സാംസങ് ഗാലക്സി ടാബ് എസ്8 ഇന്ത്യയിൽ അവതരിപ്പിച്ചു

സാംസങിന്റെ ഗാലക്സി ടാബ് എസ് പരമ്പര ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. ഗാലക്സി ടാബ് എസ്8 അൾട്രയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വൈഫൈ പതിപ്പിന് 1,08,999 രൂപയാണ് വില. ഇതിന്റെ 5ജി പതിപ്പിന് 1,22,999 രൂപയാണ് വില. 14.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. അലൂമിനിയം ഫ്രെയിമിൽ നിർമിതമായ ടാബിൽ 12 എംപി ഫ്രണ്ട് ക്യാമറകളുണ്ട്. 4എൻഎം സ്നാപ്ഡ്രാഗൺ 8ജെൻ വൺ പ്രൊസസർ ചിപ്പിലാണ് ഗാലക്സി എസ്8 സീരീസ് എത്തുന്നത്. വൈഫൈ 6ഇ പിന്തുണയ്ക്കുന്ന ആദ്യ ഗാലക്സി ടാബ് ലെറ്റ് ആണിത്. ഇതുവഴി അതിവേഗ സുരക്ഷിത നെറ്റ് വർക്ക് സാധ്യമാവും. 45 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.

ഗാലക്സി ടാബ് എസ്8, ഗാലക്സി ടാബ് എസ്8 പ്ലസ് എന്നിവയ്ക്ക് 8 ജിബി 128 ജിബി സ്റ്റോറേജ് പതിപ്പാണുള്ളത്. എസ്8 പ്ലസിന്റെ വൈഫൈ പതിപ്പിന് 87999 രൂപയും 5ജി പതിപ്പിന് 87999 രൂപയും ആണ് വില. ടാബ് എസ് ന്റെ വൈഫൈ പതിപ്പിന് 58999 രൂപയും 5ജി പതിപ്പിന് 70999 ഉം ആണ് വില. ഫെബ്രുവരി 22 മുതൽ മാർച്ച് 10 വരെ ഗാലക്സി എസ്8 ടാബുകൾക്കായി പ്രീ ബുക്ക് ചെയ്യാം. സാംസങ്.കോം, മറ്റ് പങ്കാളി വെബ്സൈറ്റുകളിലും ബുക്കിങ് സൗകര്യമുണ്ട്. പ്രീബുക്ക് ചെയ്യുന്നവർക്ക് 22999 രൂപയുടെ കീബോർഡ് കവർ സൗജന്യമായി ലഭിക്കും. ഇത് കൂടാതെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഗാലക്സി എസ്8 അൾട്ര വാങ്ങുന്നവർക്ക് 10000 രൂപയുടെ കാഷ്ബാക്കും, എസ് 8 പ്ലസ് എന്നിവ വാങ്ങുന്നവർക്ക് 8000 രൂപയും എസ് വാങ്ങുന്നവർക്ക് 7000 രൂപയും കാഷ്ബാക്ക് ലഭിക്കും.

> സാംസങ് ഗാലക്സി എസ്

11 ഇഞ്ച് WQXGA (2560×1600 പിക്സൽ) എൽടിപിഎസ് ടിഎഫ്ടി ഡിസ്പ്ലേയാണിതിന്. 4എൻഎം ഒക്ടാകോർ പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ 12 ജിബി വരെ റാം ശേഷിയുണ്ട് ഇതിന്. സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസർ ആണിത് എന്നാണ് കരുതുന്നത്.ഡ്യുവൽ റിയർ ക്യാമറയാണ് ഈ ടാബ്ലെറ്റിനുള്ളത്. അതിൽ 13 എംപി പ്രധാന ക്യാമറയും ആറ് എംപി അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫിയ്ക്ക് വേണ്ടി 12 എംപി അൾട്രാ വൈഡ് ക്യാമറയാണ് നൽകിയിരിക്കുന്നത്. 8000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് വരെ വേഗതയിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന സൂപ്പർ ഫാസ്റ്റ് ചാർജിങ് സൗകര്യമുണ്ട്.

> സാംസങ് ഗാലക്സി എസ് 8 പ്ലസ്

12.4 ഇഞ്ച് WQXGA+ (2800×1752 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്ടാകോർ പ്രൊസസർ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വ റാം ശേഷിയുണ്ട്. ഗാലക്സി എസ് 8 ലെ അതേ ഡ്യുവൽ ക്യാമറ ഫീച്ചർ ആണ് ഇതിലുമുള്ളത്. സെൽഫിയ്ക്കും വീഡിയോ കോളുകൾക്കുമായി 12 എംപി അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. ഇതിലെ 10090 എംഎച്ച് ബാറ്ററിയിൽ സൂപ്പർ ഫാസ്റ്റ്ചാർജ് സൗകര്യമുണ്ട്.

> സാംസങ് ഗാലക്സി എസ്8 അൾട്ര

കൂട്ടത്തിൽ ഏറ്റവും വില കൂടിയ മോഡലാണിത്. 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960×1848 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയിൽ 120 ↑ ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. മറ്റ് രണ്ട് ടാബുകളിൽ ഉള്ള 4എൻഎം ഒക്ടാകോർ പ്രൊസസർ ചിപ്പ് തന്നെയാണിതിലും. ഇതിലെ ഡ്യുവൽ റിയർ ക്യാമറയിൽ 13 എംപി പ്രൈമറി സെൻസറും 6എംപി അൾട്രാ വൈഡ് സെൻസറും ഉൾക്കൊള്ളുന്നു. 11200 എംഎഎച്ച് ബാറ്ററിയിൽ അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തകര്‍ച്ചനേരിട്ട് ആഗോള സൂചികകൾ: സെന്‍സെക്‌സില്‍ 984 പോയന്റ് നഷ്ടം

വിപണിയിലെ ആത്മവിശ്വാസം തകർത്ത് റഷ്യ യുക്രൈൻ സംഘർഷഭീതി തുടരുന്നു. നാലമാത്തെ ദിവസവും തകർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ചൊവാഴ്ച സൂചികകൾ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ടു. നിഫ്റ്റി 17,100ന് താഴെയെത്തി. സെൻസെക്സ് 984 പോയന്റ് താഴ്ന്ന് 56,699ലും നിഫ്റ്റി 281 പോയന്റ് നഷ്ടത്തിൽ 16,925ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മനുഷ്യ മസ്തിഷ്കം.

മനുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ കേന്ദ്രമാണ്‌ മനുഷ്യമസ്തിഷ്ക്കം. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും കാണപ്പെടുന്ന അവയവങ്ങളിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായതാണ്‌ ഇത്. മറ്റ് സസ്തനികളുടെ മസ്തിഷ്ക്കത്തിനു തുല്യമായ ഘടനയോടുകൂടിയുള്ളതാണ്‌ മനുഷ്യമസ്തിഷ്ക്കവും, പക്ഷെ ഇതേ ശരീരവലിപ്പമുള്ള മറ്റ് സസ്തനികളുടെ മസ്തിഷ്ക്കങ്ങളുടെ ശരാശരി വലിപ്പത്തേക്കാളും മൂന്നിരട്ടിയിൽ കൂടുതൽ വലിപ്പമുണ്ട് മനുഷ്യമസ്തിഷ്കത്തിന്‌.സെറിബ്രൽ കോർട്ടെക്സ് എന്ന ഭാഗമാണ്‌ കൂടുതൽ വികാസം പ്രപിച്ചിരിക്കുന്നത്, മസ്തിഷ്ക്കത്തിന്റെ മുൻപിൽ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാഗമാണ്‌ ഇത്. ഇതിൽ മുൻനിര ലോബുകൾ കൂടുതൽ വികസിച്ചതായി കാണപ്പെടുന്നു, ഈ ഭാഗമാണ്‌ സ്വയംനിയന്ത്രണം, ആസൂത്രണം, വിശകലനം, ചിന്ത തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത്. മനുഷ്യരിൽ കാഴ്ചയ്ക്ക് വേണ്ടി തലച്ചോറിൽ നീക്കിവെച്ചിരിക്കുന്ന ഭാഗം വളരെ കൂടുതലാണ്‌.

സസ്തനികളുടെ മുൻഗാമിയിൽ നിന്ന് സസ്തനികളിലേക്ക് ശേഷം പ്രൈമേറ്റുകളിലേക്കും തുടർന്ന് ആധുനിക മനുഷ്യനിലേക്കുമുള്ള മനുഷ്യമസ്തിഷ്ക്കത്തിന്റെ പരിണാമത്തിൽ പ്രകടമായ മാറ്റം കാണപ്പെടുന്നത് തലച്ചോറും ശരീരവും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാതത്തിലാണ്‌. മനുഷ്യമസ്തിഷ്ക്കത്തിൽ 50 മുതൽ 100 ബില്ല്യൺ നാഡീകോശങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, ഇതിൽ 10 ബില്ല്യൺ എണ്ണം സെറിബ്രൽ കോർട്ടെക്സിൽ കാണപ്പെടുന്ന കോർട്ടിക്കൽ പിരമിഡ് കോശങ്ങളാണ്‌. ഈ കോശങ്ങളെല്ലാം പരസ്പരം 100 ട്രില്ല്യൺ സിനാപ്റ്റിക് ബന്ധങ്ങളിലൂടെ തുടിപ്പുകൾ (Signals) കൈമാറുന്നു.തലയോട്ടിക്കകത്ത് കട്ടിയുള്ള എല്ലുകളുടെ സം‌രക്ഷണ വലയത്തിൽ സെറിബ്രോസ്പൈനൽ ദ്രവത്തിൽ മസ്തിഷ്ക്കം സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു, അതുപോലെ ചുറ്റിലുമുള്ള രക്തചംക്രമണവുമായും തലച്ചോർ വേർതിരിക്കപ്പെട്ടുമിരിക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന് ക്ഷതമേൽക്കുവാനും രോഗം ബാധിക്കുവാനും സാധ്യതയുണ്ട്. ശക്തിതിയേറിയ ഇടിമൂലം തലയ്ക്കേൽക്കുന്ന ആഘാതം, തലച്ചോറിലേക്കുള്ള രക്തചംക്രമണത്തിനുണ്ടാകുന്ന തടസ്സങ്ങൾ, വിഷബാധ, നാഡീവിഷമായി പ്രവർത്തിക്കാവുന്ന വിവിധ രാസപാദാർത്ഥങ്ങളുടെ ബാധ എന്നിവ അവയിൽ പെടുന്നു. തലച്ചോറിനു ചുറ്റുമുള്ള കവചങ്ങൾ കാരണം രോഗാണുബാധയേൽക്കാനുള്ള സാധ്യത കുറവാണെങ്കിലും അപൂർവ്വമായി അണുബാധയേൽക്കുമ്പോൾ അത് വളരെയധികം സാരമുള്ളതായിമാറുന്നു. ശേഷമുള്ളത് പാർക്കിൻസൺസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം തുടങ്ങിയ ജനിതക രോഗങ്ങളാണ്‌. മാനസിക രോഗങ്ങളുടെ വിവിധ അവസ്ഥകളും വിഷാദം തുടങ്ങിയവയും ഭാഗികമായെങ്കിലും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് കണക്കാക്കുന്നു, ഈ രീതിയിൽ തലച്ചോറിനുണ്ടാകുന്ന ക്രമരഹിത പെരുമാറ്റത്തിന്റെ കാരണം പൂർണ്ണമായും മനസ്സിലാക്കുവാൻ ഇതുവരെ സാധിച്ചിട്ടുമില്ല.

പ്രായപൂർത്തിയെത്തിയ ഒരു ശരാശരി മനുഷ്യന്റെ മസ്തിഷ്ക്കത്തിന്‌ 1400 ഗ്രാം ഭാരവും വ്യാപ്തം സ്ത്രീകളിൽ 1130 ക്യുബിക്ക് സെന്റിമീറ്ററും പുരുഷന്മാരിൽ 1260 ക്യുബിക്ക് സെന്റിമീറ്ററും ഉണ്ടാകും. കേന്ദ്രനാഡീവ്യവസ്ഥയുടെ 98%വും വരുന്ന മസ്തിഷ്കത്തിന്റെ പുറമേയുള്ള ആവരണമാണ് മെനിൻജസ്. മനുഷ്യരിൽ മെനിൻജസിന് മൂന്ന് വ്യക്തമായ പാളികളുണ്ട്. അവ ഡ്യൂറാമാറ്റർ, പയാമാറ്റർ, അരക്കിനോയ്ഡ് മാറ്റർ എന്നിവയാണ്. ഏറ്റവും ബാഹ്യതമപാളിയാണ് ഡ്യൂറാമാറ്റർ. നല്ല കടുപ്പവും ദൃഢതയുള്ളതുമായ ഈ പാളിയ്ക്കും തലയോട്ടിയ്ക്കുമിടയ്ക്ക് കാണപ്പെടുന്ന അറയാണ് എപ്പിഡ്യൂറൽ സ്പേയ്സ് (Epidural space). ജെല്ലിയോടു സാമ്യപ്പെടുത്താവുന്ന വിധത്തിലുള്ള മൃദുവായതാണ്‌ മസ്തിഷ്ക്കം.മസ്തിഷ്കത്തിലുള്ള അറകളാണ്‌ വെൻട്രിക്കിളുകൾ. ഈ അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ്‌ സെറിബ്രോ സ്പൈനൽ ദ്രാവകം. പീയൂഷഗ്രന്ഥിയും പീനിയൽ ഗ്രന്ഥിയും തലച്ചോറിലുണ്ട്.

മനുഷ്യമസ്തിഷ്കത്തിൽ പ്രധാനമായും നാലു ഭാഗങ്ങളുണ്ട്;

*സെറിബ്രം.
*അനുമസ്തിഷ്കം. (സെറിബല്ലം)
*ഡയൻസെഫലോൺ.
*ബ്രെയിൻ സ്റ്റെം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ട്രെക്കിങ്ങിന് പോകാം, വനത്തിനുള്ളിൽ താമസിക്കാം, സുരക്ഷിതമായി

ഒട്ടേറെ സഞ്ചാരികളാണിപ്പോൾ ചിന്നാറിലെ തൂവാനം വെള്ളച്ചാട്ടം ട്രെക്കിങ്ങിനും കൂട്ടാർ ട്രെക്കിങ്ങിനുമായി എത്തുന്നത്. പശ്ചിമഘട്ട മലനിരകളിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാർ. ജൈവ വൈവിധ്യത്തിന്റെ കലവറയാണിവിടം. പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ചിന്നാർ വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം കൂടിയാണ്. നിരവധി ഹട്ടുകൾ കൂടുതൽ ആകർഷകമാക്കി സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കി വരുന്ന തിരക്കിലാണ് മൂന്നാർ വന്യജീവി ഡിവിഷനും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരും.

jaico 1

ചിന്നാർ വനത്തിനുള്ളിൽ പാമ്പാറിലുള്ള ആകർഷകമായ വെള്ളച്ചാട്ടമാണ് തൂവാനം. ആലാംപെട്ടി ഇക്കോ ഷോപ്പിൽ നിന്നും മൂന്നര കിലോമീറ്റർ വനത്തിനുള്ളിൽ കൂടിയുള്ള ഒറ്റയടിപാതയിലൂടെ ഈ വെള്ളച്ചാട്ടത്തിൽ എത്തുവാൻ കഴിയും. രണ്ടു ചെറുപുഴകൾ കടന്നു വേണം ഇവിടെ എത്തുവാൻ. ട്രെക്കേഴ്‌സ് സഞ്ചാരികൾക്ക് സുരക്ഷയൊരുക്കി കൂടെ കാണും. ചിന്നാർ പുഴയും പാമ്പാർ പുഴയും തമിഴ്‌നാട് കേരള അതിർത്തിയിൽ സംഗമിക്കുന്ന സ്ഥലമാണ് കുട്ടാർ. ചിന്നാർ ചെക്ക് പോസ്റ്റിൽനിന്നും മൂന്നു കിലോമീറ്റർ നടന്നാൽ ഇവിടെ എത്താം. 300 രൂപയാണ് നിരക്ക്. വിദേശികൾക്ക് 500 രൂപയും.

 > ഹട്ടുകൾ

വശ്യപ്പാറ മഡ് ഹൗസ്, പാമ്പാർ ലോഗ് ഹൗസ്, തൂവാനം വെള്ളച്ചാട്ടം ലോഗ് ഹൗസ്, ജെല്ലിമല ലോഗ് ഹൗസ് എന്നീ താമസസൗകര്യങ്ങളാണ് നിലവിൽ ഉള്ളത്. പുലി, കടുവ, ആന, കാട്ടുപോത്ത് എന്നിവയുള്ള വനമേഖലയാണ് ഹട്ടുകളിലേക്കുള്ള യാത്രയിൽ വന്യജീവി കാഴ്ച ഒരു അനുഭവം തന്നെയാണ്. വശ്യപ്പാറ മൺവീട് ഒഴികെ ബാക്കി എല്ലാ ലോഗ് ഹൗസുകൾക്കും ഒരു നിരക്കാണ്. രണ്ടുപേർക്ക് 3500 രൂപ. അധികമുള്ള ആളുകൾക്ക് 1000 രൂപ വീതം നൽകണം. പരമാവധി അഞ്ചുപേർക്ക് വരെ താമസിക്കാം. ഉച്ചയ്ക്ക് രണ്ടുമണിമുതൽ പിറ്റേന്ന് 10 മണി വരെയാണ് താമസസമയം. വിദേശികൾക്ക് 1000 രൂപ കൂടും. വശ്യപ്പാറ മൺവീടിന് രണ്ടാൾക്ക് 4500 രൂപയാണ് നിരക്ക്. അധികമുള്ളവർക്ക് 1000 രൂപ വീതം കൂടുതൽ നൽകണം. ബുക്കിങ്ങിന് മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസുമായി ബന്ധപ്പെടണം, ഫോൺ: 04865 231587, 09447979093, ഇ-മെയിൽ: munnarwildlifebooking@gmail.com.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എ.പി.ജെ.അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല പിഎച്ച്.ഡി. ഫെലോഷിപ്പുകള്‍ വര്‍ധിപ്പിച്ചു

സാങ്കേതിക സര്‍വകലാശാല പിഎച്ച്.ഡി. ഫെലോഷിപ്പുകള്‍ വര്‍ധിപ്പിച്ചു.18ല്‍ നിന്ന് 100 ആയിട്ടാണ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷത്തെ പിഎച്ച്.ഡി. പ്രവേശനം മുതല്‍ വര്‍ധന നിലവില്‍ വരുമെന്ന് ഡീന്‍ റിസര്‍ച്ച് ഡോ. പി.ആര്‍.ഷാലിജ് പറഞ്ഞു. പ്രതിമാസ ഗവേഷണ ഗ്രാന്റായി 25,000 രൂപയും വാര്‍ഷിക കണ്ടിന്‍ജന്‍സി ഫണ്ട് ആയി 20,000 രൂപയും ആണ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്.

ഈ വര്‍ഷം വരെ 18 പിഎച്ച്ഡി ഫെലോഷിപ്പുകളാണ് സര്‍വകലാശാല നല്‍കിയിരുന്നത്. പ്രതിമാസ ഗവേഷണ ഗ്രാന്റായി 25,000 രൂപയും വാര്‍ഷിക കണ്ടിന്‍ജന്‍സി ഫണ്ട് ആയി 20,000 രൂപയും ആണ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്.കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഗവേഷണരംഗത്തേക്ക് ആകര്‍ഷിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഗവേഷണം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രാന്റ് ഏറെ ഗുണകരമായിരിക്കുമെന്ന് വൈസ് ചാന്‍സലര്‍ എം എസ് രാജശ്രീ അഭിപ്രായപ്പെട്ടു.

e bike

പിഎച്ച്ഡി പ്രവേശന പരീക്ഷയിലും തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഫെലോഷിപ്പ് നല്‍കുന്നത്. സര്‍വകലാശാല എല്ലാ വര്‍ഷവും തിരഞ്ഞെടുക്കുന്ന വിഷയത്തെ ആസ്പദമാക്കി പിഎച്ച്ഡി പ്രവേശന പരീക്ഷകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം
ആയിരത്തിഅഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളാണ് പിഎച്ച്ഡിക്ക് അപേക്ഷിച്ചത്. ഇതില്‍ 1200 പേര്‍ പരീക്ഷയെഴുതി. കേരളത്തിലുടനീളമുള്ള 40 ഗവേഷണ കേന്ദ്രങ്ങളിലായി 994 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഗവേഷണം നടത്തുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മീഡിയാ ടെക്കും ഓപ്പോയും ചേര്‍ന്ന് പുതിയ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസര്‍ ചിപ്പ് പ്രഖ്യാപിച്ചു

മീഡിയാടെക്കിന്റെ ഈ വിലകൂടിയ പ്രൊസസര്‍ ഫെബ്രുവരി 24 ന് പുറത്തിറക്കാനൊരുങ്ങുന്ന ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 പരമ്പരയിലാണ് ആദ്യം എത്തുക. ഫൈന്‍ഡ് എക്‌സ്5 പരമ്പരയിലെ പ്രോ വേരിയന്റിലാണ് ഡൈമന്‍സിറ്റി 9000 ഉണ്ടാവുക. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസറിനോടായിരിക്കും ഡൈമന്‍സിറ്റി 9000 വിപണിയില്‍ മത്സരിക്കുക.

ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 പരമ്പര ഫോണുകളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഫോണില്‍ ക്യുഎച്ച്ഡി പ്ലസ് അമോലെഡ് എല്‍ടിപിഒ ഡിസ്‌പ്ലേ ആയിരിക്കുമെന്നും ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച് ബാറ്ററി, 90 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം, 12 ജിബി റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കാം.

അടുത്തിടെ ക്യാമറ നിര്‍മാതാക്കളായ ഹാസില്‍ ബ്ലാഡുമായി സഹകരിക്കുകയാണെന്ന് ഓപ്പോ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ഹാസില്‍ ബ്ലാഡിന്റെ ക്യാമറ സെന്‍സറുകള്‍ ആയിരിക്കും ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 സീരീസില്‍.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 91 ഒഴിവുകള്‍

 > പ്രായപരിധി: 24 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്). നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്. ഐ.ടി.ഐ. കോഴ്‌സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

 > സ്‌റ്റൈപ്പന്‍ഡ്: 7700 8855 രൂപ. www.apprenticeship.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.npcil.nic.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 2.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സെന്‍സെക്‌സില്‍ 228 പോയന്റ് നഷ്ടം: നിഫ്റ്റി 17,200നുതാഴെ

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോളകാരണങ്ങളാണ് ഈയാഴ്ചയും വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 228 പോയന്റ് താഴ്ന്ന് 57,604ലിലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 17,198ലുമാണ് വ്യാപാരം ആരംഭിച്ചത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാത്തതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷം ഈയാഴ്ചയും വിപണിയെ ബാധിക്കാനാണ് സാധ്യത.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മനുഷ്യ ശരീരത്തിലെ “കരളി”നെ അറിയാം….

നട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റ് ചില ജീവികളിലും ഉള്ള ജീവധാരണമായ ആന്തരിക അവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം. ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌. മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.

ഒരാളുടെ തൂക്കത്തിന്റെ 2 ശതമാനത്തോളം തൂക്കമുണ്ട് കരളി‌ന്‌. വിസറൽ പെരിട്ടോണിയം എന്നനേർത്ത സ്തരം കൊണ്ട് കരൾ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. 30000 കോടിയോളം ഹെപ്പറ്റോ സെല്ലുകൾ കൊണ്ടാണ്‌ കരൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പിത്തരസം അഥവാ ബൈലും രക്തവും നിരന്തരം ഒഴുകുന്ന നിരവധി നളികകൾ കരളിൽ ഉണ്ട്.കരളിന് ഇടതു ദളവും അതിന്റെ ആറിരട്ടി വലിപ്പമുള്ള വലതു ദളവും ഇവയ്ക്ക് പുറകിൽ രണ്ടു ചെറിയ ദളങ്ങളുമുണ്ട്.ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ്‌ കരൾ.വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോൾ മിനിട്ടിൽ ഒന്നേകാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കുന്നു.കരളിന്റെ മറ്റൊരവയവത്തിനുമില്ലാത്ത സവിശേഷത അതിന്റെ സ്വയം സഹന ശേഷിയും പുനരുജ്ജീവനശേഷിയുമാണ്‌.മുക്കാൽ പങ്കോളം നശിച്ചുകഴഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും.കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാൽ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന്‌ ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല. നാം കുടിക്കുന്ന ദ്രാവകങ്ങളുടെ ഒരു ഡാം പോലേയും പ്രവർത്തിക്കുന്നു. നമ്മൾ കുറേ വെള്ളം കുടിച്ചാൽ കരൾ ഉടൻ തന്നെ വീർക്കും.

കരളിനെ ബാധിക്കുന്ന പ്രധാനവും മാരകവുമായ ചില രോഗങ്ങൾ ഇവയാണ്:-

*മഞ്ഞപ്പിത്തം
*കരൾ വീക്കം
*സിറോസിസ്
*കരളിലെ അർബുദം

*ഫാറ്റി ലിവർ തിരുത്തുക;
കരളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന രോഗമാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ ആഗിരണം ചെയ്യാനുള്ള കരളിന്റെ ശേഷി കുറയുന്ന ഒരു അവസ്ഥയാണിത്‌. മദ്യപാനം ആണ് ഇതിന്റെ പ്രധാന കാരണം എന്നാൽ മദ്യപിക്കാത്തവരിലും ഇത് വരാം.

*പിത്താശയ രോഗങ്ങൾ തിരുത്തുക;
ശരീരത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ കരളിൽ ആണ് പിത്താശയം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ദഹന സഹായിയാണ്. ഇതിൽ വരുന്ന പ്രധാന അസുഖം പിത്താശായക്കല്ലുകൾ ആണ്. ശസ്ത്രക്രിയയാണ് പ്രധാന പരിഹാരം. എന്നാലും ആയുർവേദത്തിൽ ചില എണ്ണ പ്രയോഗങ്ങൾ ഉണ്ട്. ചില വസ്തി പ്രയോഗങ്ങളാണ് അവ. അയ്യായിരം വർഷം പഴക്കമുള്ള acupunctur ചികിത്സാ രീതിയിലുംഇതിന് പറ്റിയ ചികിത്സകൾ ധാരാളമുണ്ട് ഉണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലോകത്തെ ഏറ്റവും ഭാരമേറിയ സ്ട്രോബെറി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു; ഭാരം 289 ഗ്രാം

പഴങ്ങൾ കഴിക്കാൻ താല്പര്യമുള്ളവർ വളരെ ഇഷ്ടപ്പെടുന്ന പഴവർഗ്ഗമാണ് സ്ട്രോബെറി (Strawberry). മിക്ക സ്ഥലങ്ങളിലും കൃഷി ചെയ്യാൻ സാധിക്കുന്ന സ്ട്രോബെറി ചെറിയ നെല്ലിക്കയുടെ വലുപ്പത്തിൽ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ ഇസ്രായേലിൽ (Israel) നിന്നുള്ള ഒരു കൃഷിക്കാരന്റെ തോട്ടത്തിൽ ഉണ്ടായ സ്ട്രോബെറി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 289 ഗ്രാം ഭാരമുള്ള ഈ സ്ട്രോബറി ഗിന്നസ് ബുക്കിലും (Guinness World Record) ഇടം പിടിച്ചുകഴിഞ്ഞു.

4.6 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഭീമൻ സ്ട്രോബെറിയെക്കുറിച്ചുള്ള വിവരം ലോകമറിഞ്ഞത്. “ഏരിയൽ ചാഹി വളർത്തിയ, ലോകത്തെ ഏറ്റവും ഭാരമേറിയ സ്ട്രോബെറി. ഭാരം 289 ഗ്രാം (10.19 ഓസ്)” എന്ന അടിക്കുറിപ്പോടുകൂടി സ്‌ട്രോബറിയുടെ വീഡിയോ ഗിന്നസ് റെക്കോർഡ് അധികൃതർ പങ്കുവെച്ചു. വീഡിയോ ഇതുവരെ 12 ലക്ഷത്തിലധികം ആളുകൾ കാണുകയും ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു.

ഇലാൻ എന്ന ഇനത്തിൽപ്പെട്ട സ്ട്രോബെറിയാണിത്. യഥാർത്ഥത്തിൽ ഈ ഇനം ആദ്യമായി വളർത്തിയത് ഇസ്രായേലിന്റെ കാർഷിക ഗവേഷണ സംഘടനയിലെ ഗവേഷകനായ ഡോ. നിർ ദായിയാണ്. ഇലാൻ എന്ന ഇനം പൊതുവെ വലിപ്പം കൂടിയ സ്ട്രോബറികളാണ്.സ്ട്രോബെറി കൃഷി ചെയ്യുമ്പോൾ സാധാരണയായി ഒന്നിലധികം ബെറികൾ കൂടി ചേർന്ന് ഭീമൻ സ്ട്രോബെറി രൂപപ്പെടാറുണ്ട്. എന്നാൽ ഒരെണ്ണം തന്നെ ഇത്ര വലുപ്പത്തിൽ വളരുന്നത് ഇതാദ്യമായാണ്. ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ട്രോബെറിയ്ക്കുള്ള മുമ്പത്തെ റെക്കോർഡ് 250 ഗ്രാം ഭാരമുള്ളതിനായിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights