ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഒഴിവ്

ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിവിധ തസ്തികകളിലെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവ് പ്രോജക്ട് സ്റ്റാഫിന്റെതാണ്. സോഫ്റ്റ്വെയർ എൻജിനീയർ, ഇൻസ്ട്രക്ഷൻ ഡിസൈനർ തസ്തികകളിലാണ് മറ്റ് ഒഴിവുകൾ. പ്രോജക്ട് സ്റ്റാഫ് 13: സെന്റർ ഫോർ ക്യാംപസ് മാനേജ്മെന്റ് ഡെവലപ്മെന്റിലാണ് അവസരം.

മറ്റ് ഒഴിവുകൾ: സോഫ്റ്റ് വയർ എൻജിനീയർ 1 (ജനറൽ), ഇൻസ്ട്രക്ഷൻ ഡിസൈനർ 1 (ജനറൽ) എന്നിങ്ങനെയാണ് ഒഴിവുകൾ, കരാർ നിയമനമാണ്. യോഗ്യത ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഡേറ്റാ സയൻ സിൽ ബി.ഇ./ബി.ടെക്./ എം.ഇ./എം.ടെക്. രണ്ടുവർഷം പ്രവർത്തനപരിചയം. പിഎച്ച്.ഡി.ക്കാർക്ക് മുൻഗണന. പ്രായപരിധി 35 വയസ്സ്.

അപേക്ഷ ഇ മെയിലിൽ അയക്കണം, അവസാന തീയതി: മാർച്ച് 11. അപേക്ഷിക്കേണ്ട അവസാന തീയതി:മാർച്ച് 7. വിശദവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം
https://iisc.ac.in/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറുമായി മോട്ടോറോള എഡ്ജ് 30 പ്രോ പുറത്തിറക്കി

മോട്ടോറോളയുടെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോൺ എഡ്ജ് 30 പ്രോ പുറത്തിറക്കി. 49999 രൂപയാണ് ഇതിന് വില. ക്വാൽകോമിന്റെ ശക്തിയേറിയ സ്നാപ്ഡ്രാഗൺ 8 ജെൻ വൺ പ്രൊസസറാണ് ഈ ഫോണിന് ശക്തി പകരുന്നത്. 60 എംപി സെൽഫി ക്യാമറയും 50 എംപി പ്രധാന സെൻസറായെത്തുന്ന ഡ്യുവൽ റിയർ ക്യാമറയുമാണിതിന്.

jaico 1

ഫ്ളിപ്കാർട്ടിൽ മാർച്ച് നാലിന് വിൽപന ആരംഭിക്കും. ഫ്ളിപ്കാർട്ടിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5,000 രൂപ ഡിസ്കൗണ്ട് ലഭിക്കും. റീട്ടെയിൽ സ്റ്റോറുകളിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ 5000 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. ഇതുവഴി ഫോൺ 44,999 രൂപയ്ക്ക് വാങ്ങാനാവും. കൂടാതെ മോട്ടോറോള എഡ്ജ് പ്രോ ഉപഭോക്താക്കൾക്ക് 10000 രൂപ വിലമതിക്കുന്ന റിലയൻസ് ജിയോ ആനുകൂല്യങ്ങളും ലഭിക്കും.

> സവിശേഷതകൾ

6.7 ഇഞ്ച് 10 ബിറ്റ് ഒഎൽഇഡി എച്ച്ഡിആർ10 പ്ലസ് ഡിസ്പ്ലേയാണ് മോട്ടോറോള എഡ്ജ് 30 പ്രോയ്ക്ക്. പ്രീമിയം ത്രീഡി സാറ്റിൻ മാറ്റ് ഗ്ലാസ് ആണിതിന. ഐപി52 റേറ്റിങ് ഉള്ള വാട്ടർ ഡസ്റ്റ് റസിസ്റ്റൻസും ഫോണിനുണ്ട്. 144 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട് സ്ക്രീനിന്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ വൺ പ്രൊസസറിൽ 8ജിബി എൽപിഡിഡിആർ5 റാം, 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയുണ്ട്. 5ജി കണക്റ്റിവിറ്റിയുള്ള ഫോണിൽ 13 5ജി ബാൻഡുകൾ പിന്തുണയ്ക്കും.

ട്രിപ്പിൽ റിയർ ക്യാമറയിൽ 50 എംപി പ്രൈമറി സെൻസറും, 50 എംപി വൈഡ് ക്യാമറയുമാണുള്ളത്. മൂന്നാമത്തെ ക്യാമറ മാക്രോ ക്യാമറയാണ്. എച്ച്ഡിആർ10 പ്ലസ് ഫോർമാറ്റിൽ 8കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഇതിൽ സാധിക്കും. 60 എംപി ആ ണ് സെൽഫി കാമറ. ഡോൾബി അറ്റ്മോസ് സർട്ടിഫിക്കേഷനുള്ള സ്റ്റീരിയോ സ്പീക്കറുകളാണിതിന്. 4800 എംഎഎച്ച് ബാറ്ററിയിൽ 68 വാട്ട് ടർബോ ചാർജിങ് സൗകര്യമുണ്ട്. 15 മിനിറ്റിൽ 50 ശതമാനം ചാർജ് ചെയ്യാനാവും. ആൻഡ്രോയിഡ് 12 സ്റ്റോക്ക് വേർഷൻ ഓഎസ് ആണ് ഫോണിന്. ആൻഡ്രോയിഡ് 13, 14 അപ്ഡേറ്റുകൾ ഇതിൽ ലഭിക്കുമെന്നും കമ്പനി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓഹരി വിപണി ഇന്ന് തിരിച്ചുകയറി, സെൻസെക്സ് 1200 പോയന്റ് മുന്നേറി

യുദ്ധപ്രഖ്യാപനത്തോടെ തകർന്നടിഞ്ഞ ഇന്ത്യ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. ഈ ആഴ്ചയിലെ അവസാന വിപണി ദിവസമായ ഇന്ന് സെൻസെക്സ് 1100 പോയന്റ് നേട്ടത്തിലും നിഫ്റ്റി 16,600 മുകളിലുമാണ് വ്യാപാരം ആരംഭിച്ചത്. കനത്ത തകർച്ചയോടെയാണ് ഇന്നലെ വ്യാപരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച സെൻസെക്സ് 2700 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 450 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.

രാവിലെ 10.05ന് സെൻസെക്സ് 1319.65 പോയന്റ് ഉയർന്ന് 55,849.56 എന്ന നിലയിലും നിഫ്റ്റി 402.65 പോയന്റ് നേട്ടത്തിൽ 16.650 എന്ന നിലയിലുമാണ് വ്യാപനം പുരോഗമിക്കുന്നത്. താഴ്ന്ന നിലവാരത്തിലേക്ക് പോയ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തയാറായതോടെയാണ് സൂചികകളിൽ നേട്ടമുണ്ടായിട്ടുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മനുഷ്യ ശരീരത്തിൽ പേശികളുടെ മൂല്യം.

ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. പേശികൾ ചുരുങ്ങുമ്പോൾ ലാക്റ്റിക് അമ്ലം ഉണ്ടാവുന്നു. ഒരു തരം വിഷമായതിനാൽ ജോലിചെയ്യുമ്പോൾ ക്ഷീണം തോന്നുന്നു.പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് ടെൻഡൻ ആണ്. പേശിയെ മറ്റൊരു പേശിയുമായി ബന്ധിപ്പിക്കുന്നത് ഫസിയെ ആണ്.മനുഷ്യശരീരത്തിൽ 639 പേശികളുണ്ട്. 

അവയ്ക്ക് ഓരോന്നിനും പേരുകളുണ്ട്:

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു. ശരീരത്തിന്റെ പ്രധാന ചലനങ്ങളെല്ലാം അസ്ഥി പേശികളാണ് നിയന്ത്രിക്കുന്നത്‌. ഇവ നമ്മുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിപ്പിക്കാവുന്നവയാണ്. മൃദുല പേശികൾ ചില ആന്തരാവയവങ്ങളുടെ ഉപരിതലങ്ങളിലും രക്ത/മൂത്ര നാളികളുടെ ഭിത്തികളിലും കാണപ്പെടുന്നു. ഇവ നമുക്ക് ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ല. ഹൃദയ പേശികളും ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ലെങ്കിലും ഘടനാപരമായി അവ അസ്ഥി പേശികൾ പോലെയാണ്.ന്യൂറോണുകളേയും പേശികളേയും ബാധിക്കുന്ന അസുഖമാണ് ന്യൂറോമസ്കുലാർ അസുഖങ്ങൾ. ന്യൂറോണുകളുടെ നിയന്ത്രണത്തിലുള്ള പ്രശ്നങ്ങൾ തളർവാതത്തിന് കാരണമാകുന്നു.

മനുഷ്യശരീരത്തിൽ അറുനൂറിലധികം അസ്ഥി പേശികളുണ്ട്. പേശികളുടെ വർഗ്ഗീകരണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങളാലും, ചില പേശികൾ എല്ലാവരിലും കാണപ്പെടാത്തതിനാലും കൃത്യമായ എണ്ണത്തിൽ വ്യത്യാസം കാണപ്പെടുന്നു.പേശികൾക്ക് ചുരുങ്ങാനെ പറ്റുകയുള്ളു. നിവരണമെങ്കിൽ മറ്റൊരു പേശി ചുരുങ്ങണം. അതുകൊണ്ട് പേശികൽ ഇരട്ടയായി കാണാപ്പെടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒടിടിയിൽ പുതു രീതി വരും

ഒടിടി രംഗത്തെ പുതിയ മാറ്റങ്ങൾക്കു തുടക്കമിടുകയാണ് എയർടെൽ എക്സ്ട്രീം പ്രീമിയം എന്ന സൂപ്പർആപ് എന്ന് എയർടെൽ ഡിജിറ്റൽ മേധാവി ആദർശ് നായർ പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിനായി സാങ്കേതിക വിദ്യ ഒരുക്കുക, ഉള്ളടക്കം സമാഹരിക്കുക, വിതരണച്ചെലവും മാർഗങ്ങളും കണ്ടെത്തുക തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങൾ ഓരോ ഒടിടി ദാതാവും ഏറ്റെടുക്കുന്ന സ്ഥിതിക്കു പകരം, പല പല ഒടിടി ഉള്ളടക്കങ്ങൾ എയർടെൽ എക്സ്ട്രീം പ്രീമിയം വഴി ഉപയോക്താക്കളിലേക്ക് എത്തിക്കാനാകുന്നു. ഇപ്പോൾ 15 ഒടിടികളാണ് ഈ പ്ലാറ്റ്ഫോമിലെത്തിയിരിക്കുന്നത്. രാജ്യത്ത് ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമുള്ള ഒടിടികളുടെ വളർച്ച ഇംഗ്ലീഷിനെ കവച്ചുവയ്ക്കുന്നതാണെന്നും എക്സ്ട്രീം പ്രീമിയം ഈ ട്രെൻഡ് അനുസരിച്ചാണു തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഒടിടിയും കാണാൻ പ്രത്യേകം പ്രത്യേകം ആപ് ഡൗൺലോഡും ഓരോന്നിനും പണമടയ്ക്കാൻ ഓരോ രീതിയുമൊക്കെയായി പേക്ഷകർ നേരിടുന്ന അസൗകര്യം ഒഴിവാകാനും എയർടെലിന്റെ “ഓി ചാനൽ’ ആപ്പിനു കഴിയും. ഈ ആപ് മാത്രം സബ്സ്ക്രൈബ് ചെയ്താൽ ഇതിലുള്ള എല്ലാ ഒടിടികളിലെയും കണ്ടന്റ് ഉപയോഗിക്കാനാകും. മൊബൈൽ, ടാബ്, ലാപ്ടോപ്, ടിവി എന്നിങ്ങനെ എല്ലാ ഉപകരണങ്ങളിലും ആ ആപ് പ്രവർത്തിക്കുകയും ചെയ്യും. വർഷം 200 പുതിയ കണ്ടെന്റ് എങ്കിലും ഉൾപ്പെടുത്തും. ഉയർന്ന നിലവാരമുള്ള കണ്ടെന്റിനാണ് എക്സ്ട്രീം പ്രീമിയം അവസരം നൽകുന്നത്. കണ്ടന്റ് യൂട്യൂബ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് സമാഹരിക്കാനുള്ള ബുദ്ധിമുട്ട്, എല്ലാ ഉള്ളടക്കത്തിനും നിലവാരം ഉറപ്പാക്കുന്ന കാര്യത്തിലാണ്.

afjo ad

ഏതെങ്കിലും ഒടിടി, സിനിമ പ്രീമിയർ ചെയ്യുന്നതുപോലെയുള്ള പ്രത്യേക അവസരങ്ങളിൽ പ്രത്യേക ഫീസ് നൽകി അത് കാണാനും എക്സ്ട്രീം പ്രീമിയത്തിൽ അവസരമുണ്ട്. എയർടെൽ മൊബൈൽ ഫോൺ വരിക്കാർക്ക് ചില പ്രത്യേക പായ്ക്കുകളിൽ എക്സ്ട്രീം പ്രീമിയം പരിമിത തോതിൽ ലഭ്യമാകുമെന്ന് ആദർശ് നായർ പറഞ്ഞു. 5ജിയുടെ വരവ് ഒടിടി സേവനങ്ങളുടെ നിലവാരം ഇപ്പോഴത്തെക്കാൾ ഉയർത്തുമെന്ന് ആദർശ് നായർ പറഞ്ഞു. ലൈവ് സ്ട്രീമിങ്, എആർ, വിആർ എന്നിങ്ങനെ കണ്ടന്റ് പരമാവധി ആസ്വാദ്യകരമാകുന്നതിന് 5ജി വഴിയൊരുക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ജർമനിയിൽ നഴ്സിങ് മേഖലയിൽ അവസരം

നോർക്കാ റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ്ഏജൻസിയും സംയുക്തമായി ട്രിപ്പിൾ വിൻ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ളോമയോ ഉള്ള, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷാപരിശീലനം (ബി1 ലെവൽ വരെ) നൽകി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. മാർച്ച് 10നകം അപക്ഷിക്കണം. 45 വയസ്സ് കവിയാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഭാഷാപരിശീലനവും റിക്രൂട്ട്മെന്റും സൗജന്യം. ഉദ്യോഗാർഥികൾ www.norkaroots.orgയിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് 18004253939 ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇമെയിൽ:triplewin.norka@kerala.gov.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എസ്എസ്എൽസി, പ്ലസ്ട പാഠഭാഗങ്ങൾ ഒരാഴ്ചക്കുള്ളിൽ പഠിപ്പിച്ചു തീർക്കണം

ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയാറാക്കി എത്ര പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രഥമാധ്യാപകൻ മുഖേന വിദ്യാഭ്യാസ ഓഫിസർക്ക് നൽകണം. വിദ്യാഭ്യാസ ഓഫിസർമാർ ഇതു ക്രോഡീകരിച്ച് ആഴ്ച തോറും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു റിപ്പോർട്ട് നൽകും. എല്ലാ ശനിയാഴ്ചയും സ്കൂൾ തല റിസോഴ്സ് ഗ്രൂപ്പുകൾ ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച നടത്തണം.

ആദിവാസി മേഖലകളിലും തീരപ്രദേശങ്ങളിലും വിദ്യാർഥികളുടെ വീടുകളിലെത്തി പഠന പിന്തുണ നൽകാനുള്ള ശ്രമങ്ങളും നടത്തുന്നു. പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്നും സച്ചിൻ ദേവിന്റെ ശ്രദ്ധ ക്ഷണിക്കലിനു മന്ത്രി മറുപടി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇനി മുതൽ മാസ്ക് വച്ചും ഫെയ്സ്ഐഡി ഉപയോഗിച്ച് ഐഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കും

മാസ്ക് വച്ചും ഫെയ്സ്ഐഡി ഉപയോഗിച്ച് ഐഫോൺ അൺലോക്ക് ചെയ്യാനാകുമെന്ന് റിപ്പോർട്ട്, ഐഒഎസ് 15.4 ബീറ്റായിൽ മാസ്ക് വച്ചിരിക്കുമ്പോഴും ഫെയ്സ്ഐഡി ഉപയോഗിച്ച് ഐഫോൺ അൺലോക്ക് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഒഎസ് താമസിയാതെ അപ്ഡേറ്റായി എല്ലാ ഉപയോക്താക്കൾക്കും ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാസ്ക് ധരിച്ച് ഫെയ്സ്ഐഡി ഉപയോഗിച്ച് ഫോൺ അൺലോക് ചെയ്യാൻ ശ്രമിക്കുമ്പോൾ താഴേക്കു നോക്കാൻ പറഞ്ഞ് (Look Down) കമാൻഡ് വരുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ചും ഫോൺ ഉപയോഗിക്കുന്ന വ്യക്തി കണ്ണിനേക്കാൾ താഴ്ത്തിയാണ് ഫോൺ പിടിച്ചിരിക്കുന്നതെങ്കിലാണ് ഈ കമാൻഡ് വരിക.

• 37 പുതിയ ഇമോജികൾ

ഐഫോൺ ഉടമകൾക്ക് 37 പുതിയ ഇമോജികളും 75 സ്കിൻ ടോൺ അഡിഷൻസും ഐഒഎസ് 15.4ൽ ലഭിച്ചേക്കുമെന്ന് പറയുന്നു. കൂടാതെ, ഷെയർപ്ലേ ഓപ്ഷൻ ഷെയർ മെന്യുവിൽ കാണിച്ചു തുടങ്ങിയേക്കും. സിനിമകളും ടിവി ഷോകളും സംഗീതവും മറ്റു മീഡിയയും ഫെയ്സ്ടൈം ഉപയോഗിച്ച് കൂട്ടുകാരുമൊത്ത് ഷെയർ ചെയ്തു കാണുന്ന ഫീച്ചറാണ് ഷെയർ. ഗ്രൂപ്പിലുള്ള ആരെങ്കിലും ഒരു മീഡിയ പ്ലേ ചെയ്യുമ്പോൾ അത് ഗ്രൂപ്പിലുളള എല്ലാവർക്കും ലഭ്യമാകും.

• ആപ്പിളിന് നിയമം അനുസരിക്കാൻ ഇഷ്ടമല്ലെന്ന് ആരോപണം

ആപ്പിൾ കമ്പനിക്ക് പിഴയടയ്ക്കാനാണ് താത്പര്യം, അല്ലാതെ യൂറോപ്യൻ യൂണിയൻ കൊണ്ടുവന്നിരിക്കുന്ന ആന്റിട്രസ്റ്റ് നിയമങ്ങൾ പാലിക്കാൻ അവർ തയാറല്ലെന്ന് യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് മേധാവി മാർഗരതെ വെയർ ആരോപിച്ചു. നിയമങ്ങളെ വളഞ്ഞ വഴിയിൽ മറികടക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റും ഡിജിറ്റൽ ചീഫും കൂടിയായ അവർ പറഞ്ഞു.

• ഗൂഗിൾ ഹാങ് ഔട്ട്സിനു പകരം ഗൂഗിൾ ചാറ്റ്

ഗൂഗിൾ വർക്ക്സ് ഉപയോഗിക്കുന്നവർക്ക് ഇനി ഗൂഗിൾ ഹാങ്ഔട്ട്സിനു പകരം ഗൂഗിൾ ചാറ്റ് ആയിരിക്കും മാർച്ച് മുതൽ ലഭിക്കുക എന്ന് കമ്പനി അറിയിച്ചു. മാർച്ച് 22 മുതൽ ഗൂഗിൾ ചാറ്റ് ആയിരിക്കും ഡീഫോൾട്ട് ചാറ്റ് ആപ്. അതിനു ശേഷം ആരെങ്കിലും വെബിലുള്ള ജിമെയിലിൽ ഹാങ്ഔട്ട് ഉപയോഗിക്കാൻ ശ്രമിച്ചാൽ അവരെയും ഗൂഗിൾ ചാറ്റിലേക്ക് റീഡയറക്ട് ചെയ്യുമെന്നും കമ്പനി പറയുന്നു.

• 20w യുഎസ്ബി സി ചാർജറുമായി ആങ്കർ

വിവിധ ഫോണുകൾക്കൊപ്പം ഉപയോഗിക്കാവുന്ന യുഎസ്ബി സി ചാർജർ അവതരിപ്പിച്ചിരിക്കുകയാണ് ആങ്കർ കമ്പനി. പവർപോർട്ട്-III എന്നു പേരിട്ടിരിക്കുന്ന ചാർജറിന് 1,499 രൂപയാണ് എംആർപി. ആമസോണിൽ ഇപ്പോൾ ഇത് 1,299 രൂപയ്ക്കു വാങ്ങാം. ചാർജറിന് 18 മാസത്തെ വാറന്റിയും കമ്പനി നൽകുന്നുണ്ട്. വിവിധ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഇതു നിർമിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ക്രിപ്റ്റോകറൻസി ആയുധമാക്കി റഷ്യയുടെ യുദ്ധം

ലോകരാജ്യങ്ങളെല്ലാം തന്നെ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധവുമായി രംഗത്തുണ്ടെങ്കിലും പുട്ടിന്റെ മനസ്സ് മാറ്റാൻ അതിനൊന്നും കഴിയുന്നില്ല. കഴിഞ്ഞയാഴ്ച യുദ്ധത്തിൽനിന്നു റഷ്യ പിന്മാറുകയാണെന്ന പ്രതീതി ഉണ്ടാക്കിയിട്ട് വീണ്ടും ശക്തിയോടെ യുകൻ വിമത കേന്ദ്രങ്ങളിലേക്ക് റഷ്യൻ സേന മുന്നേറ്റം നടത്തി. ആരൊക്കെ എന്തൊക്കെ എതിർപ്പുകൾ പ്രകടിപ്പിച്ചാലും പുട്ടിൻ വിശ്വാസമർപ്പിച്ചിരിക്കുന്നത് ക്രിസ്റ്റോ കറൻസികളിലാണ്.അതായത് രാജ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾക്കൊന്നും റഷ്യയുടെ സാമ്പത്തിക അടിത്തറ ഇളക്കുവാൻ പറ്റില്ലെന്നർത്ഥം.

jaico 1

• ക്രിപ്റ്റോ കറൻസികളുടെ ശക്തി

ക്രിപ്റ്റോകറൻസികളുടെ എല്ലാത്തരം കള്ളകളികളും നിയന്ത്രിക്കുന്നത് റഷ്യയിൽ നിന്നാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. യുദ്ധം പോലൊരു സാഹചര്യത്തിൽ പോലും പരമ്പരാഗത ബാങ്കുകളെയോ, സാമ്പത്തിക ഉറവിടങ്ങളെയോ ആശ്രയിക്കാതെ ക്രിപ്റ്റോകറൻസിയെന്ന സമാന്തര സമ്പദ്വ്യവസ്ഥയെയാണ് പുട്ടിൻ ആശ്രയിക്കുന്നത്. ആരാലും നിയന്ത്രിക്കപ്പെടാത്ത വ്യവസ്ഥയിലുള്ള ക്രിപ്റ്റോ കറൻസികളുടെ ശക്തിയാണ് റഷ്യ-യുകൻ സംഘർഷം വെളിപ്പെടുത്തുന്നത്.

• അനധികൃത ഫണ്ടുകൾ ഏറെ

ഡോളറിനെ അപേക്ഷിച്ച് റഷ്യൻ റൂബിളിന്റെ മൂല്യം 9 ശതമാനം ഇടിഞ്ഞെങ്കിലും റൂബിളിൽ തന്നെ ഇടപാടുകൾ നടത്തണമെന്ന് അവർക്ക് ഒരു നിർബന്ധവുമില്ല. റഷ്യയെ പിന്തുണക്കുന്ന ചൈനക്കും അവരുടേതായ ഡിജിറ്റൽ കറൻസി ഉണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വളരെ മുൻപ് തന്നെ ആസൂത്രണം ചെയ്തിട്ടാണ് റഷ്യ യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നത്. ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യക്ക് പോലും ബദൽ മാർഗങ്ങൾ റഷ്യയിലുണ്ടെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൂടാതെ ഹൈഡ എന്ന ഡാർക്ക് വെബ് മാർക്കറ്റ് വഴി അനധികൃത ഫണ്ടുകൾ റഷ്യ ആവശ്യത്തിലധികം ശേഖരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നിരവധി ഒഴിവുകളുമായി ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയിൽ 42 ഒഴിവുകൾ. റെഗുലർ/ കരാർ വിഭാഗത്തിലാണ് ഒഴിവ്. ഫെബ്രുവരി 23 മുതൽ മാർച്ച് 15 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത

 > ഹെഡ്/ ഡെപ്യൂട്ടി ഹെഡ് : ചാർട്ടേർഡ് അക്കൗണ്ടന്റ് / ഫുൾ ടൈം എം.ബി.എ പിജിഡിഎം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് തത്തുല്യ യോഗ്യത ഒപ്പം പത്ത് വർഷത്തെ പ്രവൃത്തി പരിചയം.

 > സീനിയർ മാനേജർ : ചാർട്ടേർഡ് അക്കൗണ്ടന്റ് / ഫുൾ ടൈം എം.ബി.എ/പിജിഡിഎം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് തത്തുല്യ യോഗ്യത ഒപ്പം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

 > മാനേജർ- റിസ്ക്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്ക്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്) കംപ്യൂട്ടർ സയൻസ്/ ഡാറ്റ സയൻസ് വിഭാഗങ്ങളിലേതിലെങ്കിലും ബിഇ/ ബിടെക്ക് അല്ലെങ്കിൽ മാത്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ബിരുദം ഒപ്പം മൂന്ന് വർഷത്തെ പ്രവർത്തി പരിചയം.

 > മാനേജർ: ഫ്രോഡ് റിസ്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്) കംപ്യൂട്ടർ സയൻസ്/ ഐടി/ ഡാറ്റ സയൻസ് / മെഷീൻ ലേർണിങ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ബിഇ/ ബി.ടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ ഐടി വിഭാഗത്തിൽ ബിരുദം ഒപ്പം എസ്എഎസ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും .

> അപേക്ഷ ഫീസ്

ജനറൽ, ഇഡബ്യുഎസ്, ഒബി.സി വിഭാഗങ്ങൾക്ക് 600 രൂപ. എസ്സി/ എസ്.ടി/ പിഡബ്ല്യുഡി, വനിതകൾ എന്നിവർക്ക് 100 രൂപ . വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം..https://www.bankofbaroda.in/ opportunitie

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights