നോയ്‌സ് പുതിയ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

നോയ്സിന്റെ പുതിയ സ്മാർട് വാച്ചായ ‘കളർഫിറ്റ് പൾസ് ഗ്രാൻഡ്’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്പിഒ2 മോണിറ്റർ, 150 വാച്ച് ഫേസുകൾ, ഐപി68 റേറ്റിങ് എന്നിവയോടുകൂടിയാണ് വാച്ച് എത്തിയിരിക്കുന്നത്.

1.69 ഇഞ്ച് ടിഎഫ്ടി എൽസിഡി സ്ക്രീൻ ഉള്ള വാച്ചിൽ 60 സ്പോർട്സ് മോഡുകളുണ്ട്. ആമസോൺ.ഇനിൽ നിന്നും നോയ്സ് വെബ്സൈറ്റിൽ നിന്നും 1999 രൂപയ്ക്ക് വാങ്ങാം. ഹാർട്ട് റേറ്റ് മോണിറ്റർ, സ്ട്രെസ്സ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, മെൻസ്റ്ററൽ സൈക്കിൾ ട്രാക്കർ എന്നിവ ഉൾക്കൊള്ളുന്ന നോയ്സ് ഹെൽത്ത് സ്യൂട്ട് ഇതിലുണ്ട്. നോയ്സ് പിറ്റ് ആപ്പുമായി ബന്ധിപ്പിച്ച് ഇത് പ്രവർത്തിപ്പിക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിയൽ എസ്റ്റേറ്റ് രംഗത്ത് കുതിപ്പുമായി യു.എ.ഇ.

വിദേശികൾക്ക് ഏറെ പ്രിയപ്പെട്ട ഗ്ലോബൽ ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ കുതിപ്പുമായി യു.എ.ഇ. മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിൽ അന്തരീക്ഷവും വിദേശ നിക്ഷേപ സാധ്യതകളും സുതാര്യമായ നിയമ നടപടികളുമെല്ലാം ജനങ്ങളെ കൂടുതലായി യു.എ.ഇ. നഗരങ്ങളിലേക്ക് അടുപ്പിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എളുപ്പത്തിലുള്ള വന്നുപോക്കും മേഖലയിലെ മികച്ചയിടമാക്കി യു.എ.ഇയെ മാറ്റുന്നുണ്ട്. ആരോഗ്യസുരക്ഷാ രംഗങ്ങളിലെ മികവും കോവിഡിനെതിരേ നടത്തിയ പ്രവർത്തനങ്ങളും വാക്സിനേഷൻ നിരക്കും ഈ പ്രവണതയ്ക്ക് കരുത്തുപകരുന്നു.

ഫെബ്രുവരി മൂന്നാം വാരത്തിൽ ദുബായ് റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ നടന്നത് 450 കോടി ദിർഹത്തിലേറെ ഇടപാടുകളാണ്. 2098 ഇടപാടുകൾ ഇക്കാലയളവിൽ നടന്നു. 110 കോടി ദിർഹത്തിന്റെ സ്ഥലക്കച്ചവടം മാത്രം നടന്നു. 252 സ്ഥലങ്ങൾ വിറ്റുപോയി. 247 കോടി ദിർഹത്തിന്റെ കെട്ടിട കച്ചവടവും നടന്നു. വില്ലകളും അപ്പാർട്ടുമെന്റുകളുമടക്കം 1437 എണ്ണമാണ് വിറ്റുപോയത്. പാം ജുമൈറ കേന്ദ്രീകരിച്ചാണ് ഏറ്റവും വലിയ മൂന്ന് ഇടപാടുകൾ നടന്നത്. ആറുകോടി ദിർഹത്തിന്റേതാണത്. ഹദീഖ് ശൈഖ് മുഹമ്മദ് ബിൻ റാഷിദിൽ 3.87 കോടി ദിർഹത്തിന്റെ സ്ഥല ഇടപാടും പാം ജുമൈറയിൽ ആറുകോടിയുടെ ഭൂമി ഇടപാടും നടന്നു.

7150 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് 2021-ൽ അബുദാബിയിൽ നടന്നത്. 14,958 ഇടപാടുകളിലൂടെയാണ് ഇത് നടന്നതെന്ന് മുനിസിപ്പാലിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. നഗര വികസനത്തിന്റെ നവീനാശയങ്ങൾ പരീക്ഷിക്കുന്ന യാസ് ഐലൻഡ്‌ കേന്ദ്രീകരിച്ചാണ് കൂടുതൽ ഇടപാടുകളും. 410 കോടി ദിർഹത്തിന്റെ കച്ചവടം ഈ മേഖലയിൽമാത്രം നടന്നു. 320 കോടി ദിർഹത്തിന്റെ ഇടപാടുകൾ റീം ഐലൻഡിൽ നടന്നു. അബുദാബി നഗരത്തിൽനിന്ന്‌ ഏറ്റവുമടുത്ത റീം കൂടുതൽ ഓഫീസ് സ്ഥാപനങ്ങളുടെയും താമസകേന്ദ്രങ്ങളുടെയും ഇടമായി മാറുകയാണ്. ഒട്ടേറെ പ്രത്യേകതകൾ അവകാശപ്പെടാവുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലുപ്പമേറിയ മാൾ നിർമാണവും ഇവിടെ പൂർത്തിയായിവരുന്നു.

നിരവധി സാംസ്കാരിക കെട്ടിട സമുച്ചയങ്ങൾ ഉൾക്കൊള്ളുന്ന സാദിയാത് ഐലൻഡ്‌ കേന്ദ്രീകരിച്ച് 250 കോടി ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. നഗരവികസനത്തിലെ സുസ്ഥിരമായ കാഴ്ചപ്പാടുകളും സുരക്ഷയുമെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങളാണെന്ന് മുനിസിപ്പാലിറ്റി റിയൽ എസ്റ്റേറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ അദീബ് അലാഫീഫി അറിയിച്ചു. ഏറ്റവുമൊടുവിൽ ഇന്ത്യയും യു.എ.ഇയും തമ്മിലൊപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും കൂടുതൽ നിക്ഷേപസാഹചര്യം ഒരുക്കുന്നതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ചോറിന് പകരം ഉപയോഗിക്കാൻ പറ്റിയ ആരോഗ്യപ്രദമായ ഉത്പന്നങ്ങൾ അറിയാം

ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണെങ്കിലും പോഷകങ്ങളുടെ കാര്യത്തിൽ പിന്നിലാണ് ചോറ്. കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും അരി വിഭവങ്ങൾ അത്ര നല്ലതല്ല. എന്നാൽ, അരിയ്ക്ക് പകരമായി ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആരോഗ്യപ്രദമായ ഏതാനും വിഭവങ്ങൾ പരിചയപ്പെടാം.

jaico 1

> ക്വിനോവ: ചോറിന് പകരമായി തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച ഒന്നാണ് ക്വിനോവ. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഒൻപത് പ്രധാനപ്പെട്ട അമിനോ ആസിഡുകൾ ക്വിനോവയിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വെജിറ്റേറിയൻ, വീഗൻ ഡയറ്റുകൾ പിന്തുടരുന്നവർക്കും ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്. മാത്രമല്ല, ക്വിനോവയിൽ ഗ്ലൂട്ടൺ തീരെ അടങ്ങിയിട്ടുമില്ല.

> ബാർലി: സാധാരണ ചോറിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ബാർലി. നിയാസിൻ, സെലേനിയം, സിങ്ക് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് ബാർലി. കൂടാതെ, ചോറുമായി താരതമ്യം ചെയ്യുമ്പോൾ പ്രോട്ടീനും ഫൈബറും ബാർലിയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു.

> ഗോതമ്പ് നുറുക്ക്: ചോറിന് പകരം ഉപയോഗിക്കാവുന്ന മറ്റൊന്നാണ് ഗോതമ്പ് നുറുക്ക്. ഖിചഡി, ഉപ്പുമാവ് എന്നിവയെല്ലാം ഗോതമ്പു നുറുക്ക് കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങളാണ്. കലോറി കുറവാണെന്നതിനു പുറമെ, മഗ്നീഷ്യം, മാംഗനീസ്, ഫോളേറ്റ്, അയൺ, വിറ്റാമിൻ ബി6, ഫൈബർ എന്നിവയെല്ലാം ഗോതമ്പ് നുറുക്കിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

> റൈസ്ഡ് കോളിഫ്ളവർ: ചോറിന് സമാനമായ രുചിയും ഘടനയുമാണ് റൈസ്ഡ് കോളിഫ്ളവറിന് ഉള്ളത്. കറികൾക്കൊപ്പം ഇത് സാധാരണ ചോറ് കഴിക്കുന്നത്പോലെ കഴിക്കാം. ഒരു കപ്പ് സാധാരണ ചോറിൽ 100 കലോറി അടങ്ങിയിരിക്കുമ്പോൾ റൈസ്ഡ് കോളിഫ്ളവറിൽ 13 കലോറി മാത്രമാണ് ഉള്ളത്.

> റാഗി: പ്രോട്ടീൻ, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന റാഗിയിൽ ശരീരത്തിലെ നീർക്കെട്ടുകൾ സുഖമാക്കുന്ന പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോ വൈ15എസ് (2021) ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം സിംഗപൂരിലാണ് ഈ ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുമായെത്തുന്ന ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണുള്ളത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ എഡിഷനാണിതിൽ. രണ്ട് നിറങ്ങളിലെത്തുന്ന ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയുണ്ട്.

10,990 രൂപയാണ് വിവോ വൈ15 എസിന്റെ മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് വില. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീൻ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും. വിവോ ഇന്ത്യ ഇ സ്റ്റോറിലും വിവിധ റീടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും. നവംബറിലാണ് വിവോ വൈ15എസ് സിംഗപ്പൂരിൽ അവതരിപ്പിച്ചത്. 179 സിംഗപ്പൂർ ഡോളറായിരുന്നു ഇതിന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് വില. ഇത് ഏകദേശം 10000 രൂപ വരും. 2015 ൽ വിവോ വൈ15എസ് എന്ന പേരിൽ മറ്റൊരു ഫോൺ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

afjo ad

ആൻഡ്രോയിഡ് 11 ഗോ എഡിഷൻ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓഎസ് 11.1 ഇന്റർഫെയ്സ് ആണ് വിവോ വൈ15എസിലുള്ളത്. 6.51 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1600 പിക്സൽ ) ഐപിഎസ് ഡിസ്പ്ലേ, 20:9 വീക്ഷണാനുപാതം, ഒക്ടാകോർ മീഡിയാ ടെക് ഹീലിയോ പി35 പ്രൊസസർ, 3ജിബി റാം, എന്നിവയുണ്ട്. ഡ്യുവൽ കാമറയിൽ 13 എംപി പ്രധാന സെൻസറും രണ്ട് എംപി മാക്രോ സെൻസറുമാണുള്ളത്. എട്ട് എംപിയാണ് സെൽഫി ക്യാമറ. 38 ജിബി ഓൺബോർഡ് സ്റ്റോറേജുണ്ട് മൈക്രോ എസ്ഡി കാർഡ് സൗകര്യമുണ്ട്. 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണിതിന്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉഗ്രൻ ഏകദിന ട്രിപ്പൊരുക്കി കെ.എസ്.ആർ.ടി.സി

വിനോദ സഞ്ചാരികൾക്ക് താത്പര്യമേറുന്ന തരത്തിലാണ് ദിവസേനയുള്ള സർവീസ് ക്രമീകരിച്ചിട്ടുള്ളത്. 36 സീറ്റുള്ള ഓർഡിനറി ബസാണ് സർവീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനവും ഏർപ്പെടുത്തും. നിലവിലുള്ള പത്തനംതിട്ട – ഗവി-കുമളി ഓർഡിനറി യാത്രാ സർവീസിന് പുറമേയാണിത്. ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ- വാഗമൺ ടൂറിസം പാക്കേജിൽ ഒരാൾക്ക് 700 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വനമേഖലയിലൂടെ യാത്രചെയ്യുന്നതിനാൽ വനംവകുപ്പിന് അടയ്ക്കേണ്ട 100 രൂപയുടെ പാസ് അടക്കമാണിത്.

മൂന്ന് മുതൽ അഞ്ചു വരെ ബസുകൾ ഇതിനായി അനുവദിക്കാനാണ് ആലോചന. ആവശ്യമനുസരിച്ചാകും ഈ ക്രമീകരണം. യാത്രക്കാർ ആവശ്യപ്പെടുന്ന പ്രധാന പോയിൻറുകളിൽ കാഴ്ചകൾ കാണാൻ ബസ് നിർത്തും. രാവിലെ ആറിന് പുറപ്പെട്ട് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെ ത്തും. വാഗമണ്ണിൽനിന്ന് മുണ്ടക്കയം വഴിയാണ് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്ര. ടൂർ പാക്കേജ് സർവീസ് ആരംഭിക്കുന്നതിന് ഇനി വനംവകുപ്പിന്റെ അനുമതികൂടി മതിയെന്ന് പത്തനംതിട്ട ഡി.ടി.ഒ. തോമസ് മാത്യു വൃക്തമാക്കി. റാന്നി ഡി.എഫ്.ഒ.യ്ക്ക് അപേക്ഷ നൽകി. ഈയാഴ്ച അനുമതി ലഭിച്ചേക്കുമെന്നും ഡി.ടി .ഒ. പറഞ്ഞു.

ദൂരസ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് പത്തനംതിട്ടയിൽ രാത്രിയിൽ തങ്ങി പുലർച്ചെ യാത്ര തുടങ്ങുന്നതിന് കെ.എസ്.ആർ.ടി. സി. ടെർമിനലിൽ താമസസൗകര്യം ഏർപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി 150 കിടക്കകളാണ് ക്രമീകരിക്കുന്നത്. ഒന്നാം നിലയിൽ ഇതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങും. ഒരു കിടക്കയ്ക്ക് മിതമായ തരത്തിൽ ഫീസ് അടയ്ക്കണം. ഒന്നര മാസത്തിനുള്ളിൽ ഈ സംവിധാനമൊരുക്കും. ബസ് ടെർമിനലിൽ കുടുംബശ്രീ കഫെ ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ടെർമിനലിന് പുറത്ത് ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന് പേ ആൻഡ് പാർക്ക് സംവിധാനവും ഉടനെ ആരംഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കണ്ണുകളെ അറിയാം…

മനുഷ്യരിൽ പ്രകാശത്തോട് പ്രതികരിക്കുകയും കാഴ്ച എന്ന അനുഭവം സാധ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു അവയവമാണ് മനുഷ്യ നേത്രം. റെറ്റിനയിലെ റോഡ്, കോൺ കോശങ്ങൾ ബോധപൂർവമായ പ്രകാശ ധാരണയും, വർണ്ണ കാഴ്ചയും, ആഴത്തെക്കുറിച്ചുള്ള ധാരണയും ഉൾപ്പെടെയുള്ള കാഴ്ച സാധ്യമാകുന്നതിൽ പങ്ക് വഹിക്കുന്നു. മനുഷ്യന്റെ കണ്ണിന് ഏകദേശം 10 ദശലക്ഷം നിറങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ കഴിയും, മാത്രമല്ല ഒരൊറ്റ ഫോട്ടോൺ കണ്ടെത്താനും ഇത് പ്രാപ്തമാണ്.  ശരീരത്തിലെ സെൻസറി നാഡീവ്യവസ്ഥയുടെ ഭാഗമാണ് കണ്ണ്.മറ്റ് സസ്തനികളുടെ കണ്ണുകൾക്ക് സമാനമായി, മനുഷ്യന്റെ കണ്ണിലും കാഴ്ചയിൽ പങ്കില്ലാത്ത മൂന്നാമത്തെ തരം കോശങ്ങളുണ്ട്. ഫോട്ടോസെൻസിറ്റീവ് ഗാംഗ്ലിയൻ സെല്ലുകൾ എന്ന് അറിയപ്പെടുന്ന ഇവ പ്യൂപ്പിളിൻറെ വലുപ്പം ക്രമീകരിക്കൽ, മെലറ്റോണിൻ എന്ന ഹോർമോൺ നിയന്ത്രണവും അടിച്ചമർത്തലും, ശരീര ക്ലോക്കിന്റെ പ്രവർത്തനം എന്നിവയെ സഹായിക്കുന്നു.

മനുഷ്യ നേത്രം തികഞ്ഞ ഗോളാകൃതിയിലല്ല ഉള്ളത്, മറിച്ച് ഇത് മുൻ‌ഭാഗത്തെ സെഗ്‌മെന്റും പിൻ‌ഭാഗത്തെ സെഗ്‌മെന്റും ചേർന്ന ഒരു ഫ്യൂസ്ഡ് ടു-പീസ് യൂണിറ്റാണ്. കോർണിയ, ഐറിസ്, ലെൻസ് എന്നിവ ചേർന്നതാണ് ആന്റീരിയർ സെഗ്മെന്റ്. കോർണിയ സുതാര്യവും കൂടുതൽ വളഞ്ഞതുമാണ്, ഇത് വലിയ പിൻഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പോസ്റ്റീരിയർ സെഗ്മെന്റിൽ, വിട്രിയസ്, റെറ്റിന, കോറോയിഡ്, സ്ലീറ (വെളുത്ത ഭാഗം) എന്നിവ ഉൾക്കൊള്ളുന്നു. കോർണിയ വ്യാസം ഏകദേശം 11.5 മില്ലിമീറ്റർ ആണ് (0.3 ഇഞ്ച്), കേന്ദ്ര ഭാഗത്തുള്ള കനം ഏകദേശം 0.5 മില്ലിമീറ്ററും (500 μm). കണ്ണിന്റെ ആറിൽ അഞ്ച് ഭാഗവും വരുന്നത് പിൻഭാഗത്തെ അറയാണ്. അതിന്റെ വ്യാസം സാധാരണയായി 24 മില്ലിമീറ്റർ ആണ്. ലിംബസ് എന്ന് വിളിക്കുന്ന ഒരു പ്രദേശമാണ് കോർണിയയും സ്ക്ലെറയും കൂടിച്ചേരുന്നത്. കണ്ണിന്റെ മധ്യഭാഗത്തുള്ള ഇരുണ്ട നിറത്തിൽ കാണുന്ന വൃത്താകൃതിയിലുള്ള ഘടനയാണ് ഐറിസ്, ഐറിസിനു നടുക്കുള്ള ദ്വാരമായ പ്യൂപ്പിൾ കറുത്തതായി കാണപ്പെടുന്നു. കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്ന പ്യൂപ്പിളിൻറെ വലുപ്പം, ഐറിസിലെ ഡൈലേറ്റർ, സ്പിൻ‌ക്റ്റർ പേശികൾ എന്നിവ നിയന്ത്രിക്കുന്നു.കോർണിയയിലൂടെ കടക്കുന്ന പ്രകാശം പ്യൂപ്പിളിലൂടെ കടന്ന് ലെൻസിലൂടെ റെറ്റിനയിൽ കേന്ദ്രീകരിക്കുന്നു. അടുത്തുള്ള വസ്തുക്കളിൽ ദൃഷ്ടി കേന്ദ്രീകരിക്കുവാൻ (അക്കൊമഡേഷൻ) ലെൻസിൻറെ ആകൃതി സിലിയറി പേശികളാൽ നിയന്ത്രിക്കപ്പെടുന്നു. റെറ്റിനയിലെ പ്രകാശ-സെൻസിറ്റീവ് സെല്ലുകളിൽ വീഴുന്ന പ്രകാശത്തിന്റെ ഫോട്ടോണുകൾ (ഫോട്ടോറിസെപ്റ്റർ കോണുകളും റോഡുകളും) വൈദ്യുത സിഗ്നലുകളായി പരിവർത്തനം ചെയ്യപ്പെടുന്നു, അവ ഒപ്റ്റിക് നാഡി വഴി തലച്ചോറിലേക്ക് എത്തുകയും കാഴ്ച ആയി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

മോജ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കായിതാ സുവർണ്ണാവസരം

പുതിയ സൗന്ദര്യ മത്സരാർത്ഥികൾക്കായുള്ള മിസ് ഇന്ത്യ ഓർഗനൈസേഷൻ തങ്ങളുടെ ഓഡീഷൻ പ്രവർത്തനങ്ങൾ ഡിജിറ്റൽ മീഡിയ രംഗത്തേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് സൗന്ദര്യ മത്സരം വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെടുന്നത്. വി.എൽ.സി.സി അവതരിപ്പിക്കുന്ന ഫെമിന മിസ് ഇന്ത്യ 2022 യിലൂടെ മികച്ച ഇന്ത്യൻ പ്രതിഭകൾക്ക് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

2022 ഫെബ്രുവരി 14 മുതൽ ആരംഭിച്ച മത്സരത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നും ഓരോ പ്രതിനിധിയും ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ നിന്നും ഓരോ പ്രതിനിധികളും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ഒരു മത്സരാർത്ഥിയുമുൾപ്പെടെ ആകെ 31 മത്സരാർഥികളാകും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക. മോജ് ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രൊഫൈൽ ഇല്ലാത്തവർ പുതിയ പ്രൊഫൈൽ നിർമിച്ച് ഇൻഡ്രൊഡക്ഷൻ, ടാലന്റ് ഷോകേസ്, റാംപ് വാക്ക് എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ഓഡിഷൻ വീഡിയോകൾ അപ്ലോഡ് ചെയ്യണം. ഇത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, അപേക്ഷകർ www.missindia.com-ൽ ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ച് വിര്‍ജിന്‍ ഗാലക്ടിക്:ബഹിരാകാശത്ത് വിനോദയാത്ര പോകാം

ബഹിരാകാശയാത്രയ്ക്ക് ടിക്കറ്റ് വിൽപന വീണ്ടും ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കോടീശ്വരനായ റിച്ചാർഡ് ബ്രാൻസണും അദ്ദേഹത്തിന്റെ വിർജിൻ ഗലാക്ടിക് കമ്പനിയും. ഫെബ്രുവരി 16 മുതലാണ് പൊതുജനങ്ങൾക്ക് ടിക്കറ്റെടുക്കാനുള്ള അവസരം ആരംഭിച്ചത്. പക്ഷേ മുൻപത്തേതിനേക്കാൾ വില കൂട്ടിയാണ് ഇത്തവണ ടിക്കറ്റ് വിൽപന. 4.5 ലക്ഷം ഡോളറാണ് (3.33 കോടി) ടിക്കറ്റ് വില. ഒരാൾക്ക് ഒന്നിലധികമോ പേടകത്തിലെ മൊത്തം സീറ്റുകളോ ബുക്ക് ചെയ്യാൻ അവസരമുണ്ട്.

ആദ്യം ഒന്നരലക്ഷം ഡോളർ നൽകി (1.13 കോടി) ടിക്കറ്റ് ഉറപ്പാക്കാം. ബാക്കി തുക യാത്രയ്ക്ക് മുൻപായി നൽകിയാൽ മതി. ഇതിനായി വിർജിൻ ഗാലക്ടികിന്റെ വെബ്സൈറ്റിൽ അപേക്ഷ നൽകി ടിക്കറ്റ് ബുക്ക് ചെയ്യാം. 2021 ഓഗസ്റ്റിൽ ഈ രീതിയിൽ 100 ടിക്കറ്റുകൾ വിറ്റതായി കമ്പനി പറയുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് പറക്കണമെങ്കിൽ അൽപം കാത്തിരിക്കേണ്ടി വരും. 2022-ൽ 200 ടിക്കറ്റുകൾ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. 2004 ൽ ആരംഭിച്ച വിർജിൻ ഗാലക്ടിക് ആദ്യമായി ടിക്കറ്റ് വിൽപന നടത്തിയത് പത്ത് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് 2.5 ലക്ഷം ഡോളർ (1.87 കോടി രൂപ) ആയിരുന്നു ടിക്കറ്റ് വില. മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര അടക്കം 60 രാജ്യങ്ങളിൽ നിന്നായി 600-ഓളം പേരാണ് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നത്.

afjo ad

ബഹിരാകാശ ടൂറിസം പരിപാടിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ജോർജ് കുളങ്ങര. ഇവർക്കായി ആസ്ട്രോനട്ട് റെഡിനസ് പ്രോഗ്രാം (Astronaut Readiness Programme) എന്നപേരിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബഹിരാകാശ സഞ്ചാര സമയത്ത് ധരിക്കുന്ന പ്രത്യേകം രൂപകൽപന ചെയ്ത അണ്ടർ ആർമർ സ്പേസ് സ്യൂട്ട് ധരിപ്പിച്ചാണ് സഞ്ചാരികൾക്ക് പരിശീലനം. വിർജിൻ ഗാലക്ടികിന്റെ സ്പേസ് പ്ലെയിനുകളിലൊന്നിലാണ് യാത്രക്കാർ യാത്ര ചെയ്യുക. ‘വൈറ്റ് നൈറ്റ് റ്റു’ എന്ന് വിളിക്കുന്ന വലിയൊരു എയർക്രാഫ്റ്റ് കേരിയർ എന്ന വിക്ഷേപണ വാഹനമാണ് 49000 അടി ഉയരം വരെ ഈ സ്പേസ് പ്ലെയിനുകളെ എത്തിക്കുക. ഈ ഉയരത്തിലെത്തിയാൽ വൈറ്റ് നൈറ്റ് റ്റു (White Knight Two) സ്പേസ് പ്ലെയിനിൽ നിന്ന് വേർപെടുകയും പ്ലെയിനിൽ തന്നെയുള്ള റോക്കറ്റ് എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും.

ഈ എഞ്ചിനാണ് യാത്രികർ ഇരിക്കുന്ന സ്പേസ് പ്ലെയിനിനെ ബഹിരാകാശത്തേക്ക് കൊണ്ടുപോവുക. ഭൂമിയിൽ നിന്നും 80 കിലോമീറ്ററിലേറെ ദൂരത്തേക്ക് പ്ലെയിൻ സഞ്ചരിക്കുന്നതോടെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റുകൾ നീക്കം ചെയ്ത് കാബിനിൽ കുറച്ച് നേരം പറന്നു നടക്കാം. ശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനായി സ്പേസ് പ്ലെയിനിന്റെ ചിറകുകൾ ക്രമീകരിക്കുകയും വായുവിൽ തെന്നിയിറങ്ങി സാധാരണ വിമാനങ്ങളെ പോലെ റൺവേയിൽ ഇറങ്ങുകയും ചെയ്യും. ബഹിരാകാശ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിർജിൻ ഗാലക്ടികിന്റെ തന്നെ പേടകത്തിൽ കഴിഞ്ഞ വർഷം ബ്രാൻസണും സംഘവും നടത്തിയ ബഹിരാകാശ യാത്രയും ചർച്ചയായിരുന്നു. ഇതോടെ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്കെത്തിച്ച സ്വകാര്യ സ്ഥാപനവും വിർജിൻ ഗാലക്ടിക് ആയിമാറി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കെ-ടെറ്റ് അപേക്ഷ തീയതി നീട്ടി

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 19 വരെയാണ് നീട്ടിയത്. സെർവർ തകരാർ മൂലം അപേക്ഷ പ്രക്രിയ നടത്താൻ പറ്റാത്തതിനാലാണ് ഇത്തരത്തിൽ തീയതി നീട്ടിയത്.

കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിർണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യത പരീക്ഷയാണ് കെടെറ്റ്. അപേക്ഷാഫീസ് 500 രൂപയാണ്, പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവർക്കും ഫീസ് 250 രൂപ. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://ktet.kerala.gov.in/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ഒഴിവുകള്‍

jaico 1

 > യോഗ്യത-50 ശതമാനം മാർക്കോടു കൂടിയുള്ള ബിരുദം, വേഡ് പ്രോസസ്സിങ്ങിനെ കുറിച്ചുള്ള അറിവ്.

 > പ്രായപരിധി-20 -28 വയസ്സ് വരെയാണ് പ്രായപരിധി. പ്രത്യേക വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്.

 > അപേക്ഷ ഫീസ്-450 രൂപ. എസ്സി, എസ്ടി, വികലാംഗർ, വിമുക്ത ഭടൻമാർ എന്നിവർക്ക് 50 രൂപയാണ് അപേക്ഷ ഫീസ് ഫീസിനോടൊപ്പം ഇന്റിമേഷൻ ചാർജുകളുമുണ്ടായിരിക്കും.

 > അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിമാർച്ച് 8. മാർച്ച് 26, 27 തീയതികളിൽ പ്രിലിമിനറി പരീക്ഷകൾ നടക്കും. മാർച്ചിലാണ് മെയിൻ പരീക്ഷ. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം – https://www.rbi.org.in 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights