Month: February 2022
ഭീഷ്മപർവം ട്രെയിലറെത്തി ക്ലാസ് എന്ന് ആരാധകർ
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന “ഭീഷ്മപർവ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ് ട്രെയ്ലറിന്റെ മുഖ്യ ആകർഷണം. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയിലറിൽ കാണാം.
ഭീഷ്മപർവത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നതിന്റെ സൂചനകളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി അർധരാത്രിയിൽ റിലീസ് ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കകം 6 ലക്ഷത്തിലധികം പ്രേക്ഷകരെയും ട്രെയിലർ സ്വന്തമാക്കിക്കഴിഞ്ഞു.
ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭീഷ്മപർവം’. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും “ഭീഷ്മപർവത്തിൽ അണിനിരക്കുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫ്ലിപ്കാർട്ടിൽ വൻ ഓഫർ; 5,490 രൂപയ്ക്ക് വാഷിങ് മെഷീൻ, 11,999 രൂപയ്ക്ക് തോംസൺ സ്മാർട് ടിവി
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ ഫെബ്രുവരി 23 മുതൽ 28 വരെയാണ് “ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് ഡേ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. 40 ഇഞ്ച് എൽഇഡി സ്മാർട് ടിവി 16,999 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും.
ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 8,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 99,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 8,499 രൂപയ്ക്കും വിൽക്കുന്നു.
ഫ്ലിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 7,099 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 27,990 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസൺ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 5,490 രൂപയാണ്.
ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്. തോംസൺ സ്മാർട് ടിവി 2018 ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകൾ, എയർ കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി. 120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസൺ 1963 ൽ ജിറാത്തോമിക് ടെക്നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ് മെഷീനുകൾ പുറത്തിറക്കിയത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ*(ICAI) നടത്തുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ്സ്(CA) പരീക്ഷൾക്ക് അപേക്ഷിക്കാം. മെയ് മാസം നടത്തുന്ന പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെ അപേക്ഷ സമർപ്പിക്കാം.
മെയ് 23, 25, 27, 29 തീയതികളിലായി ഫൗണ്ടേഷൻ എക്സാം നടക്കും ഗ്രൂപ് | ഇന്റർമീഡിയേറ്റ് പരീക്ഷ മെയ് 15 മുതൽ മെയ് 23 വരെ നടക്കും. ഗ്രൂപ്പ് II മെയ് 24 മുതൽ മെയ് 30 വരെ. ഗ്രൂപ്പ് | ഫൈനൽ പരീക്ഷ മെയ് 14 മുതൽ 21 വരെയാണ്. ഗ്രൂപ്പ് ബി പരീക്ഷ മെയ് 23 മുതൽ 29 വരെയാണ്.
ഇന്റർനാഷണൽ ടാക്സേഷൻ അസസ്മെന്റ് പരീക്ഷ മെയ് 14 മുതൽ 17 വരെയാണ്. ഓൺലൈനായാണ് പരീക്ഷയ്ക്ക് അപേക്ഷിക്കോണ്ടത്. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. https://icaiexam.icai.org/
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എല്ലാ രജിസ്ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് ഏർപ്പെടുത്തുന്നു
ഇനി മുതൽ എല്ലാ രജിസ്ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ സ്റ്റാമ്പിങ് ഏർപ്പെടുത്തുന്നു. മുദ്രപ്പത്രങ്ങൾ തുടർന്നും നിലവിലുണ്ടാകും. എന്നാൽ, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകളും നടത്താം. മാർച്ചുമുതൽ ഇത് നിലവിൽവന്നേക്കും. നിലവിൽ, മുദ്രപ്പത്രവില ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ഇ സ്റ്റാമ്പിങ് നിർബന്ധം. ഇനി ചെറിയ ഇടപാടുകൾക്കുകൂടി ഈ സൗകര്യം ലഭിക്കും. വാടകച്ചീട്ടിനുപോലും ഇ സ്റ്റാമ്പിങ് മതിയാകും.
ഗുണങ്ങൾ
• മുദ്രപ്പത്രത്തിന്റെ പേരിലുള്ള തട്ടിപ്പ് തടയാം.
• സർക്കാരിനും സാമ്പത്തിക മെച്ചം.
• മുദ്രപ്പത്രത്തിന്റെ പേരിൽ വെണ്ടർമാർക്ക് നൽകുന്ന കമ്മിഷൻ ഇനത്തിലെ ചെലവ് കുറയും.
ആധാരത്തിൽ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയാണ്. മഷിയിൽ വിരൽ മുക്കി അടയാളം പതിക്കുന്ന പരമ്പരാഗത സമ്പ്രദായവും ഒഴിവാകും. പകരം ഡിജിറ്റലായി വിരലടയാളം പതിക്കും. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭ്യമാക്കും. കർണാടകത്തിലും മറ്റും ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. വസ്തുവിൽപ്പനയിൽ ഏറെ തട്ടിപ്പുകൾക്ക് സാധ്യതയുള്ളതിനാൽ വിൽക്കുന്നയാൾ നിർബന്ധമായും സബ് രജിസ്ട്രാറുടെ മുന്നിലെത്തണമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ല.
സ്ഥലം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഫോട്ടോയും ഇതേ മാതൃകയിൽ ഡിജിറ്റലായി ആധാരത്തിൽ പതിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുന്നതാണ് നിലവിലെ രീതി. കാലാന്തരത്തിൽ ഫോട്ടോയും വിരലടയാളവും അവ്യക്തമാകുന്നത് ഒഴിവാക്കാനാണ് ഇവ ഡിജിറ്റലായി പതിക്കുന്നത്. ഇതോടെ ആധാരങ്ങൾ പൂർണമായും ഡിജിറ്റലാകും. മുൻ ആധാരങ്ങളുടെ പകർപ്പുകളും ഓൺലൈനിൽ ലഭ്യമാക്കും. ഇതിനുള്ള ഫീസും അപേക്ഷയും ഓൺലൈനായി അടച്ചാൽ ഓൺലൈനായിത്തന്നെ പകർപ്പും ലഭ്യമാക്കും.
രജിസ്ട്രേഷൻ ഇടപാടുകൾക്ക് സർക്കാരിലേക്ക് അടയ്ക്കേണ്ട തുക പൂർണമായി ഇ-സ്റ്റാമ്പിങ് വഴിയാക്കുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ്. മുദ്രപ്പത്രത്തിന്റെ ദൗർലഭ്യം ഇനി പ്രശ്നമാകില്ല. വിവിധതരം രജിസ്ട്രേഷനുകൾ എളുപ്പമാകും. ആധാരങ്ങളുടെ പകർപ്പ്, ബാധ്യതാ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ് തുടങ്ങി സാധാരണക്കാർക്ക് ആവശ്യമായി വരുന്ന രേഖകളെല്ലാം ഓൺലൈനായി ലഭിക്കുന്നത് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതി ഒഴിവാക്കും. -വി.എൻ. വാസവൻ, രജിസ്ട്രേഷൻ മന്ത്രി.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സെൻസെക്സിൽ നഷ്ടം 1426 പോയന്റ്,നിഫ്റ്റി 16,600നു താഴെ
യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ വിപണിയിൽ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെൻസെക്സ് 56,000നും താഴേയ്ക്കുപതിച്ചു. ഏഴാമത്തെ ദിവസമാണ് വിണി നഷ്ടത്തിൽ തുടരുന്നത്. സെൻസെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തിൽ 16,655ലുമാണ് വ്യാപാരം ആരംഭിച്ചത്. സൈനിക നീക്കത്തിന് റഷ്യ മുതിർന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു. 2014നുശേഷം ഇതാദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്.
യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ പ്രധാനമായും നഷ്ടത്തിൽ. നെസ്ലെ മാത്രമാണ് നേരിയ നേട്ടത്തിലുള്ളത്.ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. മൂന്നുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യ ശരീരത്തിലെ ആമാശയവും ആരോഗ്യവും..
മനുഷ്യശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് ആമാശയം.ആമാശയത്തിൽവെച്ച് ആഹാരം ചവച്ചരക്കപ്പെടുന്നു.റോമാ ലിപിയിലുള്ള അക്ഷരം “j”-യുടെ ആകൃതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.ആമാശയത്തിൽവെച്ച് ആഹാരം അരയ്ക്കപ്പെടുന്നു.ആമാശയത്തിനു ചുറ്റുമുള്ള പേശികൾകൊണ്ടാണ് ഇതു സാദ്ധ്യമാകുന്നത്.ആമാശയത്തിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് ആമാശയഗ്രന്ഥി.ആമാശയത്തിന് മൂന്ന് പാളികളുണ്ട്. ഉള്ളിൽ നിറയെ മടക്കുകൾ ഉള്ള, ആഗ്നേയ ഗ്രന്ഥികളുള്ള പാളി. പിന്നെ ആമാശയത്തിന്റെ സങ്കോചവികാസത്തിനുള്ള പേശികളുള്ള പാളി. പിന്നെ പൊതിഞ്ഞു സംരക്ഷിക്കുന്ന പുറത്തെ പാളി. അന്നനാളത്തിന്റെയും ചെറുകുടലിന്റെയും ഇടയിലായാണ് ആമാശയം സ്ഥിതി ചെയ്യുന്നത്. ആഹാരം ദഹിക്കുന്നതിനു ആവശ്യമായ രാസാഗ്നികളും അമ്ലങ്ങളും ഉത്പാദിപ്പിക്കുന്നത് ആമാശയത്തിൽ വെച്ചാണ്.ആമാശയത്തിൽ വെച്ചാണ് ഭക്ഷണം വിഘടിച്ച് അടിസ്ഥാന പോഷക ഘടകങ്ങളായി തിരിയുന്നത്. മൂന്നുപാളി പേശികൾ കൊണ്ട് നിർമ്മിച്ച ഒരു തരം സഞ്ചിയാണ് ആമാശയം.ആഹാരം എത്തുന്നതോടെ ആമാശയം സങ്കോചവികാസങ്ങളിലൂടെ ദഹന പ്രക്രിയക്ക് തുടക്കമിടുന്നു.ദഹന രസങ്ങളുമായി കൂടിക്കലർന്നു ആഹാരം ഒരു തരം കുഴമ്പ് പരിവത്തിലാകുന്നു.പിന്നീട് ചെറുകുടലിന്റെ തുടക്കമായ ഡുവൊഡിനത്തിൽ കടക്കുന്നു.അവിടെ നിന്ന് കുടലിലൂടെ കടന്നു പോകുമ്പോഴാണ് ശരീരം പോഷകാംശങ്ങൾ ആഗീരണം ചെയ്യുന്നത്.അന്നനാളത്തിന്റെയും ചെറുകുടലിന്റെയും ഇടയിലായാണ് ആമാശയം സ്ഥിതി ചെയ്യുന്നത്.ആവശ്യത്തിനനുസരിച്ച് ഒരളവോളം വികസിക്കാൻ ആമാശയത്തിനു കഴിവുണ്ട്. ആമാശയ ഭിത്തികൾക്ക് ചെറിയ തോതിൽ ഇലാസ്ടിക് സ്വഭവമുള്ളതിനാലാണത്.ശരീര പ്രകൃതിയനുസരിച്ച് ആമാശയത്തിന്റെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാകും. എങ്കിലും ആമാശയത്തിന്റെ ശരാശരി വ്യാപ്തി 1.2 ലിറ്റർ ആണ്.
*പലപ്പോഴും നഷ്ടപ്പെടരുതാത്ത അല്ലെങ്കിൽ അവഗണിക്കപ്പെട്ട 10 വ്യവസ്ഥകൾ;
ഗ്യാസ്, ബ്രാമ്പിങ്, മലബന്ധം, വയറിളക്കം തുടങ്ങിയ വയറിലെ പ്രശ്നങ്ങൾ അസുഖകരമായവയാണ്. മിക്ക കേസുകളിലും, ഞങ്ങൾ കഴിച്ചതോ ( ഭക്ഷണം വിഷം പോലെയുള്ളവ), പിടികൂടി ( വയറുവേദന പോലെ), അല്ലെങ്കിൽ സ്ഥിരമായി അനുഭവപ്പെടുന്ന അനുഭവങ്ങൾ (ആർത്തവസമയത്ത് ഉത്തേജനം തുടങ്ങിയവ) അവയുമായി ബന്ധപ്പെട്ടതാണ്.
മറ്റു ചില സമയങ്ങളിൽ, ഒരു പ്രശ്നം നീലനിറത്തിൽ പ്രത്യക്ഷപ്പെടാറില്ല, അതിനു വ്യക്തമായ കാരണം ഇല്ല.
ഇത് സംഭവിക്കുകയും, രോഗലക്ഷണങ്ങൾ രൂക്ഷമാവുകയും, നിരന്തരം, അല്ലെങ്കിൽ വഷളാകുകയും ചെയ്താൽ, ഒരു കാരണം അന്വേഷിക്കാൻ ഡോക്ടറെ കാണണം.
സാധാരണയായി പറഞ്ഞാൽ, വാരിയെല്ലുകൾക്ക് അടുത്തുള്ള അടിവയറിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ അന്നനാളം, വയറുവേദന, ചെറുകുടലിൽ ഉൾപ്പെടുന്നു. അടിവയറ്റിൽ സംഭവിക്കുന്ന ലക്ഷണങ്ങൾ മലദ്വാരം, വലിയ കുടൽ (അനുബന്ധം, സെക്യം, കോളൻ, മലാശയം എന്നിവയുൾപ്പെടെ) ഉൾപ്പെട്ട താഴ്ന്ന ജി.ഐ ട്രാക്റ്റിനെ സംബന്ധിച്ചുള്ളതാണ്.
ലക്ഷണങ്ങൾ ജി.ഐ ട്രാക്ടറിൽ തന്നെ ഉണ്ടായേക്കാമെങ്കിലും, അണുബാധ, ഹോർമോൺ അസന്തുലിതാവസ്ഥ അല്ലെങ്കിൽ സ്വമേധയാ രോഗങ്ങൾ പോലുള്ള വലിയ വ്യവസ്ഥയിൽ ഒരു വയറു പ്രയാസം ഉണ്ടാകുന്ന സമയങ്ങളുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പുതിയ ഐഡിയയുമായി ജൂനിയോ സ്റ്റാർട്ട് അപ്പ്
കുട്ടികൾക്ക് വേണ്ടി ഒരു ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ജൂനിയോ എന്ന സ്റ്റാർട്ട് അപ്പ്. പേടിഎമ്മിൽ ഉദ്യോഗസ്ഥരായിരുന്ന അങ്കിത് ഗെര, ശങ്കർനാഥ് എന്നിവർ ചേർന്നാണ് 2020 ൽ ഡൽഹിയിൽ ജൂനിയോയ്ക്ക് തുടക്കമിട്ടത്. ജൂനിയോ എന്ന് തന്നെയാണ് ഇവർ തയ്യാറാക്കിയിരിക്കുന്ന ആപ്പിന് പേര്. സംഗതി ഇങ്ങനെയാണ്. കുട്ടികളുടെ ഫോണിലും രക്ഷിതാക്കളുടെ ഫോണിലും ജൂനിയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നു. രക്ഷിതാവിന്റെ നിയന്ത്രണത്തിലായിരിക്കും കുട്ടികളുടെ ജൂനിയോ അക്കൗണ്ട്. ജൂനിയോ ആപ്പ് ആൻഡ്രോയിഡിലും ഐഓഎസിലും ലഭ്യമാണ്. കുട്ടികൾക്കും,
രക്ഷിതാക്കൾക്കും ഒരു പോലെ ഫോൺനമ്പറുകൾ ഉപയോഗിച്ച് ഇതിൽ അക്കൗണ്ടുകൾ തുടങ്ങാം. ലളിതമായ കെവൈസി വെരിഫിക്കേഷനിലൂടെ കുട്ടികൾക്ക് വേണ്ടിയുള്ള വിർച്വൽ പ്രീപെയ്ഡ് കാർഡ് രക്ഷിതാക്കൾക്ക് നിർമിച്ചെടുക്കാം. സാമ്പത്തിക ഇടപാടിനുള്ള പിന്തുണ നൽകുന്നത് ആർബിഎൽ ബാങ്ക് ആണ്. റുപേയുടെ (Rupay) പിന്തുണയിലാണ് കാർഡ് ഇടപാടുകൾ നടക്കുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള വിർച്വൽ കാർഡ് നിർമിക്കപ്പെട്ടാൽ രക്ഷിതാക്കൾക്ക് ഈ കാർഡിൽ പണം ഇട്ടുകൊടുക്കാം. ഈ കാർഡ് ഓൺലൈൻ ഇടപാടുകൾക്കെല്ലാം ഉപയോഗിക്കാനും സാധിക്കും. സാധാരണ നമ്മൾ ഉപയോഗിക്കുന്ന പോലുള്ള ഫിസിക്കൽ കാർഡ് ദിവസങ്ങൾക്കുള്ളിൽ കയ്യിൽ കിട്ടുകയും ചെയ്യും. ഈ കാർഡ് എവിടെയും ഉപയോഗിച്ച് ഇടപാട് നടത്താനാവും.
കൂട്ടികൾ എവിടെയെല്ലാം പണം ചിലവഴിക്കുന്നുവെന്ന് മൊബൈൽ ആപ്പ് വഴി രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും. ഇടപാട് സംബന്ധിച്ച് കുട്ടികൾക്കും രക്ഷിതാവിനും ഒരു പോലെ നോട്ടിഫിക്കേഷൻ ലഭിക്കും. എത്ര ദിവസങ്ങൾക്ക് ശേഷം ഈ രീതിയിൽ പോക്കറ്റ് മണി നൽകണം എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. അതായത് ഒരോ ആഴ്ചയിലും കുട്ടികളുടെ അക്കൗണ്ടിൽ നിശ്ചിത തുക ക്രെഡിറ്റാവുന്ന രീതിയിൽ സെറ്റ് ചെയ്യാം. ഇത് ഒരു മാസത്തെ ഇടവേള വരെ ലഭ്യമാണ്. ജൂനിയോയുടെ വിർച്വൽ കാർഡും, ഫിസിക്കൽ കാർഡും വെറും പ്രീപെയ്ഡ് കാർഡ് മാത്രമാണ്. ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടാവില്ല.റീച്ചാർജ് ചെയ്യുന്ന തുക ഈ കാർഡ് വഴി ചിലവാക്കാം എന്ന് മാത്രം.
10000 രൂപ വരെ മാത്രമേ ഈ കാർഡ് വഴി പരമാവധി ചിലവഴിക്കാനാവൂ. മാസങ്ങൾക്ക് മുമ്പാണ് ജൂനിയോ ആപ്പ് പുറത്തിറക്കിയത്. ഇതിനകം പത്ത് ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ദിവസവും 10000 ൽ ഏറെ ഇടപാടുകൾ കാർഡ് വഴി നടക്കുന്നുണ്ട്. ഇതുവരെ ആറ് ലക്ഷത്തിലേറെ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഏകദേശം മൂന്ന് ലക്ഷം പേർ കുട്ടികളാണ്.ഒരു ഫിസിക്കൽ ജൂനിയോ കാർഡിനായി കമ്പനി 99 രൂപ ഈടാക്കും. കാർഡ് വഴി നടക്കുന്ന ഇടപാടുകൾക്കും നിശ്ചിത തുക കമ്പനിക്ക് ലഭിക്കും. ഈ രീതിയിലാണ് ജൂനിയോ സംരംഭത്തിന്റെ വരുമാനം. 1 1.5 ശതമാനം വരെയാണ് ഇത്. പ്രചാരം വർധിപ്പിക്കാനുള്ള ഓഫറുകൾ അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുകയാണ്. മുതിർന്ന കുട്ടികൾക്കായി സേവിങ്സ് അക്കൗണ്ട് ഒരുക്കാനും ജൂനിയോയ്ക്ക് പദ്ധതിയുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള പി.എസ്.സി. 76 തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ ആദ്യഘട്ടം മേയിൽ തുടങ്ങും
പത്താം ക്ലാസുവരെ യോഗ്യതയുള്ള 76 തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷ മേയ്, ജൂൺ മാസങ്ങളിലായി നാല് ഘട്ടമായി നടത്തും. 157 കാറ്റഗറികളിലായി 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്. കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, റിസർവ് വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, ബിവറേജസ് കോർപ്പറേഷൻ എൽ.ഡി. ക്ലാർക്ക്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തുടങ്ങിയവയാണ് തസ്തികകൾ.
അപേക്ഷകർ പരീക്ഷയെഴുതുമെന്ന് മുൻകൂട്ടി ഉറപ്പ് നൽകണം. മാർച്ച് 11 വരെ ഇതിന് സമയം നൽകും. അതിനുള്ളിൽ ഉറപ്പ് നൽകാത്തവരുടെ അപേക്ഷകൾ അസാധുവാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകുമ്പോൾ ചോദ്യങ്ങൾ ഏതുഭാഷയിൽ വേണമെന്നും പരീക്ഷാകേന്ദ്രം ഏത് ജില്ലയിലാകണമെന്നും അറിയിക്കണം.സമാനയോഗ്യതയുള്ള തസ്തികകൾക്ക് പൊതുപ്രാഥമികപരീക്ഷയും അതിൽ വിജയിക്കുന്നവർക്ക് അന്തിമപരീക്ഷയും നടത്തുന്ന രീതി കഴിഞ്ഞവർഷമാണ് പി.എസ്.സി. ആരംഭിച്ചത്.
ആദ്യ പ്രാഥമികപരീക്ഷകൾ കഴിഞ്ഞ് ഒരുവർഷം തികയുമ്പോഴേക്കും രണ്ടാമതും പരീക്ഷ നടത്താനാകുന്നത് ഉദ്യോഗാർഥികൾക്ക് അവസരങ്ങൾ ഉറപ്പാക്കാനാണെന്ന് ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു. 192 തസ്തികകൾക്കാണ് ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടത്തിയത്. 18 ലക്ഷത്തോളം അപേക്ഷകൾ അന്നുണ്ടായിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ അന്തിമപരീക്ഷ നടന്നു. പ്രധാന തസ്തികകളായ ലാസ്റ്റ് ഗ്രേഡ്, എൽ.ഡി. ക്ലാർക്ക് എന്നിവയുടെ സാധ്യതാപട്ടിക മാർച്ചിൽ പ്രസിദ്ധീകരിക്കും. രേഖാപരിശോധന പൂർത്തിയാക്കി ഏപ്രിൽ, മേയ് മാസങ്ങളിൽ റാങ്ക്പട്ടികയും പുറത്തിറക്കാനാണ് തീരുമാനം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടെലികമ്യൂണിക്കേഷൻ വകുപ്പിൽ യുവപ്രൊഫഷണലുകൾക്ക് അവസരം
ടെലികമ്യൂണിക്കേഷൻ വകുപ്പിൽ യുവ പ്രൊഫഷണലുകൾക്ക് ഹ്രസ്വകാല അവസരം. പബ്ലിക് പോളിസി, പബ്ലിക് ഔട്ട് റീച്ച് ആൻഡ് കമ്യൂണിക്കേഷൻ, ആർ ആൻഡ് ഡി, പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയവ ഉൾപ്പെടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ മനസ്സിലാക്കാനും അവയിൽ പ്രവർത്തിക്കാനും അവസരം ലഭിക്കും.
• ബി: എം.ബി.എ./സി.എ./ ഐ.സി.ഡബ്ല്യു. എ./സി.എഫ്.എ. യോഗ്യത.
• സി: നിയമത്തിൽ ഡിഗ്രി/പി.ജി.യും നിശ്ചിത ഡൊമൈൻ പരിജ്ഞാനവും.
• ഡി: ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ് പി.ജി./ഓപ്പറേഷൻസ് റിസർച്ച് സ്പെഷ്യലൈസേഷനോടെയുള്ള എം.ബി.എ.
ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക്: dot.gov.in/latestupdates