നേട്ടമില്ലാതെ സൂചികകള്‍: സെന്‍സെക്‌സില്‍ 77 പോയന്റ് നഷ്ടത്തോടെ തുടക്കം

മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വിപണിയിൽ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 77 പോയന്റ് താഴ്ന്ന് 59,480ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 17,761ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടൈറ്റാൻ കമ്പനി, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എൻടിപിസി, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലോകം കേരളത്തിലേക്കെന്ന് മന്ത്രി; വിനോദസഞ്ചാരമേഖലയിൽ പുത്തൻ അധ്യായമെഴുതി കേരളാ ടൂറിസം.

വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതംചെയ്യുന്ന പ്രദേശമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ‘മോസ്റ്റ് വെൽക്കമിങ് റീജൻ’ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്.

വിനോദസഞ്ചാരികളിൽനിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.

സംസ്ഥാന സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ആതിഥ്യ മര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. വിനോദസഞ്ചാരികളിൽ നിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്കിംഗ് ഡോട്ട് കോം പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പറഞ്ഞു.

achayan ad

ഇന്ത്യയിൽ സഞ്ചാരികളെ ഏറ്റവുംകൂടുതൽ സ്വാഗതം ചെയ്യുന്ന അഞ്ചുപ്രദേശങ്ങളിൽ മാരാരിക്കുളം, തേക്കടി, വർക്കല എന്നിവയുൾപ്പെടുന്നു. പലോലെം, അ​ഗോണ്ട എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റിടങ്ങൾ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

75 വന്ദേഭാരത് വണ്ടികൾ അടുത്തകൊല്ലം അവസാനത്തോടെ, കേരളത്തിനും ഗുണകരമാകും.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച വന്ദേഭാരത് തീവണ്ടികളിൽ 75 എണ്ണം 2023 അവസാനത്തോടെ സർവീസിന് സജ്ജമാകും. കേരളത്തിലേക്കും ഇൗ തീവണ്ടികൾ ഓടിത്തുടങ്ങും. 75 തീവണ്ടികളിൽ ആദ്യവണ്ടി 2022 മാർച്ച് മാസത്തോടെയും രണ്ടാംതീവണ്ടി ജൂണിലും ഇറങ്ങും. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് തീവണ്ടികളും സർവീസിന് സജ്ജമാകും.

ടെൻഡർ നടപടി പൂർത്തിയാൽ ബജറ്റിൽ പ്രഖ്യാപിച്ച 400 വന്ദേഭാരത് വണ്ടികൾ നിർമിച്ചു തുടങ്ങും. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. എ.സി. സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തി രാത്രികാലങ്ങളിൽക്കൂടി ദീർഘദൂര സർവീസ് നടത്താവുന്ന തരത്തിലാക്കിയാണ് നിർമാണം. ഭാവിയിൽ എല്ലാ തീവണ്ടികളും ട്രെയിൻ-18 എന്നറിയപ്പെടുന്ന വന്ദേഭാരത് തീവണ്ടികളായാണ് നിർമിക്കുക. കേരളത്തിൽ റെയിൽവേ റൂട്ടുകളിലെ വളവുകൾ, കയറ്റിറക്കങ്ങൾ എന്നിവ രണ്ട് വർഷത്തിനുള്ളിൽ പരിഹരിക്കണം. അതോടൊപ്പം സംസ്ഥാനത്ത് ഒാട്ടോമാറ്റിക്‌ സിഗ്നൽ സംവിധാനം നടപ്പാക്കണം.

ദക്ഷിണ റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കേരളത്തിലോടുന്ന തീവണ്ടികളിൽനിന്നാണ്. വന്ദേഭാരത് എ.സി. ചെയർകാർ തീവണ്ടികൾ മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും സർവീസ് നടത്താനാകും. ഇത്തരം തീവണ്ടികൾ ഓടിക്കാവുന്ന രീതിയിൽ കേരളത്തിലെ റെയിൽവേ പാതകളും സിഗ്നൽ സംവിധാനങ്ങളും നവീകരിച്ചാൽ കെ-റെയിൽ പദ്ധതിയുടെ പ്രസക്തിതന്നെ ഇല്ലാതാകും.

മെമു തീവണ്ടിയെപ്പോലെ ഇരുഭാഗത്തേക്കും എളുപ്പത്തിൽ സഞ്ചരിക്കാമെന്നതിനാൽ റെയിൽവേ യാർഡുകളിൽ എൻജിനുകൾ മാറ്റേണ്ട ആവശ്യമില്ല. തീവണ്ടി കോച്ചുകളുടെ അടിഭാഗത്ത് ഘടിപ്പിച്ച ട്രാക്‌ഷൻ മോട്ടോറുകളിലേക്ക് പാന്റോഗ്രാഫ് വഴി വൈദ്യുതി ലൈനിൽനിന്ന് വരുന്ന വൈദ്യുതി ഉപയോഗിച്ചാണ് തീവണ്ടി മുന്നോട്ട് പോകുന്നത്. ഓരോ മൂന്ന് കോച്ചുകൾ കൂടുമ്പോഴും തീവണ്ടിയുടെ അടിഭാഗത്ത് ട്രാക്‌ഷൻ മോട്ടോറുകൾ ഘടിപ്പിക്കും.

നിർമാണം പൂർത്തിയാകുന്ന വന്ദേഭാരത് തീവണ്ടികൾ തുടർച്ചയായി മൂന്നുമാസം പരീക്ഷണയോട്ടം നടത്തും. തുടർന്ന് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) റെയിൽവേ സേഫ്റ്റി കമ്മിഷണർ എന്നിവർ സർവീസിന് പര്യാപ്തമാണോയെന്ന് പരിശോധിച്ച ശേഷം സർവീസ് നടത്താൻ അനുമതി നൽകും. മെയ്‌ക്ക്‌ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ സ്വകാര്യകമ്പനികൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.), റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായി 2023 ഡിസംബർ അവസാനത്തോടെ വണ്ടികളുടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

koottan villa

ഐ.സി.എഫ്. 2018-ൽ നിർമിച്ച ആദ്യ വന്ദേഭാരത് തീവണ്ടിക്ക്‌ 100 കോടി രൂപയാണ് ചെലവായിരുന്നത്. എന്നാൽ ഇപ്പോൾ 16 കോച്ചുകളോടുകൂടി നിർമിക്കുന്ന വന്ദേഭാരത് വണ്ടിയുടെ നിർമാണച്ചെലവ് ഗണ്യമായി കുറയുമെന്നും ഐ.സി.എഫ്. വൃത്തങ്ങൾ പറഞ്ഞു. 400 വണ്ടികൾ ഐ.സി.എഫ്, മോഡേൺ കോച്ച് ഫാക്ടറി, കപൂർത്തല കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽവെച്ചാണ് നിർമിക്കുകയെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സെന്‍സെക്‌സില്‍ 493 പോയന്റ് നേട്ടം: നിഫ്റ്റി 17,700 കടന്നു.

കേന്ദ്ര ബജറ്റിന് മുന്നോടിയായി വിപണിയിലുണ്ടായ മുന്നേറ്റം മൂന്നാം ദിവസത്തേയ്ക്കുകടന്നു. നിഫ്റ്റി 17,700 പിന്നിട്ടു. ആഗോള വിപണികളിലെ നേട്ടമാണ് ബുധനാഴ്ച സൂചികകളെ സ്വാധീനിച്ചത്.സെൻസെക്സ് 493 പോയന്റ് നേട്ടത്തിൽ 59,355ലും നിഫ്റ്റി 144 പോയന്റ് ഉയർന്ന് 17,721ലുമാണ് വ്യാപാരം ആരംഭിച്ചത്.

jaico 1

കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടെക് മഹീന്ദ്ര, അദാനി പോർട്സ്, അൾട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.ധനകാര്യ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാജ്യത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; ടിപിആര്‍ പത്തിന് താഴേക്കെത്തി.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെക്കാലത്തിനു ശേഷം വീണ്ടും പത്ത് ശതമാനത്തിന് താഴേക്കെത്തി. 9.26 ശതമാനമാണ് നിലവിലെ ടിപിആർ. കഴിഞ്ഞ ദിവസം 11.6 ശതമാനമായിരുന്നു. അതേസമയം പ്രതിവാര ടിപിആർ 14.15 ശതമാനമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യു.എ.ഇ.യിൽ പുതിയ തൊഴിൽനിയമം ഇന്നുമുതൽ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ഏറെ ആനുകൂല്യങ്ങൾ.

യു.എ.ഇ.യിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷയേകാൻ പ്രഖ്യാപിച്ച പുതിയ തൊഴിൽനിയമം ബുധനാഴ്ച പ്രാബല്യത്തിൽവരും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞവർഷമാണ് പുതിയനിയമം പ്രഖ്യാപിച്ചത്. സഹപ്രവർത്തകർ അല്ലെങ്കിൽ മേലുദ്യോഗസ്ഥർ നടത്തുന്ന ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, ഔദ്യോഗികരേഖകൾ പിടിച്ചെടുക്കൽ എന്നിവയെല്ലാം നിയമം തടയുന്നു. ഫുൾടൈം, പാർട്ട്ടൈം ഉൾപ്പെടെ എല്ലാതരം ജീവനക്കാർക്കും പുതിയ നിയമം ബാധകമാണ്.

പ്രൊബേഷൻ ആറുമാസത്തിൽ കൂടരുത്.  പ്രൊബേഷൻ സമയത്ത് പിരിച്ചുവിടുകയാണെങ്കിൽ 14 ദിവസത്തെ നോട്ടീസ് നൽകണം. തൊഴിൽകാലാവധി കഴിഞ്ഞാൽ യു.എ.ഇ. വിടണമെന്ന് ഇനിമുതൽ ഉടമയ്ക്ക് നിർബന്ധിക്കാനാവില്ല. ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് തൊഴിലാളിക്ക് നിഷ്പ്രയാസം മാറാൻ അനുവാദം ലഭിക്കും.

എല്ലാ തൊഴിൽക്കരാറുകളും ഇനിമുതൽ നിശ്ചിതകാലത്തേക്ക് മാത്രമായിരിക്കണം. അനിശ്ചിതകാലത്തേക്ക് തൊഴിൽക്കരാറിൽ ഏർപ്പെട്ടവർ ഒരുവർഷത്തിനകം നിശ്ചിതകാലകരാറിലേക്ക് മാറണം. ഒരു തൊഴിലാളിക്ക് ഒന്നിലേറെ ഉടമകൾക്കുകീഴിൽ ജോലിചെയ്യാം. സ്വകാര്യമേഖലകളിലെ തൊഴിലാളികൾക്ക് സ്ഥിരം ജോലിക്കുപുറമേ പാർട്ട് ടൈം ആയോ അല്ലാതെയോ നിശ്ചിത മണിക്കൂറിൽ കൂടുതലിടങ്ങളിൽ ജോലിചെയ്യാം.

വർഷത്തിൽ 30 ദിവസത്തെ അടിസ്ഥാനശമ്പളം ഗ്രാറ്റ്വിറ്റിയായി നൽകണം. തൊഴിലാളികൾക്ക് വർഷത്തിൽ ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങൾ തിരഞ്ഞെടുക്കാം. വാരാന്ത്യഅവധിക്കുപുറമേ ഏറ്റവുമടുത്ത ബന്ധുക്കൾ മരിച്ചാൽ മൂന്നുമുതൽ അഞ്ചുദിവസം വരെ അവധി നൽകണം. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണം. സ്ഥാപനങ്ങളിൽ സ്ത്രീ-പുരുഷ വിവേചനം പാടില്ല.

jaico 1

സ്വകാര്യമേഖലയിലെ പ്രസവാവധി 45-ൽനിന്ന് 60 ദിവസമാക്കി. ഇവർക്ക് 45 ദിവസം മുഴുവൻ വേതനവും 15 ദിവസം പകുതി വേതനവും നൽകണം. പ്രാരംഭ പ്രസവാവധി പൂർത്തിയായാൽ പിന്നീടുണ്ടാകുന്ന പ്രസവാനന്തര സങ്കീർണതകൾക്ക് ശമ്പളമില്ലാതെ 45 ദിവസത്തെ അധിക അവധിക്കും അപേക്ഷിക്കാം. അതേസമയം, ആദ്യമായി അമ്മയാകുന്നവർക്ക് പ്രസവാവധിക്കുപുറമേ പ്രത്യേകമായി, ശമ്പളത്തോടെയുള്ള 30 ദിവസത്തെ അവധിയെടുക്കാനും അർഹതയുണ്ട്.

achayan ad

മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് അതുനൽകണം.തൊഴിൽബന്ധങ്ങളെ നിയന്ത്രിക്കുന്നതിനായി, 2021-ലെ ഫെഡറൽ ഉത്തരവ് നമ്പർ 33 പ്രകാരമാണ് പുതിയ നിയമം. കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴിൽമേഖലയിൽ യു.എ.ഇ. വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഈ പാസ്പോര്‍ട്ട് വരുന്നു, 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം

പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022 കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

achayan ad

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറെ വളർച്ച നേടി. അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. എൽഐസി ഐപിഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ഗതാഗത രംഗത്ത് അതിവേഗ വികസനം കൊണ്ടുവരും. 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും. റെയിൽവേ ചരക്കുനീക്കത്തിൽ പദ്ധതി നടപ്പാക്കും. മലയോരഗതാഗതത്തിന് പർവത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും.ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നൽകും. കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റൽ അധ്യയനത്തിന് പിഎം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉടൻ രൂപീകരിക്കും. പ്രാദേശിക ഭാഷകളിൽ വിദ്യാർഥികളുടെ പഠനത്തിനായി ചാനൽ തുടങ്ങും.

ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ കൂടി കോർബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വർഷം മുതൽ ഇ-പാസ്പോർട്ട് സംവിധാനം നടപ്പാക്കും.

രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഭൂമി കൈമാറ്റത്തിന് ‘ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍’ പദ്ധതി.

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ കഴിയുന്നവിധം പുതിയ നിയമനിർമാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

44605 കോടി രൂപയുടെ കേൻ ബേത്വ ലിങ്കിങ് പ്രൊജക്ടും ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിലൂടെ 9 ലക്ഷം ഹെക്ടർ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങൾക്ക് കുടി വെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 2022-23 സാമ്പത്തിക വർഷത്തിൽ 1400 കോടി വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇ-പാസ്‌പോര്‍ട്ടും 5 ജി യും ഈ വര്‍ഷംതന്നെ ലഭ്യമാകും -ധനമന്ത്രി.

രാജ്യത്ത് ഇ- പാസ്പോർട്ട് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തികവർഷം ഇ പാസ്പോർട്ട് സംവിധാനം പൗരന്മാർക്ക് ലഭ്യമാക്കും. ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോർട്ട് സംവിധാനം.

കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്പോർട്ട്. റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്പോർട്ടിന്റെ പുറംചട്ടയിൽ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേർക്കും.

ആഗോളതലത്തിൽ ഇമിഗ്രേഷൻ പോസ്റ്റുകളിൽ കൂടുതൽ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേർക്കുന്നതിനാൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനും ഇ പാസ്പോർട്ട് കൊണ്ട് കഴിയുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. 2022-23 സാമ്പത്തിക വർഷം തന്നെ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ്‌ വണ്‍ ടിവി ചാനല്‍; ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപവത്കരിക്കും.

പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വൺ ക്ലാസ് വൺ ടിവി ചാനൽ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടതോടെ നമ്മുടെ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാർഥികൾക്ക് രണ്ടു വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സർക്കാർ സ്കൂളുകളിലെ ഈ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി ആരംഭിക്കുന്നത്. പ്രാദശിക ഭാഷകളിലായിരിക്കും ചാനലുകൾ.

പിഎം ഇ വിദ്യ പദ്ധതി പ്രകാരമുളള വൺക്ലാസ് വൺ ടിവി ചാനൽ പ്രോഗ്രാം 12 മുതൽ 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്നു മുതൽ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളിൽ അനുബന്ധ വിദ്യാഭ്യാസം വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നതിന് ഈ പദ്ധതി സംസ്ഥാനങ്ങളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന കാര്യവും ധനമന്ത്രി പ്രഖ്യാപിച്ചു. ഓഡിയോ-വിഷ്വൽ പഠനരീതി കൊണ്ടുവരും. രണ്ട് ലക്ഷം അംഗൻവാടികളെ നവീകരിക്കാൻ സമക്ഷം അംഗൻവാടി പദ്ധതി നടപ്പാക്കും.പ്രകൃതി സൗഹാർദപരമായ, സീറോ-ബജറ്റ് ഓർഗാനിക് ഫാമിങ്, ആധുനികകാല കൃഷി എന്നിവയിലേക്കെത്തിച്ചേരുന്നതിനായി കാർഷിക സർവകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights