Month: March 2022
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നീട്ടി
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ കൊടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വർഷം കൂടി നീട്ടിനൽകിയത്.
2023 മാർച്ച് 31 വരെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31നുള്ളിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കാനാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ ആദായനികുതി റിട്ടേൺ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2023 സാമ്പത്തിക വർഷത്തിനകം ഒരു നികുതിദായകൻ തന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) അറിയിച്ചു. ഇതുവരെ ആധാറുമായി പാൻ ലിങ്ക് ചെയ്യാത്തവർ ഇന്ന് മാർച്ച് 31 വ്യാഴാഴ്ചയ്ക്കുള്ളിൽ അത് ഉടൻ ലിങ്ക് ചെയ്യണമെന്ന് CBDT അറിയിച്ചു. അല്ലാത്തപക്ഷം, ഈ തീയതിക്ക് ശേഷം, ലിങ്ക് ചെയ്യുന്നതിന് 500 മുതൽ 1000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജീവനുള്ള വേരുപാലങ്ങളുടെ ഇടമായ മേഘാലയയിലെ ഈ പ്രകൃതിവിസ്മയത്തിന് ഇനി യുനെസ്കോ പൈതൃക പട്ടികയിൽ
ജീവനുള്ള വേരുകളാൽ നിർമിക്കപ്പെട്ട പാലം എന്ന് ലോകപ്രശസ്തിയാർജിച്ച മേഘാലയയിലെ പ്രകൃതിവിസ്മയത്തിന് പുത്തൻ നേട്ടം. യുനെസ്കോയുടെ ലോകപൈതൃക പദവിയുള്ള ഇടങ്ങളുടെ താത്ക്കാലിക പട്ടികയിൽ പാലം ഇടംപിടിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
2022 ജനുവരി 21 ന്, മേഘാലയ അതിന്റെ 50-ാം വർഷം ആഘോഷിക്കുന്ന അവസരത്തിൽ ലിവിങ് റൂട്ട് പാലങ്ങൾക്ക് യുനെസ്കോയുടെ അംഗീകാരം ലഭിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി നടത്തിയിരുന്നു. ഖാസി ഗോത്രക്കാരാണ് പാലത്തിനു പിന്നിലെ വിദഗ്ധർ. ഈ ഘടനാപരമായ ആവാസവ്യവസ്ഥകൾ നൂറ്റാണ്ടുകളായി അങ്ങേയറ്റത്തെ കാലാവസ്ഥാ സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഗാധമായ ഐക്യം ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്ന് യുനെസ്കോ അധികൃതർ പറഞ്ഞു.
75-ലധികം വിദൂര ഗ്രാമങ്ങളെയാണ് ഈ പാലങ്ങൾ ബന്ധിപ്പിക്കുന്നത്. ദിവസം കഴിയുന്തോറും ശക്തി കൂടി വരുന്നവയാണ് ഈ പാലങ്ങൾ. 180 വർഷം വരെ പ്രായമുള്ളവയാണ് ഇവയിൽ പലതിനും. പൂർണമായി വളർന്നുകഴിഞ്ഞാൽ ഇവയുടെ വേരുകൾ 500 വർഷത്തോളം നിലനിൽക്കും. 50 പേരുടെ ഭാരംവരെ താങ്ങാൻ ശേഷിയുള്ളതാണ് ഈ വേരുപാലം. ഒരു പാലം ഉപയോഗ യോഗ്യമാക്കി നിർമിച്ചെടുക്കാൻ ഏതാണ്ട് 10-15 വർഷമെങ്കിലും വേണം. ഇപ്പോഴുള്ള പാലങ്ങളെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രമേഹരോഗികൾക്കും കഴിക്കാം ഈ 5 പഴങ്ങൾ
പ്രമേഹരോഗികളോട് മധുരം കഴിക്കരുത് എന്ന് പറയാറുണ്ട്. പഞ്ചസാര, ബ്രൗൺ ഷുഗർ കൂടാതെ കാർബണേറ്റഡ് പാനീയങ്ങൾ, പാക്കറ്റിൽ ലഭ്യമായ മധുരപാനീയങ്ങൾ ഇതൊക്കെ പ്രമേഹം ബാധിച്ച ആൾ ഒഴിവാക്കേണ്ടതാണ്. പ്രമേഹം ഉണ്ടെങ്കിലും മധുരം ഇഷ്ടപ്പെടുന്ന, പഴങ്ങൾ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അവർക്കു സന്തോഷിക്കാം. പഴങ്ങളിൽ നാച്വറൽ ആയ ഷുഗർ ആണുള്ളത്. നാരുകൾ ധാരാളം അടങ്ങിയ, പോഷകങ്ങൾ ഏറെയുള്ള ഗ്ലൈസെമിക് മൂല്യം ഏറെ കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾക്കും കഴിക്കാം. പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഇതാ.
1. മാതളം
2. മുന്തിരി
നാരുകൾ വളരെ കുറഞ്ഞ പഴമാണിത്. 23.4 ഗ്രാം ഷുഗർ മുന്തിരിയിലുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ മുന്തിരി ഹൃദയത്തെയും ആരോഗ്യമുള്ളതാക്കുന്നു.
3. ഓറഞ്ച്
വൈറ്റമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കും. എന്നാൽ 16.8 ഗ്രാം ഷുഗർ അടങ്ങിയ ഓറഞ്ച് കൂടിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
4. വാഴപ്പഴം
5. സ്ട്രോബറി
ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവയെക്കാളം വളരെ കുറച്ച് ഷുഗർ മാത്രമേ സ്ട്രോബറിയിൽ ഉള്ളൂ. 7.4 ഗ്രാം മാത്രം. വൈറ്റമിൻ സി സ്ട്രോബറിയിൽ ധാരാളമുണ്ട്. വളരെ കുറഞ്ഞ ഷുഗർ കണ്ടന്റ് ഉള്ളതു കൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ധൈര്യമായി സ്ട്രോബറി കഴിക്കാം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേന്ദ്രസർവീസിൽ വിവിധ വകുപ്പുകളിലായി ഒഴിവുകൾ
> ഒഴിവുകൾ
ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കാഡർ കൺട്രോൾ അതോറിറ്റിക്ക് (കസ്റ്റംസ്) കീഴിൽ 81 ഒഴിവുകളുണ്ട്. ജനറൽ 34, എസ്.സി.11, എസ്.ടി.7, ഒ.ബി.സി.21, ഇ.ഡബ്ല്യു.എസ്.8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. വിമുക്തഭടർ 8, ഭിന്നശേഷിക്കാർ 3 (ഒ.എച്ച്.1, എച്ച്.എച്ച്.1, വി.എച്ച്.0, മറ്റുള്ളവർ 1) എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്.) തസ്തികയിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. നാലായിരത്തിലേറെ ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
> യോഗ്യത
പത്താംക്ലാസ്/തത്തുല്യം. യോഗ്യത 30.04.2022 നകം നേടിയിരിക്കണം. പ്രായം: 1825 വയസ്സ്, 1827 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 1825 വിഭാഗത്തിലുള്ളവർ 02.01.1997 നും 01.01.2004 നും ഇടയിൽ ജനിച്ചവരും 1827 വിഭാഗത്തിലുള്ളവർ 02.01.1995 നും 01.01.2004 നും ഇടയിൽ ജനിച്ചവരുമായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
> പരീക്ഷ
എം.ടി.എസ്. തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയും (പേപ്പർ I), വിവരണാത്മകമായ പരീക്ഷയും (പേപ്പർ II) ഉണ്ടാകും. ഹവിൽദാർക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരീരികയോഗ്യതാ പരീക്ഷയുമുണ്ടാകും. കംപ്യൂട്ടർ അധിഷ്ഠിത പേപ്പർ I പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷ 90 മിനിറ്റായിരിക്കും (100 മാർക്ക്).
> അപേക്ഷ
www.ssc.nic.in ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 30.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റിസർവ് ബാങ്കിൽ 294 ഓഫീസർ ഒഴിവുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറുടെ 294 ഒഴിവിലേക്കും അസിസ്റ്റന്റ് മാനേജരുടെ ഒൻപത് ഒഴിവിലേക്കും ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും creveulenzmälmzo: www.rbi.org.in. അവസാനതീയതി: ഏപ്രിൽ 18.
> ഓഫീസർഗ്രേഡ്ബി (ജനറൽ): ഒഴിവ് 238.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദം/ തത്തുല്യ ടെക്നിക്കൽ/പ്രൊഫഷണൽ യോഗ്യത (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി). അല്ലെങ്കിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദം/തത്തുല്യ ടെക്നിക്കൽ/പ്രൊഫഷണൽ യോഗ്യത. (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി.
> ഓഫീസർ ഗ്രേഡ്ബി (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച്): ഒഴിവ് 31
> ഓഫീസർ ഗ്രേഡ്ബി (ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്): ഒഴിവ് 25
യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്കൽ മാത്തമാറ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോമാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സിൽ 55 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദം. അല്ലെങ്കിൽ തത്തുല്യം.
> അസിസ്റ്റന്റ് മാനേജർരാജ്ഭാഷ: ഒഴിവ് 3
യോഗ്യത : ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദി/ഹിന്ദി ട്രാൻസലേഷനിൽ പി.ജി.യും. അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായുള്ള ബിരുദവും ഇംഗ്ലീഷ് പി.ജി.യും ട്രാൻസലേഷനിൽ പി.ജി.ഡിപ്ലോമയും. അല്ലെങ്കിൽ ഹിന്ദി, ഇംഗ്ലീഷ് എന്നിവ ഉൾപ്പെട്ട ബിരുദവും സംസ്കൃതം/ കൊമേഴ്സ്/ഇക്കണോമിക്സ് പി.ജി.യും ട്രാൻസലേഷനിൽ പി.ജി. ഡിപ്ലോമയും. അല്ലെങ്കിൽ ഹിന്ദി/ ഇംഗ്ലീഷ് ട്രാൻസലേഷനിൽ പി.ജി. (പി.ജി. യോഗ്യതകൾ സെക്കൻഡ് ക്ലാസോടെ നേടിയതായിരിക്കണം).
> അസിസ്റ്റന്റ് മാനേജർപ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി: ഒഴിവ് 3
യോഗ്യത : ആർമി/നേവി/ എയർഫോഴ്സിൽ അഞ്ചുവർഷം ഓഫീസറായി സേവനമനുഷ്ഠിച്ചിരിക്കണം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു: നിഫ്റ്റി 17,500 കടന്നു
സാമ്പത്തിക വർഷത്തെ അവസാനത്തെ വ്യാപാര ദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 58,789ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തിൽ 17,532ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഡോളർ സൂചികയിലെ ഇടിവും വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളിൽ വീണ്ടും നിക്ഷേപം തുടങ്ങിയതൊക്കെയുമാണ് രാജ്യത്തെ സൂചികകൾ നേട്ടമാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രടെക് സിമെന്റ്സ്, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.
ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൾ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റൽ തുടങ്ങിയവ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ
പൈൻ ലാബ്സുമായി സഹകരിച്ച് പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ കോൺടാക്റ്റ് ലെസ് പേമെന്റിന് സമാനമാണിത്. എന്നാൽ, ഗൂഗിൾ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോൺ കൊണ്ട് പിഒഎസ് മെഷീനിൽ തൊട്ടാൽ മതി. യുപിഐ പിൻ നൽകി പണമയക്കാൻ സാധിക്കും.
ക്യുആർകോഡ് സ്കാൻ ചെയ്തും, യുപിഐ ഐഡി നൽകിയും ഗൂഗിൾ പേ ചെയ്യുന്നതിന് സമാനമാണിത്. ഫോൺ പിഒഎസ് മെഷീനിൽ ടാപ്പ് ചെയ്തതിന് ശേഷം നൽകേണ്ട തുക നൽകി പിൻനമ്പർ നൽകുകയാണ് ചെയ്യേണ്ടത്. എൻഎഫ്സി സാങ്കേതിക വിദ്യയുള്ള ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന യുപിഐ ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. പൈൻലാബ്സിന്റെ പിഒഎസ് മെഷീനുകളിൽ മാത്രമേ ഇത് ലഭിക്കൂ.
2021 ഡിസംബറിൽ 8 ലക്ഷം കോടിയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നിട്ടുള്ളത്. ഗൂഗിൾ പേയുമായി ചേർന്ന് ടാപ്പ് റ്റും പേ സംവിധാനം ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൈൻലാബ്സ് ചീഫ് ബിസിനസ് ഓഫീസർ കുഷ് മെഹ്റ പറഞ്ഞു. ഇത് ഇന്ത്യയിൽ യുപിഐയുടെ സ്വീകാര്യത വർധിപ്പിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ
ഒന്നിലധികം പേർക്ക് ഒരേ സമയം ട്വീറ്റ് ചെയ്യാൻ സാധിക്കുന്ന ‘കൊളാബൊറേഷൻസ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ ട്വിറ്റർ. ഒരാൾ ട്വീറ്റ് തയ്യാറാക്കി മറ്റുള്ളവർക്ക് റിക്വസ്റ്റ് അയക്കുന്നു അവർ അത് അക്സപ്റ്റ് ചെയ്താൽ ഒന്നിച്ചുതന്നെ ട്വീറ്റ് ചെയ്യാൻ സാധിക്കും. ക്രിയേറ്റർമാർക്ക് അവരുടെ വ്യവസായ പങ്കാളികളുമായും ബ്രാൻഡുകളുമായും സഹകരിച്ച് ട്വീറ്റുകൾ പങ്കുവെക്കാൻ ഇതുവഴി സാധിക്കും.
പരസ്യ വീഡിയോകളും ഉള്ളടക്കങ്ങളുമെല്ലാം ഈ രീതിയിൽ പങ്കുവെക്കാനാവും.ഇങ്ങനെ ഒരു സൗകര്യം അവതരിപ്പിക്കാൻ ട്വിറ്റർ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഡിസംബറിൽ മൊബൈൽ ഡെവലപ്പറായ അലെസാൻഡ്രോ പലൂസി വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ള ട്വീറ്റുകൾക്ക് മുകളിലായി ട്വിറ്റിലെ പങ്കാളികളായ ആളുകളുടെ പേരുകൾ കാണിക്കും.
ഇതിന് വേണ്ടി ട്വീറ്റ് കംപോസർ സ്ക്രീനിൽ പുതിയ കൊളാബൊറേഷൻസ് ബട്ടൻ ചേർക്കുമെന്നും പലൂസി വെളിപ്പെടുത്തി. എങ്ങനെയാണ് സഹ എഴുത്തുകാരുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇത്തരം ട്വീറ്റുകൾക്ക് മുകളിൽ വരികയെന്നതിന്റെ മാതൃകയും അദ്ദേഹം പങ്കുവെച്ചു. പരസ്പരം ഫോളോ ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഒന്നിച്ച് ട്വീറ്റ് ചെയ്യാൻ സാധിക്കൂ. ഓരോരുത്തരും റിക്വസ്റ്റ് അംഗീകരിക്കുന്നതിനനുസരിച്ച് പങ്കാളികളുടേയെല്ലാം അക്കൗണ്ടിൽ ഈ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെടും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബയോടെക്നോളജി മേഖലയിൽ ഉപരിപഠനത്തിനുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം
ബയോടെക്നോളജി മേഖലയിലെ ഉന്നതപഠനത്തിനും ഗവേഷണത്തിനും അർഹതയ്ക്കുള്ള രണ്ടുപരീക്ഷകൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്നോളജി, അനുബന്ധമേഖലകളിലെ പോസ്റ്റ് ഗ്രാറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗ്രാറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് – ബയോടെക്നോളജി (ഗാറ്റ്-ബി) 2022 നടത്തുന്നത്.
പരീക്ഷയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ ബയോടെക്നോളജി അനുബന്ധ മേഖലകളിലെ എം.എസ്സി./ എം.ടെക്., എം.എസ്സി. അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, എം.വി.എസ്സി. ആനിമൽ ബയോടെക്നോളജി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഗാറ്റ് ബി വഴി നടത്തുന്നത്. ഫലപ്രഖ്യാപനത്തിനുശേഷം പ്രവേശനത്തിനായി സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (എം.ടെക്. മറൈൻ ബയോടെക്നോളജി), കേരള കാർഷികസർവകലാശാല തൃശ്ശൂർ (എം.എസ്സി. അഗ്രിക്കൾച്ചർ പ്ലാന്റ് ബയോടെക്നോളജി), രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം (എം.എസ്സി. ബയോടെക്നോളജി. പ്രോഗ്രാമിനനുസരിച്ച് 5000 മുതൽ 12,000 രൂപ വരെ മാസ സ്റ്റൈപ്പൻഡ് കിട്ടും.
ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്:ബയോടെക്നോളജിയിലെ ഗവേഷണത്തിന് നൽകുന്ന ഡി.ബി.ടി. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള (ജെ.ആർ.എഫ്.) പരീക്ഷയാണ് ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബറ്റ്).
അപേക്ഷകർക്ക് ബയോടെക്നോളജി, ലൈഫ് സയൻസസ് എന്നിവയിലെ എതെങ്കിലും വിഷയത്തിലോ അനുബന്ധമേഖലകളിൽ ഒന്നിലോ (ബയോ മെഡിക്കൽ, ബയോ ഇൻഫർമാറ്റിക്സ്, ബയോ കെമിസ്ട്രി, ബയോഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടേഷണൽ ബയോളജി, ജനറ്റിക്സ്, മൈക്രോബയോളജി, സുവോളജി) ബാച്ചിലർ ബിരുദവും (ബി.ഇ./ബി.ടെക്./ എം.ബി.ബി.എസ്.) മാസ്റ്റേഴ്സ് ബിരുദവും (എം.എസ്സി./എം.ടെക്./ എം.ഫാം./എം.വി.എസ്സി./ഇന്റഗ്രേറ്റഡ് എം.എസ്സി./എം.ടെക്.) വേണം.ഗാറ്റ്-ബി ഏപ്രിൽ 23-ന് രാവിലെ ഒൻപതുമുതൽ 12 വരെയും ബറ്റ് അന്ന് ഉച്ചയ്ക്ക് മൂന്നുമുതൽ ആറുവരെയും നടത്തും. അപേക്ഷകൾ dbt.nta.ac.in വഴി നൽകാം.