മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ അവസരം.

വിനോദസഞ്ചാരികളെ സ്വാഗതംചെയ്യൽ: പട്ടികയിൽ കേരളം ഒന്നാമത്.

വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതംചെയ്യുന്ന പ്രദേശമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ‘മോസ്റ്റ് വെൽക്കമിങ് റീജൻ’ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്.

വിനോദസഞ്ചാരികളിൽനിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. പത്താമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡാണിത്.

ഇന്ത്യയിൽ സഞ്ചാരികളെ ഏറ്റവുംകൂടുതൽ സ്വാഗതം ചെയ്യുന്ന അഞ്ചുപ്രദേശങ്ങളിൽ മാരാരിക്കുളം, തേക്കടി, വർക്കല എന്നിവയുൾപ്പെടുന്നു. ഗോവയിലെ പാലോലം, അഗോണ്ട എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ.ഈ അവാർഡ് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യാത്രാസമയം കുറയും; കെ.എസ്.ആർ.ടി.സി.യുടെ ബൈപ്പാസ് റൈഡറുകൾ അടുത്തയാഴ്ച മുതൽ..

അതിവേഗയാത്രയ്ക്കായി കെ.എസ്.ആർ.ടി.സി.യുടെ ബൈപ്പാസ് റൈഡർ സർവീസുകൾ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് ബസുകളാണ് സർവീസ് നടത്തുക. നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കും.

achayan ad

ബൈപ്പാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂറിലധികം കുറയുമെന്നാണു പ്രതീക്ഷ. കോട്ടയംവഴിയും ആലപ്പുഴയിലൂടെയും ഒരു മണിക്കൂർ ഇടവിട്ടാകും സർവീസ്.

തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീർഘദൂര സർവീസുകൾക്കുണ്ടാകുന്ന സമയ, ഇന്ധന നഷ്ടം ഒരുപരിധിവരെ ഒഴിവാക്കാനാകും. റൈഡർ സർവീസുകൾക്കായി ബൈപ്പാസുകളിൽ മുഴുവൻസമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്കു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും.തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സ്റ്റേഷൻ സ്ഥാപിക്കുക. കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ എന്നിവിടങ്ങളിലും ആലപ്പുഴയിൽ കൊമ്മാടി, ചേർത്തല ജങ്ഷനുകളിലും.

ആലുവ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജങ്ഷൻ, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ. നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്നു ഫീഡർ സ്റ്റേഷനുകളിലേക്കും തിരിച്ചും സർവീസുകളുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് 39 ബസുകൾ ഫീഡർ സർവീസായി ഓടിക്കാനാണു തീരുമാനം. ബൈപ്പാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് ഫീഡർ ബസുകളിലെ യാത്ര സൗജന്യമായിരിക്കും. ആശയവിനിമയസംവിധാനം, ശൗചാലയം, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഞായറാഴ്ച നിയന്ത്രണം തുടരും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഫെബ്രുവരി ആറിനും തുടരും.അവശ്യസർവീസുകൾക്കുമാത്രമാകും അനുമതി.

എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11-ന് ലോക്‌സഭയിൽ അവതരിപ്പിച്ചു.

കേന്ദ്രബജറ്റ് ചൊവ്വാഴ്ച രാവിലെ 11-ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു .സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരുന്നു. ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സർവേയും ഡിജിറ്റലായാണ് നൽകിയത്.

ചോദ്യോത്തരവേള, ശൂന്യവേള എന്നിവ  കാര്യപരിപാടിയിലില്ല. ബജറ്റ് അവതരിപ്പിച്ചശേഷം സഭ ബുധനാഴ്ച രാവിലെ പിരിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച ലോക്സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസത്തേക്കാണ് ചർച്ച. ചർച്ചയ്ക്ക് ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും. തുടർന്ന് ബജറ്റ് ചർച്ചയും നടക്കും.

 ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും. സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷവേളയിലാണ് എഴുപത്തിയഞ്ചാമത്തെ പൂർണ ബജറ്റ് ഇന്നവതരിപ്പിക്കപ്പെടുന്നത്.

 ഇതുവരെയായി 92-ഓളം ബജറ്റ് പ്രസംഗങ്ങൾ ഇന്ത്യ കേട്ടു. അതിൽ പതിനെട്ടെണ്ണം ഇടക്കാല ബജറ്റുകളോ ധനബില്ലുകളോ ആയിരുന്നു. ഫെബ്രുവരി അവസാന പ്രവൃത്തിദിവസമെന്ന കൊളോണിയൽ പതിവുമാറ്റി ഫെബ്രുവരി ഒന്നാം തീയതിയിൽ ബജറ്റവതരിപ്പിക്കുക എന്നരീതി നിലവിൽ വന്നത് 2017-ലാണ്. പഴയ കൊച്ചി ദിവാനായിരുന്ന അന്നത്തെ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടിയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യബജറ്റ് അവതരിപ്പിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സുസ്ഥിരവികസനം: കേരളം മുന്നിലെന്ന് സാമ്പത്തികസർവേ

ന്യൂഡൽഹി:നിതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. സൂചികയിൽ 75 സ്‌കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നിൽ. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢാണ് മുന്നിൽ.

മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകൾ, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും സംസ്ഥാനം മുന്നിലാണ്. കേരളത്തിൽ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്. ഇക്കാര്യത്തിൽ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നിലുള്ള ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇവ യഥാക്രമം 26, 25 ശതമാനം വീതമാണ്. ഉത്തർപ്രദേശിൽ 2015-16ൽ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോൾ 36.4 ശതമാനമായി കുറഞ്ഞെന്ന് സർവേയിൽ പറയുന്നു. 2014 ഒക്ടോബർ രണ്ടിന് ശുചിത്വഭാരത പദ്ധതി ആരംഭിച്ചതുമുതൽ കഴിഞ്ഞ ഡിസംബർ വരെ 10.86 കോടി ശൗചാലയങ്ങൾ രാജ്യത്തുണ്ടാക്കി.

ശുദ്ധ ഇന്ധനം (പാചകവാതകവും മറ്റും) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞെന്നാണ് സർവേയിൽ പറയുന്നത്. 2015-16ൽ സംസ്ഥാനത്തെ 72.1 ശതമാനം വീടുകളിൽ ശുദ്ധ ഇന്ധനം ഉപയോഗിച്ചിരുന്നത് 57.4 ശതമാനമായി കുറഞ്ഞു.ആയുർദൈർഘ്യം ഏറ്റവും കൂടുതൽ (75.3 വയസ്സ്) കേരളത്തിലും ഡൽഹിയിലുമാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ് (ആയിരത്തിൽ 4.4).

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂന്ന് ജില്ലകൾക്കുകൂടി കരാറായി; കേരളം മുഴുവൻ സിറ്റിഗ്യാസ് പദ്ധതിയിലേക്ക്.

മൂന്നു ജില്ലകളിൽക്കൂടി സിറ്റി ഗ്യാസ് നൽകാൻ കരാറായതോടെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും പ്രകൃതിവാതകം എത്താൻ സാധ്യതയൊരുങ്ങി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണത്തിന് ഷോള ഗ്യാസ്കോ ലിമിറ്റഡിന് പി.എൻ.ജി.ആർ.ബി. (പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ്) അനുമതി നൽകി.

എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഐ.ഒ.സി.-അദാനി കൺസോർഷ്യവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എ.ജി. ആൻഡ് പി. (അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസിഫിക് കമ്പനി)യുമാണ് സിറ്റി ഗ്യാസ് വിതരണച്ചുമതലക്കാർ. ബാക്കിവന്ന മൂന്നു ജില്ലകളിലേക്കാണു കഴിഞ്ഞദിവസം കരാർ നൽകിയത്. വീടുകളിൽ പാചകത്തിനു പ്രകൃതിവാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇതിനൊപ്പം പമ്പുകളിൽ ഇന്ധനമായും നൽകും.

നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതി വളരെപ്പതുക്കെയാണു നീങ്ങുന്നത്. പ്രാദേശികതലത്തിലെ അനുമതികളും തദ്ദേശസ്ഥാപനങ്ങളുമായുള്ള തർക്കങ്ങളുമാണു പ്രധാന തടസ്സം. കളമശ്ശേരി നഗരസഭയിൽ മാത്രമാണു കുറേ വീടുകളിൽ പ്രകൃതിവാതകം എത്തിയിട്ടുള്ളത്. സാഹചര്യങ്ങൾ അനുകൂലമായെന്നും എറണാകുളം നഗരത്തിലും വടക്കൻ ജില്ലകളിലും പൈപ്പിടൽ വേഗത്തിൽ നടക്കുകയാണെന്നും ഐ.ഒ.സി.-അദാനി കൺസോർഷ്യം അസറ്റ് ഹെഡ് അജയ് പിള്ള പറഞ്ഞു. എറണാകുളത്തുമാത്രം 11 സി.എൻ.ജി. പമ്പുകൾ തുറന്നിട്ടുണ്ട്.

jaico 1

തെക്കൻജില്ലകളിലും പൈപ്പിടലിനുള്ള നടപടികൾ പൂർത്തിയാകുകയാണ്. ഇതു തീരാൻ സമയമെടുക്കുമെന്നതിനാൽ വലിയ ടാങ്കുകളിൽ (എൽ.സി.എൻ.ജി.) ശേഖരിച്ച് സമീപപ്രദേശങ്ങളിൽ ഗ്യാസ് നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്. ചേർത്തലയിലെയും തിരുവനന്തപുരത്തെയും എൽ.സി.എൻ.ജി.യുടെ ജോലികൾ ജൂണിൽ പൂർത്തിയാകുമെന്ന് എ.ജി. ആൻഡ് പി. വൈസ് പ്രസിഡന്റും റീജണൽ ഹെഡ്ഡുമായ രഞ്ജിത്ത് രാമചന്ദ്രൻ പറഞ്ഞു. ചേർത്തല, വയലാർ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ വീടുകളിൽ വാതകമെത്തുക. തിരുവനന്തപുരത്തും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ പൈപ്പിടുന്നതിന്റെ നടപടികളും വേഗത്തിൽ നടക്കുന്നുണ്ട്. തെക്കൻ ജില്ലകളിൽ മാർച്ചോടെ 23 സി.എൻ.ജി. പമ്പുകൾ പൂർത്തിയാകും. ഇപ്പോൾ ആറെണ്ണമാണുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights