത്രം വൈകിട്ട് 6.30 വരെ 4,46,440 പേർ റേഷൻ വാങ്ങി. കഴിഞ്ഞ മാസം 25 വരെ 52 ശതമാനം കാർഡ് ഉടമകളാണു റേഷൻ കൈപ്പറ്റിയിരുന്നത്. റേഷൻ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗം ഓൺലൈനായി ചേർന്നു.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്കു നിലവിൽ യാതൊരു തകരാറുകളും ഇല്ലെന്നും റേഷൻ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തിൽ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അഡിഷണൽ ഡയറക്ടർ ടിക്കാറാം മീണ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ഐ.ടി. മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, എൻ.ഐ.സി. ഹൈദരാബാദിന്റെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഷാവോമിയ്ക്ക് 8 ശതമാനം നഷ്ടം

ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ഇന്ത്യൻ വിപണി വിഹിതത്തിൽ ഷാവോമിയ്ക്ക് 8 ശതമാനം നഷ്ടം. 2020 ഒന്നാം പാദം മുതലുള്ള കണക്കാണിത്. വിപണിയിൽ മത്സരം ശക്തമായതും വിതരണ ശംൃഖലയിലുണ്ടായ പ്രതിസന്ധികളും ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

2020 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 29 ശതമാനം വിപണി വിഹിതമാണ് ഷാവോമി രേഖപ്പെടുത്തിയിരുന്നത് എന്ന് കൗണ്ടർ പോയിന്റ് റിസർച്ച് പറന്നുയു.എന്നാൽ അതിന് ശേഷം ഗ്രാഫ് പതിയെ താഴാൻ തുടങ്ങി. 2021 നാലാം പാദമായപ്പോഴേക്കും അത് 21 ശതമാനമായി മാറിയെന്ന് കനാലിസ് എന്ന വിപണി ഗവേഷണ സ്ഥാപനം പുറത്തുവിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. അതായത് 8 ശതമാനം ഇടിവ്

വിപണി വിഹിതത്തിൽ ഇടിവുണ്ടായെങ്കിലും ഇന്ത്യൻ വിപണിയിലെ ആധിപത്യം നിലനിർത്താൻ ഷാവോമിയ്ക്ക് സാധിച്ചു. 93 ലക്ഷം യൂണിറ്റുകളാണ് 2021 നാലാം പാദത്തിൽ കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്.സ്മാർട്ഫോൺ നിർമാണത്തിനാവശ്യമായ അനുബന്ധ ഘടകങ്ങൾക്ക് ആഗോള തലത്തിൽ നേരിടുന്ന ക്ഷാമം ഷാവോമിയേയും ബാധിച്ചിട്ടുണ്ട്

ആഗോള ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ചില ബ്രാൻഡുകൾ ചൈനീസ് ചിപ്പ് നിർമാതാക്കളായ യുണിസോകിന്റെ പ്രൊസസർ ചിപ്പുകൾ ഉപയോഗിച്ച് എൻട്രി ലെവൽ സ്മാർട്ഫോണുകൾ വിപണിയിലിറക്കിയിരുന്നു. എന്നാൽ വിതരണത്തിലുണ്ടായ ചില പ്രശ്നങ്ങൾ കാരണം ഷാവോമിയ്ക്ക് ഇതിന് സാധിച്ചില്ല. 2021 ൽ പുറത്തിറങ്ങിയ 6000 രൂപയിൽ താഴെ വിലയുള്ള പത്ത് ഫോണുകളിൽ രണ്ടും യുണിസോക് പ്രൊസസർ ഉപയോഗിച്ചവയാണെന്ന് ഗവേഷണ സ്ഥാപനമായ ടെക്കാർക്ക് പറയുന്നു.

അതേസമയം പ്രീമിയം വിഭാഗത്തിൽ നേട്ടമുണ്ടാക്കാനും പുതിയ പ്രീമിയം ഫോണുകൾ രംഗത്തിറക്കാവനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021 ൽ ആപ്പിൾ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയായി വർധിപ്പിച്ചിരുന്നു. 2021 ൽ മാത്രം 54 ലക്ഷം ഐഫോണുകൾ ഇന്ത്യയിൽ വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ 22 ലക്ഷം ഐഫോണുകൾ വിറ്റഴിച്ചത് ഉത്സവകാലമായ നാലാം പാദത്തിലാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights